Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മാഹിപ്പാലം മുതൽ കണ്ണൂർ ടൗൺ വരെ ലോക്കൽ എസ്‌കോർട്ട് പിൻവലിച്ചു; കൊട്ടാരക്കര ഇറക്കാതെ തിരുവനന്തപുരത്തിന് കൊണ്ടു പോകാൻ ശ്രമിച്ചു; ഇരുമുടിക്കെട്ട് എടുക്കണമെന്ന് വാശിപിടിച്ചപ്പോൾ പൊലീസ് വഴങ്ങി; കൊല്ലം റൂറൽ എസ്‌പി പിണറായിയുടെ വലംകൈ; കൊല്ലം എസ്ഐ സിപിഎം പ്രവർത്തകൻ; തന്നെ ജയിലിലോ പുറത്തോ അപായപ്പെടുത്താൻ ശ്രമം നടക്കുന്നു: ജയിലിൽ വച്ച് കെ സുരേന്ദ്രൻ എഴുതിയ കുറിപ്പ് പുറത്ത്

മാഹിപ്പാലം മുതൽ കണ്ണൂർ ടൗൺ വരെ ലോക്കൽ എസ്‌കോർട്ട് പിൻവലിച്ചു; കൊട്ടാരക്കര ഇറക്കാതെ തിരുവനന്തപുരത്തിന് കൊണ്ടു പോകാൻ ശ്രമിച്ചു; ഇരുമുടിക്കെട്ട് എടുക്കണമെന്ന് വാശിപിടിച്ചപ്പോൾ പൊലീസ് വഴങ്ങി; കൊല്ലം റൂറൽ എസ്‌പി പിണറായിയുടെ വലംകൈ; കൊല്ലം എസ്ഐ സിപിഎം പ്രവർത്തകൻ; തന്നെ ജയിലിലോ പുറത്തോ അപായപ്പെടുത്താൻ ശ്രമം നടക്കുന്നു: ജയിലിൽ വച്ച് കെ സുരേന്ദ്രൻ എഴുതിയ കുറിപ്പ് പുറത്ത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: തന്നെ ജയിലിലോ പുറത്തോ അപായപ്പെടുത്താൻ നീക്കമുണ്ടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. തന്നെ സന്ദർശിച്ച പാർട്ടി പ്രവർത്തകരോടാണ് സുരേന്ദ്രൻ ആശങ്ക പങ്കു വച്ചത്. ഇതു സംബന്ധിച്ച് സുരേന്ദ്രൻ എഴുതിയ കുറിപ്പ് പുറത്തായി. കുറിപ്പിൽ പറയുന്നതിങ്ങനെ:

നവംബർ 25 ന് കണ്ണൂരിലേക്ക് കൊണ്ടുപോകാൻ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കടുത്ത സമ്മർദം ഉണ്ടായിരുന്നു. കൊല്ലം റൂറൽ എസ്‌പി (പിണറായിയുടെ വലംകൈ)യും പൊലീസ് ആസ്ഥാനത്ത് നിന്ന് മറ്റൊരു ഉന്നത ഉദ്യോഗസ്ഥനും ഇടയ്ക്കിടെ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ടായിരുന്നു. ശക്തമായി ചെറുത്തു നിന്നതുകൊണ്ടു മാത്രമാണ് കോഴിക്കോട് ഇറക്കിയത്. മാഹിപ്പാലം മുതൽ കണ്ണൂർ ടൗൺ വരെ ലോക്കൽ എസ്‌കോർട്ട് പിൻവലിച്ചു.

26 ന് രാത്രി എത്ര വൈകിയാലും കൊട്ടാരക്കര എത്തിക്കണമെന്ന് വാശി പിടിച്ചു. പറ്റില്ലെന്ന് പറഞ്ഞതു കൊണ്ടാണ് തൃശൂരിൽ ഇറക്കിയത്. ഇന്ന് തിരിച്ചു വരും വഴി കൊട്ടാരക്കര ഇറക്കാതെ നേരെ തിരുവനന്തപുരത്ത് എത്തിക്കാൻ നിർബന്ധിച്ചു. ജയിൽ ചട്ടം അനുസരിച്ച് ഇവിടെ ഇറക്കണം. ഇരുമുടിക്കെട്ടും മറ്റ് ്സാധനങ്ങളും എടുത്തേ പോരൂ എന്ന് വാശിപിടിച്ചത് കാരണമാണ് പൊലീസ് വഴങ്ങിയത്. എസ്‌കോർട്ട് പോയ കൊല്ലം എസ്ഐ ദീപു ആണ് വണ്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ സമ്മർദത്തിലാക്കിയത്.

ഇയാൾ സിപിഎം പ്രവർത്തകനാണ്. അടുത്ത വാറണ്ടുകൾക്ക് കടുത്ത സിപിഎം ഉദ്യോഗസ്ഥരെ എത്തിക്കാനാണ് നീക്കമെന്നും കുറിപ്പിലുണ്ട്. 30 ന് കോഴിക്കോട് കോടതിയുടെ വാറണ്ട് ഉണ്ടെന്നിരിക്കേ 26 ന് സുരേന്ദ്രനെ കണ്ണൂരിൽ നിന്ന് കൊണ്ടുപോരേണ്ട ആവശ്യം ഇല്ലായിരുന്നു. കോഴിക്കോട് കോടതിയിൽ ഹാജരാക്കിയതിന് ശേഷം കൊണ്ടു വന്നാൽ മതിയാകുമായിരുന്നു. അതിന് അനുവദിക്കാതെ നെട്ടോട്ടം ഓടിക്കുകയാണ് ചെയ്തത്. സുരേന്ദ്രനെ മാനസികമായി തകർക്കാനുള്ള നീക്കമാണ് പൊലീസ് നടത്തുന്നത്-കുറിപ്പ് സുരേന്ദ്രൻ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

സുരേന്ദ്രന്റെ കുറിപ്പ് ബിജെപിക്കാർക്കിടയിൽ വലിയ ചർച്ചയാകുന്നുണ്ട്. ഇത്തരത്തിൽ സുരേന്ദ്രനെ പീഡിപ്പിച്ചിട്ടും ബിജെപിയുടെ മുൻനിര നേതാക്കളാരും സജീവമായി രംഗത്തിറങ്ങുന്നില്ലെന്ന ആരോപണം സജീവമാണ്. വിവി രാജേഷ് മാത്രമാണ് സുരേന്ദ്രനെ പിന്തുടരുന്നത്. ചില യുവമോർച്ചാ നേതാക്കൾ സുരേന്ദ്രന് പിന്നിലുണ്ട്. കോടതിയിൽ നിന്ന് കോടതിയിലേക്കും ജയിലിൽ നിന്ന് ജയിലിലേക്കും പോയി സുരേന്ദ്രൻ തളരുകയാണ്. സുരേന്ദ്രനെ ജയിലിൽ തളച്ച് മാനസികമായി തളർത്തുകയാണ് പൊലീസിന്റെ ലക്ഷ്യം. സുരേന്ദ്രൻ പൂജപ്പുര സെൻട്രൽ ജയിലിൽ എത്തിയതിനു പിന്നാലെ പ്രൊഡക്ഷൻ വാറന്റുകളുടെ പൂരമാണ്. പഴയ രാഷ്ട്രീയ കേസുകളിലും അല്ലാത്തവയിലുമായി 6 വാറന്റുകളാണ് ഇന്നലെ ജയിലിലെത്തിയത്.

അതിൽ നെയ്യാറ്റിൻകര കോടതിയിലെ വാറന്റിൽ ഇന്നു രാവിലെ സുരേന്ദ്രനെ ഹാജരാക്കും. എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നു 2 വീതവും റാന്നിയിൽ നിന്ന് ഒരു വാറന്റുമാണ് ഇന്നലെ പൊലീസ് ഹാജരാക്കിയത്. ഇനിയുള്ള ദിവസം കൂടുതൽ വാറണ്ടുകളെത്തിക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് സർക്കാർ അനൗദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു കേസിൽ ജാമ്യം കിട്ടിയാലും മറ്റൊരു വാറണ്ടിന്റെ പേരിൽ ജയിൽ വീണ്ടും അടയ്ക്കും. ഇതിൽ പല കേസുകളും സുരേന്ദ്രന് പോലും അറിയാത്തതാണ്. നിലയ്ക്കിലിൽ വച്ചാണ് സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. സമാന രീതിയിൽ സന്നിധാനത്ത് പോകാനെത്തിയ കെപി ശശികല അടക്കമുള്ളവർക്ക് പൊലീസ് സ്റ്റേഷൻ ജാമ്യം നൽകി. എന്നാൽ സുരേന്ദ്രനെതിരെ ജാമ്യമില്ലാ കുറ്റങ്ങൾ തന്നെ ചുമത്തി. ഈ കേസിൽ ജാമ്യം കിട്ടിയപ്പോൾ കുടുക്കാൻ സ്ത്രീ ആക്രമണ കേസുമെത്തി. റിമാൻഡിലായ സുരേന്ദ്രനെ കുടുക്കാൻ പിന്നെ കേസുകളുടെ പൂരമായിരുന്നു. കണ്ണൂർ കോടതിയിലും എത്തി ജാമ്യം നേടി. കോഴിക്കോട് ജയിലിലും വിയ്യൂർ ജയിലിലും താമസിച്ചു. അതിന് ശേഷമാണ് ഇന്നലെ കൊട്ടാരക്കര വഴി തിരുവനന്തപുരത്ത് എത്തിയത്. ഈ യാത്രകൾ സുരേന്ദ്രനെ മാനസികമായി തളർത്തുന്നുണ്ട്.

ഇനിയുള്ള വാറണ്ടുകളിൽ കോടതിയിൽ ഹാജരാക്കാൻ സുരേന്ദ്രനുമായി പൊലീസ് യാത്ര തുടരും. എല്ലാ പ്രൊഡക്ഷൻ വാറണ്ടുകളിലും ഹാജരാക്കി ജാമ്യം എടുപ്പിച്ച് മടക്കാനാണ് പൊലീസിന്റെ തീരുമാനം. അതിനിടെ തന്നെ തകർക്കാനുള്ള ഈ നീക്കം സുരേന്ദ്രനും തിരിച്ചറിയുന്നുണ്ട്. കേരളം മുഴുവൻ പൊലീസ് വാനിൽ സ്ഥിരമായി കൊണ്ടു നടക്കാനാണ് പൊലീസ് പദ്ധതി തയ്യാറാക്കുന്നത്. കഴിയുന്നത്ര ഇടങ്ങളിൽ നിന്ന് പ്രൊഡക്ഷൻ വാറണ്ട് എത്തിക്കും. സർക്കാരിനെ കടന്നാക്രമിക്കുന്നവരുടെ സ്ഥിതി ഇതായിരിക്കുമെന്ന സന്ദേശം നൽകലാണ് സർക്കാർ ഉദ്ദേശിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP