Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

നിങ്ങൾ പോയി കേസു കൊടുക്ക് ഞങ്ങൾ ഫുഡ്‌സേഫ്റ്റിക്കും കോർപ്പറേഷനും കാശു തന്നെയാ കൊടുക്കുന്നത്; മട്ടൻ കറിയിൽ നിറയെ മുടിയുള്ള കഷ്ണം; ബുഹാരി ഹോട്ടലിൽനിന്ന് മട്ടൻ കഴിച്ച യുവാക്കൾ ആശുപത്രിയിലായത് ഇങ്ങനെ

നിങ്ങൾ പോയി കേസു കൊടുക്ക് ഞങ്ങൾ ഫുഡ്‌സേഫ്റ്റിക്കും കോർപ്പറേഷനും കാശു തന്നെയാ കൊടുക്കുന്നത്; മട്ടൻ കറിയിൽ നിറയെ മുടിയുള്ള കഷ്ണം; ബുഹാരി ഹോട്ടലിൽനിന്ന് മട്ടൻ കഴിച്ച യുവാക്കൾ ആശുപത്രിയിലായത് ഇങ്ങനെ

മറുനാടൻ മലയാളി ഡെസ്‌ക്‌

തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ രാപ്പലില്ലാതെ പ്രവർത്തിക്കുന്ന 'ബുഹാരി ഹോട്ടലിൽ വൃത്തിഹീനമായ ഭക്ഷണം വിളമ്പുന്നെന്ന പരാതിയുമായി ഒരു യുവാവ് രംഗത്തെത്തി. ഹോട്ടലിലെത്തി മട്ടൻ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയിലായ കഥ പ്രശാന്ത് എസ്‌പി എന്ന യുവാവാണ് ഫോട്ടോ സഹിതം ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

ദൂരെയാത്ര കഴിഞ്ഞ് പുലർച്ചെ തിരുവനന്തപുരത്തെത്തിയ പ്രശാന്തും സുഹൃത്തുക്കളും ബുഹാരിയിലെത്തി മട്ടൺകറി ഓർഡർചെയ്തു. എന്നാൽ ലഭിച്ചത് ആടിന്റെ രോമം അടങ്ങിയ മട്ടൻകറിയായിരുന്നു. ഇതു ചോദ്യം ചെയ്‌തെങ്കിലും പ്ലേറ്റ് മാറ്റിത്തരാമെന്നായിരുന്നു വെയ്റ്ററുടെ മറുപടി. കഴിച്ചിറങ്ങിയശേഷം കൗണ്ടറിൽ പരാതിപ്പെപ്പോൾ പരിഹാസവും. പോയി കേസു കൊടുക്കെന്ന ഭീഷണിയും ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായെന്ന് പ്രശാന്ത് പറയുന്നു. തുടർന്ന് ശക്തമായ വയറുവേദനയെ തുടർന്ന് പ്രശാന്ത് ഡോക്ടറെ കാണുകയും ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കുകയുമായിരുന്നു.

നേരത്തെയും ബുഹാരി ഹോട്ടിലിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നഗരത്തിലെ തട്ടുകടകൾ പോലും രാത്രി പതിനൊന്നിന് ശേഷം അടപ്പിക്കുന്ന പൊലീസ് ഈ ഹോട്ടലിന് 24 മണിക്കൂർ പ്രവർത്തനാനുമതിയും നൽകിയിട്ടുണ്ട്. മറ്റ് കടകൾ അടപ്പിക്കുമ്പോൾ ഈ ഹോട്ടലിനെ മാത്രം എങ്ങനെ ഒഴിവാക്കുന്നുവെന്ന സംശത്തിനും അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ മറുപടിയില്ല. ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ചും ഈ ഹോട്ടലിനെതിരെ നിരവധി പരാതികൾ ഉയർന്നിട്ടുണ്ട്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ഇതു തിരുവനന്തപുരത്തിലെ ഹൃദയഭാഗത്ത് അട്ടക്കുളങ്ങര ജംഗ്ഷനിലെ ഒരു പ്രമുഖ ഭക്ഷണശാലയാണ് [ അല്ല പ്രമുഖന്മാരുടെ കാലം ആണല്ലോ അപ്പോൾ അങ്ങനെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല ] പക്ഷേ ഇതു ഹോട്ടൽ 'ബുഹാരി' എന്നു പറയാൻ ഞാൻ മടിക്കില്ല..കാരണം ഒരു യാത്ര കഴിഞ്ഞു സുഹ്യത്തുക്കളോടൊപ്പം അതിയായ വിശപ്പു കാരണം ഇന്ന് പുലർച്ചേ 2.30 ഞങ്ങൾ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഞങ്ങൾക്കു മുന്നിൽ വിളമ്പി വെച്ച മട്ടൻ കറിയാണ് ഇത്..

നല്ല മട്ടൻ കറിയാ തെറ്റുപറയുന്നില്ല..
പക്ഷേ അതിൽ ഇരിക്കുന്ന ആ കഷ്ണം മട്ടനിലാണ് ഞങ്ങൾക്ക് എട്ടിന്റെ പണി കിട്ടിയത്.. നിറയെ മുടിയോടു കൂടിയ ആ കഷ്ണം.. വൃത്തിഹീനമായി നല്ല രീതിയിൽ കഴുകാതെയും മറ്റും സംഭവിച്ചതാണ്. ഞങ്ങൾ നേരത്തെ കഴിച്ചതിലും കാണും ഇതുപോലെ ഒത്തിരി കഷ്ണങ്ങൾ..
ഹോട്ടൽ വെയ്റ്ററോടു പറഞ്ഞപ്പോൾ വേറെ പ്ലേറ്റു തരാം എന്നതാണ് മറുപടി..

ബില്ല് കൊടുക്കാൻ നേരം ഹോട്ടൽ അധികൃതരോടു ചോദിച്ചപ്പോൾ 'ആഹ് വെട്ടിയപ്പോൾ കയറിയതാവും എന്ന് എളിയ ഉത്തരം..'

ആ ഉത്തരം ഞങ്ങൾക്ക് തൃപ്തികരമല്ല എന്ന് കൂടെ ഉണ്ടായിരുന്ന സുഹൃത്ത് പറഞ്ഞപ്പോൾ പോയി കേസ്സ് കൊടുക്ക് ഞങ്ങൾ ഫുഡ് സേഫ്റ്റിക്കും കോർപ്പറേഷനും കാശ് തന്നെയാ കൊടുക്കുന്നേന്നു ഹോട്ടൽ അധികാരി. പിന്നെ തർക്കിക്കാൻ നിന്നില്ല ഞങ്ങൾ.. മടക്കയാത്രയിൽ അതിയായ വയറുവേദനയും ചർദ്ദിയും അനുഭവപ്പെട്ട ഞങ്ങൾ അടുത്തുള്ള ആശുപത്രിയിൽ ചികിൽസ തേടി.. ഡോക്ടർ ഫുഡ്‌പോയിസൺ സ്ഥിരീകരിച്ചു...

രാത്രികാലങ്ങളിൽ പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നവർ ജാഗ്രത്രൈ...
'നോക്കുകുത്തിയല്ലാത്ത ഒരു നിയമ വ്യവസ്ഥ ഉണ്ടേൽ ഞങ്ങൾ അതിനു പുറകേ പോകുവാൻ തീരുമാനിച്ചു...'

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP