Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പന്ത്രണ്ട് വിളക്ക് തൊഴാനുറച്ച് ബിന്ദു അമ്മിണി; സുരക്ഷ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് കത്ത് നൽകുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാർ; യുവതികളെ ആരേയും വിടില്ലെന്ന നിലപാടിൽ ഉറച്ച് പൊലീസും; മുളകു സ്‌പ്രേ അടിച്ചയാൾക്കെതിരെ പട്ടിക ജാതി-പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്താത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ബിന്ദു അമ്മിണിയും; കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നും ആവശ്യം; തൃപ്തി ദേശായി മടങ്ങിയിട്ടും പിന്മാറാതെ ബിന്ദു അമ്മിണി

പന്ത്രണ്ട് വിളക്ക് തൊഴാനുറച്ച് ബിന്ദു അമ്മിണി; സുരക്ഷ ആവശ്യപ്പെട്ട് ആക്ടിവിസ്റ്റ് കത്ത് നൽകുമ്പോൾ വെട്ടിലാകുന്നത് പിണറായി സർക്കാർ; യുവതികളെ ആരേയും വിടില്ലെന്ന നിലപാടിൽ ഉറച്ച് പൊലീസും; മുളകു സ്‌പ്രേ അടിച്ചയാൾക്കെതിരെ പട്ടിക ജാതി-പട്ടിക വർഗ പീഡന നിരോധന നിയമം ചുമത്താത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ബിന്ദു അമ്മിണിയും; കടകംപള്ളിക്കെതിരെ കേസെടുക്കണമെന്നും ആവശ്യം; തൃപ്തി ദേശായി മടങ്ങിയിട്ടും പിന്മാറാതെ ബിന്ദു അമ്മിണി

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: തത്വമസിയുടെ സന്നിധിയിൽ നാളെ പന്ത്രണ്ട് വിളക്ക് തൊഴാനുറച്ച് ബിന്ദു അമ്മിണി. മണ്ഡലകാലത്തെ പടിപൂജയും ഉദയാസ്തമന പൂജയും പൂർത്തിയായി. പൂങ്കാവനത്തിലെ 18 മലകളിലും കുടികൊള്ളുന്ന ദേവതകളെ ആവാഹിച്ച് നടത്തിയ പടിപൂജ കാണാൻ ഭക്തർ തിക്കും തിരക്കും കൂട്ടി. ഇന്നലെ ഉച്ചയ്ക്ക് കളഭാഭിഷേകവും നടന്നു. ഇനി സന്നിധാനത്ത് പന്ത്രണ്ട് വിളക്കിന്റെ വിശ്വാസകാലമാണ്. ഈ സമയത്ത് വീണ്ടും സന്നിധാനത്ത് എത്തുമെന്നാണ് ബിന്ദു അമ്മിണി പറയുന്നത്.

ശബരിമല സന്ദർശനം നടത്തുമെന്ന് വീണ്ടും ആവർത്തിച്ച ബിന്ദു അമ്മിണി ഇതിനായി പൊലീസ് സുരക്ഷ തേടി കമ്മീഷണറുടെ ഓഫീസിൽ പോകുമെന്നും അവർ അറിയിച്ചു. തങ്ങളെ ശബരിമലയിൽ കയറ്റാതിരിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും , പൊലീസ് സുരക്ഷ തന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ബിന്ദു പറഞ്ഞു. തന്റെ മുഖത്തേക്ക് മുളക് സ്പ്രേ ചെയ്തയാൾക്കെതിരെ ചുമത്തിയത് ദുർബല വകുപ്പുകളാണെന്നും അവർ ആരോപിച്ചു. പട്ടിക ജാതി, പട്ടിക വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ ചുമത്തിയില്ല. പൊലീസിന്റെ ഗൂഢാലോചന സംശയിക്കുന്നതായും ബിന്ദു അമ്മിണി പറഞ്ഞു. കേസിൽ ഹിന്ദു ഹെൽപ്പ് ലൈൻ കോർഡിനേറ്റർ ശ്രീനാഥ് പത്മനാഭനെ റിമാൻഡ് ചെയ്തിരിക്കുകയാണ്. സ്ത്രീത്വത്തെ അപമാനിക്കൽ, ആയുധം ഉപയോഗിച്ച് സംഘം ചേർന്ന് ആക്രമിക്കൽ എന്നീ വകുപ്പുകളാണ് ശ്രീനാഥിനെതിരെ ചുമത്തിയിരിക്കുന്നത്.

ശബരിമല സന്ദർശിക്കാൻ നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തി തൃപ്തിയുടേയും സംഘത്തിന്റെയും ഒപ്പം ചേർന്ന ബിന്ദു അമ്മിണിക്ക് നേരെ കമ്മീഷണർ ഓഫീസിന് മുന്നിൽ വച്ചാണ് മുളക് സ്‌പ്രേ ആക്രമണം ഉണ്ടായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലെത്തിയ സംഘത്തിന് നേരെ അയ്യപ്പ ധർമ്മ സമിതിയുടെ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ ശബരിമലയിൽ ദർശനം നടത്തിയ സ്ത്രീയാണ് ബിന്ദു അമ്മിണി. ഇരുചെവിയറിയാതെ കനകദുർഗ്ഗയുമൊത്താണ് ബിന്ദു അമ്മണി ശബരിമലയിൽ എത്തിയത്. പൊലീസ് ഒരുക്കിയ സുരക്ഷയിലായിരുന്നു ദർശനം. അന്ന് ഇത് വിവാദമായി. പിന്നീട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വലിയ തിരിച്ചടിയുമായി. ഇപ്പോൾ യുവതി പ്രവേശന വിധി വീണ്ടും സുപ്രീംകോടതി പരിശോധനാ വിധേയമാക്കുകയാണ്. അതുകൊണ്ട് തന്നെ യുവതികളെ കയറ്റില്ലെന്നാണ് സർക്കാർ നിലപാട്. ഇതിനെയാണ് ബിന്ദു അമ്മിണി ചോദ്യം ചെയ്യുന്നത്.

മാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ വരവിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയില്ലെന്ന് ബിന്ദു അമ്മിണി പറയുന്നു. ആർഎസ്എസുമായി ബന്ധമുണ്ടെന്ന തരത്തിൽ ഉയരുന്ന ആരോപണങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി നടത്തുന്നതാണെന്നും ബിന്ദു അമ്മിണി പറഞ്ഞു. 2011ൽ തൃപ്തി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചിച്ചുണ്ടെന്ന് അവർ തന്നെ പറഞ്ഞിട്ടുള്ളതാണെന്നും തൃപ്തിക്ക് ബന്ധമുണ്ടെങ്കിൽ അത് കോൺഗ്രസുമായിട്ടായിരുന്നെന്നും ബിന്ദു പറഞ്ഞു. നിലവിൽ തൃപ്തിക്ക് ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്നും അവർ വ്യക്തമാക്കി. താനൊരു സാമൂഹ്യ പ്രവർത്തകയാണെന്നും ഒരു രാഷ്ട്രീയ പാർട്ടിയുമായും നിലവിൽ ബന്ധമില്ലെന്നുമാണ് തൃപ്തി പറഞ്ഞതെന്നും ബിന്ദു അമ്മിണി പറയുന്നു.

വ്യക്തിപരമായ താത്പര്യത്തിന്റെ ഭാഗമായാണ് തൃ പ്തിക്കൊപ്പം കഴിഞ്ഞ ദിവസം ശബരിമല ദർശനത്തിന്‌പോയതെന്നും ബിന്ദു അമ്മിണി പറഞ്ഞു. ശബരിമല ദർശനത്തിന് പൊലീസ് സംരക്ഷണം നൽകാത്ത നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അവർ പറഞ്ഞു. സ്ത്രീപ്രവേശനത്തിനെതിരെ സംസാരിച്ച മന്ത്രി കടകംപള്ളിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണം. പൊലീസ് സംരക്ഷണം ലഭിച്ചാൽ ശബരിമല ദർശനം നടത്തും- ബിന്ദു അമ്മിണി പറഞ്ഞു.

ശബരിമല ദർശനത്തിനായി പുറപ്പെടുന്നതിന് മുൻപ് ബിന്ദു അമ്മിണി മന്ത്രി എകെ ബാലനുമായി ചർച്ച നടത്തി എന്ന ആരോപണം കോൺഗ്രസും ബിജെപിയും ഒരുപോലെ ഉന്നയിച്ചിരിക്കുകയാണ്. ബിജെപി നേതാവ് കെ സുരേന്ദ്രൻ കഴിഞ്ഞ ദിവസമിട്ട ഫേസ്‌ബുക്ക് പോസ്റ്റിൽ ബിന്ദു അമ്മിണിയുമായി മന്ത്രി ബാലൻ കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണം എന്നും ആവശ്യപ്പെട്ടു. ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ എത്തിയതായി മന്ത്രി ബാലന്റെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ മന്ത്രിയെ കാണാൻ സാധിച്ചിരുന്നില്ല. ഇതോടെ കെ സുരേന്ദ്രന്റെ ആരോപണം തെളിയിക്കാൻ വെല്ലുവിളിച്ച് എകെ ബാലൻ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

തിങ്കളാഴ്ച വൈകിട്ട് 3.30നാണ് ബിന്ദു അമ്മിണി മന്ത്രി എകെ ബാലന്റെ ഓഫീസിൽ എത്തിയത്. ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ അദ്ധ്യാപകന് എതിരെയുള്ള നിവേദനവും പട്ടിക വിഭാഗങ്ങളുടെ കേസ് കൈകാര്യം ചെയ്യുന്ന കോടതിയിൽ ലീഗൽ അസിസ്റ്റന്റ് തസ്തിക അനുവദിക്കണം എന്നാവശ്യപ്പടുള്ള നിവേദനവും നൽകുന്നതിന് വേണ്ടിയായിരുന്നു മന്ത്രിയുടെ ഓഫീസിൽ ബിന്ദു അമ്മിണി എത്തിയത്.

എന്നാൽ ഈ സമയം മന്ത്രി എകെ ബാലൻ ഓഫീസിൽ ഉണ്ടായിരുന്നില്ല. ഈ സംഭവത്തെയാണ് കോൺഗ്രസും ബിജെപിയും മന്ത്രിക്കെതിരെ ഉപയോഗിച്ചിരിക്കുന്നത്. ബിന്ദു അമ്മിണിയുമായി കൂടിക്കാഴ്ച നടത്തിയത് എന്തിനെന്ന് എകെ ബാലൻ വ്യക്തമാക്കണമെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും ആവശ്യപ്പെട്ടിരുന്നു. സിപിഎം-ആർഎസ്എസ് ഗൂഢാലോചന ഉണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. സർക്കാരിന്റെ സമ്മതത്തോടെയാണ് ബിന്ദു അമ്മിണി ശബരിമല ക്ഷേത്രത്തിൽ കയറാൻ പോയതെന്നാണ് ബിജെപി പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP