Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആയോധ്യാ മോഡലിന് തുടക്കമിടാൻ സമരവേദിയിൽ ശ്രീധരൻ പിള്ള എത്തിയത് കമ്മ്യൂണിസ്റ്റ് ലോറൻസിന്റെ ചെറുമകനുമായി; പ്ലസ് ടു വിദ്യാർത്ഥി ഉപവാസത്തിനെത്തിയത് ശബരിമലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിക്കാൻ; മകനെ കൊണ്ടു വന്നാക്കിയത് അമ്മയെന്ന് വിശദീകരണം; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരായ രണ്ടാ ഘട്ട സമരത്തിൽ സിപിഎമ്മിലെ തലമുതിർന്ന നേതാവിന്റെ കുടുംബാംഗത്തെ എത്തിച്ച് ചർച്ചയാക്കി ബിജെപി നേതൃത്വം

ആയോധ്യാ മോഡലിന് തുടക്കമിടാൻ സമരവേദിയിൽ ശ്രീധരൻ പിള്ള എത്തിയത് കമ്മ്യൂണിസ്റ്റ് ലോറൻസിന്റെ ചെറുമകനുമായി; പ്ലസ് ടു വിദ്യാർത്ഥി ഉപവാസത്തിനെത്തിയത് ശബരിമലയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിക്കാൻ; മകനെ കൊണ്ടു വന്നാക്കിയത് അമ്മയെന്ന് വിശദീകരണം; ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനെതിരായ രണ്ടാ ഘട്ട സമരത്തിൽ സിപിഎമ്മിലെ തലമുതിർന്ന നേതാവിന്റെ കുടുംബാംഗത്തെ എത്തിച്ച് ചർച്ചയാക്കി ബിജെപി നേതൃത്വം

ആർ പീയൂഷ്

തിരുവനന്തപുരം: ബിജെപി നേതൃത്വത്തിന്റെ സമര വേദിയിൽ തലമുതിർന്ന കമ്മ്യൂണിസ്റ്റായ എംഎം ലോറൻസിന്റെ കൊച്ചു മകനും. ലോറൻസിന്റെ പേരക്കുട്ടിയെ ഉയർത്തി അയോധ്യ പ്രക്ഷോഭത്തിന് പുതു തലം നൽകാനുള്ള ശ്രമമാണ് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള നടത്തുന്നത്. തന്നെ അമ്മയാണ് സമരപന്തലിൽ കൊണ്ടാക്കിയതെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വന്നതെന്നും ലോറൻസിന്റെ കൊച്ചുമകൻ ഇമാനുവൽ മിലൻ പ്രതികരിച്ചു. പ്ലസ് ടു വിദ്യാർത്ഥായിയ തനിക്ക് ശബരിമലയിലെ പൊലീസ് നടപടിയിൽ വേദനയുണ്ട്. രാഷ്ട്രീയത്തിൽ ഇറങ്ങാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ പാർട്ടി തീരുമാനിച്ചിട്ടില്ലെന്നും മിലൻ പ്രതികരിച്ചു.

ശബരിമലയിലെ പ്രക്ഷോഭം രണ്ടാം ഘട്ടത്തിലെത്തിക്കാനാണ് ശ്രീധരൻ പിള്ളയുടെ ശ്രമം. ഇതിന് പുതിയ തലം നൽകാനാണ് കമ്മ്യൂണിസ്റ്റ് കുടുംബാഗത്തെ വേദിയിലെത്തിച്ചത്. കമ്മ്യൂണിസ്റ്റുകൾക്കും ശബരിമലയിൽ പ്രതിഷേധമുണ്ടെന്ന് വരുത്താനാണ് നീക്കം. സിപിഎമ്മിലെ ഏറ്റവും മുതിർന്ന നേതാവാണ് ലോറൻസ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ഏറെ അടുപ്പമുള്ള നേതാവ്. അതുകൊണ്ട് തന്നെ മിലന്റെ ശബരിമലയിലെ പ്രതിഷേധം ബിജെപി ചർച്ചായക്കും. എല്ലാ വിഭാഗങ്ങളിലും ഇത്തരം എതിർപ്പുണ്ടെന്ന് വരുത്താനാണ് നീക്കം. തിരുവനന്തപുരത്ത് ഡിജിപി ഓഫീസിന് മുന്നിലാണ് ശ്രീധരൻപിള്ളയുടെ ഉപവാസം. ഇതിനെ പുതിയ ചർച്ചാവിഷയമാക്കാൻ മിലന്റെ സാന്നിധ്യത്തിലൂടെ ബിജെപി ശ്രമിക്കുന്നത്.

പൊലീസിനെ ഉപയോഗിച്ച് ശബരിമല വിശ്വാസികളെ അടിച്ചമർത്താനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് പി.എസ് ശ്രീധരൻപിള്ളയുടെ ഉപവാസ സമരം. തിരുവനന്തപുരം വഴുതക്കാട്ടെ പൊലീസ് ആസ്ഥാനത്തിന് മുന്നിലാണ് ഉപവാസം. രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ശ്രീധരൻപിള്ള ഉപവാസം നടത്തുന്നത്. മറ്റ് ജില്ലകളിൽ എസ്‌പി ഓഫീസിനു മുന്നിലേക്ക് മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്. യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. സമരത്തിന്റെ ഭാഗമായി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള കാസർകോഡ് മുതൽ പമ്പ വരെ രഥ യാത്ര നയിക്കും. അടുത്ത മാസം എട്ടുമുതലാണ് യാത്ര. കാസർകോഡ് മധുർ ക്ഷേത്രത്തിൽ തുടങ്ങി, പമ്പയിൽ യാത്ര അവസാനിക്കും.

ഇടത് കൺവീനറും സിഐടിയു നേതാവുമായിരുന്നു ലോറൻസ്. ലോറൻസിന്റെ മകളുടെ മകനാണ് വേദിയിലെത്തിയത്. പത്തനംതിട്ടയിൽ കോൺഗ്രസ് നേതാവ് രാമൻനായരെ വേദിയിലെത്തിയിരുന്നു. ഇതിന് സമാനമായാണ് ലോറൻസിന്റെ ചെറുമകനെ ബിജെപി അവതരിപ്പിക്കുന്നു. ഇനിയും ആളുകൾ ശബരിമല വിഷയത്തിൽ പരസ്യ നിലപാടുമായി മുന്നോട്ട് വരുമെന്നും ശ്രീധരൻ പിള്ള പറയുന്നു. ഓരോ ദിവസവും വിശ്വാസികൾ നിയമ വിധേയമായി എല്ലാം തട്ടിമാറ്റി മുന്നോട്ട് പോകും. കോടതി വിധികളെ ആരും വെല്ലുവിളിക്കില്ല. സ്ഥാപനത്തെ താഴ്‌ത്തി കെട്ടലാണ് കോടതികളെ അപമാനിക്കൽ. ഇതൊന്നും ബിജെപി ചെയ്യില്ലെന്നും ശ്രീധരൻ പിള്ള പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP