Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിവാഹം നടക്കാൻ മണിക്കൂറുകൾക്ക് മുമ്പ് പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി; ബ്യൂട്ടീപാർലറിൽ മെയ്‌ക്കപ്പിനെന്ന് പറഞ്ഞ പെൺകുട്ടി കാത്തു നിന്ന കാമുകനൊപ്പം സ്ഥലംവിട്ടു; ഒളിച്ചോടിയ കമിതാക്കളെ വൈകുന്നേരത്തോടെ കണ്ടെത്തി കല്യാണം കഴിപ്പിച്ച് വീട്ടുകാരുടെ പരിഹാര ക്രിയയും; തൊടുപുഴയിൽ ഇന്നലെ നടന്ന ഒരു കല്യാണക്കഥ ഇങ്ങനെ

വിവാഹം നടക്കാൻ മണിക്കൂറുകൾക്ക് മുമ്പ് പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി; ബ്യൂട്ടീപാർലറിൽ മെയ്‌ക്കപ്പിനെന്ന് പറഞ്ഞ പെൺകുട്ടി കാത്തു നിന്ന കാമുകനൊപ്പം സ്ഥലംവിട്ടു; ഒളിച്ചോടിയ കമിതാക്കളെ വൈകുന്നേരത്തോടെ കണ്ടെത്തി കല്യാണം കഴിപ്പിച്ച് വീട്ടുകാരുടെ പരിഹാര ക്രിയയും; തൊടുപുഴയിൽ ഇന്നലെ നടന്ന ഒരു കല്യാണക്കഥ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: പ്രണയം പൂക്കുന്ന കാലഘട്ടമാണിത്. വീട്ടുകാരുടെ ഇഷ്ടത്തിന് വഴങ്ങി അവർ നിശ്ചയിക്കുന്ന വിവാഹത്തിന് വഴങ്ങാൻ കൂട്ടാക്കാത്ത യുവാക്കളുടെ കാലം. മുതിർന്നവരുടെ ഉപദേശങ്ങൾക്കൊന്നും വിലകൊടുത്താകെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഇന്നത്തെ യുവത്വം. എന്നാൽ, എതിർപ്പുകൾ മറികടന്നു വിവാഹം ചെയ്തു കൊടുക്കാൻ ശ്രമിച്ചാൽ എന്തു സംഭവിക്കും എന്നുള്ളതിന്റെ ഉദാഹരണമാണ് ഇന്നലെ തൊടുപുഴയിൽ കണ്ടത്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് കാമുകനൊപ്പം പെൺകുട്ടി ഒളിച്ചോടിയ സംഭവം തൊടുപുഴയിലാണ്.

പ്രതിശ്രുത വധു വിവാഹദിനത്തിൽ രാവിലെ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. വീട്ടുകാർ പറഞ്ഞുറപ്പിച്ച വിവാഹം വേണ്ടെന്നു വച്ചാണ് പെൺകുട്ടി കാമുകനൊപ്പമേ ജീവിക്കൂ എന്ന നിലപാട് സ്വീകരിച്ചത്. തൊടുപുഴയ്ക്ക് സമീപമുള്ള ഒരു പഞ്ചായത്തിലാണ് സംഭവം. പെൺകുട്ടിക്ക് വിവാഹം നിശ്ചയിക്കും മുമ്പ് പ്രണയമുണ്ടായിരുന്നു. ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തു. എന്നാൽ, പെൺകുട്ടിയുടെ വാക്കുകൾ വകവെക്കാതെയാണ് മറ്റൊരു യുവാവുമായി വിവാഹം ഉറപ്പിച്ചത്.

എന്നാൽ, പെൺകുട്ടി എല്ലാം മനസിൽ ഉറപ്പിച്ചു തന്നെ കാര്യങ്ങൾ നീക്കി. വിവാഹ ദിവസം രാവിലെ ബ്യൂട്ടി പാർലറിലേക്കെന്ന് പറഞ്ഞു പുറപ്പെട്ട പെൺകുട്ടി തന്ത്രത്തിൽ രക്ഷപെടുകയായിരുന്നു. രാവിലെ പെൺകുട്ടി ബ്യൂട്ടി പാർലറിലേക്ക് പോയി പിന്നീട് സമീപം കാത്തുനിന്ന കാമുകനൊപ്പം സ്ഥലം വിടുകയായിരുന്നു. പെൺകുട്ടി ഒളിച്ചോടിയതോടെ ഇക്കാര്യം പെൺവീട്ടുകാർ വരന്റെ വീട്ടുകാരെയും അറിയിച്ചു. എല്ലാ ഒരുക്കങ്ങളുമായി നിന്ന വരന്റെ വീട്ടുകാർ എന്തായാലും ഇതുവഴി എത്തിയില്ല.

തുടർന്ന് വധുവിനെയും കാമുകനെയും കണ്ടെത്തി ഇന്നലെ വൈകിട്ട് കാമുകനു വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു. ഇതോടെ തെടുപുഴയിലെ വിവാദ വിവാഹത്തിന് ക്ലൈമാക്‌സുമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP