Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നത് വത്തിക്കാനെ സ്വാധീനിച്ചു; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞപ്പോഴും ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയില്ല; ചുമതല കൈമാറൽ താൽകാലികമായപ്പോൾ തിരുവസ്ത്രം അണിഞ്ഞ് ചോദ്യം ചെയ്യലിന് എത്തി; ഇന്ത്യയിൽ അറസ്റ്റിലാകുന്ന ആദ്യ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കൽ; 85 പീഡക മെത്രാന്മാർക്കിടയിൽ ഇനി മലയാളി സാന്നിധ്യവും

ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നത് വത്തിക്കാനെ സ്വാധീനിച്ചു; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞപ്പോഴും ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയില്ല; ചുമതല കൈമാറൽ താൽകാലികമായപ്പോൾ തിരുവസ്ത്രം അണിഞ്ഞ് ചോദ്യം ചെയ്യലിന് എത്തി; ഇന്ത്യയിൽ അറസ്റ്റിലാകുന്ന ആദ്യ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കൽ; 85 പീഡക മെത്രാന്മാർക്കിടയിൽ ഇനി മലയാളി സാന്നിധ്യവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയിലാദ്യമായി ഒരു കത്തോലിക്കാ ബിഷപ്പ് അറസ്റ്റിലായി. അത് സഭാ ചരിത്രത്തിൽ കറുത്ത അധ്യായമാണ്. ആയിരത്തിൽ പരം വൈദികരും സന്യാസിനികളുമുള്ള ജലന്ധർ രൂപതയിൽ ഫ്രാങ്കോയ് ക്കെതിരെയുള്ള വികാരം ശക്തമായിരുന്നു. ''ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നത്'' ജലന്ധറിലെ ഒരു വൈദികൻ പറഞ്ഞപ്പോഴും സഭ സംരക്ഷണം ഒരുക്കി. ഒടുവിൽ അറസ്റ്റ് ചെയ്യാൻ സമയമായപ്പോൾ താൽകാലി ചുമതലയിൽ നിന്ന് മാറ്റിയില്ല. അതുകൊണ്ട് തന്നെ തിരുവസ്ത്രം അണിഞ്ഞ് ചോദ്യം ചെയ്യലിന് ഫ്രാങ്കോ മുളയ്ക്കൽ എത്തി. അതുകൊണ്ട് ഈ അറസ്റ്റ് കത്തോലിക്കാ സഭയ്ക്കും തീരാ നാണക്കേടാണ്.

ഇറ്റാലിയൻ പാർലമെന്റിലെ രണ്ടു അംഗങ്ങളായ കാതറിൻ, ലൂസിയ എന്നിവരുമായി ഫ്രാങ്കോയ്ക്കുള്ള സൗഹൃദം വത്തിക്കാനെ നടപടി എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നത്. ഫ്രാങ്കോ വത്തിക്കാനിലെത്തുമ്പോൾ ലൂസിയയാണ് വിമാനത്തവാളത്തിൽ സ്വീകരിക്കാനെത്തുന്നത്. വത്തിക്കാനിലെ ചില ഓഫീസുകളിൽ സ്വാധീനം ചെലുത്താൻ ഇത് ഫ്രാങ്കോയെ സഹായിച്ചു. ഒന്നും സംഭവിക്കില്ലെന്ന ബിഷപ്പിന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്തു. ജലന്ധർ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടപ്പോൾ അവരെ ഫ്രാങ്കോ പരിഹസിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരത്തെ തന്നെ സ്ഥാനമൊഴിയേണ്ടതായിരുന്നുവെന്ന് കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലും അഭിപ്രായപ്പെട്ടിരുന്നു.

സഭാപിതാവെന്ന നിലയിൽ കാട്ടേണ്ട ധാർമികതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അപമാനമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ബിഷപ്പിനെതിരായ ആരോപണങ്ങൾ വ്യക്തിപരമാണെന്നും കെആർഎൽസി പറഞ്ഞിരുന്നു. മുംബൈ അതിരൂപതയും ലത്തീൻ അൽമായ സംഘടനയുമാണ് പ്രശ്‌നം വത്തിക്കാന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. ഇത് പരിഗണിച്ചാണ് ബിഷപ്പിനെതിരായ പീഡന പരാതിയിൽ വത്തിക്കാൻ റിപ്പോർട്ട് തേടിയത്. ഇത് കിട്ടിയപ്പോഴും താൽകാലികമായി തന്നെ ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതേ ഉള്ളൂ. അതുകൊണ്ടാണ് സഭാ വസ്ത്രവം അണിഞ്ഞ് ബിഷപ്പ് പൊലീസിന് മുമ്പിൽ ചോദ്യം ചെയ്യാനെത്തിയത്.

ആരോപണങ്ങൾ ഗൂഢാലോചനയെന്ന നിലപാടിലാണ് ജലന്ധർ രൂപത തുടക്കം മുതൽ എടുത്തത്. കന്യാസ്ത്രീയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും രൂപതയേയും ബിഷപ്പിനേയും ഇല്ലായ്മ ചെയ്യാനാണ് ശ്രമമെന്നും രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിച്ചിരിക്കുകയും ചെയ്തു. കുറ്റം തെളിയും വരെ മാധ്യമ വിചാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ജലന്ധർ രൂപത, ഡൽഹി ലത്തീൻ അതിരൂപതയ്ക്കു കീഴിൽ വരുന്ന രൂപതയാണ്. ഒട്ടേറെ സ്ഥാപനങ്ങളും സമ്പത്തും കൈവശമുള്ള ജലന്ധർ രൂപതയിലേക്ക് റോമൻ കത്തോലിക്കനായ ഫ്രാങ്കോ മുളയ്ക്കൽ 2013ലാണ് ചുമതലയേൽക്കുന്നത്. അന്ന് മുതൽ തന്നെ ഫ്രാങ്കോ ജലന്ധറിലെ അവസാനവാക്കായി. ആ സാഹചര്യമാണ് ഇനി മാറുക. ബിഷപ്പ് സ്ഥാനത്ത് നിന്ന് വത്തിക്കാൻ ഇനിയെങ്കിലും ഫ്രാങ്കോയെ മാറ്റുമെന്നാണ് ഏവരുടേയും പ്രതീക്ഷ.

ലൈംഗിക അതിക്രമ കേസുകളിൽപെട്ട ബിഷപ്പുമാരെ തുറന്നുകാട്ടുന്ന ബിഷപ് അക്കൗണ്ടബിലിറ്റി' എന്ന അമേരിക്കൻ വെബ് സൈറ്റിൽ ഫ്രാങ്കോ മുളയ്ക്കലിനെയും ഉൾപ്പെടുത്തിയിരുന്നു. അങ്ങനെ ഇന്ത്യാക്കാരനും കുപ്രസിദ്ധനായ ബിഷപ്പുമാരുടെ പട്ടികയിൽ എത്തിയിരുന്നു്. 2014 മുതൽ രണ്ട് വർഷം മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉദ്ധരിച്ചാണ് ഫ്രാങ്കോയെ ലിസ്റ്റിൽ ചേർത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ പീഡനകുറ്റത്തിന് അറസ്റ്റിലാകുന്ന ആദ്യ മെത്രാനായി ഫ്രാങ്കോ മാറുന്നതും. ലൈംഗിക അതിക്രമകേസുകളിൽ വിചാരണ നേരിടുന്നവർ, ശിക്ഷിക്കപ്പെട്ടവർ, ശിക്ഷാകാലാവധി കഴിഞ്ഞും വിചാരണവേളയിലും മരിച്ചവർ, കാനൻ നിയമം 401 (2) അനുസരിച്ച് രാജിവച്ചവർ തുടങ്ങി 31 രാജ്യങ്ങളിലെ 85 ബിഷപ്പുമാരാണ് ബിഷപ് അക്കൗണ്ടബിലിറ്റി' എന്ന അമേരിക്കൻ വെബ് സൈറ്റിലെ പട്ടികയിൽ ഉള്ളത്്. ഇതിലെ ഏക ഇന്ത്യക്കാരനാണ് ഫ്രാങ്കോ.

ആരോപണവിധേയരായ 33 ബിഷപ്പുമാരുമായി അമേരിക്കയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വവർഗ്ഗ രതിയിൽ രമിക്കുകയും ചെയ്ത ബിഷപ്പുമാരുടെ വിവരങ്ങളും ഉണ്ട്. പുരോഹിതന്മാർ തങ്ങളുടെ ധാർമ്മിക അധികാരം' മറക്കുകയും അതുവഴി സഭയ്ക്ക് വരുത്തുന്ന നഷ്ടം വർദ്ധിക്കുകയും ചെയ്യുന്നതിൽ ആശങ്കയുണ്ടെന്ന് പറഞ്ഞാണ് പേരുകൾ പുറത്തു വിടുന്നത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് ഏഴും ബെനഡിക്ട് പതിനാറാമന്റെ കാലത്ത് എട്ടും ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് ഏഴും ബിഷപ്പുമാരാണ് ലൈംഗിക അതിക്രമകേസുകളെ തുടർന്ന് രാജിവച്ചത്. ഇവരുടെ ചിത്രങ്ങളും വിശദാംശങ്ങളും അന്വേഷണ റിപ്പോർട്ടുകളും സൈറ്റിലുണ്ട്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടിയുള്ള പ്രവർത്തനം എന്നാണ് വെബ് സൈറ്റിന്റെ അവകാശവാദം. ഇതോടെ വത്തിക്കാനിലും ഈ കേസ് സജീവ ചർച്ചയായിരുന്നു. പിന്നാലെയുള്ള അറസ്റ്റ് ലോക മാധ്യമങ്ങളും ചർച്ചയാക്കും.

ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ആദ്യമായി ബലാത്സംഗം ചെയ്യുന്നത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യകുർബാനയ്ക്ക് എത്തിയപ്പോഴെന്ന് വെളിപ്പെടുത്തലും സഭയുടെ ശ്രദ്ധയിൽ എത്തി കഴിഞ്ഞു. കന്യാസ്ത്രീക്ക് ഒപ്പം കഴിയുന്ന സിസ്റ്ററും സമരത്തിന് നേതൃത്വം നൽകുന്നതുമായ സിസ്റ്റർ അനുപമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോൺവെന്റിലെ 20-ാം നമ്പർ മുറിയിൽ വെച്ച് 2014 മെയ് അഞ്ചിനാണ് കന്യാസ്ത്രീയെ ഫ്രാങ്കോ ആദ്യമായി പീഡിപ്പിച്ചത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങി പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാൽ നാളത്തെ പരിപാടിക്ക് ഒരുമിച്ച് പോകാമെന്ന് നിർബന്ധിച്ച് അവിടെ താമസിപ്പിക്കുകയായിരുന്നു. തുടർന്നാണ് പീഡനത്തിനിരയാക്കിയതെന്നും സിസ്റ്റർ അനുപമ പറയുന്നു. പിറ്റേന്ന് കാലടിയിൽ ഒരു പള്ളിയിൽ നടക്കുന്ന കുർബാനയ്ക്കായാണ് ഇവർ പോയത്. ഫ്രാങ്കോയ്ക്കൊപ്പം കാറിൽ കയറാൻ സമയം കന്യാസ്ത്രീ കരയുകയായിരുന്നു.

പള്ളിയിൽ വെച്ച് ബന്ധുക്കൾ കാര്യം തിരക്കിയപ്പോൾ പനിയും ജലദോഷവുമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുന്നു. സ്ഥിരമായി സിസ്റ്റർക്ക് ജലദോഷം ഉള്ളതിനാൽ ഏവരും ഇത് വിശ്വസിച്ചു. പിന്നീട് പലപ്രാവശ്യമായി ഫ്രാങ്കോ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP