Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഐയുടെ റവന്യൂ വകുപ്പിൽ അഴിമതിയുടെ പൊടിപൂരം; സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ നേതാവായ വില്ലജേ് ഓഫീസർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ; ക്വാറിക്ക് കൈവശാവകാശ രേഖ നൽകാൻ ചോദിച്ചത് അഞ്ച് ലക്ഷം രൂപ; തുക നൽകാൻ പണിമുടക്ക് ദിവസം തിരഞ്ഞെടുത്തത് ഓഫീസിൽ തിരക്ക് കുറവായതിനാൽ; ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറാ ഓപ്പറേഷനിൽ സിപിഐ വയനാട് ജില്ലാസെക്രട്ടറി കൂടുങ്ങിയതിന് പിന്നാലെയുള്ള അറസ്റ്റ് പാർട്ടിക്കും നാണക്കേട്

സിപിഐയുടെ റവന്യൂ വകുപ്പിൽ അഴിമതിയുടെ പൊടിപൂരം; സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ നേതാവായ വില്ലജേ് ഓഫീസർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ; ക്വാറിക്ക് കൈവശാവകാശ രേഖ നൽകാൻ ചോദിച്ചത് അഞ്ച് ലക്ഷം രൂപ; തുക നൽകാൻ പണിമുടക്ക് ദിവസം തിരഞ്ഞെടുത്തത് ഓഫീസിൽ തിരക്ക് കുറവായതിനാൽ; ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറാ ഓപ്പറേഷനിൽ സിപിഐ വയനാട് ജില്ലാസെക്രട്ടറി കൂടുങ്ങിയതിന് പിന്നാലെയുള്ള അറസ്റ്റ് പാർട്ടിക്കും നാണക്കേട്

എം ബേബി

കോഴിക്കൊട്: ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറാ ഓപ്പറേഷനിൽ സിപിഐ വയനാട് ജില്ലാ സെക്രട്ടറി വിജയൻ ചെറുകര കുടുങ്ങിയതിന് പിന്നാലെ കൈവശാവകാശ സർട്ടിഫിക്കറ്റിന് പത്ത് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട ജോയിന്റ് കൗൺസിൽ നേതാവായ വില്ലജേ് ഓഫീസറും വിജിലൻസ് പിടിയിലായി. താമരശ്ശേരി രാരോത്ത് വില്ലജേ് സ്‌പെഷ്യൽ ഓഫീസറും സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ നേതാവും സജീവ പ്രവർത്തകനും സംഘാടകനുമായ കാരശ്ശേരി പരവതാനിയിൽ എം ബഷീർ, വില്ലജേ് അസിസറ്റന്റ് ചൂലൂർ കുറുമ്പ്രതൊടുകയിൽ രാകേഷ് കുമാർ എന്നിവരാണ് വിജിലൻസ് ഡിവൈഎസ്‌പി സാബുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്.

താമരശ്ശേരി സ്വദേശി ശിവകുമാറിൽ നിന്നാണ് വില്ലജേ് ഓഫീസർ കൈക്കൂലി ആവശ്യപ്പെട്ടത്. താമരശ്ശേരി ചുങ്കത്ത് പ്രവർത്തിക്കുന്ന മലബാർ പ്രൊഡ്യൂസേഴ്‌സ് എന്ന റബ്ബർ കമ്പനിയുടെ ഉടമസ്ഥതയിലുള്ള മൂന്നു ക്വാറികളിൽ രണ്ടെണ്ണത്തിന് കൈവശാവകാശവും മറ്റു രേഖകളും ലഭിക്കുന്നതിന് വില്ലജേ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.എന്നാൽ വില്ലജേ് ഓഫീസിൽ നിന്നും അപേക്ഷ നിരസിച്ചതിനെ തുടർന്ന് നിരന്തരം വില്ലജേ് ഓഫീസുമായി ബന്ധപെട്ടു.

എല്ലാ രേഖകളും ശരിയാക്കി നൽകിയിട്ടും രേഖ നൽകാൻ സ്‌പെഷ്യൽ വില്ലജേ് ഓഫീസർ തയ്യാറായില്ല. തുടർന്ന് താമരശേരി സ്വദേശികളായ ക്വാറി നടത്തിപ്പുകാർ രാജേഷൻ,ശിവകുമാർ എന്നിവർ ഹൈക്കൊടതിയെ സമീപിച്ച് അനുകൂലമായ വിധി സമ്പാദിച്ചു.എന്നാൽ ഹൈക്കൊടതി വിധിയുമായി വന്നിട്ടും പാരിസ്ഥിതികാനുമതിയുടെ രേഖകൾ നൽകണമെങ്കിൽ തങ്ങൾ വിചാരിക്കണമെന്ന് പറഞ്ഞ് ഇദ്ദേഹം വീണ്ടും മടക്കി.

കഴിഞ്ഞ ഞായറാഴ്ച സ്‌പെഷ്യൽ വില്ലജേ് ഓഫീസർ ക്വാറി ഉടമ ശിവകുമാറിനെ ഫോണിൽ വിളിച്ച് ഒരു ക്വാറിക്ക് അഞ്ച് ലക്ഷം രൂപ വീതരണം നൽകണമെന്നും ആദ്യ ഘഡുമായി അൻപതിനായിരം രൂപ നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു. പണിമുടക്കായതിനാൽ ഇന്നലെ തിരക്ക് കുറവായിരിക്കുമെന്നും അഡ്വാൻസ് തുക ഇന്നലെ ഏൽപ്പിക്കണമെന്നുമായിരുന്നു പരാതിക്കാരന് നൽകിയ നിർദ്ദശേം. ഈ വിവരം ക്വാറി ഉടമ ശിവകുമാർ കോഴിക്കോട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോയിലെ ഡിവൈഎസ്‌പി ജി സാബുവിനെ അറിയിച്ചു.

വിജിലൻസ് നിർദ്ദശേപ്രകാരം ഫിനോഫ്ത്തലീൻ പൗഡർ പുരട്ടിയ നോട്ടുകളുമായി ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ വില്ലജേ് ഓഫീസിലത്തെി ശിവകുമാർ പണം ബഷീറിന് കൈമാറി. ഈ പണം ഓഫീസ് അസിസ്റ്റൻഡ് രാകേഷിന് കൈമാറുകയും ഓഫീസിലെ അലമാരയിൽ സൂക്ഷിക്കാൻ നിർദ്ദശേിക്കുകയും ചെയ്തു. തത്സമയമത്തെിയ വിജിലൻസ് സംഘം അലമാരയിൽ നിന്ന് പണം കണ്ടെടുക്കുകയും ഇരുവരെയും അറസ്റ്റ് ചെയ്യകയുമായിരുന്നു. ജോയിന്റ് കൗൺസിൽ താമരശേരി താലൂക് സെക്രട്ടറിയാണ് അറസ്റ്റിലായ എം ബഷീർ. അറസ്റ്റിന് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യുറോ ഡിവൈഎസ്‌പി ജി സാബു,സർക്കിൾ ഇൻസ്‌പെക്ടർമാരായ സജീവ് കുമാർ,വിനോദ്,സബ് ഇൻസ്‌പെക്ടർമാരായ പ്രേമാനന്ദൻ,വേണുഗോപാൽ നേതൃത്വം നൽകി.

പത്ത് ലക്ഷം രൂപ നൽകാൻ കഴിയില്ലങ്കെിൽ ക്വാറിയിൽ പാർട്ണർഷിപ്പ് നൽകിയാൽ മതിയെന്നും ബഷീർ പറഞ്ഞതായി ശിവകുമാർ വ്യക്തമാക്കി. വയനാട്ടിൽ സർക്കാർ മിച്ചഭൂമി സ്വകാര്യവ്യക്തികൾക്ക് റിസോർട്ട്‌നൽകാനായി കൊടുക്കാമെന്ന്പറഞ്ഞ് 10ലക്ഷം രൂപ സിപിഐ വയനാട് ജില്ലാസെക്രട്ടറി വിജയൻ ചെറുകര ആവശ്യപ്പെടുന്നതിന്റെയും ഇതിന് അഡ്വാൻസായി പതിനായിരം രൂപ ഉദ്യോഗസ്ഥർ വാങ്ങുന്നതിന്റെയും ദൃശ്യങ്ങൾ ഏഷ്യാനെറ്റ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ താമരശ്ശേരജയിൽ വന്ന കൈക്കൂലി കേസും പാർട്ടിക്ക് നാണക്കേടായിരക്കയാണ്.ഒപ്പം അഴിമതിയുടെ വ്യാപ്തി എത്രയുണ്ടെന്നതിന്റെ സൂചനയും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP