Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ആവർ അന്നത്തെ പോലെ ഇന്നും ദൈവത്തിന്റെ കൈകളാകുന്നു; പൊലീസും പട്ടാളവും കൈയൊഴിയുന്നവർക്ക് തുണ ഈ പാവങ്ങൾ; ബോട്ടുമായി റോഡിലൂടെ പ്രതിസന്ധികളെ അതിജീവിച്ച് അവർ രക്ഷിച്ചെടുത്ത ആയിരങ്ങളെ; സേവന സന്നദ്ധരായി ദുരിത കേന്ദ്രങ്ങളിലുള്ളത് മത്സ്യ തൊഴിലാളികൾ; വീണ്ടും 'കേരളത്തിന്റെ സൈന്യം' രക്ഷാ ദൗത്യവുമായി സജീവം  

ആവർ അന്നത്തെ പോലെ ഇന്നും ദൈവത്തിന്റെ കൈകളാകുന്നു; പൊലീസും പട്ടാളവും കൈയൊഴിയുന്നവർക്ക് തുണ ഈ പാവങ്ങൾ; ബോട്ടുമായി റോഡിലൂടെ പ്രതിസന്ധികളെ അതിജീവിച്ച് അവർ രക്ഷിച്ചെടുത്ത ആയിരങ്ങളെ; സേവന സന്നദ്ധരായി ദുരിത കേന്ദ്രങ്ങളിലുള്ളത് മത്സ്യ തൊഴിലാളികൾ; വീണ്ടും 'കേരളത്തിന്റെ സൈന്യം' രക്ഷാ ദൗത്യവുമായി സജീവം   

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2018ൽ പ്രളയം കേരളത്തെ വിഴുങ്ങിയപ്പോൾ വീടുകളിൽ കുടുങ്ങിയവർക്ക് രക്ഷയായത് മത്സ്യ തൊഴിലാളികളാണ്. ജീവൻ പണയം വ്ച്ചും അവർ പങ്കായങ്ങളുമായി റോഡുകളിലെ വെള്ളകെട്ടിലൂടെ നീന്തിയടുത്ത് രക്ഷിച്ചത് ആയിരങ്ങളെയാണ്. വീണ്ടും ഒരു പ്രളയകാലം. അവർ ജീവൻ പണയം വച്ച് വീണ്ടും രക്ഷകരാകുകയാണ്. രാത്രിയും അവരാണ് ഇന്നും രക്ഷ. കേരളത്തിന്റെ സൈന്യം വീണ്ടും പ്രതീക്ഷയാവുകയാണ്.

ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ വള്ളങ്ങൾ ഉപയോഗിച്ച് രക്ഷിച്ചത് 1000 ഓളം പേരെ. വകുപ്പിന്റെ നേതൃത്വത്തിൽ ഒരുക്കിയ രക്ഷാബോട്ടുകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും ഏകോപിപ്പിച്ചാണ് സംസ്ഥാനത്തെ വിവിധ പ്രളയബാധിതമേഖലകളിൽ നിന്ന് നിരവധിപേരെ രക്ഷാകേന്ദ്രങ്ങളിലെത്തിക്കാനായത്. വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിവരെ 710 പേരെ രക്ഷിച്ചതായി വകുപ്പിന്റെ ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. ഇതിനുപുറമേ, അനേകരെ ഈ ബോട്ടുകൾ രക്ഷിച്ചിട്ടുണ്ട്. മിക്ക ബോട്ടുകളും ഇപ്പോഴും രക്ഷാപ്രവർത്തനത്തിൽ വ്യാപൃതരാണ്.

ആകെ 288 ബോട്ടുകളാണ് രക്ഷാപ്രവർത്തനങ്ങൾക്കായി സജ്ജമാക്കിയത്. ഇതിൽ 107 എണ്ണമാണ് വിവിധ ജില്ലകളിൽ രക്ഷാദൗത്യത്തിനിറങ്ങിയത്. ഇതിൽ വകുപ്പിന്റെ ബോട്ടുകൾ, പരിശീലനം സിദ്ധിച്ച മത്സ്യത്തൊഴിലാളികളുടെ സ്‌ക്വാഡ് തുടങ്ങിയവരാണുള്ളത്. പരിശീലനം നൽകിയ രക്ഷാ സ്‌ക്വാഡിൽ 271 പേരാണ് സജ്ജമായി രംഗത്തുള്ളത്. ഇതിൽ 77 പേരെ വിന്യസിച്ചിട്ടുണ്ട്. ആവശ്യം വരുന്നതനുസരിച്ച് ബാക്കിയുള്ളവരെയും രക്ഷാദൗത്യത്തിന് നിയോഗിക്കും. ഇതിനുപുറമേ, സ്വയം സന്നദ്ധരായി മുന്നോട്ടുവന്നത് 579 മത്സ്യത്തൊഴിലാളികളാണ്. ഇതിൽ 225 പേരെ വിവിധ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് ഇറക്കിയിട്ടുണ്ട്.

പരിശീലനാ സിദ്ധിച്ച മത്സ്യത്തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പേർ സജ്ജരായിരിക്കുന്നത് തിരുവനന്തപുരം ജില്ലയിൽനിന്നാണ്. 80 പേർ. സ്വയം സന്നദ്ധരായി മുന്നിട്ട് രക്ഷാപ്രവർത്തനത്തിനുള്ള മത്സ്യത്തൊഴിലാളികൾ ഏറ്റവും കൂടുതൽ പേർ സജ്ജരായത് ആലപ്പുഴയിൽ നിന്നാണ്- 180 പേർ. എറണാകുളത്ത് നിന്നുള്ള വള്ളങ്ങൾ നിയോഗിച്ചിരുന്നത് ആലുവ, ഏലൂർ, പറവൂർ മേഖലകളിലാണ്. തൃശൂരിൽ നിന്നുള്ളവരെ ചാലക്കുടി, നിലമ്പൂർ, മാള, പാലക്കാട് മേഖലകളിലേക്കാണ് നിയോഗിച്ചിരിക്കുന്നത്. മലപ്പുറത്ത് നിന്നുള്ളവർ നിലമ്പൂർ, എടവണ്ണ, കൊണ്ടോട്ടി, മഞ്ചേരി, അരീക്കോട്, പോത്തുകല്ല്, വാഴക്കാട് പ്രദേശങ്ങളിലാണ്. മലപ്പുറത്തു നിന്നുള്ള സംഘമാണ് ഇതുവരെ ഏറ്റവും കൂടുതൽ പേരെ രക്ഷിച്ചത്. മൂന്നുമണിവരെയുള്ള കണക്ക് പ്രകാരം ഇവർ 310 പേരെ രക്ഷിച്ചു.

കോഴിക്കോട് നിന്നുള്ളവർ ബേപ്പൂർ, താമരശ്ശേരി, വാഴൂർ, ചാലിയം, ഫെറോക്, മാവൂർ, ഒളവണ്ണ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനത്തിൽ വ്യാപൃതരാണ്. കണ്ണൂർ നിന്നുള്ള വള്ളങ്ങൾ ഇരിട്ടി, ശ്രീകണ്ഠാപുരം, ചെങ്കളായി, കുട്ടിയാട്ടൂർ, മയ്യിൽ, പാപ്പിനിശ്ശേരി, നാറാത്ത്, വാരം, കക്കാട്, മുല്ലക്കോടി, പെരിങ്ങത്തൂർ എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വയനാട് നിന്നുള്ള വള്ളങ്ങൾ വൈത്തിരിയിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പാലക്കാട് നിന്നുള്ള വള്ളങ്ങൾ ആലത്തൂർ, പട്ടാമ്പി, ഒറ്റപ്പാലം എന്നിവിടങ്ങളിൽ രക്ഷാപ്രവർത്തനം തുടരുന്നുണ്ട്.

ഇതുകൂടാതെ സജ്ജമായ മറ്റു വള്ളങ്ങളും മത്സ്യത്തൊഴിലാളികളും ഏതുസമയത്തും ആവശ്യമുള്ള മേഖലകളിലേക്ക് എത്താൻ തയാറായി നിൽക്കുകയാണെന്നും ഫിഷറീസ് വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് അടുത്ത 24 മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുഖ്യമന്ത്രി പിണരായി വിജയൻ പറഞ്ഞു. അതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

കുറ്റ്യാടി, പെരിങ്ങൽകൂത്ത് അണക്കെട്ടുകൾ തുറന്നു. ബാണാസുരസാഗർ ഉടൻ തുറന്നേക്കുമെന്നും അറിയിച്ചു. ഡാമുകൾ തുറന്നാൽ മുന്നറിയിപ്പിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ കനാൽ തകർന്നതിനാൽ ചാലക്കുടി പുഴയിലേക്ക് കൂടുതൽ വെള്ളമെത്താൻ സാധ്യത. വെള്ളപ്പൊക്കം കാരണം വാട്ടർ അഥോറിറ്റിയുടെ 58 ജലവിതരണപദ്ധതികൾ തടസ്സപ്പെട്ടു. രക്ഷാപ്രവർത്തനത്തിനും ഭക്ഷണം ഉൾപ്പെടെയുള്ളവ എത്തിക്കുന്നതിനും സൈന്യത്തെ സമീപിച്ചു. അപകട സാധ്യതയുള്ള സ്ഥലത്തു നിന്ന് ആളുകൾ എത്രയും പെട്ടെന്ന് മാറി താമസിക്കണമെന്നും മലയോര മേഖലയിൽ വിനോദ സഞ്ചാരം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.

മഴ കുറഞ്ഞ ശേഷം വ്യാഴാഴ്ചയോടെ വീണ്ടും ശക്തിപ്പെടും. മലയോര മേഖലയിൽ ഉരുൾപൊട്ടൽ തുടരും. വയനാട്ടിലെ മേപ്പാടിയിലാണ് ഏറ്റവും വലിയ ദുരന്തം. മേപ്പാടിയിലേക്കുള്ള ഗതാഗതം തടസ്സപ്പെട്ടത് രക്ഷാപ്രവർത്തനം ദുഷ്‌കരമാക്കുന്നു. രക്ഷാപ്രവർത്തനത്തിനുള്ള യന്ത്രോപകരണങ്ങൾക്ക് ക്ഷാമമുണ്ട്. പുത്തുമലയുടെ അപ്പുറമുള്ളവർ ഒറ്റപ്പെട്ടു. അവരെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിവരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു. പ്രളയബാധിത ജില്ലകളിൽ മന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ വകുപ്പുകൾക്കും രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടാൻ നിർദ്ദേശം നൽകി. മേപ്പാടി അടക്കമുള്ള ഇടത്തേക്ക് പ്രത്യേക മെഡിക്കൽ സംഘത്തെ വിന്യസിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP