Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വിദേശ സഹായത്തിന്റെ പേരിൽ വീണ്ടും വിവാദം; പല രാജ്യങ്ങളിലേക്ക് ഫണ്ട് വകമാറി പോയെങ്കിലും മാധ്യമ തലക്കെട്ടിൽ ഇടം പിടിച്ചത് ഇന്ത്യയിൽ യോഗക്കായി പണം ചെലവാക്കിയെന്ന കാര്യം മാത്രം; ഫണ്ട് വെട്ടികുറക്കാൻ ബ്രിട്ടീഷ് പാർലിമെന്റിൽ ചർച്ചക്ക് സാധ്യത; നയം തുടരുമെന്നു ബോറിസ് ജോൺസണും; ഏറ്റവും കൂടുതൽ പണം പോകുന്നത് പാക്കിസ്ഥാനിലേക്ക്

വിദേശ സഹായത്തിന്റെ പേരിൽ വീണ്ടും വിവാദം; പല രാജ്യങ്ങളിലേക്ക് ഫണ്ട് വകമാറി പോയെങ്കിലും മാധ്യമ തലക്കെട്ടിൽ ഇടം പിടിച്ചത് ഇന്ത്യയിൽ യോഗക്കായി പണം ചെലവാക്കിയെന്ന കാര്യം മാത്രം; ഫണ്ട് വെട്ടികുറക്കാൻ ബ്രിട്ടീഷ് പാർലിമെന്റിൽ ചർച്ചക്ക് സാധ്യത; നയം തുടരുമെന്നു ബോറിസ് ജോൺസണും; ഏറ്റവും കൂടുതൽ പണം പോകുന്നത് പാക്കിസ്ഥാനിലേക്ക്

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: ലോക രാജ്യങ്ങൾക്കു ആഗോള വൻശക്തി എന്ന നിലയിൽ ബ്രിട്ടൻ നൽകുന്ന സഹായത്തെ കുറിച്ച് ഒരു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയക്കാരും മാധ്യമങ്ങളും ചൂടുപിടിച്ച ചർച്ചയിലാണ്. ഏതുവിധേനയും ബ്രിട്ടീഷ് വിദേശ സഹായ പദ്ധതി നിർത്തലാക്കിക്കണം എന്ന ലക്ഷ്യത്തോടെയാണ് ഒരു പ്രത്യേക ലക്ഷ്യത്തോടെ ഈ ചർച്ചകൾ നടക്കുന്നത്. ബ്രിട്ടീഷ് സർക്കാരിനെ എങ്ങനെയും സ്വാധീനിക്കുക എന്ന ലക്ഷ്യം മാത്രമാണ് ഇത്തരം ചർച്ചകൾക്ക്. മുൻപ് ഇന്ത്യ ചൊവ്വ പര്യവേഷണവും ചന്ദ്രയാൻ വിക്ഷേപണവും ഒക്കെ പ്രഖ്യാപിച്ചപ്പോഴും ഇതേവിധത്തിൽ ഇന്ത്യക്ക് നൽകുന്ന വിദേശ സഹായത്തെ കുറിച്ച് വ്യാപക ചർച്ചകൾ നടന്നിരുന്നു.

ഈ ഘട്ടത്തിൽ അന്നത്തെ ഇന്ത്യൻ ധനകാര്യ മന്ത്രി പ്രണബ് മുഖർജി രാജ്യം സാമൂഹിക ക്ഷേമ പദ്ധതികൾക്ക് ചെലവിടുന്ന പണവുമായി തട്ടിച്ചു നോക്കുമ്പോൾ നിങ്ങൾ നൽകുന്ന പണം കടല മിട്ടായി വാങ്ങാൻ പോലും തികയില്ലെന്നു മുഖത്ത് നോക്കി പ്രഖ്യാപിച്ചത് ബ്രിട്ടനിലെ ഇന്ത്യ വിരുദ്ധ ചേരിക്ക് മുഖമടച്ചു കിട്ടിയ അടിയായെന്നും നിരീക്ഷണമുണ്ടായി. തുടർന്ന് ഇത്തരം സഹായങ്ങൾ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

അതേസമയം ഏറ്റവും പുതിയ കണക്കുകൾ ലഭിക്കുമ്പോഴും ദാരിദ്ര്യ രാജ്യങ്ങളായ ആഫ്രിക്കൻ പ്രദേശങ്ങളെയും കടത്തി വെട്ടി പതിവ് പോലെ പാക്കിസ്ഥാൻ തന്നെയാണ് ബ്രിട്ടീഷ് വിദേശ ധനസഹായ ലഭിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന രാജ്യം. പ്രതിവർഷം 400 മില്യൺ പൗണ്ടാണ് ഇത്തരത്തിൽ പാക്കിസ്ഥാനിൽ എത്തുന്നത്. തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനും ഇടം പിടിച്ചിട്ടുണ്ട്. ഈ രാജ്യങ്ങൾക്കു ലഭിക്കുന്നതിന്റെ പാതിയിൽ താഴെയാണ് ഇന്ത്യക്കും ബംഗ്ലാദേശിനും ലഭിക്കുന്നത്.

ഏറെക്കാലമായി കേൾക്കാൻ ഇല്ലാതിരുന്ന വിദേശ ഫണ്ടിനെക്കുറിച്ചു ഇപ്പോൾ വീണ്ടും വാർത്തകൾ എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ യോഗ ഉൾപ്പെടെയുള്ള പദ്ധതികളുടെ പ്രോത്സാഹനത്തിന് ഏതോ ഏജൻസിക്കു ടെക്സ്റ്റ് മെസേജുകൾ അയക്കുന്നത് ഉൾപ്പെടെയുള്ള ചെലവുകൾക്ക് ഒരു മില്യൺ പൗണ്ട് നൽകിയെന്ന കണ്ടെത്തലാണ് വിവാദത്തിന്റെ കേന്ദ്രബിന്ദു. ഇത്തരത്തിൽ പെറുവിൽ പ്രമേഹ രോഗികൾക്കായി വണ്ണം കുറയ്ക്കൽ പദ്ധതിക്കും കരീബിയൻ രാജ്യങ്ങളിൽ തെങ്ങു കൃഷി പ്രോത്സാഹനത്തിനും ഫിലിപ്പീൻസിൽ മൽസ്യ കൃഷി പദ്ധതിക്കും എല്ലാം ബ്രിട്ടീഷ് വിദേശ സഹായം ചെലവായെന്നാണ് കണ്ടെത്തൽ. പ്രധാനമായും ദാരിദ്ര്യ നിർമ്മാർജനം ലക്ഷ്യമിട്ടു ഭഷ്യവിതരണ പദ്ധതികൾക്കും എബോള പോലെ അന്തരാഷ്ട്ര സമൂഹത്തിനു കൂടി ഭീഷണിയായി മാറുന്ന മഹാവ്യാധികളുടെ നിർമ്മാർജ്ജനത്തിനുമാണ് ഇത്തരം ഫണ്ട് ഉപയോഗപ്പെടുത്തേണ്ടത് എന്നതാണ് ഇപ്പോൾ മുറവിളി ഉയർത്തുന്നവരുടെ ആവശ്യം.

അതേസമയം ഇത്തരം ധനസഹായം വിതരണം ചെയ്യുമ്പോൾ അതേതു പദ്ധതിക്ക് ചെലവാക്കുന്നു എന്ന് ഉറപ്പുവരുത്താൻ ഇന്റർനാഷണൽ ധനസഹായ വകുപ്പ് ശ്രമിക്കണം എന്നിരിക്കെ ധനസഹായം സ്വീകരിക്കുന്ന രാജ്യങ്ങൾ എന്തോ മഹാ പാതകം ചെയ്‌തെന്ന മട്ടിലാണ് പ്രചാരണം. ഇതുവഴി ലക്ഷ്യമിടുന്നത് എങ്ങനെയും വിദേശ ധനസഹായ പാക്കേജുകൾ നിർത്തലക്കിക്കുക എന്നത് മാത്രമാണ്.

എന്നാൽ 2010ൽ കാമറോൺ പ്രധാനമന്ത്രി ആയിരിക്കെ പ്രഖ്യാപിച്ച പാക്കേജ് അതേവിധം തുടരാൻ തന്നെയാണ് തന്റെ സർക്കാരിന്റെയും ശ്രമം എന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വക്തമാക്കിയിട്ടുമുണ്ട്. വിദേശ ധനസഹായം വെട്ടികുറക്കൽ ഇ സർക്കാരിന്റെ നയം അല്ലെന്നും അദ്ദേഹം പറയുന്നു. ഇതോടെ വിഷയം എങ്ങനെയും പാർലിമെന്റിൽ എത്തിച്ചു ധനസഹായ പാക്കേജുകൾ വെട്ടിക്കുറയ്ക്കാൻ സാധിക്കുമോ എന്നാണ് എതിർപ്പുകാർ നോക്കുന്നത്.

ബ്രെക്സിറ്റിനു ശേഷം സ്വന്തം കാര്യം നോക്കാൻ പ്രയാസപ്പെടുന്ന ബ്രിട്ടൻ എന്തിനു ആഗോള ചുമതലകൾ ഏറ്റെടുക്കണം എന്നാണ് വിദേശ സഹായത്തിനു എതിര് നിൽക്കുന്നവരുടെ ചോദ്യം. ബ്രിട്ടന്റെ വാർഷിക മൊത്തവരുമാനത്തിന്റെ 0.7 ശതമാനം തുകയാണ് വിദേശ സഹായത്തിനായി നീക്കിവയ്ക്കുന്നതായി ഒൻപതു വർഷം മുൻപ് ഡേവിഡ് കാമറോൺ പ്രഖ്യാപിച്ചത്. ലോകത്ത് ഇപ്പോൾ ഏറ്റവും കൂടുതൽ തുക ഇത്തരത്തിൽ ചെലവിടുന്നതും ബ്രിട്ടൻ തന്നെയാണ്. യുഎൻ മാനദണ്ഡം അനുസരിച്ചാണ് പ്രതിവർഷം 14 ബില്യൺ പൗണ്ട് ഈ ഇനത്തിൽ ബ്രിട്ടൻ ചെലവാക്കുന്നത്. പോഷകാഹാര കുറവ് മൂലം മരിക്കുന്നവരുടെ എണ്ണം കുറയ്ക്കുക എന്നതായിരിക്കണം ധനസഹായത്തിന് കാതൽ എന്നും ഇതുസംബന്ധിച്ച പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു.

കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ വകമാറി ചെലവിട്ടതിന്റെ പേരിൽ 14 പദ്ധതികളിലായി അഞ്ചര മില്യൺ പൗണ്ടിന്റെ സഹായം റദ്ദാക്കിയതായും ഇന്റർനാഷണൽ ധനസഹായ വകുപ്പ് പറയുന്നു. അമിത വണ്ണം കുറയ്ക്കൽ പോലെയുള്ള പദ്ധതികൾക്ക് പോയ പണമാണ് 11 രാജ്യങ്ങൾക്കുള്ള സഹായം ഇല്ലാതാക്കാൻ കാരണമായത്. എന്നാൽ അടുത്ത അഞ്ചു വർഷത്തേക്ക് 65 നും 75 നും ബില്യൺ പൗണ്ടിന് ഇടയിലുള്ള തുക വിദേശ സഹായ ദാനമായി രാജ്യം ചെലവിടുമെന്നാണ് ബോറിസ് ജോൺസൺ ആശങ്കക്ക് ഇടയില്ലാത്ത വിധം പ്രഖ്യാപിച്ചിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP