Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോടതി വിലക്കു ലംഘിച്ച് ഭൂതത്താൻ കെട്ടിൽ ജലസേചന വകുപ്പ് പാലം പണി തുടങ്ങി; കുറഞ്ഞ തുകയ്ക്ക് പണി ചെയ്യാൻ തയ്യാറുള്ള കമ്പനിയെ അവഗണിച്ച് 86 ലക്ഷം അധിക തുകയ്ക്കു കരാർ നൽകി

കോടതി വിലക്കു ലംഘിച്ച് ഭൂതത്താൻ കെട്ടിൽ ജലസേചന വകുപ്പ് പാലം പണി തുടങ്ങി; കുറഞ്ഞ തുകയ്ക്ക് പണി ചെയ്യാൻ തയ്യാറുള്ള കമ്പനിയെ അവഗണിച്ച് 86 ലക്ഷം അധിക തുകയ്ക്കു കരാർ നൽകി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: കോടതിവിലക്ക് ലംഘിച്ച് ജലസേചന വകുപ്പ് പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതായി വെളിപ്പെടുത്തൽ. ഭൂതത്താൻകെട്ട് ഡാമിന് സമാന്തരമായി പെരിയാറിനു കുറുകെ പണിയുന്ന പാലത്തിന്റെ നിർമ്മാണത്തെ സംബന്ധിച്ചാണ് വിവാദമുയർന്നിരിക്കുന്നത്. ഇരുകരയിലെയും ഭൂമി നിരപ്പാക്കൽ ജോലികളാണ് ആദ്യഘട്ടമെന്ന നിലയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചത്. പെരിയാൽവാലി ഇറിഗേഷൻ പദ്ധതിയുടെ ഭാഗമായിട്ടുള്ള നിലവിലെ ഡാമിന് അഞ്ചു പതിറ്റാണ്ടിലേറെ പഴക്കമുണ്ട്.

ഡാം സേഫ്ടി അഥോറിറ്റി നടത്തിയ പരിശോധനയിൽ കാലപ്പഴക്കം ചെന്ന ബാരേജിന് ബലക്ഷയം ഉള്ളതായി കണ്ടെത്തിയിരുന്നു. ഭാരവണ്ടികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ബാരേജിനു മുകളിലൂടെ സഞ്ചരിക്കുന്നത് അപകടകരമാണെന്നായിരുന്നു അഥോറിറ്റിയുടെ വിലയിരുത്തൽ. ഇതേത്തുടർന്നാണ് പുതിയ പാലം നിർമ്മിക്കുന്നതിന് ജലസേചന വകുപ്പ് കർമ്മപദ്ധതി തയ്യാറാക്കിയത്.

231 മീറ്റർ നീളവും ഏഴര മീറ്റർ വീതിയുമാണ് നിർദ്ദിഷ്ട പാലത്തിനുള്ളത്.17.70 കോടി രൂപക്ക് മുവാറ്റുപുഴ ആസ്ഥാനമായുള്ള സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനിക്കാണ് പാലത്തിന്റെ നിർമ്മാണ കരാർ നൽകിയിട്ടുള്ളത്. കുറഞ്ഞ തുകക്ക് ടെണ്ടർ നൽകിയ കമ്പനിയെ മറികടന്നാണ് ഈ കമ്പനിക്ക് ടെണ്ടർ നൽകിയതെന്നാണ് ആരോപണമുയർന്നിട്ടുള്ളത്.

ഇത് ചോദ്യം ചെയ്ത് ജലവിഭവ വകുപ്പിന് എതിരെ കുറഞ്ഞ ടെണ്ടർ നൽകിയ കമ്പനി കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടർന്ന് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയ ശേഷം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ മതിയെന്ന് കോടതി ഉത്തരവാകുകയും ചെയ്തിരുന്നു. ഈ ഉത്തരവ് മറികടന്ന് നിർമ്മാണ പ്രവർത്തനം തുടരുന്ന കരാറുകാരന്റെ നടപടിക്കെതിരെ തങ്ങൾ ഉടൻ കോടതിയെ സമീപിക്കുമെന്ന് ഈ വിഷയത്തിൽ കോടതി വ്യവഹാരത്തിൽ ഏർപ്പെട്ടിട്ടുള്ള കരാറുകാരൻ മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. കേസ് ഉടൻ തീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജലവിഭവ വകുപ്പും കോടതിയിൽ സമീപിച്ചിട്ടുണ്ട്.

കേസ് കോടതി പരിഗണിക്കുന്നതിനിടെ നിർമ്മാണജോലി ആരംഭിച്ചത് കോടതി അലക്ഷ്യമാണെന്നാണ് കേസ് നൽകിയ കരാറുകാരന്റെ ആരോപണം. തങ്ങൾ നൽകിയ ടെണ്ടർ തുകയേക്കാൾ 86 ലക്ഷം അധിക തുകയ്ക്കാണ് കരാർ നൽകിയതെന്നാണ് ഇവരുടെ വാദം. പാലത്തിന്റെ നിർമ്മാണത്തിന് ലോകബാങ്കാണ് ഫണ്ട് ലഭ്യമാക്കുന്നത്. ലോകബാങ്കിന്റെ നിബന്ധനപ്രകാരം പാലത്തിന്റെ നിർമ്മാണം 2018 മാർച്ചിനു മുമ്പ് പൂർത്തിയാക്കേണ്ടതുണ്ട്.

പുതിയ പാലം പൂർത്തിയാകുന്നതോടെ നിലവിൽ ഗതാഗതത്തിന് ഉപയോഗിക്കുന്ന ബാരേജിനോട് അനുബന്ധമായുള്ള പാലം അടയ്ക്കും. ഇത് ടൂറിസത്തിന്റെ ഭാഗമായി ഉപയോഗിക്കാൻ കഴിഞ്ഞേക്കും.ഡാമിന് സുരഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് 20 കോടി രൂപ ചെലവിൽ പാലം നിർമ്മിക്കുന്നതിന് ജലസേചന വകുപ്പ് നടപടികൾ ആരംഭിച്ചിട്ടുള്ളത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP