Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പ്രേത ബാധയുണ്ടെന്നു പറഞ്ഞു യുവതിയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചത് ബന്ധുവായ പൊലീസുകാരൻ; ബാധ ഒഴിപ്പിക്കാൻ നടത്തിയ മന്ത്രവാദത്തിനിടെ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹോമത്തിനും പൂജകൾക്കും ഒപ്പം ചൂരൽ പ്രയോഗവും; ചികിത്സ ഫലിക്കാത്തതിനെ തുടർന്നു പണം തിരികെ വാങ്ങി വീട്ടുകാർ; പൊലീസ് ഇടപെട്ടെതോടെ പാരാതി നൽകാതെ തടിയൂരി ബന്ധുക്കളും

പ്രേത ബാധയുണ്ടെന്നു പറഞ്ഞു യുവതിയെ മന്ത്രവാദിയുടെ അടുത്തെത്തിച്ചത് ബന്ധുവായ പൊലീസുകാരൻ; ബാധ ഒഴിപ്പിക്കാൻ നടത്തിയ മന്ത്രവാദത്തിനിടെ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഹോമത്തിനും പൂജകൾക്കും ഒപ്പം ചൂരൽ പ്രയോഗവും; ചികിത്സ ഫലിക്കാത്തതിനെ തുടർന്നു പണം തിരികെ വാങ്ങി വീട്ടുകാർ; പൊലീസ് ഇടപെട്ടെതോടെ പാരാതി നൽകാതെ തടിയൂരി ബന്ധുക്കളും

മറുനാടൻ ഡെസ്‌ക്‌

കുമരകം; പ്രേത ബാധ ഒഴിപ്പിക്കാൻ നടത്തിയ മന്ത്രവാദത്തിനിടെ പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഹാമവും പൂജകളും നടത്തിയതോടൊപ്പം ചൂരൽ പ്രയോഗവും നടത്തിയാണു പ്രേത ബാധ ഒഴിപ്പിക്കൽ നടന്നതെന്നാണ് വിവരം. കൂടാതെ പ്രേത ബാധയുണ്ടെന്നു പറഞ്ഞു പൊലീസുകാരനായ ബന്ധുവാണു യുവതിയെ മന്ത്രവാദ കേന്ദ്രത്തിൽ എത്തിച്ചത്. മർദ്ദനത്തിന് ഇരയായ യുവതി ചികിത്സ തേടിയെങ്കിലും ബന്ധുക്കൾ പൊലീസിന് പരാതി നൽകാൻ തയാറായിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

ചികിത്സ ഫലിക്കാത്തതിനെ തുടർന്നു യുവതിയുടെ വീട്ടുകാർ മന്ത്രവാദ കേന്ദ്രത്തെലെത്തി പണം തിരികെ വാങ്ങി. 20,000 രൂപയാണു നൽകിയത്. പടിഞ്ഞാറൻ മേഖലയിലെ ഒരു കേന്ദ്രത്തിലാണ് മന്ത്രവാദം നടന്നത്. മണിക്കൂറുകൾ പൂജയും ഹോമവും മറ്റും നടത്തിയപ്പോൾ യുവതി കുഴഞ്ഞു വീണു. ചുരൽ പ്രയോഗത്തിൽ തളർന്ന് വിണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ഇതോടെ ബാധ ഇറങ്ങിപ്പോയെന്നു മന്ത്രവാദി പിതാവിനോടു പറയുകയും പണം വാങ്ങുകയും ചെയ്തു. വീട്ടിൽ തിരികെ എത്തിയതോടെ യുവതിക്കു വീണ്ടും പ്രശ്‌നങ്ങളുണ്ടായതോടെ വീട്ടുകാർ മന്ത്രവാദ കേന്ദ്രത്തിൽ എത്തി പണം തിരികെ വാങ്ങുകയായിരുന്നു.സംഭവത്തിൽ പൊലീസ് ഇടപെടുകയും കേന്ദ്രത്തിലെ ഒരാളെ ചോദ്യം ചെയ്യുകയും ചെയ്തു. എന്നാൽ മർദ്ദനമേറ്റ യുവതിയുടെ വീട്ടുകാർ ഇതിനോട് പ്രതികരിക്കാൻ തയാറായില്ല.

ഇരു കൂട്ടർക്കും പരാതി ഇല്ലാഞ്ഞതിനാൽ കേസെടുത്തില്ല. യുവതിയുടെ ദേഹത്തുണ്ടായ മുറിവിനു ചികിത്സ തേടി ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ എത്തുകയും പരിശോധനയിൽ മർദനമേറ്റാണ് മുറിവുണ്ടായതെന്നു ഡോക്ടർ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. പൊലീസിൽ വിവരം അറിയിക്കാതെ ചികിത്സ തുടരാൻ കഴിയില്ലെന്നു പറഞ്ഞതോടെ വീട്ടുകാർ യുവതിയെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP