Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവം; സിഎസ്‌ഐ ബിഷപ്പ് ധർമ്മരാജ് റസ്സാലമുൾപ്പടെ മൂന്ന് പേർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ശുപാർശ; വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ തുക തിരിച്ച് പിടിക്കണമെന്നും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ; തലവരിപ്പണമായി വാങ്ങിയ കോടികൾ റസ്സാലത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുക്കിയെന്ന് പുതിയ ഭരണ സമിതി

എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവം; സിഎസ്‌ഐ ബിഷപ്പ് ധർമ്മരാജ് റസ്സാലമുൾപ്പടെ മൂന്ന് പേർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ശുപാർശ; വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ തുക തിരിച്ച് പിടിക്കണമെന്നും ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ; തലവരിപ്പണമായി വാങ്ങിയ കോടികൾ റസ്സാലത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുക്കിയെന്ന് പുതിയ ഭരണ സമിതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; എംബിബിഎസ് പ്രവേശനത്തിന് കോഴ വാങ്ങിയ സംഭവത്തിൽ സിഎസ്‌ഐ ബിഷപ്പ് ധർമ്മരാജ് റസ്സാലത്തിനെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദ്ദേശം. ബിഷപ്പ് ഉൾപ്പടെ മൂന്നു പേർക്കെതിരെയാണ് കേസെടുക്കാൻ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മീഷൻ ശുപാർശ ചെയ്തിരിക്കുന്നത്. ക്രിമിനൽ കേസിന് നടപടിവേണമെന്ന ശുപാർശയാണ് കമ്മീഷൻ സർക്കാരിന് നൽകിയത്. വിദ്യാർത്ഥികളിൽ നിന്ന് വാങ്ങിയ തുക തിരിച്ചുപിടിക്കാൻ നടപടി എടുക്കണമെന്നും നിർദേശമുണ്ട്.

കാരക്കോണം മെഡിക്കൽ കോളജിൽ സീറ്റ് വാഗ്ദാനം ചെയ്ത് വാങ്ങിയ തലവരിപ്പണത്തെ ചൊല്ലി സി എസ് ഐ ദക്ഷിണ കേരള മഹാ ഇടവകയിൽ ഉടലെടുത്ത തർക്കത്തെ തുടർന്നാണ് കോഴ വിവാദം പുറത്തറിഞ്ഞത് . തലവരിപ്പണമായി വാങ്ങിയ കോടികൾ ബിഷപ്പ് ധർമ്മരാജ് റസ്സാലത്തിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മുക്കിയെന്നായിരുന്നു പുതിയ ഭരണ സമിതിയുടെ ആരോപണം.കോഴ വാങ്ങുന്നെന്ന ആരോപണം 2016 മുതൽ നിലവിലുണ്ട്. പരീക്ഷ മേൽനോട്ട സമിതിക്ക് വിദ്യാർത്ഥികൾ പരാതി നൽകുകയും ചെയ്തിരുന്നു.

മെഡിക്കൽ സീറ്റ് തട്ടിപ്പിൽ മുൻ ഡയറക്ടർ ജെ ബെനറ്റ് എബ്രാഹം, പി തങ്കരാജ്, മുൻ പ്രിൻസിപ്പാൾ ഡോ പി മധുസൂദനൻ, തുടങ്ങിയവർക്കെതിരെ രണ്ട് കേസുകൾ വർക്കല, വെള്ളറട പൊലീസ് സ്റ്റേഷനുകളിൽ നിലവിലുണ്ട് . കേസുകൾ സർക്കാർ അട്ടിമറക്കുകയാണെന്നും ഭരണസിതി ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങളെ കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ബിഷപ്പ് ധർമ്മരാജ് റസാലം പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP