Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മെമ്പർഷിപ്പ് ക്യാമ്പയിൻ ആദ്യ ഘട്ടം ആകുന്നതേയുള്ളൂ; ഇനിയും മെമ്പർഷിപ്പ് ക്യാമ്പയിന് സമയമുണ്ട്; ഇപ്പോൾ പറയുന്നു അഞ്ച് ലക്ഷം മെമ്പർഷിപ്പ് ലഭിച്ചു എന്ന്; അത് തന്നെ വളരെ കൂടുതല്ലല്ലേ എന്ന് പി എസ് ശ്രീധരൻ പിള്ള; അംഗത്വ പ്രചരണം വൻ വിജയമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; ലക്ഷ്യം കൈവരിക്കാത്തതിന് അമിത് ഷാ വാളെടുത്തുവെന്ന വാർത്തകൾ തള്ളി പിള്ള; ആരും ഒന്നും നേരത്തെ പറഞ്ഞിട്ടില്ലെന്ന് വിശദീകരണം; ബിജെപിയിലെ അംഗത്വ വിതരണ വിവാദം കൊഴുക്കുമ്പോൾ

മെമ്പർഷിപ്പ് ക്യാമ്പയിൻ ആദ്യ ഘട്ടം ആകുന്നതേയുള്ളൂ; ഇനിയും മെമ്പർഷിപ്പ് ക്യാമ്പയിന് സമയമുണ്ട്; ഇപ്പോൾ പറയുന്നു അഞ്ച് ലക്ഷം മെമ്പർഷിപ്പ് ലഭിച്ചു എന്ന്; അത് തന്നെ വളരെ കൂടുതല്ലല്ലേ എന്ന് പി എസ് ശ്രീധരൻ പിള്ള; അംഗത്വ പ്രചരണം വൻ വിജയമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; ലക്ഷ്യം കൈവരിക്കാത്തതിന് അമിത് ഷാ വാളെടുത്തുവെന്ന വാർത്തകൾ തള്ളി പിള്ള; ആരും ഒന്നും നേരത്തെ പറഞ്ഞിട്ടില്ലെന്ന് വിശദീകരണം; ബിജെപിയിലെ അംഗത്വ വിതരണ വിവാദം കൊഴുക്കുമ്പോൾ

എം മനോജ് കുമാർ

തിരുവനന്തപുരം: കേരളത്തിലെ ബിജെപി മെമ്പർഷിപ്പ് ക്യാമ്പയിൻ വൻ വിജയമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള. പുതുതായി അംഗങ്ങളെ ചേർക്കാനുള്ള ബിജെപി ക്യാമ്പയിന് കേരളത്തിൽ വൻ തിരിച്ചടി എന്ന വിവാദത്തോട് മറുനാടനോട് പ്രതികരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ.

അഞ്ചു ലക്ഷം മെമ്പർഷിപ്പ് പുതുതായി വന്നു എന്ന് വരുമ്പോൾ തന്നെ അംഗത്വ പ്രചാരണം വൻ വിജയമാണ്. ഇത് ഞങ്ങളുടെ പ്രതീക്ഷകൾക്ക് തന്നെ അപ്പുറവുമാണ്. ടാർജറ്റ് ഞങ്ങൾ പൂർത്തിയാക്കും. അണികളെ ആവേശഭരിതമാക്കുന്ന സമീപനം തന്നെയാണ് മെമ്പർഷിപ്പ് ക്യാമ്പയിൻ കാര്യത്തിലും ഞങ്ങൾ നടത്തിയത്. ഞങ്ങൾക്ക് എപ്പോഴും ഒരു കണക്കുണ്ടാകും. ആ കണക്കുകൾക്ക് അടുത്ത് വരുന്നുണ്ടോ എന്നാണ് ഞങ്ങൾ ശ്രദ്ധിക്കുന്നത്. മെമ്പർഷിപ്പ് ക്യാമ്പയിനുമായി ബന്ധപ്പെട്ടു ഒരു നിർദ്ദേശവും കേന്ദ്രത്തിൽ നിന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിനു ലഭിച്ചിട്ടില്ല. ഈ കാര്യത്തിൽ ഒരു തരത്തിലുമുള്ള ഇടപെടൽ വന്നിട്ടില്ല.

മെമ്പർഷിപ്പ് ക്യാമ്പയിനോടു ജനങ്ങൾ നല്ല രീതിയിലുള്ള പ്രതികരണമാണ് നടത്തിയത്. അഞ്ചു ലക്ഷം മെമ്പർഷിപ്പ് പുതുതായി വന്നു എന്നത് തന്നെ അതിനുള്ള തെളിവാണ്. ഇനിയും ധാരാളം സമയം കിടക്കുകയുമാണ്. 15 ലക്ഷം പേരെ പുതുതായി ചേർക്കാൻ ലക്ഷ്യമിട്ട് ബിജെപി കേരളത്തിൽ നടത്തിയ അംഗത്വ പ്രചാരണത്തിനു വൻ തിരിച്ചടി നേരിട്ടു എന്നും പുതുതായി 5 ലക്ഷം അംഗങ്ങളെ മാത്രമേ കേരളത്തിൽ ബിജെപിക്ക് ലഭിച്ചുള്ളൂ എന്നാണ് വാർത്തകൾ വന്നത്. കേരളത്തിൽ ദൃശ്യമാകുന്നത് ബിജെപി മുന്നേറ്റം തന്നെയാണ് എന്നാണ് വാർത്തകളിൽ വന്നത്. അംഗത്വ വിതരണത്തിൽ പാളിച്ചകൾ വരുകയോ തിരിച്ചടി നേരിടുകയോ ചെയ്തിട്ടില്ല-ശ്രീധരൻ പിള്ള പറഞ്ഞു.

മെമ്പർഷിപ്പ് ക്യാമ്പയിൻ ആദ്യ ഘട്ടം ആകുന്നതേയുള്ളൂ. ഇനിയും മെമ്പർഷിപ്പ് ക്യാമ്പയിന് സമയമുണ്ട്. ഇപ്പോൾ പറയുന്നു അഞ്ച് ലക്ഷം മെമ്പർഷിപ്പ് ലഭിച്ചു എന്ന്. അത് തന്നെ വളരെ കൂടുതല്ലല്ലേ. ഇനിയും ക്യാമ്പയിന് സമയവുമുണ്ട്. മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തിയപ്പോൾ ഇരുപത് ശതമാനം അധികം മെമ്പർഷിപ്പ് ലഭിച്ചു കഴിഞ്ഞുവെന്നാണ് ബിജെപി വിലയിരുത്തൽ. ഇപ്പോൾ കേരളത്തിലെ വെള്ളപ്പൊക്കം, മഴ കാരണം അംഗത്വ വിതരണം നീട്ടിവെച്ചിരിക്കുകയാണ്. ഈ ഘട്ടത്തിൽ വന്ന വാർത്തകൾ അതുകൊണ്ട് തന്നെ ശരിയുമല്ല-ശ്രീധരൻ പിള്ള പറയുന്നു.

അതേസമയം ജൂലൈ 6 മുതൽ കേരളത്തിൽ നടത്തിയ അംഗത്വ പ്രചാരണത്തിലൂടെ നേടിയത് 5 ലക്ഷം അംഗങ്ങളെ മാത്രമെന്നാണ് പുറത്തു വന്ന കണക്കുകൾ. . അംഗത്വ പ്രചാരണത്തിനുള്ള സമയം ഇനിയും നീട്ടിയിട്ടുണ്ട്. കൂടുതൽ പുതിയ അംഗങ്ങളെ ചേർത്തതു തിരുവനന്തപുരം ജില്ലയിലാണെന്നാണ് പുറത്തു വന്ന കണക്കുകൾ പറയുന്നത്. 50,000 പേർ തിരുവനന്തപുരത്ത് പുതുതായി എത്തിയപ്പോൾ മലയോര ജില്ലകളിൽ കുറവ് അംഗങ്ങൾ മാത്രമാണെന്നാണ് കണക്കുകൾ പറയുന്നത്. ഇടുക്കി, വയനാട് ജില്ലകളിൽ 10,000 പേർ വീതമാണ് അംഗത്വത്തിലേക്ക് എത്തിയത്. എറണാകുളം ജില്ലയിൽ 17,000 പേർ മാത്രമേ പുതിയ അംഗങ്ങളായി ചേർക്കാനായുള്ളൂ എന്നാണ് കണക്കുകൾ പറയുന്നത്.

എന്നാൽ കേരളത്തിലെ അംഗത്വ വിതരണ ക്യാമ്പയിന് തണുത്ത പ്രതികരണം വന്നതിൽ കേന്ദ്ര നേതൃത്വം ക്ഷുഭിതരാണ് എന്നാണ് പുറത്ത് വരുന്ന വാർത്ത. അംഗത്വ വിതരണം കാര്യക്ഷമായി നടത്താൻ കേന്ദ്ര നേതൃത്വത്തിൽ നിന്നും സംസ്ഥാന നേതൃത്വത്തിനു നിർദ്ദേശം വന്നതായാണ് ലഭിക്കുന്ന വിവരങ്ങൾ. ബിജെപി കേന്ദ്ര അധ്യക്ഷ സ്ഥാനത്ത് ഇപ്പോഴും തുടരുന്ന അമിത് ഷാ കേരളത്തിലെ കാര്യങ്ങളെ സംബന്ധിച്ച് കടുത്ത അതൃപ്തി തന്നെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിലടക്കം മുന്നേറ്റമുണ്ടാക്കാതെ താൻ തൃപ്തനാകില്ലെന്നാണ് അമിത് ശാ പ്രതികരിച്ചിരിക്കുന്നത്.

രാജ്യമാകെ അംഗത്വവിതരണത്തിനായി ശോഭ സുരേന്ദ്രൻ ഉൾപ്പെട്ട അഞ്ചംഗ സമിതിക്ക് അമിത് ഷാ നേരിട്ട് രൂപം നൽകിയിട്ടുമുണ്ട്. കേരളത്തിൽ നിന്നുള്ള അംഗമായി ശോഭാ സുരേന്ദ്രൻ തുടരവേ തന്നെയാണ് കേരളത്തിലെ മെമ്പർഷിപ്പ് ക്യാമ്പയിന് തിരിച്ചടിയുണ്ടായിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP