Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി തെരഞ്ഞെടുത്തുവെന്ന വാർത്ത ഒന്നാന്തരം തള്ള് മാത്രം; ബ്രിട്ടീഷ് ഹെറാൾഡ് എന്നതുകൊച്ചിയിലെ മലയാളി നടത്തുന്ന ഒരു ഓൺലൈൻ സൈറ്റ് മാത്രം; റോയിട്ടേഴ്‌സിന്റെ വാർത്തകൾ സബ്‌സ്‌ക്രൈബ് ചെയ്ത് അപ് ലോഡ് ചെയ്യുന്നതല്ലാതെ മറ്റൊന്നുമില്ല; കേന്ദ്രമന്ത്രിമാർ വരെ ആഘോഷമാക്കിയ മോദി വിജയം പൊളിഞ്ഞടുങ്ങിയത് ഇങ്ങനെ

മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി തെരഞ്ഞെടുത്തുവെന്ന വാർത്ത ഒന്നാന്തരം തള്ള് മാത്രം; ബ്രിട്ടീഷ് ഹെറാൾഡ് എന്നതുകൊച്ചിയിലെ മലയാളി നടത്തുന്ന ഒരു ഓൺലൈൻ സൈറ്റ് മാത്രം; റോയിട്ടേഴ്‌സിന്റെ വാർത്തകൾ സബ്‌സ്‌ക്രൈബ് ചെയ്ത് അപ് ലോഡ് ചെയ്യുന്നതല്ലാതെ മറ്റൊന്നുമില്ല; കേന്ദ്രമന്ത്രിമാർ വരെ ആഘോഷമാക്കിയ മോദി വിജയം പൊളിഞ്ഞടുങ്ങിയത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് 'ബ്രിട്ടിഷ് ഹെറൾഡ്' മാസിക കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. 2019ലെ ശക്തനായ നേതാവിനെ കണ്ടെത്താൻ പ്രമുഖ ബ്രിട്ടിഷ് മാധ്യമം വായനക്കാർക്കിടയിൽ നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ യുഎസിലെയും റഷ്യയിലെയും ചൈനയിലെയും പ്രസിഡന്റുമാരെ മറികടന്ന് മോദി ഒന്നാമതെത്തുകയായിരുന്നു. മോദിയെ 30.9% പേർ പിന്തുണച്ചുവെന്നായിരുന്നു റിപ്പോർട്ട്. ബിബിസിയെ പോലൊരു മാധ്യമ മോദിയെ അംഗീകരിച്ചുവെന്ന തരത്തിൽ ചർച്ചകളെത്തി. എന്നാൽ ഈ മാസിക മലയാളിയുടേതാണെന്നതാണ് വസ്തുത.

മാസികയുടെ ഒന്നാം സ്ഥാനം മോദിക്കായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്‌ലാഡിമിർ പുടിൻ (29.9%), ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് (21.9%), യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (18.1%) എന്നിങ്ങനെയായിരുന്നു പിന്തുണ. ഓൺലൈനിലെ വോട്ടെടുപ്പു പേജ് ഈ മാസം ആദ്യവാരം തന്നെ 25 ലക്ഷം ഹിറ്റ് നേടിയെന്നും വോട്ടെടുപ്പിനിടെ വായനക്കാരുടെ ബാഹുല്യം നിമിത്തം പലതവണ വെബ്‌സൈറ്റ് തകരാറിലാവുകയും ചെയ്തുവെന്നുമെല്ലാം വാർത്തകളെത്തി. അവസാന റൗണ്ടിൽ എത്തിയ 25 പേരിൽനിന്ന് വിദഗ്ധസമിതി 4 നേതാക്കളുടെ ചുരുക്കപ്പട്ടിക തയാറാക്കുകയായിരുന്നു റിപ്പോർട്ട്. ജൂലൈ 15 ലക്കം ഹെറൾഡ് മാസികയുടെ മുഖചിത്രം നരേന്ദ്ര മോദിയായി. ഇതോടെ പരിവാറുകാർ മോദിയെ ലോക നേതാവായി ഉയർത്തിക്കാട്ടാൻ ബ്രിട്ടീഷ് മാസികയുടെ ചർച്ചയും ചർച്ചയായി. ഇതിനിടെയാണ് മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി തിരഞ്ഞെടുത്ത 'ബ്രിട്ടിഷ് ഹെറൾഡ്' വെബ്‌സൈറ്റിന്റെ ഉടമ കൊച്ചി സ്വദേശിയായ അൻസിഫ് അഷ്റഫ് ആണെന്ന സത്യം പുറത്ത് എത്തിയത്.

മോദിയുടെ നേട്ടത്തിന്റെ വാർത്ത ഇന്ത്യൻ മാധ്യമങ്ങൾ നൽകുകയും സമൂഹമാധ്യമങ്ങളും കേന്ദ്രമന്ത്രിമാരുമടക്കം വാർത്ത പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഉടമയെ സംബന്ധിച്ച വിവരം മാധ്യമങ്ങൾ തിരഞ്ഞത്. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ഹെറൾഡ് മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് കമ്പനി 2018 ഏപ്രിലിലാണു സ്ഥാപിതമായത്. 85% ഓഹരികളും അഷ്റഫിന്റെ കൈവശം. ബാക്കി മറ്റു 4 ഓഹരിയുടമകൾക്ക്. കൊച്ചി ഹെറൾഡിന്റെ പത്രാധിപരും ബ്രിട്ടിഷ് ഹെറാൾഡിന്റെ ഉടമയുമായ ഇന്ത്യൻ വ്യവസായി എന്നതാണ് അൻസിഫ് അഷ്റഫിന്റെ വിശേഷണം. ബ്രിട്ടിഷ് ഹെറൾഡിന് ട്വിറ്ററിൽ 4,000ൽ താഴെയും ഫേസ്‌ബുക്ക് പേജിൽ 57,000ൽ താഴെയും ഫോളോവേഴ്സ് ആണുള്ളത്.

റിപ്പബ്ലിക്കും സീ ടിവിയും അടക്കമുള്ള ദേശീയ മാധ്യമങ്ങളും മോദിയുടെ ആഗോള നേതൃ പദവി ചർച്ചയാക്കിയിരുന്നു. ബ്രിട്ടണിലെ പ്രമുഖ മാധ്യമം എന്നാണ് സീ ബ്രിട്ടീഷ് ഹെറാൾഡിനെ വിളിച്ചത്. മോദിയെ അന്താരാഷ്ട്ര നേതാവായി അംഗീകരിക്കുന്നതിന് തെളിവായി ഇതിന് വിശഷേഷിപ്പിക്കുകയും ചെയ്തു. അഭിമാനകരമായ നേട്ടമെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബ്രിട്ടീഷ് ഹെറാൾഡിന്റെ ഉടമയെ കുറിച്ചുള്ള അന്വേഷണമെത്തിയത്. ലോക വാർത്തകൾ മാത്രം നൽകുന്ന സൈറ്റാണ് ഇത്. ഇതിലുള്ളത് റോയിട്ടേഴ്‌സിന്റെ വാർത്തകളും. അതിന് അപ്പുറത്തേക്ക് ഒന്നും ഈ സൈറ്റിൽ ഇല്ല.

സീ ന്യൂസ് ബ്രിട്ടീഷ് ഹെറാൾഡിനെ പ്രമുഖ ബ്രിട്ടീഷ് മാസിക എന്നാണ് വിശേഷിപ്പിച്ചത്. സീ ന്യൂസ് റിപ്പോർട്ട് പറയുന്നത് ഇങ്ങനെ: 'നരേന്ദ്ര മോദി ആഗോള നേതാവാണ് എന്നതിന് ഇതാ മറ്റൊരു തെളിവുകൂടി. പ്രമുഖ ബ്രിട്ടീഷ് മാസിക നടത്തിയ ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ് ആര് എന്ന വായനക്കാരുടെ അഭിപ്രായ സർവെയിൽ നരേന്ദ്ര മോദി വിജയിച്ചിരിക്കുന്നു.' ഈ വോട്ടെടുപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആൾട്ട് ന്യൂസ് പുറത്തു വിട്ടത് ഇങ്ങനെ: 'യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹെറാൾഡ് മീഡിയ നെറ്റ്‌വർക്ക് ലിമിറ്റഡ് കമ്പനിയാണ് വെബ്സൈറ്റ് ഉടമ. ഇന്ത്യൻ പൗരനായ അൻസിഫ് അഷ്റഫാണ് 2018 ഏപ്രിലിൽ കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. 85 ശതമാനം ഓഹരികളും അഷ്റഫിന്റെ കൈവശമുണ്ട്, ബാക്കിയുള്ളവ മറ്റ് നാല് ഓഹരിയുടമകളുടെ ഉടമസ്ഥതയിലാണ്. അഷ്റഫിനെ കൂടാതെ കമ്പനിക്ക് മറ്റൊരു ഡയറക്ടറായി അഹമ്മദ് ഷംസീർ കോലിയാദ് ഷംസുദ്ദീൻ ഉണ്ട്. കൊച്ചി ഹെറാൾഡിന്റെ പത്രാധിപരായ ബ്രിട്ടീഷ് ഹെറാൾഡിന്റെ ഉടമയായ കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വ്യവസായി എന്നാണ് അൻസിഫ് അഷ്റഫിന്റെ വിക്കിപീഡിയ പേജിലെ വിവരം'.

അൻസിഫ് അഷ്‌റഫ് മലയാളത്തിൽ അടക്കം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വെബ്‌സൈറ്റ് വ്യക്തമാക്കുന്നു. വ്യാപാരത്തിന്റെ പുതിയ നടപ്പുകൾ എന്ന അദ്ദേഹത്തിന്റെ പുസ്തകം മുൻ മന്ത്രി കെ.ബാബുവാണ് കൊച്ചിയിൽ പ്രകാശനം ചെയ്തത്. ബിസിനസ് പുരസ്‌കാരം കെ.എം.മാണിയിൽ നിന്ന് സ്വീകരിക്കുന്ന ചിത്രവും വെബ്‌സൈറ്റിലുണ്ട്. ബ്രിട്ടീഷ് ഹെറാൾഡിന് ആഗോള അലക്‌സാ വെബ് ട്രാഫിക് റാങ്ക് 28,518 ആണ്. ബ്രിട്ടീഷ് വെബ്സൈറ്റ് ആഗോളതലത്തിൽ നടത്തിയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മോദി വിജയിച്ച വാർത്ത ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണവും പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ പ്രസിദ്ധീകരണങ്ങൾ മാത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് ഹെറാൾഡിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രഖ്യാപിച്ച വോട്ടെടുപ്പിന്റെ ഫലങ്ങൾ പോലും 150 പേർ മാത്രമാണ് ഷെയർ ചെയ്തിരിക്കുന്നത്.

ഫലം പങ്കിട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കുറിച്ചിരിക്കുന്നത് ഇങ്ങനെ: ' നമ്മുടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനാകുമ്പോൾ ഇത് അഭിമാനകരമാണ്'. വോട്ടെടുപ്പിൽ മോദിയുടെ വിജയം 130 കോടി ഇന്ത്യക്കാർക്ക് അഭിമാനവും ബഹുമാനവുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷ വർധൻ പറഞ്ഞു. ഇതെല്ലാം വെറുതെയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP