Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സന്നിധാനത്ത് കുഞ്ഞിന് ചോറു കൊടുക്കാൻ എത്തിയ 52കാരിയെ ആക്രമിച്ചവരുടെ കൂട്ടത്തിൽ സൂരജ് ഇലന്തൂർ ഇല്ല; വീണ ജോർജ്ജിനെ വിമർശിച്ചതിന് പൊലീസ് കള്ളക്കേസെടുത്ത് പ്രതികാരം ചെയ്യുന്നു എന്ന വാദവുമായി സംഘപരിവാർ; പ്രശ്‌നം നടക്കുമ്പോൾ തനിക്കൊപ്പം ചായ കുടിക്കുകയായിരുന്നു യുവാവെന്ന് യുവമോർച്ച അധ്യക്ഷൻ പ്രകാശ് ബാബു; 'യെസ് ഐ ആം സൂരജ്' കാമ്പയിൻ തുടങ്ങി ബിജെപി പ്രവർത്തകർ

സന്നിധാനത്ത് കുഞ്ഞിന് ചോറു കൊടുക്കാൻ എത്തിയ 52കാരിയെ ആക്രമിച്ചവരുടെ കൂട്ടത്തിൽ സൂരജ് ഇലന്തൂർ ഇല്ല; വീണ ജോർജ്ജിനെ വിമർശിച്ചതിന് പൊലീസ് കള്ളക്കേസെടുത്ത് പ്രതികാരം ചെയ്യുന്നു എന്ന വാദവുമായി സംഘപരിവാർ; പ്രശ്‌നം നടക്കുമ്പോൾ തനിക്കൊപ്പം ചായ കുടിക്കുകയായിരുന്നു യുവാവെന്ന് യുവമോർച്ച അധ്യക്ഷൻ പ്രകാശ് ബാബു;  'യെസ് ഐ ആം സൂരജ്' കാമ്പയിൻ തുടങ്ങി ബിജെപി പ്രവർത്തകർ

അർജുൻ സി വനജ്

പത്തനംതിട്ട: പത്തനംതിട്ട ബസ്റ്റാന്റിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി വീണ ജോർജ്ജ് എംഎൽഎയെ ഫേസ്‌ബുക്കിലൂടെ വിമർശിച്ച ബിജെപ് പ്രവർത്തകൻ സൂരജ് ഇലന്തൂരിനെ ശബരിമലയിലെ സംഘർഷങ്ങളുടെ പേരിൽ മുഖ്യപ്രതിയാക്കി അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയാണെന്ന ആരോപണവുമായി സംഘപരിവാർ സംഘടനകൾ. തൃശ്ശൂരിൽ നിന്നെത്തിയ ലളിത എന്ന 52 വയസുള്ള ഭക്തയെ പ്രായത്തിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിൽ തടഞ്ഞതിന് സൂരജാണ് നേതൃത്വം നൽകിയതെന്നാണ് ജില്ലാ പൊലീസിന്റെ വാദം. ഈ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 150തോളം പേർക്കെതിരെ പൊലീസ് കേസടുക്കുകയുണ്ടായി. ഈ കേസുമായി ബന്ധപ്പെട്ടാണ് മുഖ്യപ്രതിയെന്ന് പറഞ്ഞ് സൂരജിനെ അറസ്റ്റു ചെയ്തത്.

അതേസമയം സൂരജ് നിരപരാധിയാണെന്നാണ് സംഘപരിവാർ സംഘടനകളുടെ വാദം. സംഘർഷങ്ങൾ അവസാനിച്ച ഘട്ടത്തിലാണ് സൂരജ് ചെറിയ നടപ്പന്തലിൽ നിന്ന് വലിയ നടപ്പന്തലിലേക്ക് തനിക്കൊപ്പം എത്തിച്ചേർന്നതെന്ന വാദവുമായി യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പ്രകാശ് ബാബു രംഗത്തെത്തി. ചെറിയ നടപ്പന്തലിന് സമീപത്തെ റസ്റ്റോറന്റിൽ നിന്ന് ചായ കഴിക്കുന്ന സമയത്താണ് വലിയ നടപ്പന്തലിൽ നിന്ന് വലിയ ബഹളം കേൾക്കുന്നത്. ഈ സമയം താൻ ഓടിയെത്തിയപ്പോൾ 90 ശതമാനം പ്രശ്നങ്ങളും കഴിഞ്ഞിരുന്നു. ഏതാനും വർഷങ്ങൾക്ക് മുമ്പുണ്ടായ ബൈക്ക് ആക്സിഡന്റിൽ കാൽ അറ്റ് തൂങ്ങിയ സൂരജിന് ഓടിയെത്താൻ കഴിയാത്തതിനാൽ താൻ എത്തി മിനുട്ടുകൾക്ക് ശേഷമാണ് സൂരജ് സംഘർഷ സ്ഥലത്തേക്ക് എത്തിയതെന്നാണ് പ്രകാശ് ബാബു വാദിക്കുന്നത്.

അതേസമയം, ലളിതയെ തടഞ്ഞതും, ഇളയ മകനെ ആക്രമിച്ചതുമായ ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതികളിലൊരാളാണ് സൂരജ് എലന്തൂരെന്നാണ് പൊലീസ് വാദം. സംഘർഷങ്ങൾ നടക്കുന്ന സമയത്ത് സൂരജ് അവിടെ നിൽക്കുന്നതിന്റെ ചിത്രങ്ങളും സിസിടിവി ദൃശ്യങ്ങളും തങ്ങളുടെ പക്കലുണ്ടെന്നാണ് ജില്ലാ പൊലീസ് മേധാവി നാരായണൻ മറുനാടൻ മലയാളിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയത്. എന്നാൽ ലളിതയെ സൂരജ് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിൽ വ്യക്തമായ ഉത്തരം നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് കഴിഞ്ഞില്ല. തുടർന്ന് സന്നിധാനം പൊലീസ് സ്റ്റേഷൻ ഉപരോധിച്ച കേസിലും സൂരജുണ്ട് എസ്‌പി പറഞ്ഞു.

ഇന്നലെ അറസ്റ്റ് ചെയ്ത സൂരജിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മനഃപൂർവ്വമല്ലാത്ത നരഹത്യാശ്രമം, സ്ത്രീയെ ആക്രമിക്കൽ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് സൂരജിനെതിരെ ചുമത്തിയിരിക്കുന്നത്. മുമ്പ് ശബരിമലയ്ക്ക് വരുന്ന ലിബിയെന്ന യുവതിയെ പത്തനംതിട്ട ബസ്റ്റാന്റിൽ തടഞ്ഞ കേസിലെ പ്രധാന പ്രതിയും കൂടിയാണ് സൂരജ് എസ് പി പറഞ്ഞു. അതേസമയം, പത്തനംതിട്ട ബസ്റ്റാന്റിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി എം എൽഎ യ്ക്ക് എതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ടതിന്റെ പകയാണ് സുരജിനെതിരെ പൊലീസിനുള്ളതെന്നും, ലളിതയെ ആക്രമിച്ച കൂട്ടത്തിൽ സൂരജ് ഇല്ലെന്നും കള്ളക്കേസാണിതെന്നും ആരോപിച്ച് സൈബർ ഇടത്തിൽ യെസ് ഐ ആം സൂരജ് കാമ്പയിൻ ആരംഭിച്ചു. സൂരജ് സ്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ പുറത്ത് വിടാൻ യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ഫേസ്‌ബുക്കിലൂടെ വെല്ലുവിളിച്ചു.

ആറാം തിയതി രാവിലെ 7 മണിയോടെയാണ് സന്നിധാനത്തെ പ്രശ്‌നങ്ങളുടെ തുടക്കം. പമ്പയിൽ നിന്ന് മകന്റെ കുഞ്ഞിന് ചോറ് നൽകിയതിന് ശേഷം സന്നിധാനത്തേക്ക് ഇരുമുടി കെട്ടില്ലാതെ മലകയറിയ മൂന്നംഗ സംഘത്തിലെ ലളിതയെന്ന സ്ത്രീയെ പ്രായത്തിന്റെ സംശയത്തിലാണ് വലിയ നടപ്പന്തലിൽ വെച്ച് തടഞ്ഞു നിർത്തി ആക്രമിക്കാൻ തുനിഞ്ഞത്. സ്ത്രീക്കെതിരെ ആക്രോശിച്ചു കൊണ്ട് യുവാവ് തേങ്ങ എറിയുന്ന ചിത്രവും പുറത്തുവരികയുണ്ടായി. ശരണം വിളിച്ചു കൊണ്ട് ആക്രമിക്കാൻ തുനിഞ്ഞെത്തിയവരുടെ കൂട്ടത്തിൽ നിന്നും പൊലീസ് ഏറെ പാടുപെട്ടാണ് ഇവരെ രക്ഷപെടുത്തിയത്.

ഇവർക്കൊപ്പമെത്തിയ ഇളയ മകനെ ഇതിനിടയിൽ പ്രതിഷേധക്കാർ ആക്രമിച്ചു. വളരെ പാട് പെട്ടാണ് സംഘർഷങ്ങളുടെ ഇടയിൽ നിന്ന് ലളിതയെ വലിയ നടപ്പന്തലിന് മുന്നിലെ സർക്കാർ ആശുപത്രിയിലേക്കും, ഇളയ മകൻ മൃദുലിനെ സന്നിധാനം പൊലീസ് സ്റ്റേഷനിലേക്കും രക്ഷിച്ച് കൊണ്ടുപോയത്. പിന്നാലെ ലളിതയ്ക്ക് 52 വയസ്സ് കഴിഞ്ഞതാണെന്നും അവർക്ക് ദർശനത്തിനുള്ള സൗകര്യം നമ്മൾ ഒരുക്കണമെന്നും ആർഎസ്എസ് പ്രാന്തീയ കാര്യകാരി സദസ്യൻ വത്സൻ തില്ലങ്കേരി പൊലീസ് മൈക്കിലൂടെ നിർദ്ദേശിച്ചതിനെ തുടർന്നാണ് രംഗം ശാന്തമായത്. പ്രതിഷേധക്കാരെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തതെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഓടിക്കൂടിയവർ സന്നിധാനം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതെന്നാണ് വിവരം. പൊലീസ് സ്റ്റേഷൻ ഉപരോധിച്ചതടക്കമുള്ള കേസുകക്കലായി 150 ഓളം പേർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP