Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊതുയോഗങ്ങൾക്ക് മുൻപ് ഹൈന്ദവ ഭക്തിഗാനങ്ങൾ; ഇടവഴികളിലല്ലാതെ മനുഷ്യന് കാണാൻ പറ്റുന്ന പാർട്ടി ഓഫീസുകൾ എത്രയെണ്ണം ഉണ്ട്? ഹൈന്ദവ ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രമല്ല മനുഷ്യന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനും തെരുവിലിറങ്ങണം; അധികാരത്തിലെത്താൻ ബിജെപിയെ സ്‌നേഹിക്കുന്നവർ ആഗ്രഹിക്കുന്നത് അടിമുടി നേതൃമാറ്റം; പോരായ്മകൾ എണ്ണി പറഞ്ഞ് പാർട്ടിയെ ഞെട്ടിച്ച് ബിജെപി വക്താവ് ജയസൂര്യൻ

പൊതുയോഗങ്ങൾക്ക് മുൻപ് ഹൈന്ദവ ഭക്തിഗാനങ്ങൾ; ഇടവഴികളിലല്ലാതെ മനുഷ്യന് കാണാൻ പറ്റുന്ന പാർട്ടി ഓഫീസുകൾ എത്രയെണ്ണം ഉണ്ട്? ഹൈന്ദവ ആചാരങ്ങൾ സംരക്ഷിക്കാൻ മാത്രമല്ല മനുഷ്യന്റെ പ്രശ്‌നങ്ങൾ പരിഹരിക്കാനും തെരുവിലിറങ്ങണം; അധികാരത്തിലെത്താൻ ബിജെപിയെ സ്‌നേഹിക്കുന്നവർ ആഗ്രഹിക്കുന്നത് അടിമുടി നേതൃമാറ്റം; പോരായ്മകൾ എണ്ണി പറഞ്ഞ് പാർട്ടിയെ ഞെട്ടിച്ച് ബിജെപി വക്താവ് ജയസൂര്യൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സമരത്തിലെ അനുകൂല തരംഗം, കേന്ദ്രത്തിൽ മോദി ഭരണത്തിന് തുടർച്ച സമ്മാനിച്ച് രാജ്യം മുഴുവൻ ആഞ്ഞടിച്ച ബിജെപി തരംഗം. എന്നിട്ടും കേരളത്തിൽ മാത്രം ബിജെപി ഒരു പരിധിയിൽ കൂടുതൽ വളരുന്നില്ല. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ വിജയിക്കും എന്ന് ഉറപ്പിച്ച രണ്ട് മണ്ഡലങ്ങളായിരുന്നു തിരുവനന്തപുരവും പത്തനംതിട്ടയും. കുമ്മനം രാജശേഖരൻ ഒരു ലക്ഷം വോട്ടിന് തോറ്റു. കെ സുരേന്ദ്രൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. എന്താണ് കേരളത്തിൽ ബിജെപി വളർച്ചയെ തടയുന്നത്. ഈ അടുത്ത കാലത്ത് എന്ത് ചെയതാൽ ആണ് അവർക്ക് സീറ്റുകൾ നേടാനും പ്രതിപക്ഷമാകാനും പിന്നെ അധികാരത്തിൽ എത്താനുമൊക്കെ കഴിയുക? ഇതിന് വേണ്ട കാര്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് നേതൃമാറ്റം എന്ന കാര്യം ആവശ്യപ്പെടുകയാണ്. മറ്റാരുമല്ല സംസ്ഥാനത്തെ ബിജെപിയുടെ വക്താവ് അഡ്വക്കേറ്റ് ജയസൂര്യൻ

കേരളത്തിലെ സാധാരണ പ്രവർത്തകരും അനുഭാവികളും ആഗ്രഹിക്കുന്നത് നേതൃമാറ്റമാണ്. എന്നാൽ നേതൃമാറ്റം എങ്ങനെയാകണം അത് എങ്ങനെ കേരളത്തിൽ ബിജെപിയെ അധികാരത്തിൽ എത്തിക്കും എന്നാണ് അദ്ദേഹം ഫേസ്‌ബുക്ക് ലൈവിൽ പറയുന്നത്. വ്യക്തമായ കാഴ്‌ച്ചപ്പാടോടുകൂടി ആയിരിക്കണം നേൃമാറ്റം. ജില്ലാ സംസ്ഥാന നേതൃത്വത്തിൽ ഒതുങ്ങി നിക്കേണ്ടതാണ് ഇത്തരം ചർച്ചകൾ എന്ന് അറിയാതെ അല്ല ഇങ്ങനെ ഒരു ചർച്ച എന്നും അദ്ദേഹം പറയുന്നു. ബിജെപിക്കാർ മാത്രമല്ല മറിച്ച് കേരളത്തിലെ സിപിഎം കോൺഗ്രസ് പ്രവർത്തകർ പോലും ബിജെപിയെ ഇഷ്ടപ്പെടുന്നു പാർട്ടിയിൽ ചേരുന്നു.

ബിജെപിയുടെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പ്രകടനം കൂടി ചേർത്താണ് അദ്ദേഹം ഇത് ആവശ്യപ്പെടുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 14 മണ്ഡലങ്ങളിലും ഒരുലക്ഷത്തിൽ അധികം വോട്ടുകൾ കിട്ടി. 66 നിയമസഭാ മണ്ഡലങ്ങളിലും 30000ൽ അധികം വോട്ടുകൾ കിട്ടിയിട്ടുണ്ട്. അത് പാർട്ടിയെ മലയാളികൾ സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവാണ്. എന്നാൽ ബിജെപിയുടെ പ്രവർത്തനം ഇപ്പോഴും ഒരു ഭജനസംഘം എന്ന നിലയ്ക്കാണ്. ഒരു രാഷ്ട്രീയപാർട്ടിയുടെ സ്വഭാവ ഗുണങ്ങൾ ഇനിയും കാണിക്കേണ്ടതുണ്ട്. എങ്ങനെയാണ് പൊതു വിഷയങ്ങളിൽ ഇടപെടേണ്ടത്. എങ്ങനെയാണ് ജനങ്ങളോട് പെരുമാറേണ്ടത്. ഇതെല്ലാം കേരളത്തിൽ ബിജെപി പ്രസ്ഥാനം ഇനിയും പഠിക്കേണ്ടതുണ്ട്.

പൊതു സമൂഹത്തിന്റെ കാര്യം നോക്കിയാൽ ബിജെപിയെ ഇപ്പോഴും അവർ വീക്ഷിക്കുന്നത് ക്ഷേത്ര ഹൈന്ദവ വിഷയങ്ങളിൽ മാത്രം ഇടപെടുന്ന ഒരു പാർട്ടിയായിട്ടാണ്. പൊതുജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തിലും അവർ ഇടപെടുന്നില്ല. ജനങ്ങളുടെ കുടിവെള്ളം, വെള്ളപ്പൊക്കം, സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുമ്പോൾ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ എന്തൊക്കെ എന്നൊന്നും പാർട്ടി അന്വേഷിക്കുന്നില്ല. ഒരു സമൂഹം നേരിടുന്ന ഒരു പ്രശ്‌നത്തേയും അഡ്രസ് ചെയ്യാതെ പാർട്ടിയായി ചുടരാൻ സാധിക്കില്ല. ജനങ്ങൾക്കൊപ്പം നിൽക്കണം, ആചാരം അനുഷ്ഠാനം വിശ്വാസം എന്നിവയ്ക്ക് വേണ്ടി എല്ലാം മുദ്രാവാക്യം വിളിക്കാനും ജയിലിൽ കിടക്കാനും ആളുണ്ട്. എന്നാൽ പൊതു രംഗത്ത് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങൾ അവർ മുഖവിലയ്ക്ക് എടുക്കുന്നില്ല.

ബിജെപി പൊതുയോഗങ്ങൾ നടത്തുന്നത് നാം ശ്രദ്ധിച്ചാൽ അത് കാസർഗോഡ് മുതൽ പാറശ്ശാല വരെ ആകട്ടെ ആരംഭിക്കുന്നത് ഹൈന്ദവ ഭക്തി ഗാനങ്ങളോടെയാണ്. കേരള കോൺഗ്രസിലോ മുസ്ലിം ലീഗിലോ നമുക്ക് ഈ പ്രവണത കാണാൻ കഴിയില്ല. അത് പ്രാകൃതമായ ഒരു സംവിധാനമാണ്. ഇനി ബിജെപിയുടെ ഓഫീസുകളിലേക്ക വന്നാൽ. ജനങ്ങൾക്ക് കാണാൻ പറ്റുന്ന എത്ര സ്ഥലങ്ങളിലാണ് ഓഫീസുള്ളത്. റോഡിലൂടെ ബസിൽ പോകുന്ന ഒരാൾക്ക് ഇത് എളുപ്പം കാണാൻ കഴിയില്ല. റോഡിൽ നിന്ന് മാറി കഷ്ടിച്ച് ഒരു കാറോ ബൈക്കോ ഒക്കെ പോകുന്ന ഇടവഴിയിലായിരിക്കും മിക്കവാറും ഓഫീസുകൾ. പിന്നെ മിക്കവാറും ഓഫീസുകൾ അമ്പലത്തോട് ചേർത്താണ്. പുറത്ത് നിന്ന് നോക്കുമ്പോൾ ഒരു ഹിന്ദു വർഗ്ഗീയ പാർട്ടിയായി കാണുന്നത് തന്നെയാണ്.

ലോക്‌സഭയിൽ നമ്മുടെ പഞ്ചായത്ത് അംഗങ്ങൾ മുതൽ കൗൺസിലർമാർ വരെ വിജയിച്ചവരുടെ വാർഡുകളിൽ സ്ഥിതി എന്താണ്. സംഘടന പ്രവർത്തനത്തിന്റെ പരിമിതികൾ കൊണ്ടാണ് അത്. ബൂത്തും വാർഡും തിരിച്ചറിയുക എന്നതാണ്. അത് പോലും അറിയില്ല പലർക്കും. വോട്ട് ചേർക്കൽ പട്ടിക പുതുക്കൽ ഇതൊക്കെ എത്ര ആളുകൾ ശ്രദ്ധിക്കുന്നുണ്ട്.പ്രാദേശിക നേതൃത്വം ആണ് വളരെ പ്രധാനം. അധികാരത്തിലെത്താൻ ജനങ്ങളുമായി ബന്ധമുള്ള എത്ര പ്രാദേശിക നേതാക്കൾ ഉണ്ട്. ജനം എന്ന വളം വലിച്ചെടുത്ത് പാർട്ടിയെ വളർത്തണം എങ്കിൽ ജനങ്ങൾക്ക് വേണ്ടി ഇടപെടണം.

ഇത്തരത്തിൽ ജനങ്ങളുടെ പല ആവശ്യങ്ങളും നേടിയെടുക്കാനും അവർക്ക് വേണ്ടി പ്രവർത്തിക്കാനും യുഡിഎഫിലും എൽഡിഎഫിലും പ്രാദേശിക തലത്തിൽ നിരവധി നേതാക്കളുണ്ട്. എന്നാൽ ബിജെപിക്ക് അത് ഇല്ല. ഇനി പാർട്ടി പ്രസിദ്ധീകരണങ്ങളിലേക്ക് വന്നാൽ. സിപിഎമ്മുകാർ ദേശാഭിമാനി വായിക്കുന്നു എന്നാൽ ബിജെപിക്ക് ഉള്ള പ്രസിദ്ധീകരണങ്ങൾ വരുത്തുന്നതല്ലാതെ എത്ര പേർ വായിക്കുന്നു. കുറഞ്ഞ പക്ഷം കാര്യങ്ങൾ മനസ്സിലാക്കാൻ എങ്കിലും ഇതൊക്കെ വായിക്കാം. സാധാരണക്കാരന് മുന്നിൽ ഒരു കേന്ദ്ര സർക്കാർ പദ്ധതിയും എത്തിച്ചില്ല. തൊഴിലുറപ്പ് പദ്ധതികൾ വാജ്‌പെയ് സർക്കാർ കൊണ്ട് വന്നത് എന്നും മോദിയാണ് അതിന്റെ കൂലി കൂട്ടിയത് എന്നും എത്രപേർക്ക് അറിയാം.

പൊതുയോഗങ്ങൾ നടത്തുമ്പോൾ സംസാരിക്കേണ്ടത് എങ്ങനെ, അതിന്റെ പ്രചാരണം നടപ്പിലാക്കേണ്ടത് എങ്ങനെ. പരസ്യങ്ങൾ നൽകേണ്ടത് ങ്ങെനെ, നോട്ടീസ് അടിക്കേണ്ടത് എങ്ങനെ തുടങ്ങി നിരവധി കാര്യങ്ങൾ ഉണ്ട്. പൊതുസമൂഹവുമായി ബനധം പുലർത്തേണ്ടതിന് പകകരം കാണുന്ന പ്രവണത പാർട്ടിക്ക് അകത്തെ ബന്ധങ്ങൾ വളർത്തുന്നതിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP