Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻ എസ് എസ് അടങ്ങിയ ഹിന്ദു സംഘടനകൾ പരസ്യ ആഹ്വാനം നടത്തിയതോടെ സർക്കുലേഷനിൽ വൻ ഇടിവ് പറ്റിയതിന് പിന്നാലെ മാതൃഭൂമി ബഹിഷ്‌കരിച്ച് പ്രമുഖ ബ്രാൻഡുകളും; ഇടപാടുകാരുടെ തുടർച്ചയായ അഭ്യർത്ഥന മാനിച്ച് മാതൃഭൂമിക്കുള്ള പരസ്യം പിൻവലിച്ചതായി അറിയിച്ച് ഭീമാ ജ്യൂലറി; ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കല്യാണും പരസ്യം പിൻവലിച്ചതായി സൂചന; ഓണത്തിന് തൊട്ടുമുമ്പുണ്ടായ വിവാദത്തിന്റെ പേരിൽ മാതൃഭൂമിക്ക് നഷ്ടപ്പെടുന്നത് കോടികളുടെ വരുമാനം

എൻ എസ് എസ് അടങ്ങിയ ഹിന്ദു സംഘടനകൾ പരസ്യ ആഹ്വാനം നടത്തിയതോടെ സർക്കുലേഷനിൽ വൻ ഇടിവ് പറ്റിയതിന് പിന്നാലെ മാതൃഭൂമി ബഹിഷ്‌കരിച്ച് പ്രമുഖ ബ്രാൻഡുകളും; ഇടപാടുകാരുടെ തുടർച്ചയായ അഭ്യർത്ഥന മാനിച്ച് മാതൃഭൂമിക്കുള്ള പരസ്യം പിൻവലിച്ചതായി അറിയിച്ച് ഭീമാ ജ്യൂലറി; ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കല്യാണും പരസ്യം പിൻവലിച്ചതായി സൂചന; ഓണത്തിന് തൊട്ടുമുമ്പുണ്ടായ വിവാദത്തിന്റെ പേരിൽ മാതൃഭൂമിക്ക് നഷ്ടപ്പെടുന്നത് കോടികളുടെ വരുമാനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മാതൃഭൂമിയിൽ ഇനി ഭൂമാ ജ്യൂലറിയുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടില്ലെന്ന് സൂചന. മീശ നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ സൈബർ ലോകത്ത് സംഘപരിവാർ അണികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഭീമയും കല്ല്യാണും അടക്കമുള്ള സ്വർണ്ണക്കടകളുടെ ഫെയ്‌സ് ബുക്ക് പേജിലും ഇവർ തങ്ങളുടെ അഭിപ്രായം കുറിച്ചു. ഹൈന്ദവത ഉയർത്തപ്പെടിക്കുന്ന സ്ഥാപനമെന്ന നിലയിൽ ഭീമ മാതൃഭൂമിക്ക് പരസ്യം കൊടുക്കരുതെന്നായിരുന്നു പരിവാറുകാരുടെ ആവശ്യം. ഇത് അംഗീകരിക്കുന്നുവെന്ന സൂചനയുമായി ഭീമ ഫെയ്‌സ് ബുക്ക് പേജിൽ ഇന്ന് പ്രതികരണം നടത്തി. ഇതോടെ ഈ ഓണക്കാലത്ത് മാതൃഭൂമിയിൽ ഭീമയുടെ പരസ്യങ്ങൾ എത്തില്ലെന്നാണ് സൂചന.

വളരെ കരുതലോടെയാണ് ഭീമ പ്രതികരണം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഒരിടത്തും മാതൃഭൂമിയെന്ന പേര് ഉപയോഗിച്ചിട്ടില്ല. ഒരു മലയാളം ദിന പത്രത്തിൽ ഞങ്ങൾ പരസ്യം നൽകിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്‌ബുക് പേജിൽ കുറെ അധികം പേർ പരാമർശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങൾ വളരെ ഗൗരവ പൂർവം കാണുന്നുവെന്നാണ് ഭീമ മാനേജ്‌മെന്റ് പറയുന്നത്. നിങ്ങളുടെ ഉത്കണ്ഠയും നിങ്ങൾ ഞങ്ങളുടെ ഫേസ്‌ബുക് പേജിൽ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂർവം ഞങ്ങൾ ഞങ്ങളുടെ പരസ്യ ഏജൻസിയെ ഉടനടി അറിയിക്കുകയും. താൽകാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങൾ നിർത്തിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഭീമ അറിയിക്കുന്നു. ഇതോടെ മീശ നോവലുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ നടത്തിയ പരിവാറുകാർ ഫെയ്‌സ് ബുക്കിൽ ആഘോഷവും തുടങ്ങി.

നേരത്ത കല്യാണും മാതൃഭൂമിയിൽ പരസ്യം നൽകുന്നത് നിർത്തിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ കല്യാൺ ഗ്രൂപ്പ് ഇക്കാര്യത്തിൽ നിലപാട് പരസ്യപ്പെടുത്തിയില്ല. ഈ പ്രചരണം തുടങ്ങിയ ശേഷം രണ്ട് തവണ മനോരമയിൽ കല്ല്യാൺ പരസ്യം നൽകി. എന്നാൽ മാതൃഭൂമിക്ക് പരസ്യം നൽകിയതുമില്ല. അതുകൊണ്ട് തന്നെ പരിവാർ സംഘടനകളുമായി അടുപ്പമുള്ള കല്യാണും മാതൃഭൂമിക്ക് പരസ്യം ഇനി നൽകില്ലെന്ന സൂചന സജീവമാണ്. ഇതിനൊപ്പമാണ് ഭീമ പരസ്യ പ്രതികരണവുമായെത്തുന്നത്. ഇതോടെ മാതൃഭൂമിക്ക് ഈ ഓണക്കാലത്ത് വലിയ നഷ്ടമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. മീശ നോവലിലെ പരിവാറിന്റെ എതിർപ്പുകൾ നിരവധി സ്ഥാപനങ്ങൾ ഗൗരവത്തോടെ എടുക്കുന്നുവെന്നാണ് ഭീമ നൽുകന്ന സന്ദേശം. കേന്ദ്രത്തിൽ അധികാരത്തിലുള്ള പ്രസ്ഥാനത്തെ പിണക്കാൻ തയ്യാറല്ലെന്നും വ്യക്തം.

ഏതായാലും പരസ്യ പ്രതികരണം ഭീമ നടത്തിയതോടെ നിരവധി പേരാണ് സ്ഥാപനത്തിന് അനുകൂല കമന്റുകളുമായി എത്തുന്നത്. ഇവരെല്ലാം പരിവാറുകാരോട് ആഭിമുഖ്യം ഉള്ളവരുമാണ്. മീശ വിഷയത്തിൽ മാതൃഭൂമിക്കെതിരെ ആദ്യം രംഗത്ത് വന്നത് എൻ എസ് എസ് ആയിരുന്നു. മാതൃഭൂമി ബഹിഷ്‌കരിക്കണമെന്ന് തന്നെ എൻഎസ് എസ് പരസ്യമായി ആവശ്യപ്പെട്ടു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച പുതിയ തലത്തിലെത്തിയത്. മീശ നോവൽ ഹിന്ദു സ്ത്രീകളുടെ അപമാനിക്കുന്നതാണെന്ന് എൻ എസ് എസ് പരസ്യമായി തന്നെ നിലപാട് എടുത്തു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില് എന്തും പറയുന്നത് ശരിയല്ലെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിലപാട് എടുത്തു. ഇതോടെ ഈ വിഷയം വെറുമൊരു സംഘപരിവാർ കാര്യമല്ലെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു.

ഇതിന് ശേഷമാണ് കല്യാൺ പരസ്യം നൽകില്ലെന്ന പ്രചരണം ശക്തമായത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി സന്ദേശം പ്രചരിക്കപ്പെട്ടിട്ടുണ്ടും കല്യാൺ നിഷേധത്തിന് എത്തിയതുമില്ല. ഇതിന് പിന്നാലെയാണ് ഭീമയുടെ പ്രഖ്യാപനം. ഇതോടെ മാതൃഭൂമി അക്ഷരാർത്ഥത്തിൽ വെട്ടിലാവുകയാണ്. മീശ നോവൽ പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി ആഴ്ചപതിപ്പ് പിൻവലിച്ചിട്ടുണ്ടും ബഹിഷ്‌കരണ കാമ്പൈൻ തുടരുകയാണ്. മാപ്പ് പറയാൻ പത്രം തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്. ഈ സാഹചര്യത്തിലാണ് ഭീമയുടെ തീരുമാനത്തെ സോഷ്യൽ മീഡിയയിൽ പരിവാറുകാർ പിന്തുണയ്ക്കുന്നത്. പരിവാറുകാരുടെ ആഹ്വാനത്തെ തുടർന്ന് പത്രത്തിന്റെ സർക്കുലേഷനിലും കുറവ് സംഭവിച്ചിരുന്നു. മീശയിൽ എൻ എസ് എസ് നിലപാട് കടുപ്പിച്ചതും മാതൃഭൂമിക്ക് വലിയ തിരിച്ചടിയായി.

അഭിനന്ദനങ്ങൾ ഭീമ.. ഓണത്തിന് ഭീമയിൽ എന്തായാലും വരും.. ജീവിതത്തിൽ ഇനി എന്നെകിലും ഒരു ഗ്രാം പൊന്ന് എടുക്കുന്നുണ്ടെങ്കിൽ അത് ഭീമയിൽ നിന്നും മാത്രം....പ്രോമിസ്... ഭീമയിലെ സ്വർണം പോലെ ക്വാളിറ്റി മറ്റൊരിടത്തും ഇല്ല. പക്ഷെ പണിക്കൂലി താരതമ്യേനെ കൂടുതലാണ്.അതല്പം കുറച്ചാൽ പിന്നെ മലയാളിക്ക് സ്വർണം ഭീമയിൽ നിന്ന് മാത്രം . Suppot Bhima. അതേ...ഭീമയുടെ സ്വർണം മാത്രമല്ല പ്രവർത്തിയും...പത്തരമാറ്റ് തനി തങ്കം തന്നെ..ഞാൻ അടൂർ ഭീമയിലെ തുടങ്ങിയ കാലം മുതലുള്ള ഉപഭോക്താവാണ്...ഞാൻ മാത്രമല്ല എന്റ്റെ കുടുംബാംഗങ്ങളെയെല്ലാം ക്യാൻവാസ് ചെയ്തു തന്നെ ഭീമയിലേക്ക് കൊണ്ടു വരാറുമുണ്ട്....(മുൻ റസീപ്റ്റുകൾ എടുത്താൽ അറിയാൻ സാധിക്കും)...മാതൃഭൂമി പ്രശ്‌നത്തിൽ ഇനി 'ഭീമയിലേക്കില്ല' എന്ന് ഞാനും പോസ്റ്റ് ഇട്ടിരുന്നു...പക്ഷെ ഇപ്പോൾ ഞാൻ സന്തോഷപൂർവ്വം പറയുന്നു ' ഈ ഓണക്കാലം ഞാനും എന്റ്റെ കുടുംബവും ഭീമയോടൊപ്പം'.... അതു മാത്രമല്ല പരമാവധി ആൾക്കാരെ ഞാൻ ഭീമയിലേക്ക് ക്യാൻവാസ് ചെയ്യും... വിശ്വസ്തതയോടെ.....-ഇങ്ങനെ പോകുന്ന ഭീമയെ അനുകൂലിക്കുന്നവരുടെ പ്രതികരണങ്ങൾ.

മീശ വിവാദം എത്തിയപ്പോൾ മാതൃഭൂമിയുടെ മുൻപിൽ രണ്ടേ രണ്ടു വഴികളെ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഉറച്ച നിലപാട് എടുത്തു നോവൽ പിൻവലിക്കാതെ ധീരമായി മുൻപോട്ടു പോവുകയും അതിന്റെ പേരിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ സഹിക്കുകയും ചെയ്യുക. അല്ലെങ്കിൽ നോവൽ പിൻവലിച്ചു മാപ്പു പറഞ്ഞു തടിയൂരുക. ആദ്യത്തേത് ആയിരുന്നെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടായിരുന്നാലും പൊതു സമൂഹത്തിൽ നിന്നും വലിയ അംഗീകാരവും സംരക്ഷണവും ലഭിക്കുമായിരുന്നു. രണ്ടാമത്തേത് ആയിരുന്നെങ്കിൽ അന്തസ്സ് അൽപ്പം താന്നാലും കച്ചവടത്തെ ബാധിക്കുമായിരുന്നില്ല. എന്നാൽ മീശ നോവൽ പിൻവലിച്ച് മാപ്പ് പറയാതെ മുന്നോട്ട് പോകാനാണ് ശ്രമിച്ചത്. ഈ തീരുമാനം എല്ലാ അർത്ഥത്തിലും പാളുകയായിരുന്നു. ഇതാണ് ഭീമയുടെ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. സ്വാധീനമുള്ള സ്ഥാപനങ്ങളെ കൊണ്ടൊന്നും പരിവാർ നേതൃത്വം ഇനി മാതൃഭൂമിയിൽ പരസ്യം കൊടുപ്പിക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. 

ഭീമയുടെ ഫെയ്‌സ് ബുക്ക് പേജിൽ വന്ന പ്രസ്താവന ഇങ്ങനെ

ഒരു മലയാളം ദിന പത്രത്തിൽ ഞങ്ങൾ പരസ്യം നൽകിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്‌ബുക് പേജിൽ കുറെ അധികം പേർ പരാമർശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങൾ വളരെ ഗൗരവ പൂർവം കാണുന്നു.

ഞങ്ങളുടെ പരസ്യങ്ങൾ എവിടെ ഏതു പത്രത്തിൽ എപ്പോൾ കൊടുക്കണം എന്ന് നിർദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജൻസിയാണ്. അവർ ആ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകൾ ഉദ്ധരിച്ചാണ്. പരസ്യങ്ങൾ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുൻകൂട്ടിക്കണ്ട് പരസ്യ ഏജൻസി പത്രങ്ങൾക്കു മുൻകൂർ നല്കിയിട്ടുള്ളതാണ്.

ഭീമ 94 വർഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങൾ ഏറെ പ്രാധാന്യം നൽകി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളിൽ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്ഠയും നിങ്ങൾ ഞങ്ങളുടെ ഫേസ്‌ബുക് പേജിൽ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂർവം ഞങ്ങൾ ഞങ്ങളുടെ പരസ്യ ഏജൻസിയെ ഉടനടി അറിയിക്കുകയും. താൽകാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങൾ നിർത്തിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

എന്ന് ഭീമ ജുവല്ലേഴ്സ്

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP