Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെറുതോണി അണക്കെട്ട് തുറന്നപ്പോൾ കൈവഴികളിലേക്ക് കയറിയത് പത്തും പതിനഞ്ചു കിലോ തൂക്കമുള്ള മത്സ്യങ്ങൾ; സാഹസീകമായി മീൻ പിടുത്തക്കാർക്ക് പുഴമീൻ ചാകര; നീന്തൽ വിദഗ്ധരായ യുവാക്കൾ ഒഴുകിയെത്തിയ മത്സ്യങ്ങൾ ചാടിപ്പിടിക്കുന്നു; അപകടസാദ്ധ്യത കുറഞ്ഞ തീരങ്ങളിൽ കാത്തുനിന്ന് മീൻപിടുത്തം തകൃതി

ചെറുതോണി അണക്കെട്ട് തുറന്നപ്പോൾ കൈവഴികളിലേക്ക് കയറിയത് പത്തും പതിനഞ്ചു കിലോ തൂക്കമുള്ള മത്സ്യങ്ങൾ; സാഹസീകമായി മീൻ പിടുത്തക്കാർക്ക് പുഴമീൻ ചാകര; നീന്തൽ വിദഗ്ധരായ യുവാക്കൾ ഒഴുകിയെത്തിയ മത്സ്യങ്ങൾ ചാടിപ്പിടിക്കുന്നു; അപകടസാദ്ധ്യത കുറഞ്ഞ തീരങ്ങളിൽ കാത്തുനിന്ന് മീൻപിടുത്തം തകൃതി

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: ചെറുതോണി അണക്കെട്ടിലെ അഞ്ച ഷട്ടറുകളും ഇപ്പോഴും തുറന്ന നിലയിലാണ്. ഇടുക്കി ജലസംഭരണിയിൽ വർഷങ്ങളായി കിടക്കുന്ന മീനുകൾ ഇതോടെ പുറത്തുചാടി. അപകട സാധ്യത മുന്നിൽകണ്ട് മീൻപിടിക്കാൻ ഇറങ്ങി പണി വാങ്ങരുത് എന്ന് അധികൃതരും പൊലീസും മുന്നറിയിപ്പു നൽകിയിരുന്നു. എങ്കിലും അപകട സാധ്യത കുറഞ്ഞ മേഖലയിൽ മീൻ പിടിത്തം തകൃതിയായി നടക്കുന്നുണ്ട്. ഡാം തുറന്നതിനെത്തുടർന്ന് ഒഴുകിയെത്തുന്ന വെള്ളത്തോടൊപ്പം പത്തും പതിനഞ്ചും കിലോ വീതം തൂക്കമുള്ള മത്സ്യങ്ങളും ഒഴുകി എത്തി. ഈ മീൻ പിടിക്കാനാണ് ചിലയുവാക്കളും രംഗത്തിറങ്ങി.

താഴ്ഭാഗത്ത് നിന്നും സാഹസീകമായി മീൻപിടുക്കന്നവർക്ക് ലഭിക്കുന്നത് പുഴമീൻ ചാകര തന്നെയാണ്. എത്ര ഒഴുക്കുള്ള വെള്ളത്തിലും നീന്തിക്കയറാൻ പരിചിതരായ യുവാക്കളുടെ സംഘമാണ് മത്സ്യവേട്ടക്കിറങ്ങിയിട്ടുള്ളത്. ചെറുതോണിക്ക് താഴ്ഭാഗത്താണ് ഇപ്പോൾ ഇത്തരത്തിൽ മീൻപിടുത്തം തകൃതിയായി നടന്നുവരുന്നത്. അതിനിടെ വെള്ളം വരുമ്പോൾ കരഭാഗത്തോട് ചേർന്നു വരുന്ന മീനുകളെ പിടിക്കുന്നവരുമുണ്ട്. സുരക്ഷിതമായ മീൻപിടുത്തമാണ് ഇതെന്നാണ് നാട്ടുകാർ പറയുന്നത്.

വെള്ളത്തോടൊപ്പം സ്പിൽവേയിൽ പതിയിക്കുന്ന വലിയ മത്സ്യങ്ങളിലേറെയും പാതിജീവനവുമായിട്ടാണ് താഴേയ്ക്ക് ഒഴുകിപ്പോരുന്നത്. വെള്ളം കണ്ണീർപോലെ തെളിഞ്ഞൊഴുകുന്ന ഇന്നലെ മുതൽ ഇത്തരത്തിൽ ഒഴുകുയെത്തുന്ന മത്സ്യങ്ങൾ പെട്ടന്ന് കാഴ്ചക്കാരുടെ ദൃഷ്ടിയിൽ പെടുന്നുമുണ്ട്. വെള്ളം ഒഴുകുന്ന പ്രദേശങ്ങളിലെ അപകടസാദ്ധ്യത കുറഞ്ഞ തീരങ്ങളിൽ കാത്തുനിന്ന്,തീരത്തോടുത്ത് ഒഴുകുയെത്തുന്ന മത്സ്യങ്ങളെ കമ്പിന് കുത്തിയും മറ്റും അടുപ്പിച്ച് സ്വന്തമാക്കുന്നവരും ഏറെയാണ്.

ഇന്ന് രാവിലെ ഇത്തരത്തിൽ ചെറുതോണിയിലെ പാപ്പൻസ് ഹോട്ടലിലെ ജീവനക്കാർക്ക് 13.5 കിലോയോളം തൂക്കമുള്ള വറ്റയെകിട്ടി.തീരത്തുള്ള ഹോട്ടലിന്റെ പിൻഭാഗത്ത് തടിക്കഷണത്തിൽ തടഞ്ഞുകിടക്കുന്ന നിലയിലാണ് ഭീമൻ മത്സ്യത്തെ ഹോട്ടൽ തൊഴിലാളികൾ കണ്ടെത്തിയത്. ഇതിന് പുറമേ അവശനിലയിലായ കാട്ടുപന്നികളും മറ്റും തീരദേശങ്ങളിലെത്തുന്നുണ്ടെന്നും താമസക്കാരിൽ ചിലർ രഹസ്യമായി ഇവയെ പിടിച്ചെടുത്ത് ചട്ടിയിലാക്കുന്നുണ്ടെന്നും വിവരങ്ങൾ പ്രചരിച്ചിട്ടുണ്ട്.

അതിനിടെ മീൻ പിടിക്കാനോ വെള്ളത്തിന്റെ ഒഴുക്ക് കാണാനോ പാറക്കൂട്ടങ്ങളിലോ ഡാമിന് സമീപത്തൊ ചെന്ന് നിന്നാൽ പിടിച്ച് അകത്തിടുമെന്ന് നേരത്തെ തന്നെ ജില്ലാ ഭരണകൂടം മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്. അത് കേൾക്കാതെ ചിലർ മീൻ പിടിക്കാൻ ഇറങ്ങിയതെന്നും ആക്ഷേപമുണ്ട്. ഇതിനിടെ മീനെപ്പിടിക്കാൻ ശ്രമിച്ചവരെ പൊലീസ് നല്ല തല്ല് കൊടുത്ത് ഓടിച്ചു. ചെറുതോണിപ്പുഴയുടെ സമീപത്തേക്ക് പോകാൻ ശ്രമിച്ചവരേയും പൊലീസ് സ്ഥലത്ത് നിന്ന് വിരട്ടി ഓടിക്കുകയായിരുന്നു. അതിനിടെയിൽ സെൽഫിക്കാരുടെ ബഹളവുമുണ്ട്. ഇത്തരക്കാരെ മുഖ്യമന്ത്രി അടക്കമുള്ളവർ നേരത്തെ താക്കീത് ചെയ്തിട്ടുള്ളതാണ്.

നാല് ഷട്ടറുകളും തുറന്നതോടെ ചെറുതോണി ടൗണിലും വെള്ളം കയറിയിരുന്നു. ചെറുതോണി പാലവും മുങ്ങിപ്പോയെങ്കിലും ഇപ്പോൾ കുറച്ചുകൂടി ശാന്തമാണ് അവസ്ഥ. ചപ്പാത്തിന്റെ ഇരുകരകളിലും പൊലീസ് കാവൽ നിന്ന് വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഇപ്പോൾ ഡാമിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP