Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഫ്രാങ്കോയെ ജലന്ധറിൽ കരുത്തനാക്കിയത് ബ്രിട്ടനിൽ നിന്നെത്തിയ ഫാ: മാർക്ക് ബർണാസിന്റെ വെടിപൊട്ടിയുള്ള മരണം; തന്നെ കണ്ണ് വെച്ചിരുന്ന ബിഷപ്പ് സിംഫോറിയനെ അടിക്കാൻ വൈദികന്റെ മരണത്തെ കൂട്ടുപിടിച്ചു ഫ്രാങ്കോ; മാർക്കിന്റെ ശാപവും പേറിയ ജലന്ധർ രൂപതയിൽ ഒടുവിൽ ഇടിത്തീയായി പീഡനകേസ്; 13 വർഷം പിന്നിലേക്ക് പോയാൽ തെളിയുന്നതും ഫ്രാങ്കോയുടെ കുതികാൽ വെട്ടിന്റെയും കള്ളക്കളിയുടെയും കഥ

ഫ്രാങ്കോയെ ജലന്ധറിൽ കരുത്തനാക്കിയത് ബ്രിട്ടനിൽ നിന്നെത്തിയ ഫാ: മാർക്ക് ബർണാസിന്റെ വെടിപൊട്ടിയുള്ള മരണം; തന്നെ കണ്ണ് വെച്ചിരുന്ന ബിഷപ്പ് സിംഫോറിയനെ അടിക്കാൻ വൈദികന്റെ മരണത്തെ കൂട്ടുപിടിച്ചു ഫ്രാങ്കോ; മാർക്കിന്റെ ശാപവും പേറിയ ജലന്ധർ രൂപതയിൽ ഒടുവിൽ ഇടിത്തീയായി പീഡനകേസ്; 13 വർഷം പിന്നിലേക്ക് പോയാൽ തെളിയുന്നതും ഫ്രാങ്കോയുടെ കുതികാൽ വെട്ടിന്റെയും കള്ളക്കളിയുടെയും കഥ

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: പതിമൂന്നു വർഷം മുൻപ് ജലന്ധർ രൂപതയിൽ നടന്ന ഒരു വൈദികന്റെ മരണവും അതിനെ തുടർന്ന് അവിടെ രൂപം കൊണ്ട തർക്കവും മുതലാക്കാൻ ഒരാൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു, മറ്റാരുമല്ല നാല് വർഷത്തിന് ശേഷം രൂപതയുടെ ബിഷപ്പായി എത്തിയ ഫ്രാങ്കോ മുളയ്ക്കൽ. ഇന്ന്, സ്ഥാനം ലഭിച്ചു വെറും ഒൻപതാണ്ട് പിന്നിടുമ്പോഴേക്കും അഴിക്കുള്ളിലേക്കു എപ്പോഴാണ് പ്രവേശന സമയം എന്ന് ഫ്രാങ്കോ തിരയുമ്പോൾ മണ്ണടിഞ്ഞ ബ്രിട്ടീഷ് വൈദികൻ മാർക്ക് ബർണാസിന്റെ ശാപവും അതിനു കാരണമായിരിക്കാം.

തന്റെ രൂപതയിൽ എത്തിയ വൈദികന്റെ വശപ്പിശകുകൾ ശരിക്കും മനസിലാക്കിയ അന്നത്തെ രൂപത മെത്രാൻ സിംഫോറിയൻ കീപ്രത്തു ഫ്രാങ്കോയെ രൂപതയുടെ അധികാര സ്ഥാനത്തു നിന്നും അകറ്റി നിർത്തിയതും ഒരു കാലത്തേ ചരിത്രം. ഇതോടെ ബിഷപ്പിനെതിരെ വാളെടുക്കാൻ കിട്ടിയ അസുലഭ സന്ദർഭം എന്ന നിലയ്ക്കാണ് ബ്രിട്ടനിൽ നിന്നും മിഷനറി പ്രവർത്തനത്തിനെത്തി ജലന്ധറിൽ വച്ച് മരണമടഞ്ഞ വൈദികന്റെ മൃതദേഹം പോലും ഫ്രാങ്കോ വിലപേശലിനു ഉപയോഗിച്ചത്. ഒടുവിൽ ഇന്നലെ അഴിക്കുള്ളിലേക്കു നടന്നടക്കുമ്പോൾ നിരപരാധികളായ അനേകം പേരെ വേദനിപ്പിച്ചതിന്റെ ഓർമ്മ കൂടി ഫ്രാങ്കോയ്‌ക്കൊപ്പം ഉണ്ടായിരുന്നിരിക്കണം.

ലെസ്റ്ററിൽ നിന്നും വടക്കേ ഇന്ത്യയിൽ മിഷനറി പ്രവർത്തനം നടത്താൻ എത്തിയ ഫാ: മാർക്ക് ബർനാസ് താൻ ഇന്ത്യയിൽ ചിലവഴിച്ച 40 വർഷത്തിൽ സിംഹ ഭാഗവും ജലന്ധർ രൂപത ഉൾപ്പെടുന്ന പ്രദേശത്തായിരുന്നു. സ്വാഭാവികമായും നിർധനരും നിസ്സഹായരും നിഷ്‌കളങ്കരുമായ ജനം ഈ വൈദികനെ ഇഷ്ടപ്പെട്ടു. ദാരിദ്ര്യത്തിൽ നിന്നും ഒരു ജനതയെ മോചിപ്പിക്കാനുള്ള ഫാ: മാർക്കിന്റെ ശ്രമങ്ങൾ അതേവിധം കത്തോലിക്കാ സഭക്ക് രുചിക്കുന്നതായിരുന്നില്ല. ഇതോടെ താൻ സ്വന്തം വഴിക്കു നീങ്ങുന്നതാണ് ഉചിതമെന്നു അദേഹഹത്തിനു വ്യക്തമായി. സ്വന്തമായി കോൺവെന്റ് സ്ഥാപിച്ചു ശിഷ്ടകാലം അവിടെ എത്തുന്ന ജനവുമായി സഹകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം, ഒടുവിൽ 2005 മാർച്ചിൽ ഫാ: മാർക്ക് മരിച്ചപ്പോളാണ് സഭയ്ക്ക് അദ്ദേഹത്തിന്റെ മേൽ പിടിമുറുക്കാൻ അവസരം ലഭിച്ചത്.

മാർക്ക് സഭയ്ക്ക് എതിരെ പ്രവർത്തിക്കുന്നു എന്നതായിരുന്നു അധികാരികളുടെ വാദം. മാർക്ക് മരിച്ചപ്പോൾ അദ്ദേഹം സ്ഥാപിച്ച കോൺവെന്റിൽ സംസ്‌കാരം നടത്തം എന്ന ആലോചന സഭ അധികാരികൾക്ക് ഇഷ്ടമായില്ല. അവർ മറ്റൊരു സ്ഥലം നിർദ്ദേശിച്ചു. ഒടുവിൽ മാർക്ക് ആഗ്രഹിച്ചിരുന്നതുപോലെ നീണ്ട 17 മാസത്തെ തർക്കങ്ങൾക്ക് ശേഷം സംസ്‌കാരം അദ്ദേഹത്തിന്റെ കോൺവെന്റിൽ തന്നെ നടക്കുമ്പോഴേക്കും ഒന്നല്ല മൂന്നു വട്ടം ആ ശുദ്ധാൽമാവിനെ സഭയ്ക്ക് വേണ്ടി തർക്കിച്ചവർ സംസ്‌ക്കാരം നടത്തിയിരുന്നു. ഒന്നു മുസ്ലിം ശ്മശാനത്തിലും മറ്റൊരിക്കൽ ഹിന്ദുക്കളുടെ ശ്മശാനത്തിലും.

ഫാ: മാർക്കിന്റെ മരണത്തിൽ പലയിടത്തും സംശയപദമായ വാർത്തകൾ എത്തിയതോടെ ജലന്ധർ രൂപത ആസ്ഥാനത്തെ വൈദികരുടെ നെത്ര്വത്തിലാണ് രാത്രിയിൽ കുഴിമാന്തി മൃതദേഹം പലയിടങ്ങളിലായി വീണ്ടും വീണ്ടും മറവു ചെയ്തത്. ഇക്കാര്യങ്ങൾ അക്കാലത്തു തന്നെ ബിബിസിയും മറ്റും വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ആർമിയിലെ ഓഫീസറുടെ മകനായി ജനിച്ച മാർക്ക് 72 വയസിൽ മരണമടയുമ്പോൾ ആ വൈദികന്റെ വിശുദ്ധിയൊന്നും ഫ്രാങ്കോയെ പോലുള്ളവർക്ക് കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ല. എങ്ങനെയും വിശ്വാസികളെ തമ്മിൽ അടിപ്പിച്ചു തർക്കം കോടതിയിൽ എത്തിക്കാൻ ആയിരുന്നു ഫ്രാങ്കോ ഉൾപ്പെടെയുള്ള കൂർമ്മ ബുദ്ധിക്കാരുടെ ശ്രമം.

1964 ൽ ഇന്ത്യയിൽ എത്തിയ ഫാ: മാർക്ക് പാക്കിസ്ഥാൻ അതിർത്തി പ്രദേശങ്ങളായ ഗുരുദാസ്പൂരും അമൃത്‌സറും കേന്ദ്രമാക്കി, അന്നത്തെ ജാതിവ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ട കഴിഞ്ഞിരുന്ന ആയിരങ്ങളെ കൂട്ടിയിണക്കി അവരെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ ഉള്ള ശ്രമമാണ് നടത്തിയത്. അതിർത്തിയിൽ വെറുതെ കിടന്നിരുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമി വെട്ടിത്തെളിച്ചു പട്ടുനൂൽപ്പുഴു കൃഷിയും തുടർന്ന് തുണി നെയ്തു സ്ഥാപിച്ചാണ് ക്രിസ്ത്യൻ വിശ്വാസത്തിനു അവിടെ അടിത്തറ പണിതത്. അനേകായിരം മൈലുകൾ കാൽ നടയായി ഫാ: മാർക്ക് പഞ്ചാബിന്റെ വിദൂരതയിലൂടെ സഞ്ചരിച്ചു. അവിടെ നിന്നും ഉയിർത്തെഴുന്നേറ്റ വിശ്വാസ കൂട്ടായ്മയുടെ കരുത്താണ് ഒടുവിൽ ഫ്രാങ്കോയെ പോലുള്ള സുഖിമാന്മാർക്കു വിശ്വാസത്തിന്റെ പേരിൽ അഴിഞ്ഞാടാൻ ഉള്ള തണലൊരുക്കിയത്. ഈ വിശ്വാസികളാകട്ടെ, ഫാ: മാർക്കിനെ പോലുള്ള യഥാർത്ഥ വിശ്വാസ സംരക്ഷകരെ മറന്നു പോകുകയും ചെയ്തു.

ഫാ: മാർക്കിന്റെ മൃതദേഹ സംസ്‌കാരത്തിന്റെ പേരിൽ ഉടലെടുത്ത തർക്കം സീറോ മലബാർ വിശ്വാസികളും ഫാ: മാർക്കിന്റെ അനുയായികളും തമ്മിലുള്ള കടുത്ത തർക്കത്തിന് 2005 ൽ കാരണമായി. ഈ തർക്കം മൂലം നീണ്ട 17 മാസമാണ് നിത്യശാന്തി തേടി ഫാ: മാർക്കിന്റെ മൃതദേഹം കാത്തിരുന്നത്. ഉചിതമായ വിധം മൃതദേഹം സംസ്‌ക്കരിക്കണമെന്നു ഫാ: മാർക്കിന്റെ ബന്ധുക്കൾ ലെസ്റ്ററിൽ നിന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഈ തർക്കത്തിൽ ഒരു ഭാഗത്തു ജലന്ധർ സഭ നിലയുറപ്പിച്ചപ്പോൾ അന്നത്തെ ബിഷപ്പും തന്റെ എതിരാളിയുമായ സിംഫോറിയൻ കീപ്രതിനെ വെള്ളം കുടിപ്പിക്കാൻ ഫ്രാങ്കോ മുളയ്ക്കൽ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു എന്നത് വസ്തുതയാണ് .ഈ സംഭവം നടക്കും മുൻപ് തന്നെ വത്തിക്കാനിൽ എത്താൻ അവസരം ലഭിച്ച ഫ്രാങ്കോ അന്ന് മുതൽ പിൻവാതിൽ വഴി അധികാര പ്രയോഗം നടത്തിയിരുന്നു. ശല്യം സഹിക്ക വയ്യാതെ ബിഷപ്പായിരുന്ന സിംഫോറിയൻ തന്നെയാണ് ഫ്രാങ്കോയെ വത്തിക്കാനിലേക്കു അയച്ചത് എന്നത് മറ്റൊരു ചരിത്രം.

ഈ സംഭവത്തെ തുടർന്ന് ബിഷപ് സിംഫോറിയൻ കൂടുതൽ ദുർബലനായി മാറിയത് മനസിലാക്കി തനിക്കു കളിച്ചു വളരാൻ ഉള്ള മണ്ണാണ് ജലന്ധറിലെത് എന്ന് മുൻകൂട്ടി കാണാൻ ഉള്ള വക്ര ബുദ്ധിയും ഫ്രാങ്കോക്ക് ആവശ്യത്തിൽ ഏറെ ഉണ്ടായിരുന്നു. തന്റെ അനുയായികളായ മൂന്നു വൈദികരെ കൂട്ട് പിടിച്ചാണ് ഫ്രാങ്കോ അന്ന് കളം നിറഞ്ഞത്. ഈ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ഇതേക്കുറിച്ചു അന്വേഷണം വേണമെന്ന് ഒരു വിഭാഗം വിശ്വസികൾ ഇപ്പോഴും ആവശ്യപ്പെടുന്നു. ഫ്രാങ്കോയുടെ പീഡന കേസ് തപ്പി എത്തിയ കേരള പൊലീസിനും ഈ പരാതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. തോക്കിൽ തിര നിറയ്ക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടി ഫാ: മാർക്ക് കൊല്ലപ്പെട്ടു എന്നാണ് പഞ്ചാബ് പൊലീസ് രേഖകളിൽ പറയുന്നത്.

ഇന്ത്യയിലെ ഏറ്റവും ദരിദ്രമായിരുന്ന രൂപത എന്നറിയപ്പെട്ടിരുന്ന ജലന്ധർ, നീണ്ട കാലം ബിഷപ് ആയിരുന്ന സിംഫോറിയന്റെ വിയർപ്പിന്റെ ഫലമായാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രൂപതയായി വളർന്നത്. ഇതോടെ വത്തിക്കാനിൽ നിന്നും മടങ്ങി എത്തി ഡൽഹിയിൽ സഹായ മെത്രാനായി കൂടിയ ഫ്രാങ്കോ എന്നും സ്വപ്നം കണ്ടിരുന്നത് ജലന്ധറിന്റെ ഭരണാധികാരമാണ്. അധികം കാത്തിരിക്കാതെ ഈ സ്ഥാനം ഫ്രാങ്കോ ആഗ്രഹിച്ചത് പോലെ കയ്യിൽ എത്തിയെങ്കിലും അർഹതയില്ലാത്തതു അധികകാലം കയ്യിൽ നിൽക്കില്ല എന്ന ചൊല്ല് പോലെ വെറും ഒൻപതു വർഷം കൊണ്ട് ഫ്രാങ്കോയുടെ വൈദിക പട്ടം പോലും ചോദ്യം ചെയ്യപ്പെടും വിധം ജയിലിൽ എത്തിക്കാൻ കാരണമായിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP