Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അയ്യനല്ലാതൊരു ശരണമില്ല! ഗുരുവായൂരപ്പനെ കണ്ടുവണങ്ങിയതിന് പിന്നാലെ ശബരിമലയിൽ അയ്യപ്പന്റെ കാൽക്കൽ വീണ് ബിനോയ് കോടിയേരി; ദർശനത്തിന് എത്തിയത് തല തോർത്തുകൊണ്ട് മറച്ച്; ഇരുമുടിക്കെട്ടുമായി എട്ടംഗസംഘത്തോടൊപ്പം ദർശനം; മേൽശാന്തിയുടെ കൈയിൽ നിന്ന് പ്രസാദവും സ്വീകരിച്ച് മടക്കം; പുണ്യസ്ഥലങ്ങളിലെ സന്ദർശനം ഡിഎൻഎ ടെസ്റ്റിന്റെ ഫലം വരാൻ ദിവസങ്ങൾ ശേഷിക്കെ

അയ്യനല്ലാതൊരു ശരണമില്ല! ഗുരുവായൂരപ്പനെ കണ്ടുവണങ്ങിയതിന് പിന്നാലെ ശബരിമലയിൽ അയ്യപ്പന്റെ കാൽക്കൽ വീണ് ബിനോയ് കോടിയേരി; ദർശനത്തിന് എത്തിയത് തല തോർത്തുകൊണ്ട് മറച്ച്; ഇരുമുടിക്കെട്ടുമായി എട്ടംഗസംഘത്തോടൊപ്പം ദർശനം; മേൽശാന്തിയുടെ കൈയിൽ നിന്ന് പ്രസാദവും സ്വീകരിച്ച് മടക്കം; പുണ്യസ്ഥലങ്ങളിലെ സന്ദർശനം ഡിഎൻഎ ടെസ്റ്റിന്റെ ഫലം വരാൻ ദിവസങ്ങൾ ശേഷിക്കെ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ശബരിമല ദർശനം നടത്തി. കെട്ടുനിറച്ചാണ് ബിനോയ് കോടിയേരി ദർശനത്തിനെത്തിയത്. മാളികപ്പുറത്തും ദർശനം നടത്തിയാണ് ബിനോയ് മടങ്ങിയത്. ഉച്ചയോടെ ശബരിമലയിൽ എത്തിയ ബിനോയ് ഗസ്റ്റ് ഹൗസിൽ വിശ്രമിച്ച് വൈകിട്ട് നടതുറന്നപ്പോഴാണ് ദർശനം നടത്തിയത്. എട്ട് പേരടങ്ങിയ സംഘത്തോടൊപ്പമാണ് ബിനോയ് സന്നിധാനത്ത് എത്തിയത്. രണ്ട് മക്കളും ഒപ്പമുണ്ടായിരുന്നു. ചിങ്ങമാസപ്പൂജകൾക്കായി ശബരിമല നട ഇന്നലെ തുറന്നിരുന്നു.ഇതിനിടയിലാണ് ബിനോയ് കോടിയേരിയും സംഘവും ശബരിമലയിലെത്തിയത്. ബിനോയ് തല തോർത്തുകൊണ്ട് മറച്ചിരുന്നു. ശബരിമല അയ്യപ്പനെ തൊഴുത് മേൽശാന്തിയുടെ കൈയിൽ നിന്ന് പ്രസാദം സ്വീകരിച്ചാണ് സംഘം മടങ്ങിയത്.

ഈ മാസം 10 ന് ബിനോയ് കോടിയേരി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ചൊവ്വാഴ്ച പുലർച്ചെ നിർമ്മാല്യദർശനത്തിനാണ് അദ്ദേഹം എത്തിയത് .ഗുരുവായൂരപ്പനെ തൊഴുതശേഷം പെട്ടെന്ന് പ്രദക്ഷിണം പൂർത്തിയാക്കി പുറത്തുകടന്നു. വഴിപാട് കൗണ്ടറുകൾ തുറക്കാത്തതിനാൽ പാൽപ്പായസം ശീട്ടാക്കാനുള്ള തുക ക്ഷേത്രം കാവൽക്കാരനെ ഏല്പിച്ച് മടങ്ങി. രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് ബിനോയ് എത്തിയത്.

ബീഹാർ സ്വദേശി നൽകിയ പീഡനക്കേസിൽ ആരോപണവിധേയനായ ബിനോയ് കോടിയേരി മുംബൈ ഹൈക്കോടതി അനുവദിച്ച മുൻകൂർജാമ്യത്തിലാണ് ഇപ്പോൾ. ഡി എൻ എ പരിശോധനയ്ക്കായി ബിനോയിയുടെ രക്ത സാമ്പിളുകൾ ശേഖരിച്ചിരുന്നു . ഈ മാസം അവസാനമാണ് ഇതിന്റെ റിപ്പോർട്ട് വരുക .ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ വച്ചാണ് രക്തസാംപിൾ ശേഖരിച്ചത്. രക്തസാംപിൾ കലീനയിലെ ഫൊറൻസിക് ലാബിന് അയച്ചു. ഡിഎൻഎ ഫലം ഹസ്യ രേഖ എന്ന നിലയിൽ ഇത് മുദ്ര വെച്ച കവറിൽ ബോംബെ ഹൈക്കോടതി രജിസ്റ്റ്രാർക്ക് കൈമാറുമെന്ന് മുംബൈ പൊലീസ് അറിയിച്ചിരുന്നു.

നേരത്തേ നിശ്ചയിച്ച ആശുപത്രിയിൽ നിന്ന് രക്തസാംപിൾ സ്വീകരിക്കുന്നത് പൊലീസ് മാറ്റിയിരുന്നു. ജൂഹുവിലെ കൂപ്പർ ആശുപത്രിയിലെത്താൻ ആദ്യം ആവശ്യപ്പെട്ട പൊലീസ് പിന്നീട് അസൗകര്യം ചൂണ്ടിക്കാട്ടി ബൈക്കുളയിലെ ജെ ജെ ആശുപത്രിയിൽ എത്താൻ നിർദ്ദേശിക്കുകയായിരുന്നു. രാവിലെ ഓഷിവാര പൊലീസ് സ്റ്റേഷനിൽ ബിനോയ് ഹാജരായിരുന്നു.എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിനോയ് കോടിയേരിയുടെ ഹർജി പരിഗണിക്കവെയാണ് ഡിഎൻഎ പരിശോധന എവിടെ വരെ ആയെന്നു ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് ചോദിച്ചത്. ഇതുവരെ രക്ത സാമ്പിൾ നൽകാതെ ബിനോയ് മുൻകൂർ ജാമ്യ വ്യവസ്ഥ ലംഘിക്കുന്നു എന്നായിരുന്നു യുവതിയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. ഡിഎൻഎ പരിശോധന ഫലം കിട്ടിയ ശേഷമായിരിക്കും കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ബിനോയ് കോടിയേരിയുടെ ഹർജിയിൽ അന്തിമ തീരുമാനം എടുക്കുകയെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

2009 മുതൽ 2018 വരെയുള്ള കാലത്ത് പല തവണ താൻ പീഡിപ്പിക്കപ്പെട്ടെന്നും തന്നെ വിവാഹം ചെയ്യാമെന്ന് ബിനോയ് വാക്ക് തന്നിരുന്നുവെന്നുമാണ് യുവതിയുടെ പരാതി. ബലാത്സംഗം, വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ബിനോയ് കോടിയേരിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഈ മാസം 13നാണ് മുംബൈ ഓഷിവാര പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും പാർട്ടി ഇതിൽ ഇടപെടില്ലെന്നുമാണ് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP