Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

മദ്യത്തിൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചത് 195ലധികം പുരുഷന്മാരെ; 136 ബലാത്സംഗ കേസുകളും 23, ലൈംഗികാതിക്രമ കേസുകളും; ബ്രിട്ടനിലെ അതൂക്രൂനയാ പീഡകനെ ക്രൂരന്മാരുടെ കൊട്ടരമെന്ന് അറിയപ്പെടുന്ന ജയിലിലേക്ക് മാറ്റി പൊലീസ്; പീഡനം മൊബൈലിൽ പകർത്തി ഭീഷണിയും ഇയാളുടെ രീതി; കൊടും പീഡകൻ സിനഗ ഇനി കൊടും കുറ്റവാളികളുടെ ജയിലിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: 195ലധികം പുരുഷന്മാരെ ലൈംഗികമായ പീഡിപ്പിച്ചു, 136ലധികം ബലാത്സംഗ കേസുകളും. ബ്രിട്ടനിലെ അതിക്രൂരനായ പീഡകൻ റെയ്ൻഹാർഡ് സിനഗയെ 'ക്രൂരന്മാരുടെ കൊട്ടാരം' എന്നറിയപ്പെടുന്ന വെസ്റ്റ് യോക്ക്ഷെയറിലെ ജയിലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. മാഞ്ചസ്റ്ററിലെ സ്ട്രേഞ്ച് വേയ്സ് ജയിലിൽനിന്നാണ് ഇൻഡൊനീഷ്യൻ സ്വദേശിയായ സിനഗയെ എ കാറ്റഗറിയിൽപ്പെട്ട വെസ്റ്റ് യോക്ക്ഷെയറിലെ ജയിലിലേക്ക് മാറ്റിയതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബ്രിട്ടനിലെ ഏറ്റവും വലിയ കുറ്റവാളികളെ പാർപ്പിച്ചിരിക്കുന്ന ജയിലാണ് വെസ്റ്റ് യോക്ക്ഷെയറിലേത്. അതുകൊണ്ട് തന്നെയാണ് ക്രൂരന്മാരുടെ കൊട്ടാരം എന്ന പേരിൽ ഈ ജയിൽ അറിയപ്പെടുന്നതും.

136 ബലാത്സംഗ കേസുകളിലും 23 മറ്റ് ലൈംഗികാതിക്രമ കേസുകളിലും പ്രതിയാണ് സിനഗ. മാഞ്ചസ്റ്റർ സർവകലാശാല വിദ്യാർത്ഥിയായിരുന്ന ഈ മുപ്പത്താറുകാരൻ 195 ഓളം പുരുഷന്മാരെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം.

പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ചശേഷം മദ്യത്തിൽ മയക്കുമരുന്ന് നൽകിയായിരുന്നു സിനഗയുടെ ക്രൂരത. ഇതെല്ലാം മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു. അതിനാൽ മാനക്കേട് ഭയന്ന് പലരും സംഭവം പുറത്തു പറഞ്ഞിരുന്നില്ല. ഇതിനിടെ ഒരു റഗ്‌ബി താരത്തെ സമാനരീതിയിൽ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ സിനഗയ്ക്ക് തിരിച്ചടി കിട്ടി.

മയക്കുമരുന്ന് നൽകി മയക്കിയെങ്കിലും പീഡനശ്രമത്തിനിടെ റഗ്‌ബി താരമായ കൗമാരക്കാരൻ ബോധം വീണ്ടെടുത്തു. തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്ന് മനസിലാക്കിയതോടെ കൗമാരക്കാരൻ സിനഗയെ മർദിക്കുകയും ഫ്ളാറ്റിൽനിന്ന് രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവം പരാതിയായതോടെയാണ് സിനഗയുടെ ക്രൂരകൃത്യങ്ങൾ പുറംലോകമറിഞ്ഞത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP