Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

'സുരക്ഷയ്ക്ക് നിൽക്കുന്ന പൊലീസ് നാട്ടുകാർക്ക് മേൽഫൈൻ ചുമത്തി പ്രദേശവാസികളുടെ പിന്തുണ നശിപ്പിച്ചു കൊണ്ടിരിക്കുന്നു''; സുരക്ഷ ഒരുക്കുന്ന പൊലീസുകാർക്കെതിരെ ശബരിമല കയറിയ ബിന്ദു രംഗത്ത്; പാലയാട് കാമ്പസിന് പുറത്ത് വാഹനമിട്ട് ഹെൽമെറ്റ് വേട്ടയും വാഹന പരിശോധനയും നടത്തുന്ന പൊലീസ് 'പണി കൊടുക്കുന്നത്' ബിന്ദുവിന് തന്നെ; ആളുകളെ വെറുപ്പിച്ച് സുരക്ഷ ഒഴിവാക്കാനുള്ള പൊലീസ് ബുദ്ധിയെന്ന് ആക്ഷേപം

'സുരക്ഷയ്ക്ക് നിൽക്കുന്ന പൊലീസ് നാട്ടുകാർക്ക് മേൽഫൈൻ ചുമത്തി പ്രദേശവാസികളുടെ പിന്തുണ നശിപ്പിച്ചു കൊണ്ടിരിക്കുന്നു''; സുരക്ഷ ഒരുക്കുന്ന പൊലീസുകാർക്കെതിരെ ശബരിമല കയറിയ ബിന്ദു രംഗത്ത്; പാലയാട് കാമ്പസിന് പുറത്ത് വാഹനമിട്ട് ഹെൽമെറ്റ് വേട്ടയും വാഹന പരിശോധനയും നടത്തുന്ന പൊലീസ് 'പണി കൊടുക്കുന്നത്' ബിന്ദുവിന് തന്നെ; ആളുകളെ വെറുപ്പിച്ച് സുരക്ഷ ഒഴിവാക്കാനുള്ള പൊലീസ് ബുദ്ധിയെന്ന് ആക്ഷേപം

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: സ്വന്തം സുരക്ഷയൊരുക്കുന്ന പൊലീസുകാരെ ശത്രുക്കളാക്കി മാറ്റി ബിന്ദുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. സുരക്ഷയ്ക്ക് നിൽക്കുന്ന പൊലീസ് നാട്ടുകാരുടെ മേൽ ഫൈൻ ചുമത്തി പ്രദേശവാസികളുടെ പിന്തുണ നശിപ്പിക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം ബിന്ദു ഫെയ്സ് ബുക്ക് പോസ്റ്റ് നടത്തിയത്. ക്രമസമാധാനം പീഡനമാകുന്ന അവസ്ഥ തലശേരി പാലയാട്ട് നിലനിൽക്കുമ്പോൾ ജനങ്ങൾ ഇപ്പോൾ ബിന്ദുവിനെതിരെ തിരിയുന്ന അവസ്ഥയാണ്. ഇത് മനസിലാക്കിയാണ് ബിന്ദു ഇപ്പോൾ സന്തത സഹചാരികളായ പൊലീസിന് എതിരെ തിരിയുന്നത്..

പ്രത്യക്ഷത്തിൽ ഭീഷണി ഒന്നുമില്ലാത്ത ബിന്ദു ഇപ്പോൾ കനത്ത സുരക്ഷയിലാണ് സഞ്ചരിക്കുന്നത്. ബിന്ദു ജോലി ചെയ്യുന്ന കണ്ണൂർ യൂണിവേഴ്സിറ്റിയുടെ തലശേരി പാലയാട് ക്യാമ്പസിൽ കയറിക്കഴിഞ്ഞാൽ അകമ്പടി സേവിക്കുന്ന പൊലീസിന് പ്രത്യേകിച്ച് ഡ്യൂട്ടി ഒന്നുമില്ല. ഒരു വനിതാ പൊലീസ് മഫ്റ്റിയിൽ ക്യാമ്പസിനു അകത്തുണ്ടാകും. മറ്റുള്ള പൊലീസ് പുറത്തും. ബാക്കി സമയത്ത് ഇവർ റോഡിൽ ക്രമസമാധാനത്തിൽകൂടി ഏർപ്പെടും. ഇത് ജനങ്ങൾക്ക് അസ്വസ്ഥത സൃഷ്ടിക്കുകയാണ്. ബൈക്കിൽ ഹെൽമെറ്റ് ഇല്ലാതെ പാഞ്ഞു വന്നാൽ ഫൈൻ ഈടാക്കും. വാഹനങ്ങൾ വരുന്നതിൽ അസ്വാഭാവികത കണ്ടാൽ തടഞ്ഞു നിർത്തി രേഖകൾ പരിശോധിക്കും. ചിലർ പിടിക്കപ്പെടുകയും ചെയ്യും. ഇത് കാരണം ജനങ്ങൾ വലഞ്ഞു.

മുൻപ് പൊലീസ് എത്തിനോക്കാത്ത പ്രദേശങ്ങളിൽ ഒന്നാണിത്. ഇപ്പോഴത്തെ അവസ്ഥ അതല്ല. ഇന്ത്യയാകെ ശ്രദ്ധിക്കുന്ന വിവാദ വനിത ജോലി ചെയ്യുന്ന ക്യാമ്പസും പ്രദേശങ്ങളും ആണിത്. അതുകൊണ്ട് ഇവിടെ പ്രശ്‌നങ്ങൾ ഇല്ലാതിരിക്കേണ്ടത് പൊലീസിന്റെ ആവശ്യവുമാണ്. അതുകൊണ്ട് സുരക്ഷയിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പൊലീസ് പിന്തുടരുന്നത്. അസ്വാഭാവികമായ എന്ത് ശ്രദ്ധയിൽപ്പെട്ടാലും പൊലീസ് നിരീക്ഷണം ശക്തമാക്കും. ഈ വലയിൽ അകപ്പെടുന്നത് ഇതുവരെ സ്വൈരവിഹാരം നടത്തുന്ന നാട്ടുകാരും. ജനങ്ങൾ ബിന്ദുവിനെതിരെ തിരിയാൻ വേറെ കാരണങ്ങളും വേണ്ട. ബിന്ദുവും കരുതുന്നത് ഇതേ രീതിയിൽ തന്നെയാണ്.

ഇപ്പോഴേ ശത്രുക്കൾ കൂടുതൽ. ബാക്കിയുള്ളവരെ കൂടി ശത്രുക്കളാക്കണോ? ഇതേ ചിന്ത തന്നെയാണ് ബിന്ദുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലും പ്രതിഫലിക്കുന്നത്. ബിന്ദുവിന്റെ അവസ്ഥ ഇതാണെങ്കിൽ സമാന അവസ്ഥ തന്നെയാണ് പൊലീസിന്റെയും. വെറും സാധാരണ സ്ത്രീകളായ ഇവർക്ക് സുരക്ഷയൊരുക്കി പൊലീസും വലഞ്ഞിരിക്കുന്നു. അതുകൊണ്ട് തന്നെ സുരക്ഷ പൊലീസ് മുറുക്കുകയാണ് ചെയ്യുന്നത്. പാലയാട് തങ്ങൾ നടത്തുന്ന ക്രമസാമാധാന പാലനത്തിന്റെ പേരിൽ ജനങ്ങൾ തിരിയുക ബിന്ദുവിന്റെ നേർക്കാകും എന്ന് അറിയാത്തവരല്ല പൊലീസുകാർ. പക്ഷെ സുരക്ഷയുടെ പേരിൽ വിട്ടുവീഴ്ച പാടില്ല. ഈ നിലപാടിൽ പൊലീസും മുന്നോട്ടു പോകുന്നു. ഇതിന്റെ മൂർദ്ധന്യ അവസ്ഥയിലാണ് സ്വന്തം സുരക്ഷ പരിപാലിക്കുന്ന പൊലീസുകാർക്കെതിരെ പോസ്റ്റിട്ടു പ്രതികരിക്കാൻ ബിന്ദു തയ്യാറായത്.

സുരക്ഷ വർദ്ധിക്കുന്നതിന് അനുസരിച്ച് സാധാരണ ജീവിതം ബിന്ദുവിൽ നിന്നും കനകദുർഗയിൽ നിന്നും അകന്നുപോവുകയാണ്. ഇതിന്റെ അസ്വസ്ഥതകൾ ഇവരിൽ നിന്ന് പുറത്തുവരുന്നുമുണ്ട്. ആചാരം തെറ്റിച്ച് മലചവിട്ടി അയ്യപ്പനെ ദർശിച്ച് വീരനായികമാരായി മാറിയ ബിന്ദുവിനും കനകദുർഗയ്ക്കും സെലിബ്രിറ്റി ജീവിതം മടുത്തു തുടങ്ങിയതായാണ് പുറത്തു വരുന്ന വിവരങ്ങളും. സുപ്രീംകോടതി നിർദ്ദേശപ്രകാരം സർക്കാർ ഏർപ്പെടുത്തിയ പ്രത്യേക സുരക്ഷ ഇവർക്ക് വിലങ്ങായി മാറുകയാണ്. പൊലീസും പരിവാരങ്ങളും ആംബുലൻസും അടക്കമുള്ള സുരക്ഷയിൽ ഇവർ വലഞ്ഞിരിക്കുന്നു. ഇരുവരിൽ നിന്നും പുറത്തു വരുന്ന ദീനരോദനങ്ങളിൽ നിന്നും മനസിലാകാനും സാധിക്കുന്നത്. ഇതിനുള്ള തെളിവുകളായി മാറുകയാണ് ബിന്ദുവിന്റെ ഫെയ്സ് ബുക്ക് പോസ്റ്റും കനകദുർഗയുടെ പൊലീസ് അകമ്പടിയുടെ വീഡിയോ ദൃശ്യങ്ങളും.

ഈയടുത്ത ദിവസമാണ് പുറത്ത് പോകുന്ന കനകദുരഗയ്ക്ക് സുരക്ഷയൊരുക്കി പൊലീസുകാർ ഒപ്പം നടന്നു പോകുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. സമൂഹത്തിൽ നിന്നും തങ്ങൾ പരിത്യജിക്കപ്പെട്ട അവസ്ഥയാണെന്ന് ഇവർ ഇരുവരും തിരിച്ചറിയുന്നുണ്ട്. സുരക്ഷ വർധിക്കുന്നത് അനുസരിച്ച് തങ്ങൾ സമൂഹത്തിൽ നിന്നും അകന്നു പോവുകയാണ് എന്ന് മനസിലാക്കുന്നുമുണ്ട്. ഈയിടെ സുപ്രീംകോടതിയിൽ നൽകിയ ഹർജിയിൽ സാധാരണ ജീവിതത്തിലേക്ക് എത്രയും വേഗം മടങ്ങിപ്പോവുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇവർ വ്യക്തമാക്കിയതും ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുന്നതിലാണ്.

ഒരു സമൂഹത്തിൽ നിന്നും പൗരന് ലഭിക്കേണ്ട സ്വാതന്ത്ര്യം ലഭിക്കുന്നില്ല.. ജോലി ചെയ്യുന്ന സ്ഥലത്ത് പോകാം. വീട്ടിൽ പോകാം. വേറെ ഒരിടത്തും പോകാൻ കഴിയാത്ത അവസ്ഥയാണ്. ഇതൊക്കെ താത്കാലികം മാത്രമാണ്. എല്ലാം ശരിയാകും. പ്രത്യാശാ സ്വരത്തിൽ ഈയടുത്ത സമയത്ത് ബിന്ദുവും കനകദുർഗയും പ്രതികരിച്ചിരുന്നു. പക്ഷെ ഒന്നും ശരിയാകാത്ത അവസ്ഥയിലാണ്. അതുകൊണ്ട് തന്നെയാണ് സദാ സമയവും തങ്ങൾക്ക് ഒപ്പം നിൽക്കുന്ന പൊലീസുകാർക്ക് എതിരെയായി കൂടി പോസ്റ്റ് ഇടാൻ ബിന്ദു തയ്യാറായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP