1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ഒരു മകൻ ജിവിച്ചത് നിർമ്മാണ തൊഴിലാളിയായി; ദീർഘകാലം മന്ത്രിയായിട്ടും സ്വന്തം വീട് വിറ്റുപോയ പാലോളി മുഹമ്മദുകുട്ടി; ഇക്കാലത്തും കൂലിപ്പണി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തും ജീവിതം പുലർത്തുന്നത് പി ജയരാജന്റെ മക്കൾ മാത്രം; ബിനോയ് കോടിയേരിയുടെ ബലാൽസംഗ വിവാദം പുറത്തുവരുന്നതോടെ പാർട്ടിയിൽ ഒറ്റപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി; പിണറായിയുടെ പിൻഗാമി സ്ഥാനവും അടുത്ത മുഖ്യമന്ത്രിപദവും ഇനി സ്വപ്നങ്ങൾ മാത്രം

June 18, 2019 | 07:55 PM IST | Permalinkസിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ഒരു മകൻ ജിവിച്ചത് നിർമ്മാണ തൊഴിലാളിയായി; ദീർഘകാലം മന്ത്രിയായിട്ടും സ്വന്തം വീട് വിറ്റുപോയ പാലോളി മുഹമ്മദുകുട്ടി; ഇക്കാലത്തും കൂലിപ്പണി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തും ജീവിതം പുലർത്തുന്നത് പി ജയരാജന്റെ മക്കൾ മാത്രം; ബിനോയ് കോടിയേരിയുടെ ബലാൽസംഗ വിവാദം പുറത്തുവരുന്നതോടെ പാർട്ടിയിൽ ഒറ്റപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി; പിണറായിയുടെ പിൻഗാമി സ്ഥാനവും അടുത്ത മുഖ്യമന്ത്രിപദവും ഇനി സ്വപ്നങ്ങൾ മാത്രം

രഞ്ജിത്ത് ബാബു

കണ്ണൂർ: കമ്യൂണിസ്റ്റ് ശൈലി വിട്ട് മക്കളെ വളരാൻ അനുവദിച്ചതിന്റെ ദുരന്തഫലമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ നേരിടുന്നത്. ഇ.കെ. നായനാരും ചടയൻ ഗോവിന്ദനും പിണറായി വിജയനുമൊക്കെ ഇരുന്ന പാർട്ടി നേതൃസ്ഥാനത്ത് ഇരിക്കുന്ന കോടിയേരി മക്കളുടെ പേരിൽ നേരിടുന്നത് കടുത്ത വിമർശമാണ്. ബിനോയിയുടെ ബലാൽസംഗക്കേസുകൂടി പുറത്തുവന്നതോടെ പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ട നിലയിലുമാണ് ഈ സിപിഎം നേതാവ്. പാർട്ടി കുടുംബങ്ങളിലേക്ക്അരാഷ്ട്രീയതയും സാമ്പത്തികതാൽപ്പര്യങ്ങളും കടന്നുവരുന്നുവെന്ന് പാർട്ടി കോൺഗ്രസും സിപിഎമ്മിന്റെ തെറ്റുതിരുത്തൽ രേഖകളും പല തവണ മുന്നറിയിപ്പും നൽകിയിരുന്നു. സാധാരണഗതിയിൽ കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ വിവാദത്തിൽനിന്ന് അകന്നു നിൽക്കയാണ് പതിവ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു ചടയൻ ഗോവിന്ദന്റെ മക്കളൊക്കെ തീർത്തും സാധാരണക്കാരായാണ് ജീവിച്ചത്്. ചടയന്റെ ഒരു മകൻ നിർമ്മാണത്തൊഴിലാളിയായി ജീവിക്കുന്നത് മലയാള മനോരമപോലും മുമ്പ് വാർത്തയാക്കിയിരുന്നു.അതുപോലെ തന്നെ, ഇത്രകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ വീട് വിറ്റുപോയതടക്കമുള്ള കാര്യങ്ങൾ ഇന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.

രാഷ്ട്രീയത്തിന്റെ തീചൂളയിൽ വളർന്ന നേതാവായിരുന്നില്ല കോടിയേരി ബാലകൃഷ്ണൻ. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം മുതൽ ഇത്രയേറെ ഭാഗ്യം തുണച്ച നേതാവ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അത്യപൂർവ്വം. കോടിയേരിയിലെ കല്ലറക്കല്ലായി എൽ.പി. സ്‌ക്കൂൾ അദ്ധ്യാപകനായ കുഞ്ഞിക്കുറിപ്പിന്റെ മകൻ ബാലകൃഷ്ണന്റെ ബാല്യവും കൗമാരവും പ്രാരാബ്ദത്തിന്റെ കയിപ്പുനീർ അനുഭവിച്ചു കൊണ്ടു തന്നെയായിരുന്നു. അദ്ധ്യാപകർക്ക് തുച്ഛമായ ശമ്പളം ലഭിച്ചുപോന്നിരുന്ന കാലത്ത് ബാലകൃഷ്ണനും ലക്ഷ്മി, പത്മിനി എന്നീ രണ്ട് സഹോദരിമാരും മാതാവ് നാരായണിയും അടങ്ങുന്നതായിരുന്നു കുടുംബം. മറ്റ് വരുമാനമൊന്നുമില്ലാതെ അഞ്ചംഗ കുടുംബം കഷ്ടിച്ച് ജീവിച്ചു വരികയായിരുന്നു. പ്രാഥമിക പഠനത്തിന് ശേഷം തലശ്ശേരിയിലെ ഓണിയൻ ഹൈസ്‌ക്കൂളിൽ പഠനമാരംഭിച്ച ബാലകൃഷ്ണൻ കെ.എസ്. എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. യൂനിറ്റ് പ്രസിഡണ്ടായായിരുന്നു തുടക്കം. സ്‌ക്കൂൾ ലീഡർ സ്ഥാനത്ത് മത്സരിച്ചെങ്കിലും കെ.എസ്. യു. സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു.

എസ്.എസ്. എൽ. സി ക്ക് ശേഷം അച്ഛന് തുണയായി മദിരാശിയിൽ വല്ല ജോലിയും തരപ്പെടുത്താമെന്ന് കുടുംബം ആലോചിച്ചിരുന്നു. എന്നാൽ സഹോദരീ ഭർത്താവിന്റെ നിർദ്ദേശ പ്രകാരം മാഹി മഹാത്മാഗാന്ധി കോളേജിൽ ചേരുകയായിരുന്നു. കെ.എസ്. എഫ് പ്രവർത്തകനായതുകൊണ്ടു തന്നെ കോളേജ് യൂനിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. എസ്. എഫ്.ഐ. രൂപീകരിച്ചതോടെ ജില്ലാ ഭാരവാഹിയായും സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അതിനിടയിലാണ് 1975 ലെ അടിയന്തിരാവസ്ഥയിൽ മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. 16 മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയതോടെ ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം മാറ്റി മറിച്ചു. ജയിലിൽ കിടന്ന യുവാവ് എന്നതിനാൽ വീരപരിവേഷം ലഭിക്കുകയും ചെയ്തു. തുടർന്ന് ഡി.വൈ. എഫ്.ഐ. യുടെ പ്രഥമ ജില്ലാ പ്രസിഡണ്ടായി. തലശ്ശേരി എംഎൽഎ ആയിരുന്ന എം. വി. രാജഗോപാലന്റെ മകൾ എസ്. ആർ. വിനോദിനിയെ വിവാഹം കഴിക്കുകയും ചെയ്തു. ബംഗളൂരുവിൽ നിന്ന് ടി.സി.എച്ച് ട്രെയിനിങ് കഴിഞ്ഞ് വിനോദിനി ടീച്ചറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ ടി.സി. എച്ച് കോഴ്‌സിന് കേരളത്തിലെ അംഗീകാരം സംബന്ധിച്ച പ്രശ്‌നം ഉയർന്നതോടെ ജോലിയിൽ നിന്നും വിട്ടു നിന്നു. തുടർന്ന് വിനോദിനി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സിലെ ഷോറൂം ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചു.

കണ്ണൂരിലെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിൽ നിന്നും കോടിയേരി പതിയെ വ്യതിചലിക്കാൻ തുടങ്ങിനെന്ന് ഇക്കാലയളവിലാണ് പാർട്ടിക്കകത്തുനിന്ന് ആരോപണം ഉയരുന്നത്. തലശ്ശേരിയിൽ നിന്നും എംഎൽഎ ആയതോടെ ഭാര്യയേയും മക്കളേയും കൂട്ടി തിരുവനന്തപുരത്തേക്ക് താമസം മാറ്റി. രാഷ്ട്രീയത്തിന് പിറകിലെ കളികളിൽ ഭാര്യയും ഇടപെട്ടു തുടങ്ങി. തിരുവനന്തപുരത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ അവർ ജോലി നേടുകയും ചെയ്തു. ആർഭാടം അവർക്ക് ലഹരിയായിരുന്നു. അതനുസരിച്ച് തന്നെയാണ് മക്കളും വളർന്നത്. വീണ്ടും തലശ്ശേരിയിൽ നിന്ന് ജയിച്ച് ആഭ്യന്തര ടൂറിസം മന്ത്രിയായതോടെ ഭാര്യയും മക്കളും ശരിക്ക് കളി തുടങ്ങിയിരുന്നു. മക്കൾ രണ്ടു പേരും ഗൾഫിൽ എത്തിയത് അക്കാലത്താണ്. പിന്നീട് രവി പിള്ളയുടെ വ്യവസായ സാമ്രാജ്യത്തിന്റെ ഉപാദ്ധ്യക്ഷനായി ബിനോയിയുടെ രംഗപ്രവേശം. കമ്യൂണിസ്റ്റ് ശൈലി അതോടെ ഈ കുടുംബത്തിൽ നിന്നും പൂർണ്ണമായും പുറത്തായി. ബിനീഷിന്റെ വിവാഹ സൽക്കാരം തന്നെ അതിന് ഉദാഹരണമായിരുന്നു. സൽക്കാരത്തിന് പങ്കെടുത്ത പാർട്ടി നേതാക്കളും അണികളും പണത്തിന്റെ ഉറവിടം എവിടെനിന്ന് എന്ന് സംശയിച്ചിരുന്നു. റിയൽ എസ്റ്റേറ്റ്, ടൂറിസം എന്നീ ഇടപാടുകളിലൂടെയണെന്ന് പരസ്പരം പറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരിയിലാണ് ബിനോയ് ദുബായിൽ ഒരു കോടി 72 ലക്ഷം രൂപയുടെ ചെക്കു നൽകി വഞ്ചിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നത്. ഇത് സിപിഎം. നെ ചില്ലറയൊന്നുമില്ല ഉലച്ചത്. എന്നാൽ എല്ലാം പിന്നീട് പരിഹരിക്കുകയായിരുന്നു. ബിനോയ്‌ക്കെതിരെയുള്ള പരാതി പരിഹരിച്ചെങ്കിലും സിപിഎമ്മിന്റെ പ്രതിഛായ ഭൂമിയോളം താഴ്ന്ന സംഭവമായിരുന്നു അത്. പ്രായപൂർത്തിയായ മക്കൾ കേസിൽപെട്ടാൽ അച്ഛനെ അതിൽ വലിച്ചിഴക്കുന്നത് ശരിയല്ലെന്നായിരുന്നു ബിനീഷിന്റെ അന്നത്തെ പ്രതികരണം. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്ന സാമാന്യ തത്വത്തിന് വിരുദ്ധമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അത് അക്കാലത്ത് ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഇപ്പോൾ വീണ്ടും ബിനോയ്‌ക്കെതിരെ മാനഭംഗം, വഞ്ചന. ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതി പ്രകാരം കേസ് വന്നിരിക്കയാണ് സിപിഎം. ന്റെ അമരത്തുള്ള ഒരു നേതാവിന്റെ മക്കളിൽ നിന്നും പാർട്ടിക്ക് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്.

പാർട്ടി നേതാക്കൾ മാതൃകയാക്കേണ്ടത് സിപിഎം. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജനേയും കുടുംബത്തേയുമാണെന്ന കാര്യം പാർട്ടി തലത്തിൽ ചർച്ചയായിരിക്കയാണ്. ജില്ലാ സെക്രട്ടറിയായിരുന്നുപ്പോഴും സ്വന്തം മക്കളുടെ ജോലിക്കാര്യത്തിലോ മറ്റോ ഇടപെട്ടുകൊണ്ട് ജയരാജൻ ഒന്നും ചെയ്തില്ല. അവർ ജോലിക്കു വേണ്ടി സ്വയം പ്രവർത്തിക്കുകയായിരുന്നു. കൂലിപ്പണി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തും കഴിഞ്ഞ ജയരാജന്റെ മക്കൾ എന്തിന് ഇത്ര ത്യാഗം സഹിച്ചു എന്ന് പാർട്ടി അണികൾ തന്നെ ചോദിക്കുന്നു. പാർട്ടിക്ക് ഇപ്പോഴും മാതൃകയായി പറയാൻ ഒരു പി.ജയരാജനെങ്കിലും അവശേഷിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ പ്രസക്തി. ഈ വിവാദത്തോടെ പാർട്ടിയിൽ കോടിയേരിയുടെ പ്രതിഛായായും ഗണ്യമായി ഇടിഞ്ഞിരിക്കയാണ്. പിണറായിക്കുശേഷം അടുത്ത മുഖ്യമ്രന്തി എന്ന സാധ്യതകളും ഇതോടെ തട്ടിത്തെറിപ്പിക്കപ്പെടുകയാണ്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
ആഭ്യന്തരയുദ്ധത്തിൽ തകർന്ന ശ്രീലങ്കക്ക് അഞ്ച് ബില്യൺ ഡോളർ വായ്‌പ്പ നൽകി ഒടുവിൽ ഒരു തുറമുഖം തന്നെ കൈക്കലാക്കി; ബാധ്യതകൾ തീർക്കാൻ കഴിയാതെയാതോടെ തജികിസ്ഥാൻ തീറെഴുതിയത് രണ്ടു വ്യവസായ ശാലകൾ; നയപരമായ തീരുമാനങ്ങളിൽപോലും അയൽക്കാർ സ്വാധീനിച്ച് തുടങ്ങിയതോടെ കടം തീർക്കാൻ എംഎംഎഫിന്റെ സഹായം തേടി പാക്കിസ്ഥാൻ; ഒന്നും രണ്ടുമല്ല 23 രാജ്യങ്ങൾ ചൈനയുടെ കടക്കെണിയിൽ; കമ്യൂണിസ്റ്റ് ചൈന സഹായിച്ച് സഹായിച്ച് രാഷ്ട്രങ്ങളെ കെണിയിലാക്കുന്നത് ഇങ്ങനെ
വെള്ളക്കെട്ടിന് ചികിത്സയിലെന്ന് പറഞ്ഞ യുവതി രാത്രി വഴിയരികിൽ പ്രസവിച്ചു; ഉടുത്തിരുന്ന വസ്ത്രം അഴിച്ചുമാറ്റി കുഞ്ഞിനെ പൊതിഞ്ഞ് അയൽവീടിന്റെ കുളിമുറിയിൽ കിടത്തി; മറ്റൊരു നൈറ്റി ധരിച്ച് ഓട്ടോയിൽ കയറി ആറ് കിലോമീറ്റർ അകലെയുള്ള സ്വന്തം വീട്ടിൽ പോയി; കുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയവർ കണ്ടത് ചോരക്കുഞ്ഞിനെ; എല്ലാം ഭർതൃവീട്ടുകാർ വിവരം അറിയുന്നത് രണ്ട് മണിക്കൂറിന് ശേഷം; കുഞ്ഞിനെയും മാതാവിനെയും ആശുപത്രിയിലേക്ക് മാറ്റി; പെരുമ്പാവൂരിൽ നിന്നും ഒരു അസാധാരണ സംഭവം
യുവ അഭിഭാഷക ആത്മഹത്യ ചെയ്തത് ഗൾഫിൽനിന്ന് ഭർത്താവ് നാട്ടിലെത്തിയതിന്റെ പിറ്റേദിവസം; പ്രിയ പലപ്പോഴായി ആറുലക്ഷം രൂപ കടംവാങ്ങിയ ഷിനോജ് അറസ്റ്റിൽ; മുതലും പലിശയും അടക്കം കൂടിയ തുക തിരിച്ചടച്ചിട്ടും പണയരേഖ തിരിച്ചു കൊടുത്തില്ലെന്ന് പരാതി; ഭർത്താവ് പ്രതിമാസം അയച്ചു നൽകിയത് 40,000 രൂപയോളം; അഭിഭാഷക എന്ന നിലയിൽ സ്വന്തമായി വരുമാനവും; എന്നിട്ടും യുവതിക്ക് 16 ലക്ഷത്തിന്റെ കടം എങ്ങനെ വന്നു എന്നത് ദുരൂഹം; തലശ്ശേരി ബാറിലെ അഭിഭാഷകയുടെ ആത്മഹത്യയുടെ ചുരുളഴിക്കാൻ അന്വേഷണ സംഘം
അത് അബദ്ധം പറ്റിയത്; സ്ത്രീകളടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത തെറ്റ് ഏറ്റു പറഞ്ഞ് സിപിഎം ലോക്കൽ സെക്രട്ടറി; പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ശശികുമാറിനെ മൂന്നു മാസത്തേക്ക് സസ്പെൻഡ് ചെയ്ത് ചാരുംമൂട് ഏരിയാകമ്മറ്റി; നടപടി ശക്തമാക്കണമെന്ന് എതിർ വിഭാഗം; സഖാവിന് വേണ്ടി ന്യായീകരണ തൊഴിലാളികളും രംഗത്ത്
രോഗ കിടക്കയിൽ നിന്ന് എഴുനേറ്റപ്പോൾ കിട്ടിയത് അപ്പുപ്പൻ താടി പോലെ പറന്നുനിൽക്കുന്ന താടി രോമങ്ങൾ; ശശിധരനെ കണ്ട് കൗതുകം തോന്നിയ യുവാവ് ഒരിക്കൽ ഒരു സെൽഫി പകർത്തി പറഞ്ഞു അങ്കിളിനെ കാണാൻ ഒരു മോഡലിനെ പോലെയുണ്ടെന്ന്; രോഗകിടക്കിയിൽ നിന്നും ഹാർലി ഡേവിഡ്‌സണിന്റെ മോഡലാകാൻ 67 കാരന് തുണയായത് ഈ വാക്കുകൾ; ക്യാൻസർ ജീവിതം തകർത്തപ്പോഴും അവസാന ആഗ്രഹം സാധിച്ച സന്തോഷത്തിൽ ഈ തൃശൂർക്കാരൻ
പുക വലിച്ചയാൾക്ക് പിഴയിടാൻ പൊലീസ് നടുറോഡിൽ ജീപ്പ് നിർത്തി; ഗതാഗത തടസ്സം ഉണ്ടായതോടെ സമീപത്തെ ടൈൽസ് കടയിലെ ജീവനക്കാരൻ വാഹനം റോഡരികിലേക്കു മാറ്റിയിട്ടു കൂടേ സാറേ.. എന്നു ചോദിച്ചത് പൊലീസിന് ഉഷ്ടമായില്ല; ജീപ്പിൽ കയറാൻ എസ്‌ഐ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ നൗഷാദ്; വലിച്ചിഴച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതോടെ സംഘർഷം; പൊലീസ് നടിപടി ചോദ്യം ചെയ്ത നാല് പേരെ അറസ്റ്റു ചെയ്തു ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിൽ അടച്ചു
വധുവിന്റെ വീട്ടുകാർ തന്റെ ഷൂസ് ഒളിപ്പിച്ചുവച്ചത് വരൻ പയ്യൻസിന് ഇഷ്ടമായില്ല; വധുവിന്റെ കൂട്ടുകാരികളെ മൊത്തം അസഭ്യത്തിൽ കുളിപ്പിച്ചതിന് പുറമേ ആശ്വാസവാക്ക് പറഞ്ഞവരുടെ കരണത്തും പൊട്ടിച്ചു; കാര്യങ്ങൾ കൈവിട്ടുപോയതോടെ വരനെ അടിച്ചുപുറത്താക്കി വധു; മുസാഫർനഗറിൽ കല്യാണച്ചടങ്ങ് മൊത്തം അലമ്പായപ്പോൾ പുലിവാല് പിടിച്ചത് വരന്റെ വീട്ടുകാരും
ശബരിമലയിൽ യുവതി പ്രവേശനം അരുത്; യുവതികൾ ശബരിമലയിലെത്തിയാൽ പുരുഷന്മാരായ ഭക്തർക്ക് 'ചാഞ്ചല്യം' ഉണ്ടാകും; യുവതികൾക്ക് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ പോകാമല്ലോ; ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ യേശുദാസ്; തന്റെ അച്ഛൻ രഹസ്യമായി 41 ദിവസം വ്രതമെടുത്ത് ശബരിമലയിൽ പോയിരുന്നു; ഇക്കാര്യം അമ്മ പോലും അറിഞ്ഞിരുന്നില്ലെന്നും ഗായകൻ
പ്രധാനമന്ത്രിയും അമ്മയുമായ ഇന്ദിരാഗാന്ധിയുടെ കരണത്ത് ആറുതവണ അടിച്ചത് ഒരു സ്വകാര്യ ഡിന്നർ പാർട്ടിക്കിടെ; മുസ്ലീങ്ങളെ നിർബന്ധിച്ച് വന്ധ്യംകരിച്ചു; പൊലീസ് വെടിവെപ്പിനിടെ ചേരികൾ രായ്ക്കുരാമാനം പൊളിച്ചു; അഴിമതിയിലൂടെ കോൺഗ്രസിനുവേണ്ടി സമ്പാദിച്ചത് ശതകോടികൾ; അടിയന്തരാവസ്ഥക്കാലത്ത് ചിന്തിക്കുന്ന യുവാക്കളുടെ പേടി സ്വപ്നം; ഇന്ത്യ കണ്ട ഏറ്റവും വലിയ ഫാസിസ്റ്റ് എന്ന് അധിക്ഷേപിക്കപ്പെടുന്ന സഞ്ജയ് ഗാന്ധിയുടെ ഒരുജന്മ ദിനം കൂടി ആരോരുമറിയാതെ കടന്നുപോകുമ്പോൾ
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ