Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്രിട്ടീഷുകാർക്ക് നമ്മുടെ ഇന്ത്യയെകുറിച്ച് ഇത്രയും നല്ലത് പറയാൻ കഴിയുമെന്ന് വിശ്വസിക്കാൻ കഴിയുമോ? ഇന്ത്യയെ പ്രണയിക്കുന്ന ഒരു എയർഹോസ്റ്റസിന്റെ കണ്ണിലൂടെ നിർമ്മിച്ച ബ്രിട്ടീഷ് എയർവേസിന്റെ പരസ്യം ഇന്ത്യക്കാർ ആവേശമാക്കുന്ന കഥ

ബ്രിട്ടീഷുകാർക്ക് നമ്മുടെ ഇന്ത്യയെകുറിച്ച് ഇത്രയും നല്ലത്  പറയാൻ കഴിയുമെന്ന് വിശ്വസിക്കാൻ കഴിയുമോ? ഇന്ത്യയെ പ്രണയിക്കുന്ന ഒരു എയർഹോസ്റ്റസിന്റെ കണ്ണിലൂടെ നിർമ്മിച്ച ബ്രിട്ടീഷ് എയർവേസിന്റെ പരസ്യം ഇന്ത്യക്കാർ ആവേശമാക്കുന്ന കഥ

ത്യപൂർവ്വമായ ഒരു കാഴ്ചയാണ് ഈ വീഡിയോ. ഒരിക്കൽ കണ്ടാൽ പിന്നെയും പിന്നെയും കാണണം എന്ന് തോന്നുന്ന ഒരു അപൂർവ്വ കാഴ്ച. നമ്മുടെ ഇന്ത്യയെ കുറിച്ച് ഇംഗ്ലീഷുകാർ ഒരിക്കലും പറയുമെന്ന് നമ്മൾ കരുതാത്ത സ്‌നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വാക്കുകൾ കേൾക്കുമ്പോൾ ദേശസ്‌നേഹമുള്ള ആരും സന്തോഷം കൊണ്ട് കണ്ണ് തുടച്ച് പോകും. അത്രയ്ക്കും സുന്ദരമായാണ് ബ്രിട്ടീഷ് എയർവേസ് ഒരു ഇന്ത്യൻ അമ്മയിലൂടെ ഇന്ത്യൻ സ്‌നേഹത്തെ ഈ പ്രണയകാവ്യത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത്. ഭയത്തോടെ ആദ്യം ഇന്ത്യയിലേയ്ക്ക് പോകുന്ന ഒരു എയർഹോസ്റ്റസിന്റെ കണ്ണിലൂടെയാണ് ഈ പ്രണയ കാവ്യം വരച്ചു കാട്ടുന്നത്.

ഇതിന് മുമ്പും ബ്രിട്ടീഷ് എയർവേസ് അത് വൈകാരികത നിറഞ്ഞ ക്യാംപയിനുകൾ അഥവാ പരസ്യചിത്രങ്ങൾ കമ്പനിയുടെ പ്രമോഷന് വേണ്ടി നിർമ്മിച്ച് പുറത്തിറക്കിയിരുന്നു. ഇന്ത്യയിലുള്ള തന്റെ അമ്മയെ കാണാൻ വേണ്ടി ബ്രിട്ടനിൽ നിന്നും വരുന്ന യാത്രക്കാരനെ ചിത്രീകരിച്ച 2013ലെ ഹ്രസ്വചിത്രം ഹൃദയാർദ്രമായിരുന്നു. 2014ൽ ഇന്ത്യൻ ദമ്പതികളെയായിരുന്നു ബ്രിട്ടീഷ് എയർവേസ് തങ്ങളുടെ പരസ്യചിത്രത്തിൽ ആവിഷ്‌കരിച്ചിരുന്നത്.എന്നാൽ ഇപ്രാവശ്യം ഒരു ബ്രിട്ടീഷ് എയർഹോസ്റ്റസ് സുന്ദരിയുടെ കാഴ്ചപ്പാടിലൂടെ ഇന്ത്യൻ സ്‌നേഹത്തെ കണ്ടറിയുന്ന ക്യാംപയിൻ ആറര മിനുറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട് ഫിലിമിന്റെ രൂപത്തിലാണ് പുറത്തിറക്കിരിയിരിക്കുന്നത്. മുമ്പ് പുറത്തിറക്കിയ ക്യാംപയിൻ ചിത്രങ്ങളേക്കാൾ വൈകാരികതയും സ്‌നേഹവും നിറഞ്ഞ് തുളുമ്പുന്ന ഈ ഹൃസ്വചിത്രം ആരുടെയും കണ്ണ് നനയിപ്പിക്കുന്നതാണ്.' ബ്രിട്ടീഷ് എയർവേസ് : ഫ്യൂവൽഡ് ബൈ ലൗ ' എന്നാണീ കുഞ്ഞു ചിത്രത്തിന്റെ പേര്. ഒരു നൂറ്റാണ്ടോളമായി ഇന്ത്യയിലേക്ക് സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന വിമാനക്കമ്പനിയാണ് ബ്രിട്ടീഷ് എയർവേസ്.

പുതിയ ക്യാംപയിനിന്റെ ഭാഗമായി പുറത്തിറക്കിയിരിക്കുന്ന ഈ ഷോട്ട് ഫിലിം ഒരു ബ്രിട്ടീഷ് എയർവേസ് എയർഹോസ്റ്റസിന്റെ ജീവിതാനുഭവത്തെ ആസ്പദമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് ആദ്യമായി പറക്കുന്ന ഹെലീന ഫ്‌ലൈൻ എന്ന തൊട്ടാവാടിയായ എയർ ഹോസ്റ്റസിന് ആശങ്കളേറെയുണ്ടായിരുന്നു. എന്നാൽ വിമാനത്തിൽ വച്ച് ഇന്ത്യക്കാരിയായ ഒരു അമ്മയെ കണ്ടുമുട്ടി അടുത്തിടപഴകുന്നതിലൂടെ എയർഹോസ്റ്റസിന്റെ ആശങ്കകൾ നീങ്ങുകയായിരുന്നു. തന്റെ അമ്മയെ പരിചരിക്കുന്നത് പോലെയാണ് എയർ ഹോസ്റ്റസ് പിന്നീട് ആ അമ്മയെ വിമാനത്തിൽ വച്ച് പരിചരിക്കുന്നത്.തിരിച്ചിങ്ങോട്ടും അവർ മകളെയെന്ന വണ്ണം ഹോസ്റ്റസിനെ സ്‌നേഹിക്കുന്നുണ്ട്. അവളുടെ മുടിയിലെ പിന്ന് ശരിയാക്കി കൊടുക്കുന്നതിലൂടെ ആ അമ്മയുടെ സ്‌നേഹം പ്രകടമാണ്.

തുടർന്ന് ഇന്ത്യയിൽ ഇറങ്ങേണ്ട സമയമായപ്പോൾ ഇരുവരും വേദനയോടെയാണ് വേർപിരിയുന്നത്. ആ നിമിഷത്തിൽ സ്‌നേഹമയിയായ ആ അമ്മ എയർ ഹോസ്റ്റസിനെ ഹൈദരാബാദിലെ തന്റെ വീട്ടിലേക്ക് വരാൻ ക്ഷണിക്കുകയും തന്റെ മകന്റെ വിസിറ്റിങ് കാർഡ് നൽകുകയും ചെയ്യുന്നു. വരാൻ ശ്രമിക്കാമെന്നേ അപ്പോൾ എയർ ഹോസ്റ്റസ് മറുപടിയേകുന്നുള്ളുവെങ്കിലും ആ അമ്മയുടെ സ്‌നേഹമോർത്തപ്പോൾ അവൾക്ക് പോകാതിരിക്കാൻ സാധിക്കുന്നില്ല. അമ്മയുടെ വീട്ടിലെത്തിയ എയർ ഹോസ്റ്റസിന് സ്‌നേഹം നിറഞ്ഞ് തുളുമ്പുന്ന സ്വീകരണമാണ് ലഭിക്കുന്നത്. വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കിയാണ് ആ അമ്മയും കുടുംബവും അവളെ വരവേൽക്കുന്നത്. തുടർന്ന് അവൾക്ക് വേണ്ടി അമ്മ വീണ വായിക്കുകയും കുടുംബത്തിലെ കുട്ടി നൃത്തമാടുകയും ചെയ്യുന്നു.

തന്റെ കുടുംബത്തിലെത്തിയെന്ന പോലെ എയർ ഹോസ്റ്റസ് എല്ലാം ആസ്വദിക്കുന്നതും കാണാം. ഇറങ്ങാൻ നേരം ആ അമ്മ വരച്ച അവളുടെ ചിത്രം അവർ അവൾക്ക് സമ്മാനമായി നൽകുകയും ചെയ്യുന്നുണ്ട്. തുടർന്ന് ഇന്ത്യയിലേക്കുള്ള ഓരോ യാത്രകളിലും ആ എയർ ഹോസ്റ്റസിന് ആ അമ്മയുടെ സ്‌നേഹം ഓർമ വരുന്നുണ്ട്. അമ്മ വരച്ച് നൽകിയ തന്റെ ചിത്രം അവൾ ഇടയ്ക്കിടെ വിമാനത്തിൽ വച്ച് എടുത്ത് നോക്കുന്നതും കാണാം. ഇക്കാര്യം മറ്റ് യാത്രക്കാരോട് താൽപര്യത്തോടെ പങ്ക് വയ്ക്കുന്നുമുണ്ട്.

സാപിയന്റ്‌നിട്രോയാണീ ഫിലിം ക്രിയേറ്റ് ചെയ്തിരിക്കുന്നത്. പ്രശസ്ത ഹിന്ദി ചിത്രമായ മാസാൻ സംവിധാനം ചെയ്ത നീരജ് ഗേവാനാണീ ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ. ഈ ന്യൂ ബ്രാന്റ് ക്യാംപയിനിനൊപ്പം ബ്രിട്ടീഷ് എയർവേസ് ഇന്ത്യക്കാർക്കായി മൂന്ന് ദിവസത്തെ ഓഫറുമൊരുക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നും ലണ്ടനിലേക്കുള്ള കസ്റ്റമർമാർക്കാണിത് ലഭ്യമാവുന്നത്. 53,542 രൂപയുടെ വേൾഡ് ട്രാവലർ(എക്കണോമി) 145,517 രൂപയുടെ ക്ലബ് വേൾഡ് (ബിസിനസ്) ക്ലാസുകളാണിതിലൂടെ ലഭ്യമാക്കുന്നത്. എന്നാൽ ഇത് പരിമിതമായ കാലത്ത് മാത്രമേ ലഭ്യമാവുകയുള്ളൂ. ഈ വർഷം ജൂൺ 30 വരെ ഇവിടെ നിന്നും ലണ്ടനിലേക്ക് പോകുന്ന ബ്രിട്ടീഷ് എയർവേസ് വിമാനങ്ങളിൽ മാത്രമേ ഇത് ലഭ്യമാവുകയുള്ളൂ.

യുകെയ്ക്ക് പുറത്ത് യുഎസ് കഴിഞ്ഞാൽ ബ്രിട്ടീഷ് എയർവേസിന്റെ ഏറ്റവും വലിയ മാർക്കറ്റ് ഇന്ത്യയാണെന്നാണ് ബ്രിട്ടീഷ് എയർവേസിന്റെ സൗത്ത് ഏഷ്യയിലെ റീജിയണൽ കമേഴ്‌സ്യൽ മാനേജരായ മോറാൻ ബിർഗർ പറയുന്നത്. ഇന്ത്യയിയെ 90 വർഷം നീളുന്ന തങ്ങളുടെ പ്രവർത്തന പൈതൃകത്തിൽ അഭിമാനിക്കുന്നുവെന്നും ഈ അത്ഭുതകരമായ രാജ്യത്തെ ആഴത്തിൽ മനസിലാക്കുന്നുവെന്നും അദ്ദേഹം പറയുന്നു. തങ്ങളുടെ കാബിൻ ക്രൂ അംഗങ്ങൾക്ക് ഇന്ത്യൻ റൂട്ടുകളിലുള്ള കസ്റ്റമർമാരെ പരിചരിക്കുമ്പോഴുള്ള യഥാർത്ഥ അനുഭവങ്ങളാണ് ഈ ബ്രാൻഡ് ക്യാംപയിനിലൂടെയും ഈ ചിത്രത്തിലൂടെയും കാണിക്കാൻ തങ്ങൾ ശ്രമിക്കുന്നതെന്നും അദ്ദേഹം വിശദീകരിക്കുന്നു.

സോഷ്യൽ മീഡിയ, പ്രിന്റ് മീഡിയ , ഡിജിറ്റൽ മീഡിയ , ഔട്ട്‌ഡോർ എന്നിവയിലൂടെയാണ് ഈ ക്യാംപയിൻ മൂന്ന് ഘട്ടങ്ങളിലായി ലോഞ്ച് ചെയ്യുന്നത്. ഇക്കഴിഞ്ഞ രണ്ടാം തിയതി മുതൽ ഇതിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ മാസം അവസാനം വരെ ഇത് നീളുകയും ചെയ്യും. ഈ ക്യാംപയിനിനോടനുബന്ധിച്ച് നിരവധി ക്യൂ മെമ്പർമാർ സമാന അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും അനുഭവക്കുറിപ്പുകളുമായി രംഗത്തെത്തിയത് ക്യാംപയിന് വൻ പ്രചാരമാണുണ്ടാക്കുന്നത്.ഇത്തരത്തിലുള്ള ക്യാംപയിനിംഗിന് പുറമെ തങ്ങളുടെ പ്രോഡക്ടുകളും സർവീസുകളും അടുത്ത തലത്തിലേക്കുയർത്തി കസ്റ്റമർക്ക് ലഭ്യമാക്കാനായി ബ്രിട്ടീഷ് എയർവേസ് 5 ബില്യൺ പൗണ്ട് നിക്ഷേപിക്കുന്നുമുണ്ട്. തൽഫലമായി ഉപഭോക്താക്കൾക്ക് പുതിയ വിമാനങ്ങൾ, വേൾഡ് ട്രാവലർ എക്കണോമി ക്ലാസും വേൾഡ് ട്രാവലർ പ്ലസ് പ്രീമിയം എക്കോണമി കാബിനുകളും, പരിഷ്‌കരിച്ച ഫസ്റ്റ് കാബിനും, തുടങ്ങിയവയും ലഭ്യമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP