Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്നോവാ കാറിന് പിന്നാലെ പാഞ്ഞ് മാതൃഭൂമി ന്യൂസ് സംഘം; തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിന് മുമ്പിൽ കാത്തു നിൽക്കുന്നത് ദേശീയ മാധ്യമങ്ങളുടെ പടയും; ബിഷപ്പ് ചോദ്യം ചെയ്യലിന് എത്തുമോ ഇല്ലയോ എന്ന കാര്യത്തിലും ആർക്കും അറിവില്ല; തെളിവു ലഭിച്ചാൽ മാത്രം അറസ്‌റ്റെന്ന് പറഞ്ഞ് എസ്‌പി ഹരിശങ്കർ; ഹൈടെക്ക് ഇന്ററോഗേഷൻ സെന്ററിലേക്ക് ഉദ്യോഗസ്ഥരും എത്തുന്നു: കേരളം കടന്നുപോകുന്ന ആകാംക്ഷയുടെ നിമിഷങ്ങൾ ഇങ്ങനെ

ഇന്നോവാ കാറിന് പിന്നാലെ പാഞ്ഞ് മാതൃഭൂമി ന്യൂസ് സംഘം; തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിന് മുമ്പിൽ കാത്തു നിൽക്കുന്നത് ദേശീയ മാധ്യമങ്ങളുടെ പടയും; ബിഷപ്പ് ചോദ്യം ചെയ്യലിന് എത്തുമോ ഇല്ലയോ എന്ന കാര്യത്തിലും ആർക്കും അറിവില്ല; തെളിവു ലഭിച്ചാൽ മാത്രം അറസ്‌റ്റെന്ന് പറഞ്ഞ് എസ്‌പി ഹരിശങ്കർ; ഹൈടെക്ക് ഇന്ററോഗേഷൻ സെന്ററിലേക്ക് ഉദ്യോഗസ്ഥരും എത്തുന്നു: കേരളം കടന്നുപോകുന്ന ആകാംക്ഷയുടെ നിമിഷങ്ങൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൃപ്പൂണിത്തുറ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ എത്തുന്നത് കാത്തിരിക്കയാണ് കേരളം മുഴുവൻ. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ വച്ചാണ് ചോദ്യം ചെയ്യുന്നത് എന്നറിഞ്ഞതോടെ ആകാംക്ഷയടയുടെ നിമിഷങ്ങളിലൂടെയാണ് കേരളം കടന്നു പോകുന്നത്. ചാനലുകളെല്ലാം ബിഷപ്പിന്റെ വരവ് കാത്തിരിക്കയാണ്. തൃശ്ശൂരിലാണ് ബിഷപ്പുള്ളതെന്നാണ് വാർത്ത വന്നത്. ബിഷപ്പിന്റെ സഹോദരൻ കൊച്ചിയിലേക്ക് ഇന്നോവാ കാറിൽ വരുന്നുണ്ട്. അതുകൊണ്ട് തന്നെ ആ കാറിന്റെ പിന്നാലെ ലൈവുമായി മാതൃഭൂമി ന്യൂസ് ചാനലുണ്ട്. ഇതിനിടെ ബിഷപ്പ് കൊച്ചിയിലെ ഒരു ഹോട്ടലിൽ ഉണ്ടെന്നും വാർത്തകളുണ്ട്. ദേശീയ ചാനലുകളും ചോദ്യംചെയ്യുന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്.

ചോദ്യം ചെയ്യലിനായി ഉദ്യോഗസ്ഥർ തൃപ്പൂണിത്തുറയിലെ ക്രൈംബ്രാഞ്ച് ഓഫീസിന് മുമ്പുലുണ്ട്. ഇവിടുത്തെ ഹൈടെക് ഇന്ററോഗേഷൻ സെന്ററിൽ ഉദ്യോഗസ്ഥർ എത്തിക്കൊണ്ടിരിക്കയാണ്. രണ്ട് മുറികളാണ് ഇവിടെയുള്ളത്. അഞ്ച് ക്യമാറകളുടെ നിരീക്ഷണമുണ്ട്. ഡിജിപിക്ക് അടക്കം വീഡിയോയിലൂടെ ചോദ്യങ്ങൾ ചോദിക്കാനുള്ള സൗകര്യങ്ങൽ ഇവിടെയുണ്ട്. പത്ത് മണിക്ക് ഹാജരാകാനാണ് ബിഷപ്പിനോട് നിർദ്ദേശിച്ചിരുന്നത്. എന്നാൽ, ബിഷപ്പ് എത്തിയിട്ടില്ല. 11 മണിക്ക് ബിഷപ്പ് എത്തുമെന്നാണ് കരുതുന്നത്.

അതേസമയം തെളിവ് ലഭിച്ചാൽ മാത്രമേ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഉണ്ടാകൂ എന്ന് കോട്ടയം എസ്‌പി ഹരിശങ്കർ. ബിഷപ്പിന്റെയും കന്യാസ്ത്രീയുടെയും സാക്ഷികളുടെയും മൊഴികൾ വിലയിരുത്തിയ ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ. അറസ്റ്റ് ചെയ്യുന്നതിന് തടസ്സമൊന്നും ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചോദ്യംചെയ്യലിനായി തൃപ്പൂണിത്തുറയിലേക്ക് പുറപ്പെടുന്നതിനു മുൻപായി അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

മൊഴികളിലെ വൈരുദ്ധ്യങ്ങളും വ്യത്യാസങ്ങളും ദൂരീകരിക്കുന്നതിനാണ് ബിഷപ്പിന്റെ മൊഴിയെടുക്കുന്നത്. തെളിവുകൾ ഉണ്ടെന്ന് ബോധ്യപ്പെട്ടാൽ അറസ്റ്റുണ്ടാകും. എന്നാൽ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യം ചോദ്യംചെയ്യലിനു ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടില്ല. ഇന്നത്തെ ചോദ്യംചെയ്യലിനു ശേഷം മാത്രമേ തുടർ ചോദ്യംചെയ്യൽ ആവശ്യമുണ്ടോ എന്ന് പറയാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദങ്ങളൊന്നുമില്ല. നാലു വർഷം പഴക്കമുള്ള കേസിൽ ശസ്ത്രീയ തെളിവുകൾ പരിമിതമായിരിക്കും. അന്വേഷണത്തിൽ സാക്ഷിമൊഴികളാണ് പ്രധാനം. അതുകൊണ്ടുതന്നെ കൂടുതൽ സാക്ഷികളെ ചോദ്യംചെയ്യേണ്ടിവരും. അതിന് കൂടുതൽ സമയം വേണ്ടിവരും. കേസിൽ വളരെ വേഗതയിലാണ് അന്വേഷണം നടന്നത്. ഇതുവരെയുള്ള അന്വേഷണത്തിൽ അന്വേഷണ സംഘത്തിന് പൂർണ തൃപ്തിയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ രണ്ടാം തവണയാണു ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ ജലന്തറിലെത്തി ചോദ്യം ചെയ്തിരുന്നു. ഒൻപതു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിൽ ബിഷപ്പിന്റെ വിശദീകരണം കേട്ട് അന്വേഷണ സംഘം മടങ്ങി. ഇത്തവണ നൂറിലേറെ ചോദ്യങ്ങളും അതിലേറെ ഉപചോദ്യങ്ങളുമാണു അന്വേഷണസംഘം തയാറാക്കിയിട്ടുള്ളത്. നൽകിയ മൊഴികൾ പരിശോധിക്കാൻ സമാന്തര അന്വേഷണവും നടക്കും.

ചോദ്യംചെയ്യൽ പൂർത്തിയാകും വരെ ബിഷപ്പിനു ജലന്തറിലേക്കു മടങ്ങാനായേക്കില്ല. വൈക്കം ഡിവൈഎസ്‌പി കെ.സുഭാഷിന്റെ നേതൃത്വത്തിൽ അഞ്ചംഗ അന്വേഷണ സംഘം ഒന്നാംഘട്ടത്തിൽ ചോദ്യം ചെയ്യും. ബിഷപ്പിന്റെ സഹായികളായ ജലന്തർ രൂപതയിലെ വൈദികർ അടങ്ങുന്ന സംഘം കോട്ടയത്തെത്തിയിരുന്നു. കൊച്ചിയിലും കോട്ടയത്തുമുള്ള നിയമ വിദഗ്ധരുമായി ഇവർ ചർച്ച നടത്തി. ചോദ്യം ചെയ്യൽ കേന്ദ്രങ്ങളിലും പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിനും പൊലീസ് സുരക്ഷ ശക്തമാക്കി. ബിഷപ്പിന്റെ അറസ്റ്റ് തടയാതിരുന്നതു കോടതി സത്യത്തിനൊപ്പമെന്നതിന്റെ സൂചനയാണെന്നു സമരം ചെയ്യുന്ന കന്യാസ്ത്രീകൾ പ്രതികരിച്ചു. കന്യാസ്ത്രീക്കു തന്നോടുള്ള വ്യക്തിവിരോധമാണു പരാതിക്കു പിന്നിലെന്നും താൻ നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണു ബിഷപ് ഹർജി നൽകിയത്.

അതേസമയം, കന്യാസ്ത്രീ നൽകിയ ലൈംഗിക പീഡന പരാതിയിൽ ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നലെ ഈ മാസം 25 ലേക്ക് മാറ്റിവച്ചിരുന്നുു. ജസ്റ്റിസ് രാജാ വിജയരാഘവന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. അടിയന്തരമായി ഹർജി പരിഗണിക്കണം എന്ന് ജാമ്യാപേക്ഷയിൽ മുളയ്ക്കൽ ആവശ്യപ്പെട്ടിരുന്നു. കന്യാസ്ത്രീക്ക് തന്നോട് വ്യക്തിവൈരാഗ്യം ഉണ്ടെന്നും അതിനാലാണ് ഇത്തരത്തിൽ ഒരു പരാതി നൽകിയത് എന്നുമാണ് ജാമ്യാപേക്ഷയിൽ ഫ്രാങ്കോ മുളയ്ക്കൽ ഉന്നയിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP