Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സൂക്ഷിച്ചില്ലെങ്കിൽ നിള ചരിത്രമാകുമെന്ന് പറഞ്ഞവർ ഈ കാഴ്ച കാണുക; കൈയേറിയ ഓരങ്ങൾ വീണ്ടെടുത്ത് ഉന്മാദിനിയായി ഒഴുകുന്ന പുഴ; 40 വർഷത്തിന് ശേഷമാണ് ഇങ്ങനെയൊരു കാഴ്ചയെന്ന് പഴമക്കാർ; ഇടമുറിയാത്ത രണ്ടുദിവസത്തെ മഴയിൽ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന ഭാരതപ്പുഴ കാണാൻ പുഴപ്രേമികളുടെ തിരക്ക്

സൂക്ഷിച്ചില്ലെങ്കിൽ നിള ചരിത്രമാകുമെന്ന് പറഞ്ഞവർ ഈ കാഴ്ച കാണുക; കൈയേറിയ ഓരങ്ങൾ വീണ്ടെടുത്ത് ഉന്മാദിനിയായി ഒഴുകുന്ന പുഴ; 40 വർഷത്തിന് ശേഷമാണ് ഇങ്ങനെയൊരു കാഴ്ചയെന്ന് പഴമക്കാർ; ഇടമുറിയാത്ത രണ്ടുദിവസത്തെ മഴയിൽ നിറഞ്ഞ് കവിഞ്ഞൊഴുകുന്ന ഭാരതപ്പുഴ കാണാൻ പുഴപ്രേമികളുടെ തിരക്ക്

എം പി റാഫി

മലപ്പുറം: മണലൂറ്റും മലിനീകരണവും കാരണം വരണ്ടുപോയ നിളയ്ക്ക് ഇത് വീണ്ടെടുപ്പിന്റെ കാലമാണ്. മലബാറിന്റെ പടിഞ്ഞാറൻ മേഖലകളിൽ മഴ ശമനമില്ലാതെ തുടരുമ്പോൾ കരവിഞ്ഞൊഴുകുകയാണ് ഭാരതപ്പുഴ. നേരത്തെ ഇവിടെ ഒറ്റപ്പെട്ട മഴയുണ്ടായിരുന്നെങ്കിലും രണ്ടുദിവസമായി തുടർച്ചയായി പെയ്യുന്ന കനത്ത മഴയാണ് വെള്ളപ്പൊക്കമുണ്ടാക്കിയത്. കേരളത്തിന്റെ സാംസ്‌കാരിക ചിഹ്നങ്ങളിലൊന്ന് കൂടിയായ നിള നിറഞ്ഞൊഴുകുമ്പോൾ അതുണ്ടാക്കുന്ന ദുരിതത്തേക്കാളേറെ പഴമക്കാർക്ക് പറയാനുള്ളത് മറ്റൊന്നാണ്. 40 വർഷത്തിന് ശേഷമാണ് പുഴ ഇതുപോലെ നിറഞ്ഞൊഴുകുന്നത് കാണുന്നത്.

നിറഞ്ഞ് കുലംകുത്തിയൊഴുകുന്ന ഭാരതപ്പുഴ കാണാൻ കാണികളുടെ വൻതിരക്കാണ്. കൈയേറിയ പുഴയോരമെല്ലാം തിരിച്ചെടുത്താണ് പുഴ ഒഴുകുന്നത്. സ്ത്രീകളും കുട്ടികളുമുൾെപ്പടെ നൂറുകണക്കിന് കാണികളാണ് കാഴ്ച കാണാനെത്തുന്നത്. സുരക്ഷാഭീതിയുള്ള പല സ്ഥലങ്ങളിലും ജനങ്ങൾ ഒത്തുകൂടിയത് ആശങ്ക ഉയർത്തുന്നുണ്ട്.

പലയിടത്തും ഗതാഗതം സ്തംഭിച്ചു. പാർക്കുകളും ക്ഷേത്രങ്ങളും പള്ളികളും വെള്ളത്തിനടിയിലായവയുടെ പട്ടികയിൽ പെടുന്നു. കുറ്റിപ്പുറം, എടപ്പാൾ, തൃശൂർ ഭാഗത്തേക്കുള്ള ഗതാഗതമാണ് സ്തംഭിച്ചിരിക്കുന്നത്. മലപ്പുറം പൊന്നാനി ഈശ്വരമംഗലത്തെ നൂറോളം കുടുംബങ്ങൾ ഒറ്റപ്പെട്ടു. മിക്ക വീടിന്റെയും ചുമരുകൾക്ക് വിള്ളലുണ്ടായിട്ടുണ്ട്. കുടിവെള്ളം പോലും കിട്ടാതെ ദുരിതമനുഭവിക്കുകയാണിവർ. പല വീടുകൾക്കുള്ളിലും വെള്ളം കയറി. ചുമരുകൾക്ക് വിളലുണ്ടായി. ഭക്ഷണ സാധനങ്ങൾ നശിച്ചു.

സംരക്ഷിക്കാൻ ആളില്ലാതെ നാശത്തിന്റെ വക്കിലായിരുന്നു ഭാരതപ്പുഴ ഇതുവരെ. പാലക്കാട് മലപ്പുറം തൃശ്ശൂർ ജില്ലകളിലെ ജനങ്ങളുടെ പ്രധാന ജലസ്രോതസ്സായ ഭാരതപ്പുഴ മലിനീകരണവും , മണലൂറ്റും കാരണം ഇല്ലാതാവുകയായിരുന്നു. പശ്ചിമഘട്ടത്തിലെ ആനമലയിൽനിന്ന് ഉത്ഭവിച്ച് പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളിലൂടെ ഒഴുകുന്ന ഭാരതപ്പുഴ നാൽപ്പത് ലക്ഷത്തോളം ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സാണ് , എന്നാൽ ഇന്ന് മലിനീകരണവും, മണൽ വാരലും, കൈയേറ്റവും കാരണം ഭാരതപ്പുഴ അനുദിനം നശിച്ചുകൊണ്ടിരിക്കുകയായിരുന്നു. വേനൽ തുടങ്ങും മുൻപേ പുഴ വറ്റി വരണ്ടു തുടങ്ങും.

മലമ്പുഴ അടക്കം ആറു ഡാമുകൾ നിലവിലുള്ള ഭാരതപ്പുഴ വരണ്ടു തുടങ്ങിയതോടെ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന അവസ്ഥയുമുണ്ടായിരുന്നു. ആളിയാർ പറമ്പിക്കുളം കരാർ പ്രകാരം തമിഴ്‌നാട് ആവശ്യമായ ജലം വിട്ടുനൽകാത്തതും പുഴയുടെ നാശത്തിനു പ്രധാന കാരണമായിരുന്നു. ഏതായാലും കൈയേറിയ ഓരങ്ങൾ വീണ്ടെടുത്ത് പുഴ കരകവിഞ്ഞൊഴുകുമ്പോൾ, ഇത് വലിയൊരുവീണ്ടെടുപ്പ് കൂടിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP