Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'കെട്ടിക്കൂട്ടിയ പെണ്ണുങ്ങൾക്ക് ചെലവിന് സൗദിയിൽ നിന്ന്പെട്രോൾ കൊണ്ടുവരേണ്ടി വരും'; പ്രചാരണത്തിന്റെ ഭാഗമായി വീടുകളിൽ ചെന്നപ്പോൾ ആട്ടിപ്പുറത്താക്കിയവർ കേരളം ഇന്ത്യയിലാണ്, ഇന്ത്യ കേരളത്തിലല്ലെന്ന് ഓർക്കണം'; പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നടത്തുന്ന ക്യാമ്പെയിൻ ബഹിഷ്‌കരിക്കുന്ന മുസ്ലിംങ്ങളുടെ അന്നം മുട്ടിക്കുമെന്ന ഭീഷണിയുമായി ബിജെപി നേതാവിന്റെ പ്രസംഗം; ബഹിഷ്‌ക്കരണം നേടിരാൻ പുതിയ വ്യാപാരി സംഘടന പ്രഖ്യാപിച്ച് ബിജെപി

'കെട്ടിക്കൂട്ടിയ പെണ്ണുങ്ങൾക്ക് ചെലവിന് സൗദിയിൽ നിന്ന്പെട്രോൾ കൊണ്ടുവരേണ്ടി വരും'; പ്രചാരണത്തിന്റെ ഭാഗമായി വീടുകളിൽ ചെന്നപ്പോൾ ആട്ടിപ്പുറത്താക്കിയവർ കേരളം ഇന്ത്യയിലാണ്, ഇന്ത്യ കേരളത്തിലല്ലെന്ന് ഓർക്കണം'; പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിച്ച് നടത്തുന്ന ക്യാമ്പെയിൻ ബഹിഷ്‌കരിക്കുന്ന മുസ്ലിംങ്ങളുടെ അന്നം മുട്ടിക്കുമെന്ന ഭീഷണിയുമായി ബിജെപി നേതാവിന്റെ പ്രസംഗം; ബഹിഷ്‌ക്കരണം നേടിരാൻ പുതിയ വ്യാപാരി സംഘടന പ്രഖ്യാപിച്ച് ബിജെപി

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം: പൗരത്വ ഭേദഗതി നിയമത്തെ എതിർക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന ബിജെപി ശൈലി തുടരുന്നു. നിയമത്തെ അനുകൂലിച്ചു കാമ്പയിൻ നടത്തുമ്പോൾ അതിനെ ബഹിഷ്‌ക്കരിക്കുന്ന മുസ്ലിംങ്ങളുടെ അന്നം മുട്ടിക്കുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് രംഗത്തെത്തി. മലപ്പുറത്ത് വണ്ടൂരിലെ വേദിയിൽ വച്ചാണ് ബിജെപി നേതാവ് ഭീഷണി മുഴക്കിയത്. മലപ്പുറം വണ്ടൂരിൽ യുവമോർച്ച നേതാവ് സന്ദീപ് വാര്യർ പങ്കെടുത്ത പരിപാടി നടക്കുന്ന സമയത്ത് പ്രദേശത്ത് ഹർത്താൽ ആചരിച്ചിരുന്നു. ഈ പൊതുയോഗത്തിലാണ് പെറ്റുകൂട്ടിയതും കെട്ടിക്കൂട്ടിയതുമായ പെണ്ണുങ്ങൾക്ക് ചെലവിന് കൊടുക്കാൻ സൗദി അറേബ്യയിൽ നിന്ന് പെട്രോൾ കൊണ്ടു വരേണ്ടി വരുമെന്ന് ബിജെപി നേതാവ് ഭീഷണിപ്പെടുത്തുന്നത്. തിന്നാനും ഉടുക്കാനും ഉണ്ടാകില്ലെന്ന് ഓർമ്മിക്കുന്നതായും നേതാവ് ഭീഷണിയായി പറയുന്നു.

പ്രചാരണത്തിന്റെ ഭാഗമായി വീടുകളിൽ ചെന്നപ്പോൾ ആട്ടിപ്പുറത്താക്കിയവർ കേരളം ഇന്ത്യയിലാണ്, ഇന്ത്യ കേരളത്തിലല്ലെന്ന് ഓർക്കണം. ന്യൂനപക്ഷ വിഭാഗം പണത്തിന്റെ തിളപ്പുമായി ഹിന്ദു ഭൂരിപക്ഷത്തോട് പോരാടാൻ വരേണ്ട. ഉത്തരേന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദു കർഷകരുണ്ടാക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് വിലക്കേർപ്പെടുത്തിയാൽ കേരളത്തിലെ മുസ്ലിം സമുദായം വലിയ വില കൊടുക്കേണ്ടി വരുമെന്നും ബിജെപി നേതാവ് ഭീഷണിപ്പെടുത്തുന്നു. പൗരത്വ നിയമം വിശദീകരിക്കാനായി മലബാറിൽ ബിജെപി നടത്തുന്ന പരിപാടികൾക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതിന്റെ ഭാഗമായി കടകൾ അടച്ചു കൊണ്ടാണ് പ്രതിഷേധിക്കുന്നത്. ഇത് പൊലീസിനെ സംബന്ധിച്ചിടത്തോള് ഒരു ക്രമസമാധാന പ്രശ്‌നമായി മാറുകയും ചെയ്യുന്നു.

ബിജെപി നേതാവിന്റെ പ്രസംഗത്തിന്റെ പൂർണരൂപം ഇങ്ങനെയാണ്:

ഞങ്ങൾ വീടുകളിലേക്ക് ചെന്നപ്പോൾ ആട്ടിപ്പുറത്താക്കിയവർ വണ്ടൂരിൽ ടൗണിൽ വന്നപ്പോൾ അവിടെയും ബഹിഷ്‌കരണത്തിന്റെ പാതയിലേക്കാണ് നീങ്ങുന്നതെങ്കിൽ ഇവിടുത്തെ മുസ്ലിംസഹോദരങ്ങളോട് ഞങ്ങൾക്ക് ഒന്നേ പറയാനുള്ളു. കേരളമെന്ന സംസ്ഥാനം ഇന്ത്യയിലാണ്, ഇന്ത്യ കേരളത്തിലല്ലെന്ന് നിങ്ങൾ മനസിലാക്കണം. ആയതുകൊണ്ട് മലപ്പുറം ജില്ലയിലെ, അല്ലെങ്കിൽ കേരളത്തിലെ ഈ 46 ശതമാനം ഹിന്ദുഭൂരിപക്ഷത്തെ ന്യൂനപക്ഷത്തിന്റെ ഹുങ്ക് കാട്ടി, പണത്തിന്റെ തിളപ്പ് കാട്ടി ഞങ്ങൾക്കെതിരെ പോരാടാൻ വന്നാൽ ഞങ്ങൾ ഉത്തരേന്ത്യയിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും ഇത്തരത്തിലൊരു ബഹിഷ്‌കരണവുമായി മുന്നോട്ട് പോയാൽ പെറ്റുകൂട്ടിയതും കെട്ടിക്കൂട്ടിയതുമായ പെണ്ണുങ്ങൾക്ക് ചെലവിന് കൊടുക്കാൻ സൗദി അറേബ്യയിൽ നിന്ന് പെട്രോൾ കൊണ്ടു വരേണ്ടി വരുമെന്ന് ഞങ്ങൾ പറയുന്നു. തിന്നാനും ഉടുക്കാനും ഉണ്ടാകില്ലെന്ന് ഓർമ്മിക്കുകയാണ്. ഉത്തരേന്ത്യയിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും അരിയും പയറുമൊക്കെ വരണമെങ്കിൽ അവിടെ ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കൾ അധ്വാനിക്കുന്ന പയറുവർഗ്ഗങ്ങൾക്ക് ഞങ്ങൾ ഇതുപോലൊരു വിലക്കേർപ്പെടുത്തിയാൽ കേരളത്തിലെ മുസ്ലിം സമുദായം വലിയ വില കൊടുക്കേണ്ടി വരും

ബിജെപിയുടെ പൗരത്വ ഭേദഗതി അനുകൂല ക്യാമ്പെയിൻ നടക്കുന്നതിനിടെ പല ജില്ലകളിലും പ്രാദേശിക ഹർത്താലുകൾ നടത്തുന്നുണ്ട്. കടകൾ അടച്ചിടുന്നതിനെതിരെ വ്യാപാരി വ്യവസായി സംഘടനകളോട് ബിജെപി നേതാക്കൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. അതിനിടെ പുതിയ വ്യാപാരി സംഘടന പ്രഖ്യാപിച്ച് ബിജെപി പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച ബിജെപി വിശദീകരണ യോഗം ബഹിഷ്‌കരിക്കുന്നതിന്റെ ഭാഗമായി കടയടച്ചുപൂട്ടിയ നടപടി നേരിടാനൊരുങ്ങി ബിജെപി രംഗത്തുണ്ട്. ഇതിന്റെ ഭാഗമായി പുതിയ വ്യാപാരി സംഘടന ബിജെപി പ്രഖ്യാപിച്ചു. ഭാരതീയ വ്യാപാരി വ്യവസായി സംഘം എന്നാണ് പേര്.

ഇതിന്റെ ഭാഗമായി സമൃദ്ധി എന്ന പേരിൽ സൂപ്പർ മാർക്കറ്റ് ശൃംഖലകൾ തുടങ്ങാനും തീരുമാനമായിട്ടുണ്ട്. ഫെബ്രുവരി 16ന് കൊച്ചിയിൽ വച്ചായിരിക്കും സംഘടനയുടെ ആദ്യ യോഗം നടക്കുക. നേരത്തെ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബിജെപി വിശദീകരണം യോഗം നടത്തിയപ്പോൾ കോഴിക്കോട് കുറ്റ്യാടിയിലും തിരൂരിലും വ്യാപാരികൾ പ്രതിഷേധ സൂചകമായി കടകളടച്ചിരുന്നു. പാലക്കാട് പറളി ചെക്ക്പോസ്റ്റിലും കൊല്ലം ചാവറ തേവലക്കര ചേനങ്കര ജംഗ്ഷനിലും സമാന പ്രതിഷേധങ്ങളുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP