Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പനിയും ശരീര വേദനയും ഉള്ളതിനാൽ വരാൻ കഴിയില്ല; നവോത്ഥാന നായിക ബിന്ദു അമ്മിണി ഇന്നു നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കി; ഉപതിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളവേ ബിന്ദു അമ്മിണിയെ വിരട്ടി മാറ്റിയത് സർക്കാരും സിപിഎമ്മും ചേർന്ന്; മല ചവിട്ടുമെന്ന അഭ്യൂഹത്തിൽ ടവർ ലൊക്കേഷൻ നോക്കി ബിന്ദു എവിടെയെന്ന് നോക്കി നടന്ന പൊലീസിനും ആശ്വാസം; നെടുവീർപ്പിട്ട് കോന്നിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും

പനിയും ശരീര വേദനയും ഉള്ളതിനാൽ വരാൻ കഴിയില്ല; നവോത്ഥാന നായിക ബിന്ദു അമ്മിണി ഇന്നു നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കി; ഉപതിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊള്ളവേ ബിന്ദു അമ്മിണിയെ വിരട്ടി മാറ്റിയത് സർക്കാരും സിപിഎമ്മും ചേർന്ന്; മല ചവിട്ടുമെന്ന അഭ്യൂഹത്തിൽ ടവർ ലൊക്കേഷൻ നോക്കി ബിന്ദു എവിടെയെന്ന് നോക്കി നടന്ന പൊലീസിനും ആശ്വാസം; നെടുവീർപ്പിട്ട് കോന്നിയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നവോഥാന നായിക ബിന്ദു അമ്മിണി ഇന്ന് ഉച്ചയ്ക്ക് പ്രസ് ക്ലബിൽ നടത്താനിരുന്ന പത്രസമ്മേളനം റദ്ദാക്കി. തനിക്ക് കടുത്ത പനിയാണെന്നും വരാൻ കഴിയില്ലെന്നും ഇന്നലെ രാത്രി ബിന്ദു പ്രസ് ക്ലബ് ഭാരവാഹികളെ അറിയിച്ചു. അതേ സമയം, ഇന്നലെ വൈകിട്ട് വരെ താൻ തീർച്ചയായും പത്രസമ്മേളത്തിന് എത്തുമെന്ന് ഉറപ്പു നൽകിയിരുന്ന ബിന്ദു രാത്രി പെട്ടെന്ന് പിന്മാറിയത് സർക്കാരിന്റെയും പൊലീസിന്റെയും സമ്മർദ ഫലമാണെന്നും സൂചനയുണ്ട്. രണ്ടു ദിവസം മുൻപാണ് ഇന്ന് ഉച്ചയ്ക്ക് 12 ന് നടത്താൻ വേണ്ടി ബിന്ദു പ്രസ്‌ക്ലബിൽ പത്രസമ്മേളനം ബുക്ക് ചെയ്തത്.

വിവരം രഹസ്യാന്വേഷണ വിഭാഗത്തിന് ചോർന്നു കിട്ടിയതോടെ പൊലീസ് നെട്ടോട്ടം തുടങ്ങി. എന്തിന് വേണ്ടിയാകും പത്രസമ്മേളനം എന്നുള്ള ചോദ്യത്തിനാണ് പൊലീസിന് ഉത്തരം കണ്ടെത്തേണ്ടിയിരുന്നത്. ഇനി എന്തിനു വേണ്ടിയാണെങ്കിലും തിങ്കളാഴ്ച കോന്നി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് ബിന്ദു പത്തനംതിട്ട ജില്ലയുടെ ഏഴയലത്ത് കൂടി പോയാൽ പോലും പണി തങ്ങൾക്ക് കിട്ടുമെന്ന തിരിച്ചറിൽ സിപിഎം നേതൃത്വത്തിന് ചങ്കിടിപ്പ് കൂടി. ഇതോടെ ഏതു വിധേനെയും ബിന്ദുവിനെ തടയാനുള്ള ശ്രമമാണ് പാർട്ടിയും സർക്കാരും നടത്തിയിരുന്നത്. ബിന്ദു രണ്ടു ദിവസമായി പൊലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു.

ടവർ ലൊക്കേഷൻ നോക്കി ബിന്ദു എവിടെ എന്ന് ഉറപ്പിക്കലായിരുന്നു പൊലീസിന്റെ പ്രധാന പണി. ഇന്നലെ വൈകിട്ട് വരെ അവർ കോഴിക്കോട്ട് ഉണ്ട് എന്നു കണ്ട് പൊലീസ് ആശ്വാസം പൂണ്ടു. ഓരോ 10 മിനുട്ടും ഇടവിട്ട് പൊലീസ് ടവർ ലൊക്കേഷൻ പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് പൊന്നു പോലെ കാത്തു സുക്ഷിച്ച് സന്നിധാനത്തുകൊണ്ടു വന്ന ബിന്ദു ഇപ്പോൾ പൊലീസിന് വലിയൊരു കുരിശായി മാറിയിരിക്കുകയായിരുന്നു. പത്രസമ്മേളനം നടത്താൻ ബിന്ദു തീരുമാനിച്ചുവെന്ന് വിവരം വന്നതിന് പിന്നാലെ അവർ മല ചവിട്ടും എന്നൊരു അഭ്യൂഹം കൂടി പടർന്നു.

ഇത് പൊലീസിന് കൂടുതൽ തലവേദനയായി. പൊലീസ് ശബരിമലയിൽ സുരക്ഷ ശക്തമാക്കി. 450 പൊലീസുകാരെ മൂന്നു എസ്‌പിമാരുടെ കീഴിലായി നിയോഗിച്ചു. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ എസ്‌പിമാർ ക്യാമ്പ് ചെയ്ത് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. യൗവനയുക്തകളെ ഒരു കാരണവശാലും നിലയ്ക്കൽ കടക്കാൻ അനുവദിക്കരുത് എന്നാണ് സർക്കാരിൽ നിന്നുള്ള കർശന നിർദ്ദേശം. ബിന്ദു പത്രസമ്മേളനം വിളിച്ചതിന് പിന്നിൽ ആരാണെന്ന് ഊഹിക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. യുഡിഎഫ് സ്ഥാനാർത്ഥി പി മോഹൻരാജിനെതിരേ പത്രസമ്മേളനം നടത്താനാണ് ബിന്ദു തീരുമാനിച്ചിരുന്നത്.

ഒക്ടോബർ രണ്ടിന് പ്രസ് ക്ലബിൽ നടന്ന സ്ഥാനാർത്ഥികളുടെ മുഖാമുഖം പരിപാടിയിൽ വീട്ടിൽപ്പോലും കയറ്റാൻ ഭർത്താവും മാതാപിതാക്കളും മടിക്കുന്ന സ്ത്രീകളെ വിശ്വാസം തകർക്കുന്ന രീതിയിൽ സിപിഎം പതിനെട്ടാം പടി കയറ്റിയെന്ന് മോഹൻരാജ് വിമർശിച്ചിരുന്നു. മോഹൻരാജിന്റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരേ ബിന്ദു കേസ് കൊടുക്കുാൻ പോവുകയാണെന്നും ഇതു സ,ംബന്ധിച്ചാണ് പത്രസമ്മേളനം എന്നുമാണ് ബിന്ദു തന്നെ നൽകുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP