Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേറിവാ, ഇരിക്ക്, വീടിന്റെ മൊതലാളി വന്നിട്ടുണ്ട്.. ചായ എടുക്കട്ടെ! ബ്ലേഡ് പലിശക്കാർ കൈവശപ്പെടുത്തിയ സ്വന്തം വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ വീട്ടുടമയായ ഖദീജയോട് ബ്ലേഡുകാർ പറഞ്ഞത് ഇങ്ങിനെ; രണ്ടരലക്ഷം രൂപ കടം വാങ്ങിയിടത്ത് മുതലും പലിശയുമായി ഇപ്പോൾ ആറു ലക്ഷം വേണമെന്ന് വട്ടിപ്പലിശക്കാർ; നൽകാൻ കഴിയാതായപ്പോൾ കൈവശപ്പെടുത്തിയത് 60 ലക്ഷത്തിന്റെ വീടും സ്ഥലവും; ഐഎൻടിയുസി കോഴിക്കോട് ജില്ലാ സെക്രട്ടറി ഖദീജയുടെ ജീവിതം ബ്ലേഡ് ഭീഷണിയിൽ

കേറിവാ, ഇരിക്ക്, വീടിന്റെ മൊതലാളി വന്നിട്ടുണ്ട്.. ചായ എടുക്കട്ടെ! ബ്ലേഡ് പലിശക്കാർ കൈവശപ്പെടുത്തിയ സ്വന്തം വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ വീട്ടുടമയായ ഖദീജയോട് ബ്ലേഡുകാർ പറഞ്ഞത് ഇങ്ങിനെ; രണ്ടരലക്ഷം രൂപ കടം വാങ്ങിയിടത്ത് മുതലും പലിശയുമായി ഇപ്പോൾ ആറു ലക്ഷം വേണമെന്ന് വട്ടിപ്പലിശക്കാർ; നൽകാൻ കഴിയാതായപ്പോൾ കൈവശപ്പെടുത്തിയത് 60 ലക്ഷത്തിന്റെ വീടും സ്ഥലവും; ഐഎൻടിയുസി കോഴിക്കോട് ജില്ലാ സെക്രട്ടറി ഖദീജയുടെ ജീവിതം ബ്ലേഡ് ഭീഷണിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: കേറിവാ, ഇരിക്ക്, വീടിന്റെ മൊതലാളി വന്നിട്ടുണ്ട്. ചായ എടുക്കട്ടെ. ബ്ലേഡ് പലിശക്കാർ കൈവശപ്പെടുത്തിയ ഇരുപത് സെന്റിലെ വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ വീട്ടുടമയും ഐൻഎൻടിയുസി ജില്ലാ സെക്രട്ടറികൂടിയായ ഖദീജയോട് ബ്ലേഡുകാർ പറഞ്ഞതാണിത്. കഴിഞ്ഞ അഞ്ചു വർഷമായി ഖദീജയുടെ പയ്യോളിയിലെ ഇരുപത് സെന്റും വീടും ബ്ലേഡുകാരുടെ കയ്യിലാണ്. രണ്ടര ലക്ഷം രൂപ നൽകാനുള്ളത് ഇ പ്പോൾ ആറു ലക്ഷം രൂപയായി എന്നാണ് ബ്ലേഡുകാർ അവകാശപ്പെടുന്നത്. ഈ അവകാശത്തിന്റെ പേരിലാണ് രണ്ടര ലക്ഷം രൂപ നൽകാനുള്ളത്തിന്റെ പേരിൽ 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വീടും പുരയിടവും ബ്ലേഡുകാർ കൈവശപ്പെടുത്തിയിരിക്കുന്നത്.

ഖദീജ ഇപ്പോൾ പയ്യോളിയിലുള്ള മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. ആ വീടും ലോൺ എടുത്തത് കാരണമുള്ള ജപ്തി ഭീഷണിയിലാണ്. 20 ലക്ഷം ലോൺ ഇപ്പോൾ തിരിച്ചടവ് അടക്കം 28 ലക്ഷത്തോളം രൂപയായി. അതിനാൽ ഇപ്പോൾ താമസിക്കുന്ന വീട് ഒഴിഞ്ഞു തരണമെന്നാണ് ലോൺ നൽകിയ കെഡിസി ബാങ്ക് ആവശ്യപ്പെടുന്നത്. ഈ ജപ്തി നോട്ടീസ് നിലവിലെ വീട്ടിൽ പതിച്ചിട്ടുണ്ട്. ഈ വീടും കൂടി നഷ്ടമായാൽ പെരുവഴിയാണ് ഖദീജയെ തുറിച്ചു നോക്കുന്നത്.

നിലവിലെ നിയമങ്ങൾ ഒരു സ്ത്രീയെയും സംരക്ഷിക്കുന്നില്ലാ എന്നതിന്റെ തെളിവ് കൂടിയാണ് ഖദീജയുടെ അവസ്ഥ. രണ്ടര ലക്ഷം രൂപ നൽകാനുള്ളതിന്റെ പേരിലാണ് ഖദീജയ്ക്ക് പയ്യോളിയിലെ വീടും സ്ഥലവും നഷ്ടമാകുന്നതിന്റെ അവസ്ഥ വന്നത്. ഖദീജ മുൻപ് വസ്ത്രവ്യാപാരത്തിൽ സജീവമായിരുന്നു. ആ ഘട്ടത്തിൽ രണ്ടരലക്ഷം രൂപ ബിസിനസിൽ മുടക്കാൻ വേണ്ടിയാണ് ഖദീജയ്ക്ക് അറിയാവുന്ന ചിലർ ഖജീജയ്ക്ക് നൽകിയത്. അവർക്ക് നിശ്ചിത പലിശ ലഭിക്കുമായിരുന്നതിനാൽ അത് ഒരു വരുമാനം എന്ന രീതിയിൽ നിൽക്കട്ടെ എന്നാണ് അവർ പറഞ്ഞത്. ബിസിനസിലെ തകർച്ച കാരണം തുക തിരികെ നൽകാൻ ഖദീജയ്ക്ക് കഴിഞ്ഞില്ല.

അതോടെ ബ്ലേഡുകാർ ഖദീജയുടെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്നു താമസം തുടങ്ങുകയായിരുന്നു. ഇപ്പോൾ പലിശ സഹിതം ആറു ലക്ഷം രൂപയായി എന്നാണ് ബ്ലേഡുകാർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ തുക നൽകാൻ ഖദീജയ്ക്ക് കഴിയില്ല. ഇതേ പ്രശ്‌നം കേസ് ആയപ്പോൾ കോടതിയിൽ ഖദീജ പറഞ്ഞതാണ് ഇവർക്ക് രണ്ടര ലക്ഷം നൽകാനുണ്ട് എന്ന്. പക്ഷെ നിലവിൽ ഒരു നിയമവും പൊലീസും ഖദീജയെ സഹായിക്കാൻ ഇല്ലാത്ത അവസ്ഥയാണ്. ഈ വീട് കൈമോശം വന്നപ്പോൾ വീട്ടിലേക്ക് കയറിചെന്നപ്പോഴാണ് അധിക്ഷേപം നിറഞ്ഞ വാക്കുകൾ ഖദീജയ്ക്ക് സ്വന്തം വീട്ടിൽ താമസിക്കുന്നവരിൽ നിന്നും കേൾക്കേണ്ടി വന്നത്.

സ്വന്തം വീട് ബ്ലേഡുകാർ കയ്യേറിയ അവസ്ഥയിൽ മറ്റൊരു വീട്ടിലാണ് ഖദീജ താമസിക്കുന്നത്. കെഡിസി ബാങ്കിൽ നിന്നും ഈ വീടിന്റെ പേരിൽ ലോൺ ഉണ്ട്. ബിസിനസ് തകർച്ച കാരണം ലോൺ അടവ് മുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജപ്തി നോട്ടീസ് വന്നിട്ടുണ്ട്. വീടിന്റെ ജപ്തി നടന്നാൽ കുടുംബം സഹിതം തെരുവിലേക്ക് ഇറങ്ങേണ്ടി വരും. ഇതാണ് ഖദീജയുടെ കുടുംബ ജീവിതം പ്രതിസന്ധിയിൽ ആക്കുന്നത്. സിപിഎം ബന്ധമുള്ളവരാണ് ഖദീജയുടെ വീട് കയ്യേറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഐഎൻടിയുസി ജില്ലാ നേതാവ് ആയിട്ടുകൂടി രാഷ്ട്രീയ നേതാക്കൾ ഈ പ്രശ്‌നത്തെ അവഗണിക്കുകയാണ് എന്നാണ് ഖദീജ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ബ്ലേഡുകളിൽ കുടുങ്ങി ജീവിതം അവസാനിപ്പിക്കേണ്ടി വന്നവരുടെ ഒരു പാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്. സമാന അവസ്ഥയിലാണ് ഇപ്പോൾ ഞാനും പെട്ടിരിക്കുന്നത്. കോടതിയിൽ പോയാൽ എപ്പോഴാണ് വീടിൽ കയറിക്കൂടാൻ കഴിയുക എന്ന് അറിയുകയുമില്ല - ഖദീജ പറയുന്നു.

മുഖ്യമന്ത്രിക്ക് പരാതി നൽകി. വാർത്താസമ്മേളനം വിളിച്ചു. ഒരു കാര്യവും ഉണ്ടായില്ല-സിപിഎം ബന്ധമുള്ള ബ്ലേഡുകാരാണ് വീട് കയ്യേറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് അടക്കം പ്രശ്‌നത്തോട് പിന്തിരിഞ്ഞു നിൽക്കുകയാണ് എന്നാണ് ഖദീജ പറയുന്നത്. ഐഎൻടിയുസി ജില്ലാ സെക്രട്ടറിയായ തന്റെ അവസ്ഥ കൂടി ഇങ്ങനെയെങ്കിൽ ബ്ലേഡിൽ തലവെച്ച സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ഖദീജ ചോദിക്കുന്നത്. കോടതിയും പൊലീസും ഒന്നും വീടിന്റെ കാര്യത്തിൽ തങ്ങളെ സംരക്ഷിക്കാൻ എത്താത്തത് കാരണം ഇപ്പോൾ പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഖദീജയും കുടുംബവും. . പയ്യോളി പൊലീസ് സ്റ്റേഷനിൽ ഖദീജ നൽകിയ പരാതി ഇപ്പോഴും നിലവിലുണ്ട്. അത് ഇപ്പോൾ വിചാരണ വേളയിലാണ് എന്നാണ് പയ്യോളി പൊലീസ് മറുനാടനോട് പറഞ്ഞത്.

ഖദീജ വീട്ടിൽ കയറി താമസിക്ക്, അങ്ങിനെയെങ്കിൽ തങ്ങൾ ഖദീജയ്ക്ക് ഒപ്പം നിൽക്കാം എന്നാണ് പൊലീസ് പറയുന്നത്. ബ്ലേഡുകാർ കൈവശപ്പെടുത്തിയ വീട്ടിൽ എങ്ങിനെ കയറി താമസിക്കും- ഇതാണ് ഖദീജയുടെ ചോദ്യം. ഖദീജയുടെ പ്രശ്‌നം തങ്ങൾക്ക് അറിയാം എന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് മറുനാടൻ മലയാളിയോട് പറഞ്ഞത്. എത്രയും വേഗം ഖദീജയുടെ പ്രശ്‌നത്തിൽ ഇടപെട്ടു പരിഹാരം കാണാൻ കോഴിക്കോട് കോൺഗ്രസ് കമ്മറ്റി ശ്രമിക്കും-ടി.സിദ്ദിഖ് പറയുന്നു. ഖദീജയുടെ വീട് ബ്ലേഡുകാർ വീട് കയ്യേറിയിട്ടു അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. മറ്റു വഴിയില്ലാതെ തെരുവിലേക്ക് കണ്ണും നട്ട് ഇരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഖദീജയും കുടുംബവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP