Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാണ്ടനാട്ട് രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായത് ആശങ്കയ്ക്ക് ഇടയാക്കുന്നു; ആറു പേരടങ്ങിയ സംഘവുമായി രക്ഷാപ്രവർത്തനതതിന് ബോട്ട് പോയത് ഇന്നലെ വൈകീട്ട്; സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; ഇന്ന് രക്ഷാപ്രവർത്തനം കൂടുതൽ കേന്ദ്രീകരിക്കുന്നത് തിരുവല്ലയിൽ

പാണ്ടനാട്ട് രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായത് ആശങ്കയ്ക്ക് ഇടയാക്കുന്നു; ആറു പേരടങ്ങിയ സംഘവുമായി രക്ഷാപ്രവർത്തനതതിന് ബോട്ട് പോയത് ഇന്നലെ വൈകീട്ട്; സംസ്ഥാനത്ത് മഴ കുറഞ്ഞതോടെ എല്ലാ ജില്ലകളിലെയും റെഡ് അലർട്ട് പിൻവലിച്ചു; ഇന്ന് രക്ഷാപ്രവർത്തനം കൂടുതൽ കേന്ദ്രീകരിക്കുന്നത് തിരുവല്ലയിൽ

ചെങ്ങന്നൂർ: ചെങ്ങന്നൂരിൽ വെള്ളം ഒഴിഞ്ഞു പോകുന്നു എന്ന വാർത്തകൾ വരുന്നതിനിടെ ആശങ്കയ്ക്ക് ഇടനൽകുന്ന ഒരു വാർത്ത. പാണ്ടനാട്ട് രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി. ആറു പേരടങ്ങിയ സംഘത്തെയും ബോട്ടും കാണാനില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് രക്ഷാപ്രവർത്തകർ ബോട്ടുമായി പോയത്. പാണ്ടനാട്ട്: പാണ്ടനാട്ട് രക്ഷാപ്രവർത്തനത്തിന് പോയ ബോട്ട് കാണാതായി. ആറു പേരടങ്ങിയ സംഘത്തെയും ബോട്ടും കാണാനില്ലെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് രക്ഷാപ്രവർത്തകർ ബോട്ടുമായി പോയത്.

ഇതിൽ മൂന്നുപേർ കൊല്ലത്ത് നിന്നുള്ളവരും ബാക്കിയുള്ളവർ നാട്ടുകാരുമാണ്. ബോട്ട് കണ്ടെത്താൻ ഹെലികോപ്റ്ററിന്റെ സഹായം വേണമെന്ന് രക്ഷാപ്രവർത്തകർ ആവശ്യപ്പെട്ടു. പാണ്ടനാട് പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തെക്കാണ് ബോട്ട് രക്ഷാപ്രവർത്തനത്തിനായി പോയത്. വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരിൽ വലിയ വിഭാഗം വരാൻ കൂട്ടാക്കുന്നില്ലെന്ന് രക്ഷാപ്രവർത്തകർ പ്രതികരിക്കുന്നു. അവർ ഭക്ഷണവും വെള്ളവും ആവശ്യപ്പെട്ട് വീടിന്റെ രണ്ടാംനിലയിൽ കഴിയുകയാണ്.പാണ്ടനാട്ട് രക്ഷാപ്രവർത്തനം ഊർജ്ജിതമാണ്.

പമ്പയാറ്റിൽ ജലനിരപ്പ് കുറഞ്ഞത് രക്ഷാപ്രവർത്തനത്തിന് സഹായമായിട്ടുണ്ട്. ഇനി ആവശ്യം ചെറിയ വള്ളങ്ങളാണെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. വലിയ വള്ളങ്ങൾക്ക് പോകാൻ കഴിയുന്ന സ്ഥലങ്ങളിൽ ഭൂരിപക്ഷം ആളുകളെയും തിരിച്ചെത്തിച്ചുവെന്നും രക്ഷാപ്രവർത്തകർ പറയുന്നു. അതിനിടെ സംസ്ഥാനത്ത് കനത്ത മഴ കുറയുകയാണ്. ഈ സാഹചര്യത്തിൽ എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് പിൻവലിച്ചു. ഒഡീഷ-ബംഗാൾ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല.

ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും റെഡ് അലർട്ട് പിൻവലിച്ചു. ഒഡീഷ-ബംഗാൾ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടെങ്കിലും ഇതുവരെ ശക്തി പ്രാപിചിട്ടില്ല. പ്രളയബാധിത ജില്ലകളിൽ ഉൾപ്പെടെ സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കും. പെരിയാർ തീരത്ത് കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം ഇന്നും തുടരും. ആലുവ പറവൂർ കാലടി മേഖലകളിൽ ജലനിരപ്പ് കുറയുന്നുണ്ട്. രക്ഷാപ്രവർത്തകർക്ക് എത്താനാകാത്ത പ്രദേശങ്ങൾ ഈ മേഖലയിലുണ്ട്.

പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താൻ തിരുവല്ലയിൽ 15 ബോട്ടുകൾ കൂടെ എത്തിക്കും. ഇന്ന് രക്ഷാപ്രവർത്തനം കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തിരുവല്ലയിലാണ്. പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ എല്ലാ സർക്കാർ ഓഫീസുകളും തുറന്ന് പ്രവർത്തിക്കണമെന്നും എല്ലാ ജീവനക്കാരും ഓഫീസിൽ ഹാജരാകണമെന്നും ജില്ലാ കളക്ടർ പി.ബി നൂഹ് അറിയിച്ചു. കൃഷി, വിദ്യാഭ്യാസ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ക്യാമ്പുകളിലേക്ക് നിയോഗിച്ചുകൊണ്ട് നൽകിയിട്ടുള്ള ഉത്തരവ് പ്രകാരം ഈ വകുപ്പുകളിലെ ഉദ്യോഗസ്ഥർ നിശ്ചയിച്ചിട്ടുള്ള ക്യാമ്പുകളിൽ ഹാജരായി ചുമതലകൾ നിർവഹിക്കണം. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി നൽകിയിട്ടുള്ള ഉത്തരവുകൾ ലംഘിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP