1 usd = 70.69 inr 1 gbp = 94.24 inr 1 eur = 78.61 inr 1 aed = 19.25 inr 1 sar = 18.85 inr 1 kwd = 233.08 inr

Dec / 2019
15
Sunday

ബിനോയിയുടെ കല്യാണ തലേന്ന് ശ്രീമൂലം ക്ലബ്ബിൽ നടത്തി പാർട്ടിയിൽ പങ്കെടുത്തത് കളങ്കിത കച്ചവടക്കാരുടെ വൻ നിര; വിവാദ വ്യവസായികളുടെ സമ്മാനം ഏറ്റുവാങ്ങാൻ നേരിട്ടെത്തിയത് ആഭ്യന്തര മന്ത്രി; മകനെ എൻ ആർ ഐയാക്കി ദുബായിൽ എത്തിച്ച് ആഭ്യന്തര മന്ത്രി പദ്ധതിയിട്ടത് എന്തെന്നതിലും ദൂരൂഹത; ഞാൻ പിറകെ നടന്നാൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന ചോദ്യത്തിലൂടെ നിഷേധിക്കുമ്പോഴും സംഭവം ശരിവച്ച് കോടിയേരിയും

June 25, 2019 | 11:06 AM IST | Permalink



ബിനോയിയുടെ കല്യാണ തലേന്ന് ശ്രീമൂലം ക്ലബ്ബിൽ നടത്തി പാർട്ടിയിൽ പങ്കെടുത്തത് കളങ്കിത കച്ചവടക്കാരുടെ വൻ നിര; വിവാദ വ്യവസായികളുടെ സമ്മാനം ഏറ്റുവാങ്ങാൻ നേരിട്ടെത്തിയത് ആഭ്യന്തര മന്ത്രി; മകനെ എൻ ആർ ഐയാക്കി ദുബായിൽ എത്തിച്ച് ആഭ്യന്തര മന്ത്രി പദ്ധതിയിട്ടത് എന്തെന്നതിലും ദൂരൂഹത; ഞാൻ പിറകെ നടന്നാൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന ചോദ്യത്തിലൂടെ നിഷേധിക്കുമ്പോഴും സംഭവം ശരിവച്ച് കോടിയേരിയും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എല്ലാവരും അറിഞ്ഞ് നടത്തിയതാണ് ബിനോയ് കോടിയേരിയുടെ വിവാഹം. എന്നാൽ ബിനീഷ് കോടിയേരിയുടെ കല്യാണം അതിവഗത്തിലും. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലിൽ ബിനീഷിന്റെ വിവാഹ നിശ്ചയത്തിനെത്തിയവർപ്പ് മുമ്പിൽ ബീനീഷ് വധുവിന് താലികെട്ടി. പോൾ മുത്തൂറ്റ് കൊല്ലപ്പെട്ടതിന് തൊട്ട് പിന്നാലെയായിരുന്നു ഈ വിവാഹം. ഇതിനെ പലരും ബിനോയിയുടെ കല്യാണമായി തെറ്റിധാരണയുണ്ടാക്കി പ്രചരിപ്പിക്കുന്നുണ്ട്. ഇതിൽ യാഥാർത്ഥ്യമില്ല. എല്ലാവരേയും അറിയിച്ച്, എല്ലാവരേയും എത്തിച്ച്, എല്ലാവരുടേയും സാന്നിധ്യത്തിലായിരുന്നു ഈ വിവാഹം. ആഭ്യന്ത്രമന്ത്രിയായിരിക്കെ എല്ലാത്തിനും മുന്നിൽ നിന്നതും കോടിയേരിയായിരുന്നു. ഈ വിവാഹത്തിന് ശേഷം മകനെ ദുബായിലേക്ക് അയച്ചു. കേരളത്തിലെ ചില സുഹൃത്തുകളെയാണ് മകനെ ഏൽപ്പിച്ചത്. ഇവിടെയാണ് അച്ഛന് പിഴച്ചത്. കേരളത്തിലെ ഭരണത്തിനൊപ്പം ദുബായിലെ കച്ചവടം ലക്ഷ്യമിട്ടുള്ള നീക്കമാണ് ബിനോയിയെ വിവാദ നായകനാക്കുന്നത്.

ബിനോയിയുടെ കല്യാണ തലേന്ന് ശ്രീമൂലം ക്ലബ്ബിൽ നടത്തി പാർട്ടിയിൽ പങ്കെടുത്തത് കളങ്കിത കച്ചവടക്കാരുടെ വൻ നിരയായിരുന്നു. വിവാദ വ്യവസായികളുടെ സമ്മാനം ഏറ്റുവാങ്ങാൻ നേരിട്ടെത്തിയത് ആഭ്യന്തര മന്ത്രിയും. ഇതെല്ലാം 2008ൽ വലിയ ചർച്ചകൾക്കും വഴിവച്ചു. ഇതിന് ശേഷമാണ് മകനെ എൻ ആർ ഐയാക്കി ദുബായിൽ എത്തിച്ചത്. ഇതും ആഭ്യന്തര മന്ത്രി തന്നെയായിരുന്നു. ഇളയവനെതിരെ നിരവധി ആരോപണങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ദുബായ് ദൗത്യത്തിന് ബിനോയിയെ വിട്ടത്. പിന്നീട് ബിനീഷിനെ രവിപിള്ളയുടെ കമ്പനിയിൽ വൈസ് പ്രസിഡന്റുമാക്കി. ബിനീഷിനെ രാഷ്ട്രീയക്കാരനാക്കാനായിരുന്നു കോടിയേരിക്ക് താൽപ്പര്യം. എന്നാൽ കേസും കൂട്ടവും വിനയായതോടെ രവി പിള്ളയുടെ കമ്പനിയിലെ ജീവനക്കാരനായി. ബിനോയിയുടെ പീഡന വിവാദത്തിൽ സത്യം പുറത്തു വരണമെന്നാണ് കോടിയേരി പറയുന്നത്. എന്നാൽ ഞാൻ പിറകെ നടന്നാൽ ഇങ്ങനെ സംഭവിക്കുമായിരുന്നോ എന്ന ചോദ്യം മാധ്യമങ്ങൾക്ക് മുന്നിൽ കോടിയേരി വയ്ക്കുന്നുണ്ട്. അച്ഛനെന്ന നിലയിൽ പ്രവർത്തിച്ചെങ്കിൽ മകൻ പുലിവാല് പിടിക്കില്ലെന്ന് സമ്മതിക്കുകയാണ് കോടിയേരി ഇതിലൂടെ. അതായത് ബീഹാറിലെ ബാർ ഡാൻസുകാരിയുമായി മകന് ബന്ധമുണ്ടെന്ന് കോടിയേരി സമ്മതിക്കുകയാണ്.

ബിനോയിയുടെ വിവാഹം വലിയ വിവാദങ്ങൾക്ക് അന്ന് വഴിവച്ചിരുന്നു. ശ്രീമൂലം ക്ലബ്ബിൽ സൗജന്യമായാണ് വിവാഹം നടത്തിയതെന്ന് പോലും വാർത്തയെത്തി. ഇതിനെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി നിഷേധിച്ചു. വിവാഹ ഹാൾ ബുക്ക് ചെയ്തതിന്റെ രേഖകൾ പോലും ഹാജരാക്കുകയും ചെയ്തു. അന്ന് പല വിവാദ വ്യവസായികളും ആഭ്യന്തര മന്ത്രിയുടെ വിവാഹത്തിന് എത്തിയ ഫോട്ടോയും പുറത്തുവന്നു. എന്നാൽ കുടുംബ പരമായ ചടങ്ങിന് അതിന് അപ്പുറത്തേക്ക് ആരും വിവാദത്തിലെത്തിച്ചില്ല. അന്ന് കല്യാണം നടത്തിയ ചില പ്രവാസികളുടെ പിന്തുണയോടെയാണ് ബിനോയ് ദുബായിൽ എത്തുന്നത്. ഇതോടെ അവിടെ സ്വന്തം സാമ്രാജ്യാമയി. ഇതിൽ പലർക്കും ഡാൻസ് ബാറുകളുണ്ടായിരുന്നു. ആഭ്യന്തര മന്ത്രിയുടെ മകന് ഇവിടെയെല്ലാം പുർണ്ണ സ്വാതന്ത്ര്യം ലഭിച്ചു. പലരും കേരളത്തിൽ സാമ്രാജ്യങ്ങൾ കെട്ടിപ്പെടുത്തു. ഇതിനിടെയാണ് ചതിക്കുഴികളിലേക്ക് ബിനോയ് വീണതെന്ന് കോടിയേരിക്കും അറിയാം. എന്നാൽ ഇത്തരത്തിലൊരു നീറുന്ന വിവാദമായി ഇത് മാറുമെന്ന് കോടിയേരി പോലും കരുതിയിരുന്നില്ല.

ലൈംഗിക പീഡനക്കേസിൽ ബിനോയ് കോടിയേരിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 27 ലേക്ക് മാറ്റി. ജാമ്യാപേക്ഷ പരിഗണിച്ച ദിൻഡോഷി സെഷൻസ് കോടതിയിലെ ജഡ്ജി എം. എച്ച്. ഷെയ്ഖ് അവധിയായതിനെ തുടർന്നാണിത്. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് കേസ് കോടതിയിൽ എടുക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ഉച്ചയ്ക്ക് ഒരു മണിയോടെ കേസ് മാറ്റിവച്ചതായി കോടതി അധികൃതർ അറിയിച്ചു. ഇതിനിടെ ഒത്തുതീർപ്പിനുള്ള സാധ്യതയും തെളിയുന്നതായി സൂചനയുണ്ട്. യുവതി നൽകിയ പീഡന പരാതിയിൽ ബിനോയ് കോടിയേരിക്കെതിരായ മുംബൈ പൊലീസ് അന്വേഷണം പാതിവഴിയിലാണ്. ഒളിവിലുള്ള ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാകു. ബിനോയ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഉത്തരവ് വൈകുന്നതാണ് പൊലീസിനെ കുഴക്കുന്നത്. ഇതിനിടെയാണ് ഒത്തു തീർപ്പ് നീക്കങ്ങൾ.

ഹർജിയിൽ വ്യാഴാഴ്ച ഉത്തരവ് വരും വരെ ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടെന്നാണ് പൊലീസിന്റെ തീരുമാനം. നേരത്തെ ലുക്കൗട്ട് നോട്ടീസിറക്കാൻ പൊലീസ് നടപടി തുടങ്ങിയിരുന്നെങ്കിലും ബിനോയ് മുൻകൂർ ജാമ്യഹർജി നൽകിയതോടെ ഈ തീരുമാനം മരവിപ്പിച്ചു. ഒളിവിലുള്ള ബനോയിയെ കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചില്ലെന്നാണ് വിവരം. മകൻ ബിനോയ് കോടിയേരിക്കെതിരായ കേസിൽ പരാതിക്കാരിയുമായി ഒത്തുതീർപ്പിനു താനോ ഭാര്യ വിനോദിനിയോ ശ്രമിച്ചിട്ടില്ലെന്നു കോടിയേരി ബാലകൃഷ്ണൻ അവകാശപ്പെട്ടിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പറഞ്ഞതു കേസിന്റെ നിജസ്ഥിതിയാണ്. ഇങ്ങനെയൊരു പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടപ്പോൾ അതിന്റെ കൂടുതൽ കാര്യങ്ങൾ മനസിലാക്കാനായാണു ഭാര്യ മുംബൈയിൽ പോയത്. വാർത്ത വന്നപ്പോഴാണ് ഇക്കാര്യം അറിഞ്ഞതെന്നു താൻ പറഞ്ഞുവെന്നതു മാധ്യമങ്ങൾ തെറ്റായി നൽകുന്ന കാര്യമാണ്. കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണു താൻ നേരത്തെ പറഞ്ഞത്. കേസിനെക്കുറിച്ച് ആദ്യം മനസിലാക്കിയതു ജനുവരിയിലാണ്. ഇതുമായി ബന്ധപ്പെട്ടു ബിനോയിക്കുള്ള വക്കീൽ നോട്ടീസ് വീട്ടിൽ ലഭിച്ചിരുന്നുവെന്നും കോടിയേരി പറയുന്നു.

ശ്രീജിത് എന്ന അഭിഭാഷകൻ തനിക്കു നേരത്തെ അറിയാവുന്നയാളാണ്. പത്രം ഓഫിസിൽ ഇത്തരം ഒരു പരാതി കിട്ടിയിട്ടുള്ള കാര്യം അയാൾ വിളിച്ചറിയിച്ചിരുന്നു. അതിനു മറുപടിയായി താൻ പറഞ്ഞ കാര്യങ്ങൾ ശരിയായി തന്നെയാണ് അദ്ദേഹം വിശദീകരിച്ചിട്ടുള്ളത്. അമ്മ എന്ന നിലയിൽ കേസിനെക്കുറിച്ച് അന്വേഷിക്കാൻ അവർ പോയിയെന്നതും ശരിയാണ്. പാർട്ടി എന്ന നിലയിൽ സിപിഎമ്മോ പിതാവെന്ന നിലയിൽ താനോ ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്നാണ് വിശദീകരണം. ഇന്നലെ നടന്ന വാർത്താ സമ്മേളനത്തിൽ കോടിയേരി ഇതു സംബന്ധിച്ച് നടത്തിയ പ്രതികരണങ്ങളാണ് ചുവടെ

? മുബൈയിൽ ഒരു അഭിഭാഷകൻ ഇക്കാര്യം താങ്കളോട് സംസാരിച്ചുവെന്ന് വെളിപ്പെടുത്തി
മാധ്യമങ്ങളിലൂടെയാണ് താൻ വിവരം അറിയുന്നത് എന്നത് മാധ്യമങ്ങൾ ഉണ്ടാക്കുന്ന ഭാഷ്യമാണ്. കേസ് വന്നപ്പോഴാണ് അറിഞ്ഞത് എന്നാണ് താൻ പറഞ്ഞത്.
കേസിന്റെ തുടക്കം കുറിക്കുന്നത് ജനുവരിയിലാണ്. ആ സന്ദർഭത്തിലാണ് താനിത് അറിയുന്നത്. ഒരു നോട്ടീസ് ബിനോയിയുടെ പേരിൽ വീട്ടിൽ വന്നു. അപ്പോൾ ബിനോയ് വീട്ടിലുണ്ടായിരുന്നില്ല. അതു പരിശോധിച്ചപ്പോഴാണ് ഇങ്ങനെ ഒരു പ്രശ്‌നമെന്ന് അറിഞ്ഞത്. അതിനു മുമ്പ് അറിയില്ല. അതാണ് വസ്തുത.

? ഇടനിലക്കാരനായ അഭിഭാഷകൻ ശ്രീജിത്തുമായി സംസാരിച്ചിരുന്നുവോ
- ഇടനിലക്കാരനായി ആരെയും നിശ്ചയിച്ചിട്ടില്ല. ശ്രീജിത്ത് എന്ന അഭിഭാഷകനെ നേരത്തേ പരിചയമുള്ളതാണ്. മുംബൈയിൽ ഇതുസംബന്ധിച്ച് ഒരു പരാതി എല്ലാ പത്ര ഓഫീസിലും കിട്ടിയിരുന്നു. ആ പത്ര ഓഫീസിൽ ഉള്ളവരാണ് ഇത് ശ്രീജിത്തിന്റെ ശ്രദ്ധയിൽപെടുത്തിയത്. അദ്ദേഹം വിളിച്ചിരുന്നു. അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത് ശരിയാണ്. നിജസ്ഥിതി കണ്ടെത്തണമെന്നു പറഞ്ഞ് സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതിൽ തെറ്റില്ല.

? താങ്കളുടെ ഭാര്യ മുംബൈയിൽ ഒത്തുതീർപ്പിന് പോയിരുന്നുവെന്നും പറഞ്ഞിട്ടുണ്ട്
ആരും ഒത്തുതീർപ്പിന് ശ്രമിച്ചിട്ടില്ലെന്ന് അഭിഭാഷകൻ പറഞ്ഞിട്ടുണ്ട്. കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി. അതിന്റെ അടിസ്ഥാനത്തിലുള്ള കാര്യങ്ങൾ കോടതിയിൽ നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. അത് കോടതി പരിശോധിക്കട്ടെ.

? ഭാര്യ മുംബൈയിൽ പോയി സംസാരിച്ചു. അവരുടെ ഫോണിൽ താങ്കൾ സംസാരിച്ചു. ഇത് സമവായശ്രമമല്ലേ
കാര്യം എന്താണെന്ന് മനസ്സിലാക്കാൻ ഭാര്യ ശ്രമിച്ചതാണ്. ഇത്തരം കാര്യങ്ങൾ കേൾക്കുമ്പോൾ എന്താണെന്നുള്ള വികാരം സ്വാഭാവികമായി ഉണ്ടാവില്ലേ. അത് മനസ്സിലാക്കാൻ അമ്മയെന്ന നിലയിൽ വിനോദിനി പോയിട്ടുണ്ട്. അങ്ങനെയാണ് ശ്രീജിത്തിൽനിന്ന് കാര്യങ്ങൾ മനസ്സിലാക്കുന്നത്. ഇതിൽ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ച് വന്നു. ഇക്കാര്യത്തിൽ, ആദ്യംമുതലേ താനെടുത്ത നിലപാട് വ്യക്തമാണ്. പാർട്ടിയെന്ന നിലയിലും വ്യക്തി എന്ന നിലയിലും ഇടപെടാൻ പാടില്ല. ആദ്യംമുതൽ എടുത്ത ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് ചെയ്തത്.

?നോട്ടീസ് വന്നപ്പോഴും ബിനോയ് നിഷേധിച്ചുവോ
ഇത് വസ്തുതയല്ലെന്ന് ബിനോയ് നിഷേധിച്ചു. ഹാജരാക്കിയ രേഖ കളവാണ് എന്ന് പറഞ്ഞു. അങ്ങനെയാണെങ്കിൽ മറ്റ് നടപടികൾ സ്വീകരിക്കാൻ താൻ പറഞ്ഞു. പ്രശ്‌നം ഉണ്ടെങ്കിൽ നിങ്ങൾതന്നെ തീർത്തുകൊള്ളണം എന്നും പറഞ്ഞു.

? യുഡിഎഫ് സർക്കാർ കാലത്ത് സമാന ആരോപണം ഉയർന്നപ്പോൾ ആ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടല്ലോ. -
യുഡിഎഫിന്റെ നേതാക്കളുടെ മക്കൾക്ക് എതിരെ മാത്രമല്ല, നേതാക്കൾക്ക് എതിരെതന്നെ ആരോപണം ഉയർന്നതാണ്. ആരോപണ വിധേയരായ ആളുകളെ എന്താണ് യുഡിഎഫ് ചെയ്തതെന്ന് അറിയാമല്ലോ. ഇപ്പോൾ കൂടുതൽ പ്രതികരിക്കുന്നില്ല.

? ബിനോയ് പൈസ കൊടുത്തതായി രേഖ പുറത്ത് വന്നു
അതൊക്കെ കോടതിയിൽ വന്ന രേഖയാണ്. കോടതിയാണ് അത് പരിശോധിക്കേണ്ടത്.

? ബിനോയ് എവിടെയെന്ന് ഒരാഴ്ച കഴിഞ്ഞിട്ടും അറിയില്ലേ. -
അതൊക്കെ കണ്ടെത്തട്ടേ. നിങ്ങളും(മാധ്യമപ്രവർത്തകരും) അതിനായി ശ്രമിക്കുന്ന ആളാണല്ലോ. നിങ്ങൾക്കും കണ്ടെത്താം എവിടെയെന്ന്.

? വ്യവസായിയുമായുള്ള പ്രശ്‌നം എങ്ങനെ പരിഹരിച്ചൂവെന്ന് അറിയാമോ
- അത് സംബന്ധിച്ച് വ്യവസായി തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. അതിൽ കൂടുതൽ താൻ പറേയണ്ട കാര്യമുണ്ടോ. മകന് ദുബൈയിൽ ഒരു കോൺട്രാക്ട് ബിസിനസ് ആയിരുന്നു. അതിൽ പ്രതിസന്ധിയുണ്ടായി. കടം വന്നു. വായ്പ വാങ്ങിയത് തിരിച്ച് കൊടുക്കാത്തത് ആണ് അന്നുണ്ടായ പ്രശ്‌നം. കോടി കണക്കിന് രൂപ കൈവശം ഉണ്ടായിരുന്നുവെങ്കിൽ ഈ കേസും വരില്ലായിരുന്നല്ലോ.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പുക വലിച്ചയാൾക്ക് പിഴയിടാൻ പൊലീസ് നടുറോഡിൽ ജീപ്പ് നിർത്തി; ഗതാഗത തടസ്സം ഉണ്ടായതോടെ സമീപത്തെ ടൈൽസ് കടയിലെ ജീവനക്കാരൻ വാഹനം റോഡരികിലേക്കു മാറ്റിയിട്ടു കൂടേ സാറേ.. എന്നു ചോദിച്ചത് പൊലീസിന് ഉഷ്ടമായില്ല; ജീപ്പിൽ കയറാൻ എസ്‌ഐ ആവശ്യപ്പെട്ടിട്ടും കൂട്ടാക്കാതെ നൗഷാദ്; വലിച്ചിഴച്ചു വാഹനത്തിൽ കയറ്റാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞതോടെ സംഘർഷം; പൊലീസ് നടിപടി ചോദ്യം ചെയ്ത നാല് പേരെ അറസ്റ്റു ചെയ്തു ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിൽ അടച്ചു
മത്സര പരീക്ഷക്കിടയിൽ പേനയെ ചൊല്ലിയുണ്ടായ തർക്കം അവസാനിച്ചത് അരും കൊലയിൽ; എട്ടാം ക്ലാസുകാരിയുടെ മരണത്തിൽ സഹപാഠിയായ പെൺകുട്ടി അറസ്റ്റിൽ; മൃതദേഹം കണ്ടെത്തിയത് നിർമ്മാണം നടക്കുന്ന സ്‌കൂൾ കെട്ടിടത്തിൽ നിന്ന്; നിർണായകമായത് ക്ലാസിലെ വിദ്യാർത്ഥികളുടെ മൊഴിയും; കൊലയ്ക്ക് കൂട്ട് നിന്ന മാതാപിതാക്കളും അറസ്റ്റിൽ
മുസ്ലിംങ്ങൾക്കൊപ്പം ഹിന്ദുക്കൾ അടങ്ങിയ സകലരെയും പുറത്താക്കണം എന്നാവശ്യപ്പെട്ട് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രതിഷേധം തുടരുന്നു; ബംഗാളികൾക്ക് മാത്രമല്ല ബിജെപിക്കാർക്കും വഴിയിൽ ഇറങ്ങി നടക്കാനാവാത്ത അവസ്ഥ; ബംഗാളിലാവട്ടെ മുസ്ലീമുകളെ പുറത്താക്കാതിരിക്കാൻ സർക്കാർ സ്‌പോൺസർഡ് കലാപം; തൃണമൂലും സിപിഎമ്മും കോൺഗ്രസും ഒരുമിച്ചു രംഗത്തിറങ്ങിയതോടെ കത്തുന്ന ബംഗാളിന്റെ നിയന്ത്രണം പിടിക്കാൻ രാഷ്ട്രപതി ഭരണമെന്ന ഭീഷണിയുമായി കേന്ദ്രം
ഗണിത ശാസ്ത്ര ബിരുദ വിദ്യാർത്ഥിയായ ജെസ്റ്റി ജെയിംസിന് ക്യാമ്പസ് ഇന്റർവ്യൂവിലൂടെ ലഭിച്ചത് ഇൻഫോസിസിലെ ജോലി; ആശുപത്രിയിൽ കഴിയുന്ന മാതൃ സഹോദരിയെ കാണാൻ ദേശീയപാതലൂടെ എത്തിയ ലോറിയിൽ കൈകാണിച്ച് കയറിയത് സ്വയം മരണത്തിലേക്ക്; തുറവൂരിലെ വാഹനാപകടത്തിൽ മരിച്ച ഇരുപത് കാരൻ മാവേലിക്കര ബിഷപ്പ് മോറിലെ മിടുക്കനായ വിദ്യാർത്ഥി; മൃതദേഹം നാളെ സംസ്‌കരിക്കും
ശബരിമലയിൽ യുവതി പ്രവേശനം അരുത്; യുവതികൾ ശബരിമലയിലെത്തിയാൽ പുരുഷന്മാരായ ഭക്തർക്ക് 'ചാഞ്ചല്യം' ഉണ്ടാകും; യുവതികൾക്ക് ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിൽ പോകാമല്ലോ; ശബരിമലയിലെ യുവതീപ്രവേശനത്തിനെതിരെ യേശുദാസ്; തന്റെ അച്ഛൻ രഹസ്യമായി 41 ദിവസം വ്രതമെടുത്ത് ശബരിമലയിൽ പോയിരുന്നു; ഇക്കാര്യം അമ്മ പോലും അറിഞ്ഞിരുന്നില്ലെന്നും ഗായകൻ
ചുരികത്തലപ്പുകൊണ്ട് വിസ്മയം തീർത്ത് തീയേറ്ററുകളെ ഇളക്കി മറിക്കുന്നത് പുതുപ്പള്ളിയിലെ ഈ 6ാം ക്ലാസുകാൻ; അഭ്യാസിയെ തേടി സിനിമയെത്തിയത് കളരിമുറ്റത്ത്; ബോളിവുഡ് ആക്ഷൻ കോറിയോഗ്രാഫർ ശ്യാം കൗശലിന്റെ നേതൃത്വത്തിലുള്ള ഫൈറ്റ് രംഗങ്ങൾ അനായാസമായത് കളരിമുറകൾ അറിഞ്ഞതുകൊണ്ട്; മുടി നീട്ടിവളർത്തി സ്‌കൂളിൽപോലും പോകാതെ മാറ്റിവെച്ചത് രണ്ടുവർഷം; മമ്മൂട്ടിയും ഉണ്ണിമുകുന്ദനും ഏറെ പ്രോൽസാഹിപ്പിച്ചു; മാമാങ്കത്തിലെ മാൻ ഓഫ് ദി മാച്ച് ആയ 'ചന്ത്രോത്ത് ചന്തുണ്ണി'യെന്ന് മാസ്റ്റർ അച്യുതന്റെ കഥ
പൗരത്വ നിയമത്തിനെതിരെ വടക്കു കിഴക്കൻ മേഖലയിലെ പ്രതിഷേധം കേന്ദ്രസർക്കാറിന്റെ കണ്ണു തുറപ്പിക്കുമോ? ആവശ്യമെങ്കിൽ പൗരത്വ നിയമത്തിൽ മാറ്റം വരുത്തുന്നത് ആലോചിക്കാമെന്ന നിലപാടിൽ അമിത്ഷാ; കേന്ദ്ര ആഭ്യന്തര മന്ത്രി നിയമത്തിൽ പുനരാലോചനയ്ക്ക് ഒരുങ്ങുന്നത് മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാംഗ്മയും മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്‌ച്ചക്ക് ശേഷം; ലക്ഷ്യമിടുന്നത് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രതിഷേധം ശമിപ്പിക്കാനുള്ള മാർഗ്ഗങ്ങൾ; മുസ്ലിംങ്ങൾക്ക് പൗരത്വമില്ലെന്ന നിലപാട് മാറ്റാനിടയില്ല
ബിജെപി വിരോധത്തിൽ രൂപം കൊണ്ട ശിവസേന സഖ്യം വൈരുദ്ധ്യങ്ങളിൽ തട്ടി തകർന്നടിയുമോ? സഖ്യം നിലനിർത്താൻ പൗരത്വ ബില്ലിൽ സ്വന്തം നിലപാട് വിഴുങ്ങേണ്ടി വന്ന ശിവസേന സവർക്കറിന് എതിരെയുള്ള രാഹുലിന്റെ പരാമർശത്തിൽ നിയന്ത്രണം വിട്ടു രംഗത്ത്; മഹാരാഷ്ട്രയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ദൈവമായി സവർക്കറെ കുറിച്ചു അതും ഇതും പറഞ്ഞാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്ന താക്കീതുമായി ശിവസേന നേതാവ് രംഗത്ത്
സ്ത്രീകളടക്കം 61 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പിൽ സ്വന്തം ലൈംഗികാവയവത്തിന്റെ ചിത്രം പോസ്റ്റ് ചെയ്ത് സിപിഎം നേതാവ് വെട്ടിൽ; ഗ്രൂപ്പിലുണ്ടായിരുന്നവർ ഇതു കണ്ട് ഞെട്ടിയെങ്കിലും പോസ്റ്റ് ഡിലീറ്റ് ചെയ്യാൻ തയാറായില്ല; പ്രതിക്കൂട്ടിൽ നിൽക്കുന്ന പാലമേൽ വടക്ക് ലോക്കൽ കമ്മറ്റി സെക്രട്ടറി ആർ ശശികുമാർ ചാരുംമൂട് ഏരിയാകമ്മറ്റിയംഗവും കെഎസ്‌കെടിയു ജില്ലാ കമ്മറ്റിയംഗവും; നടപടി എടുക്കാൻ മടിച്ച് സിപിഎം ജില്ലാ നേതൃത്വം; നൂറനാടുനിന്ന് സിപിഎമ്മിൽ പുതിയൊരു വിവാദം കൂടി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
എന്റെ കൈകളിൽ സ്പർശിച്ച ആ വൈദികൻ നെറുകത്തും മുഖത്തും തുരുതുരാ ചുംബിച്ചു; കെട്ടിപ്പുണർന്ന് അദ്ദേഹം എന്റെ ശരീരത്തിൽ തഴുകി; ഇരച്ചു കയറിവന്ന വികാരത്തെ അടക്കാനുള്ള ഉൾവിളി എന്നിലുണ്ടായി; സ്വബോധം വീണ്ടെടുത്ത ഞാൻ അദ്ദേഹത്തെ തള്ളിമാറ്റി; വൈദികരിൽനിന്ന് ലൈംഗികാതിക്രമം ഉണ്ടായത് നാലുതവണ; പരസ്പരം താൽപ്പര്യമുള്ള വൈദികർക്കും കന്യാസ്ത്രീകൾക്കും വിവാഹം കഴിച്ച് ഒന്നിന്ന് ജീവിക്കാൻ സഭ അനുമതി കൊടുക്കണം; സിസ്റ്റർ ലൂസിയുടെ ആത്മകഥയിലുള്ളത് ഞെട്ടിക്കുന്ന യാഥാർഥ്യങ്ങൾ
ദുബായിക്കാരൻ യുവാവ് അമ്മയുടെ ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ഭാര്യ മറ്റൊരാളുമായി ഒരുമിച്ച് താമസം തുടങ്ങി; ഇടയ്‌ക്കൊന്നു നാട്ടിൽ വന്ന് ഭർത്താവുമായി താമസിച്ച് ഒരു മാസം കഴിഞ്ഞ് പറഞ്ഞത് താൻ ഗർഭിണി ആയെന്ന്; ചികിത്സാ ചെലവിനെന്ന് പറഞ്ഞ് പണവും വാങ്ങി; നാട്ടിൽ നിന്ന് തിരികെ യുഎഇയിൽ എത്തി ആറു മാസമായപ്പോൾ പ്രസവിച്ചു; ചതി മനസ്സിലാക്കിയ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ ക്രെഡിറ്റ് കാർഡിൽ പണം അടക്കാത്തതിനാൽ യാത്രാവിലക്കും; ഭാര്യയുടെ വഞ്ചനക്കെതിരെ യുവാവ് പരാതിയുമായി നോർക്കയിൽ
ജീവനെക്കാൾ സ്നേഹിച്ച ലിസി അത് പറഞ്ഞപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു; നാലു മാസം ഡിപ്രഷന് മരുന്ന് കഴിച്ച് മുറിയടച്ചിരുന്നു ; രക്ഷകനായെത്തിയത് മോഹൻലാലും 'ഒപ്പവും'; കുഞ്ഞാലിമരയ്ക്കാറിന്റെ തിരക്കിലും ഈ ദിനം സംവിധായകൻ മറന്നില്ല; ഓർമ്മകൾക്ക് ഒരിക്കലും മരിക്കില്ല... ഡിസംബർ 13, 1990.....ലിസിയുമായുള്ള വിവാഹ ചിത്രം പങ്ക് വച്ച് കല്യാണ വാർഷികം ആഘോഷമാക്കി പ്രിയദർശൻ; ആത്മഹത്യാ ശ്രമവും സ്വത്ത് വീതം വയ്ക്കലും എല്ലാം നിറഞ്ഞ പ്രണയവും വേർപിരിയലും വീണ്ടും ചർച്ചയാകുമ്പോൾ
പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ പഴയ പ്രണയം വീണ്ടും മൊട്ടിട്ടു; ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചപ്പോൾ തടസ്സമായത് ഭാര്യ; ആയുർവേദ ചികിൽസയുടെ പേരിൽ പേയാട് വീടെടുത്ത് ശല്യക്കാരിയെ കഴുത്തു ഞെരിച്ച് കൊന്നു; തിരുന്നൽവേലിയിൽ മൃതദഹം സംസ്‌കരിച്ച് മൊബൈൽ ഫോൺ നേത്രാവതി ട്രെയിനിൽ എറിഞ്ഞത് ഒളിച്ചോട്ടക്കഥ ശക്തമാകാൻ; പൊലീസിന്റെ സംശയം മുൻകൂർ ജാമ്യ ഹർജിയായപ്പോൾ പണി പാളി; ഉദയംപേരൂരിലെ വിദ്യയെ കൊന്നത് ഭർത്താവും കാമുകിയും; കേരളത്തെ ഞെട്ടിച്ച് പ്രേംകുമാറും സുനിതാ ബേബിയും
മധുരയിൽ നാട്ടുകാർ അടിച്ചോടിച്ചത് ഭക്തയുടെ 14കാരിയായ മകളെ കയറിപ്പിടിച്ചതിന്; തിരുവണ്ണാമലയിൽ മർദനമേറ്റത് രഹസ്യ പൂജക്കെന്ന് പറഞ്ഞ് വീട്ടമ്മയെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ; ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ സമ്മത പത്രം എഴുതിവാങ്ങുന്നത് പീഡന പരാതി ഒഴിവാക്കാൻ; താന്ത്രിക് സെക്‌സ് തെറാപ്പിയും കന്യകമാരെവെച്ചുള്ള നഗ്നപൂജയും അടക്കമുള്ളവക്കെതിരെ പലതവണ പ്രതികരിച്ചിട്ടും അധികൃതർ അനങ്ങിയില്ല; നിത്യാനന്ദ സർക്കാർ സപോൺസേഡ് ആൾദൈവമെന്ന് തമിഴ്‌നാട്ടിലെ അന്ധവിശ്വാസ നിർമ്മാർജന സമിതി
ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
പഠിക്കാൻ മിടുമിടുക്കിയുടെ പത്താം ക്ലാസിലെ ആദ്യ പ്രണയം ഒളിച്ചോട്ടത്തിൽ തീർന്നു; വിദ്യയുടേത് കൂടുവിട്ട് കൂടുമാറുന്ന സ്വഭാവം; ആദ്യ മൂന്ന് വിവാഹം രജിസ്റ്റർ ചെയ്യാത്ത 48കാരി 40കാരനെ ഔദ്യോഗികമായി വിവാഹം ചെയ്തത് 15 വർഷം മുമ്പ്; ഏതോ ഒരു ബന്ധത്തിലെ മകളുടെ വിവാഹത്തിൽ നിന്ന് അകറ്റിയത് പ്രേമന് വൈരാഗ്യമായി; റീയൂണിയനിൽ ഒൻപതാം ക്ലാസിലെ പഴയ കൂട്ടുകാരി സുനിതയെ കിട്ടിയപ്പോൾ എല്ലാം നിശ്ചയിച്ചുറപ്പിച്ചു; ഉദയംപേരൂർ കൊലയിലെ അവിഹിതത്തിന്റെ കാണാക്കാഴ്‌ച്ചകൾ ഇങ്ങനെ
ആറു ബൈക്കുകളും ഒപ്പം ഇയോൺ കാറും നിനക്കിപ്പോൾ ഉണ്ടല്ലോ മോനേ..ഇതിന് വേണ്ടി ഇപ്പോൾ വാശി പിടിക്കണോ? അച്ഛൻ ചോദിച്ചപ്പോൾ പോരെന്ന് മകൻ; ഇത് തത്ക്കാലം നടക്കില്ല..പിന്നീട് നമുക്ക് ആലോചിക്കാമെന്ന് തറപ്പിച്ച് മറുപടി പറഞ്ഞപ്പോൾ മനസ് വല്ലാതെ നുറുങ്ങി അഖിലേഷ് അജിക്ക്; ഹാർലി ഡേവിഡ്‌സൺ ബൈക്ക് വാങ്ങി നൽകാത്ത തർക്കത്തിനൊടുവിൽ മരണത്തിലൂടെ ഏകമകൻ അച്ഛനെ തോൽപ്പിച്ചു; പോത്തൻകോടിനെ നടുക്കിയ സംഭവം ഇങ്ങനെ
'ഭർത്താവിന്റെയും, സഹോദരങ്ങളുടെയും മുന്നിൽ വച്ച് നായർ സ്ത്രീകളെ ബലാത്സംഗം ചെയ്തു; ഇസ്ലാമിലേക്ക് മാറാത്തവരെ സർപ്പക്കാവിലെ കിണറ്റിൻ കരയിൽ നിരത്തി നിർത്തി തലവെട്ടിക്കൊന്നു; ചിലരെ ജീവനോടെ തൊലിയുരിച്ചുകൊന്നു, ഗർഭിണിയായ സ്ത്രീയുടെ വയർകീറി; ശവക്കുഴി കുഴിപ്പിച്ച് വെട്ടിക്കൊന്നു; കൊള്ളയടിയും വ്യാപകം'; മലബാർ കലാപം ഹിന്ദുവംശഹത്യയോ? ഇഎംഎസ് തൊട്ടുള്ളവരും ഇടതുപക്ഷ -ലിബറൽ ചരിത്രകാരന്മാരും പറഞ്ഞതെല്ലാം അടിസ്ഥാനരഹിതം; ഡോ. മനോജ് ബ്രൈറ്റിന്റെ പഠനം വൈറലാവുമ്പോൾ
മഠങ്ങളിലെത്തുന്ന കൊച്ചുസഹോദരിമാരെ മുതിർന്ന കന്യാസ്ത്രീകൾ സ്വവർഗ ഭോഗത്തിന് ഉപയോഗിക്കാറുണ്ട്; സെമിനാരിയിൽനിന്ന് സ്വവർഗ്ഗരതിക്കു വിധേയമായി മാനസികമായി തകർന്നവരുണ്ട്; ചില മഠങ്ങളിൽ ഇളം തലമുറയിലെ കന്യാസ്ത്രീകളെ പുരോഹിതരുടെ അടുക്കലേയ്ക്കു തള്ളിവിടുന്ന സമ്പ്രദായവുമുണ്ട്; നഗ്നയാക്കി മണിക്കൂറുകളോളം ഇവരെ വൈദികർ മുന്നിൽ നിർത്തി ആസ്വദിക്കും; സന്യാസ പുരോഹിത സഭകളിലെ ലൈംഗിക അരാജകത്വങ്ങൾ വെളിപ്പെടുത്തി സിസ്റ്റർ ലൂസിയുടെ ആത്മകഥ
'സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്; തലയിൽ നിന്ന് തട്ടം ഉതിർന്നു വീണാൽ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്; ഡ്രസ്സ് തിരഞ്ഞെടുക്കുന്നതിൽ എന്നുവേണ്ട മൂക്കുത്തി ഇടുന്നതിൽ പോലും മതം കൈകടത്തുന്നു; നൃത്തം ചെയ്തപ്പോൾ അഭിസാരികയായി മുദ്രകുത്തപ്പെട്ടു; സ്വന്തം ഉമ്മുമ്മയുടെ മയ്യത്തു കാണുന്നതിൽനിന്നു പോലും എന്നെ വിലക്കി'; താൻ എന്തുകൊണ്ട് മതം ഉപേക്ഷിച്ചുവെന്ന് വ്യക്തമാക്കി ജസ്ല മാടശ്ശേരി
ലിവിങ് ടുഗദർ ബന്ധത്തിലെ കുട്ടികളെ പൊന്നു പോലെ നോക്കുന്ന അച്ഛൻ; യഥാർത്ഥ ഭാര്യയിലെ മക്കളുടെ ഫീസ് പോലും കൊടുക്കാതെ അവഗണന; രസ്നയും ബൈജു ദേവരാജനും ഒരുമിച്ച് കഴിയുന്നത് വിവാഹം ചെയ്യാതെ; സംവിധായകന്റെ ഭാര്യയും പെൺമക്കളും കടന്ന് പോകുന്നത് കടുത്ത വേദനയിലും; മക്കളുടെ വിവാഹത്തിനും പഠനത്തിനും കോടതി പറഞ്ഞ ചെലവ് കാശ് കൊടുക്കാതെ ആഡംബര കാർ വാങ്ങിയതും വിവാദത്തിൽ; രസ്ന-ബൈജു ബന്ധം സിനിമാ-സീരിയൽ ലോകത്തെ പരസ്യമായ രഹസ്യം
നിയമോപദേശം തേടലിന് കാരണം 'കുമ്മനം രാജശേഖരൻ'; മിസോറാമിന്റെ മുൻ ഗവർണ്ണർ വികാരം ആളിക്കത്തിക്കുമെന്ന സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നിർണ്ണായകമായി; നിലയ്ക്കൽ സമര നായകനോടുള്ള കളി സുരേന്ദ്രനെ തൊട്ടതു പോലെയാകില്ലെന്ന വിലയിരുത്തലും സ്വാധീനിച്ചു; നവോത്ഥാനത്തെ പിണറായി സർക്കാർ തള്ളിപ്പറയാൻ കാരണം നേതൃത്വം ഏറ്റെടുക്കാൻ ആളുണ്ടെന്ന ഭയം; തീർത്ഥാടനം സുഗമമാക്കാൻ സർക്കാർ മുന്നിട്ടിറങ്ങുന്നതിന്റെ പിന്നാമ്പുറ സംസാരത്തിൽ നിറയുന്നത് കുമ്മനം ഇഫക്ട്
കിമ്മിന്റെ യുദ്ധ ഭ്രാന്തിൽ പരീക്ഷിക്കപ്പെട്ടത് ഹിരോഷിമയിൽ വീണ ബോംബിന്റെ 17 ഇരട്ടി ശക്തിയുള്ള ഹൈഡ്രജൻ ബോംബ്; ഇതുമൂലമുണ്ടായ തുടർച്ചയായ ഭൂചലനങ്ങളും മണ്ണിടിച്ചിലുകളും മരിച്ചത് നിരവധിപേർ; ഭൂമിക്കടിയിലെ ഘടനമാറിയതു മൂലം അഗ്നി പർവതം പോലും പൊട്ടാൻ ഒരുങ്ങുന്നവെന്നും ഐസ്ആർഒയുടെ പഠനം; ഇത് കൂടംകുളം നിലയത്തിനുനേരെ പോലും സൈബർ ആക്രമണം നടത്തിയതിന് മധുര പ്രതികാരവും; യുഎസിനു പോലും കഴിയാത്ത ഉത്തര കൊറിയൻ രഹസ്യങ്ങൾ കണ്ടെത്തി ഇന്ത്യ ലോകത്തെ ഞെട്ടിക്കുമ്പോൾ