Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഉച്ചയ്ക്ക് മീൻ കൂട്ടി ഊണ്; വൈകിട്ട് ചപ്പാത്തിയും ചിക്കനും; നാല് പൊലീസുകാരുടെ കാവലിൽ എസി റൂമിൽ ഉറക്കം; എന്ത് സഹായവും ചെയ്യുന്ന വേലക്കാരെ പോലെ പൊലീസുകാർ; എപ്പോൾ വിളിച്ചാലും എത്താൻ വിളപ്പാടകലെ ഡോക്ടർ സംഘം; ചോദ്യം ചെയ്യൽ പോലും ആവശ്യത്തിന് വിശ്രമം അനുവദിച്ച്; ബലാത്സംഗക്കേസിൽ അറസ്റ്റിലായ മെത്രാന്റെ കസറ്റഡി ജീവിതം രാജാവിനെ പോലെ; ജാമ്യം ലിഭിക്കും വരെ ചോദ്യം ചെയ്യലിന്റെ പേരിൽ ഫ്രാങ്കോയ്ക്ക് സുഖവാസം ഉറപ്പിച്ച് പൊലീസ്

ഉച്ചയ്ക്ക് മീൻ കൂട്ടി ഊണ്; വൈകിട്ട് ചപ്പാത്തിയും ചിക്കനും; നാല് പൊലീസുകാരുടെ കാവലിൽ എസി റൂമിൽ ഉറക്കം; എന്ത് സഹായവും ചെയ്യുന്ന വേലക്കാരെ പോലെ പൊലീസുകാർ; എപ്പോൾ വിളിച്ചാലും എത്താൻ വിളപ്പാടകലെ ഡോക്ടർ സംഘം; ചോദ്യം ചെയ്യൽ പോലും ആവശ്യത്തിന് വിശ്രമം അനുവദിച്ച്; ബലാത്സംഗക്കേസിൽ അറസ്റ്റിലായ മെത്രാന്റെ കസറ്റഡി ജീവിതം രാജാവിനെ പോലെ; ജാമ്യം ലിഭിക്കും വരെ ചോദ്യം ചെയ്യലിന്റെ പേരിൽ ഫ്രാങ്കോയ്ക്ക് സുഖവാസം ഉറപ്പിച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഫ്രാങ്കോ മുളയ്ക്കലിന് പൊലീസ് കസ്റ്റഡിയിൽ സുഖവാസമാണ്. എന്തിനും ഏതിനും തയ്യാറായി ഭൃത്യരെ പോലെ നിൽക്കുന്ന പൊലീസുകാർ. ചെറിയൊരു പ്രശ്‌നമുണ്ടായാൽ പോലും ആശുപത്രിയിലേക്ക് മാറ്റാനുള്ള നിർദ്ദേശം നൽകാൻ തയ്യാറാക്കി നിർത്തിയിരിക്കുന്ന ഡോക്ടർമാരുടെ സംഘവും. സബ് ജയിലിലേക്ക് ഫ്രാങ്കോയെ വിടേണ്ടി വരില്ലെന്ന് ഉറപ്പിക്കാനാണ് പൊലീസിന്റെ നീക്കം. ഇതിന് വേണ്ടി കസ്റ്റഡി അപേക്ഷ ഇനിയും നീട്ടി നൽകാനും സാധ്യതയുണ്ട്. ജയിൽ ഭക്ഷണവും തറയിലെ ഉറക്കവും സൂപ്പർതാരം ദിലീപിന് പോലും കേരളാ പൊലീസ് വിധിച്ചിരുന്നു. എന്നാൽ മെത്രാന്റെ കാര്യം വന്നപ്പോൾ അത് ഒഴിവാക്കാനുള്ള തന്ത്രങ്ങൾ പൊലീസ് തന്നെ എടുക്കുകയാണ്.

പൊലീസ് കസ്റ്റഡിയിൽ ആദ്യദിനം ബിഷപ് ഫ്രാങ്കോ ഉറങ്ങിയത് മെഡിക്കൽ കോളജ് ആശുപത്രി ഐ.സി.യുവിൽ. ഇന്നലെ അദ്ദേഹത്തിന് പൊലീസ് ക്ലബിലെ എ.സി. മുറിയാണു ലഭിച്ചത്. അതുകൊണ്ട് തന്നെ ബിഷപ്പിന് രണ്ട് ദിവസവും സുഖ ഉറക്കം കിട്ടി. ഇന്നലെ മീൻ കറി കൂട്ടിയുള്ള ഊണായിരുന്നു ഉച്ചഭക്ഷണം. അത്താഴത്തിനായി ചപ്പാത്തിയും ചിക്കൻ കറിയും കൊണ്ടുവന്നെങ്കിലും ഉച്ച ഭക്ഷണം വൈകിയതിനാൽ ബിഷപ് കഴിച്ചില്ല. പൊലീസ് ക്യാമ്പിൽ തയാറാക്കുന്ന ഭക്ഷണമാണു ബിഷപ്പിനായി എത്തിച്ചത്. ഇന്ന് മുതൽ ഭക്ഷണത്തിലെ സമയക്രമം പാലിക്കാനും പൊലീസിന് ഉന്നത തലത്തിൽ നിന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബിഷപ്പിന് താൽപ്പര്യമുള്ള ഭക്ഷണം തന്നെ എത്തിച്ച് കൊടുക്കും,

പൊലീസ് ക്ലബിന്റെ മുകൾനിലയിലെ എ.സി. മുറിയാണു ബിഷപ്പിന്റെ താമസത്തിനായി ഒരുക്കിയത്. അന്വേഷണ സംഘത്തിലെ രണ്ടു ഉദ്യോഗസ്ഥരും ബിഷപ്പിനൊപ്പം മുറിയിൽ ഉണ്ടായിരുന്നു. മുറിക്ക് പുറത്തും നാലു പൊലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിരുന്നു. ഇവർ ബിഷപ്പിന്റെ ഏതാവശ്യത്തിനും തയ്യാറായി നിൽക്കുന്നവരാണ്. ഹൃദ് രോഗം ബിഷപ്പിനുണ്ടെന്നും അതുകൊണ്ട് തന്നെ എന്തും സംഭവിക്കാമെന്നുമാണ് ബിഷപ്പിന്റെ അടുപ്പക്കാർ പൊലീസിനെ അറിയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ തൊട്ടടുത്ത് തന്നെ ഡോക്ടർമാരുടെ സംഘത്തേയും പൊലീസ് തയ്യാറാക്കി നിർത്തിയിട്ടുണ്ട്. ചെറിയ അസ്വസ്ഥതയുണ്ടെങ്കിൽ പോലും ബിഷപ്പിനെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റും.

അറസ്റ്റിലായ ദിവസം നെഞ്ചുവേദനയുണ്ടെന്നു പരാതിപ്പെട്ടതിനെത്തുടർന്നു വെള്ളിയാഴ്ച രാത്രി 10.40നാണു കോട്ടയത്തേക്കു കൊണ്ടുവരുന്നതിനിടെ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വിഭാഗത്തിൽ ബിഷപ്പിനെ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ കാർഡിയോളജി വിഭാഗം തലവൻ ഡോ.വി.എൽ. ജയപ്രകാശിന്റെ നേതൃത്വത്തിൽ പരിശോധിച്ചു. ഇ.സി.ജിയിൽ നേരിയ വ്യതിയാനം കണ്ടതിനെത്തുടർന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. അവിടെയായിരുന്നു ഉറക്കം. ഉറക്കം കഴിഞ്ഞപ്പോൾ അവിടെ നിന്ന് പൊലീസ് ക്ലബ്ബിലേക്ക് മാറ്റി. ആരോഗ്യനില തൃപ്തികരമാണെന്നു കണ്ടെത്തിയതോടെ ഡിസ്ചാർജ് അനുവദിക്കാമെന്നു പൊലീസിനെ അറിയിച്ചു.

ഇതിനിടെ, ഒരു ചായ കുടിച്ചു. ഡിസ്ചാർജ് രേഖകൾ കരസ്ഥമാക്കി പത്തരയോടെയാണു ബിഷപ്പിനെ പൊലീസ് ക്ലബ്ബിലേക്കു കൊണ്ടുപോയത്. നാലു പൊലീസ് വാഹനങ്ങളുടെ അകമ്പടിയിൽ കനത്ത സുരക്ഷയിലാണു ബിഷപ്പിനെ പൊലീസ് ക്ലബിൽ എത്തിച്ചത്. അവിടെവച്ചായിരുന്നു പ്രഭാത ഭക്ഷണം. പൊലീസ് കാന്റീനിൽനിന്നു അപ്പവും മുട്ടക്കറിയുമാണു നൽകിയത്. ഇതിനിടെ ബിഷപ്പിനുള്ള മരുന്നുകളും വസ്ത്രങ്ങളുമായി ഒരു സഹായിയെത്തി. പിന്നീട് പാലാ കോടതിയിലേക്കു കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ തുടങ്ങി. അപ്പോഴാണു കോടതിയിൽ ഹാജരാക്കുമ്പോൾ സമർപ്പിക്കേണ്ട മെഡിക്കൽ രേഖകൾ മെഡിക്കൽ കോളജ് അശുപത്രിൽനിന്നും വാങ്ങിയില്ലെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുന്നത്.

കോടതിയിൽ നിന്നും ബിഷപ് ഫ്രാങ്കോയെ പൊലീസ് ക്ലബിലേക്ക് കൊണ്ടുവരുന്നത് വഴി മൂന്നരയോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വീണ്ടും എത്തിച്ചു. ആശുപത്രിൽ ഒരുമണിക്കൂറോളം നീണ്ടുനിന്ന പരിശോധനകൾക്ക് ശേഷം അഞ്ചു മണിയോടെ വീണ്ടും പൊലീസ് ക്ലബിലേക്ക് കൊണ്ടു വന്നു. വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കാനുള്ള നീക്കമായിരുന്നു ഇതിന് പിന്നിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP