Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തോമസ് ചാണ്ടിക്ക് കായൽ കൈയേറാമെങ്കിൽ എന്തു കൊണ്ട് ബിജെപി നേതാവിന് റോഡ് കൈയേറിക്കൂടാ? ചെങ്ങന്നൂർ നഗരമധ്യത്തിൽ ചട്ടം ലംഘിച്ച് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്ത ബഹുനിലമന്ദിരം പണിയുന്നു: നഗരസഭയ്ക്ക് അനക്കമില്ല; സിപിഐഎമ്മും കോൺഗ്രസുമായി ധാരണയെന്നും ആരോപണം

തോമസ് ചാണ്ടിക്ക് കായൽ കൈയേറാമെങ്കിൽ എന്തു കൊണ്ട് ബിജെപി നേതാവിന് റോഡ് കൈയേറിക്കൂടാ? ചെങ്ങന്നൂർ നഗരമധ്യത്തിൽ ചട്ടം ലംഘിച്ച് ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്ത ബഹുനിലമന്ദിരം പണിയുന്നു: നഗരസഭയ്ക്ക് അനക്കമില്ല; സിപിഐഎമ്മും കോൺഗ്രസുമായി ധാരണയെന്നും ആരോപണം

ചെങ്ങന്നൂർ: മന്ത്രി തോമസ് ചാണ്ടി കായൽ കൈയേറി, പിവി അൻവർ എംഎൽഎ വനം കൈയേറി. അപ്പോൾ ഒരു ബിജെപി നേതാവ് മിനിമം പബ്ലിക് റോഡെങ്കിലും കൈയേറിയില്ലെങ്കിൽ മോശമല്ലേ? സകല ചട്ടങ്ങളും കാറ്റിൽപ്പറത്തി, ആർഡിഓഫീസിന് മൂക്കിന് താഴെ കെട്ടിടം നിർമ്മിക്കുന്ന ബിജെപി ആലപ്പുഴ ജില്ലാ ട്രഷറർ കെജി കർത്തയെ കുറിച്ച് നാട്ടുകാരുടെ ചോദ്യമാണിത്.

നിർമ്മാണം ചട്ടം ലംഘിച്ചും അനധികൃതമായിട്ടാണെന്നും മനസിലാക്കിയിട്ടും കോൺഗ്രസ് ഭരിക്കുന്ന നഗരസഭയ്ക്കും സിപിഐഎമ്മിനും അനക്കമില്ല. നാട്ടുകാരിൽ ചിലർ പരാതിയുമായി പോയതോടെ കർത്താ പണിക്ക് വേഗം കൂട്ടി. രാപ്പകൽ വ്യത്യാസമില്ലാതെ തൊഴിലാളികൾ നിന്ന് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്.

നഗരമധ്യത്തിൽ ആർഡിഓഫീസിന്റെ മുന്നിലാണ് കെട്ടിട നിർമ്മാണം. മൂടിക്കെട്ടിയാണ് നിർമ്മാണം നടത്തിയത്. തേക്കുന്നതിന് വേണ്ടി മൂടി അഴിച്ചപ്പോഴാണ് കൈയേറ്റം പുറത്തു വന്നത്. കെട്ടിട നിർമ്മാണം പകുതി വഴിയിൽ എത്തിയിട്ടും നടപടികൾ സ്വീകരിക്കാതെ മൗനസമ്മതം നൽകുകയാണ് ചെങ്ങന്നൂർ നഗരസഭ.

ചെങ്ങന്നൂർ-കോഴഞ്ചേരി പൊതുമരാമത്ത് റോഡിന്റെയും ആൽത്തറ-ടെലിഫോൺ എക്സ്ചേഞ്ച് നഗരസഭ റോഡിന്റെയും വശത്തായി ബ്ലോക്ക് നമ്പർ ഏഴിൽ സർവേ നമ്പർ 321/3ലാണ് മാസങ്ങളായി നിർമ്മാണം നടന്നു വന്നിരുന്നത്. നിലവിലുള്ള ഓടിട്ട കെട്ടിടത്തിന് ഉള്ളിലായിട്ടാണ് നിർമ്മാണം. പൊതുമരാമത്ത് റോഡിൽ നിന്ന് മൂന്നു മീറ്റർ വിട്ട് വേണം നിർമ്മാണ പ്രവർത്തനം എന്നാണ് നഗരസഭാ ചട്ടം.

എന്നാൽ, ഇവിടെ കെട്ടിടം അവസാനിക്കുന്നത് റോഡിലാണ്. പാവപ്പെട്ടവന് വീട് വയ്ക്കാൻ അനുമതിക്കായി ചെല്ലുമ്പോൾ ഇല്ലാത്ത നിയമങ്ങൾ പറഞ്ഞ് പോലും നൂറ് തവണ നഗരസഭയിൽ കയറി ഇറങ്ങേണ്ട ഗതികേടുള്ളപ്പോഴാണ് ഒരു ബിജെപി നേതാവിന്റെ അനധികൃത നിർമ്മാണത്തിന് കോൺഗ്രസ് ഭരിക്കുന്ന നഗരസഭ കൂട്ട് നിൽക്കുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.

എംഎൽഎ ഓഫീസിന്റെ സമീപത്ത് നടക്കുന്ന ഈ അനധികൃത നിർമ്മാണം സിപിഐഎമ്മുകാരനായ എംഎൽഎയും കണ്ടില്ല എന്ന് നടിക്കുകയാണ്. രാമചന്ദ്രൻ നായർ എംഎൽഎ യുമായി അടുത്ത ബന്ധമാണ് കെജി കർത്തയ്ക്കുള്ള്ളത്. ഇതു കാരണം, അനധികൃത നിർമ്മാണത്തിനെതിരെ സിപിഐഎമ്മും പ്രതികരിച്ചിട്ടില്ല. ഇന്നലെ ഇറപ്പുഴ പാലം ഉദ്ഘാടന ചടങ്ങിൽ മന്ത്രി സുധാകരന്റെ തോളോട് ചേർന്ന് നിന്ന് തനിക്കുള്ള പിടിപാട് കെജി കർത്ത തെളിയിക്കുകയും ചെയ്തു.

സിപിഐഎം-കോൺഗ്രസ് നേതാക്കളാണ് കർത്തയെ സംരക്ഷിക്കുന്നത് എന്നാണ് ആരോപണം. ഇതു സംബന്ധിച്ച് രമേശ്ബാബു എന്നയാൾ വിവിധ അധികാരകേന്ദ്രങ്ങളിൽ പരാതി നൽകിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP