Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അന്തർ ജില്ലാ സർവ്വീസുകൾക്ക് ബസ് യാത്ര നിരക്ക് ഇരട്ടിയാക്കാനുള്ള തീരുമാനം പിൻവലിച്ചതിന് കാരണം തീവണ്ടി സർവ്വീസ്; ട്രെയിൻ യാത്രാ നിരക്കിനേക്കാൾ മൂന്നിരട്ടി കൂടുതൽ ബസ് ടിക്കറ്റ് എടുത്ത് ആരും യാത്രയ്ക്ക് എത്തില്ലെന്ന തിരിച്ചറിവിൽ തീരുമാനം; ബസിൽ എല്ലാ സീറ്റിലും യാത്ര അനുവദിക്കുമ്പോൾ പൊതുഗതാഗതം സാധാരണ നിലയിലാകും; ലോക് ഡൗൺ കാലത്തുകൊറോണയ്ക്കൊപ്പം കേരളം യാത്ര ചെയ്യുമ്പോൾ

അന്തർ ജില്ലാ സർവ്വീസുകൾക്ക് ബസ് യാത്ര നിരക്ക് ഇരട്ടിയാക്കാനുള്ള തീരുമാനം പിൻവലിച്ചതിന് കാരണം തീവണ്ടി സർവ്വീസ്; ട്രെയിൻ യാത്രാ നിരക്കിനേക്കാൾ മൂന്നിരട്ടി കൂടുതൽ ബസ് ടിക്കറ്റ് എടുത്ത് ആരും യാത്രയ്ക്ക് എത്തില്ലെന്ന തിരിച്ചറിവിൽ തീരുമാനം; ബസിൽ എല്ലാ സീറ്റിലും യാത്ര അനുവദിക്കുമ്പോൾ പൊതുഗതാഗതം സാധാരണ നിലയിലാകും; ലോക് ഡൗൺ കാലത്തുകൊറോണയ്ക്കൊപ്പം കേരളം യാത്ര ചെയ്യുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അയൽ ജില്ലകളിലേക്ക് ഉടൻ ബസ് സർവീസ് ആരംഭിക്കുമ്പോൾ ബസിൽ എല്ലാ സീറ്റിലും ഇരുന്നു യാത്ര ചെയ്യാനും അനുമതി. ടിക്കറ്റ് നിരക്ക് ഇരട്ടിയാക്കിയതു പിൻവലിച്ചു. ട്രെയിൻ ഓടി തുടങ്ങിയ സാഹചര്യത്തിലാണ് ഇത്. തീവണ്ടി നിരക്കിനെക്കാൾ മൂന്നിരട്ടിയായി ബസ് ചാർജ് ഉയർന്നാൽ ആരും ബസുകളെ ആശ്രയിക്കില്ല. ഈ ഇത് മനസ്സിലാക്കിയാണ് നിരക്ക് കുറക്കുന്നതും.

വിമാനത്തിലും ട്രെയിനിലും അകലവ്യവസ്ഥ നടപ്പാക്കാത്തതിനാലാണ് ബസിലും എല്ലാ സീറ്റിലും യാത്ര അനുവദിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാറിൽ ഡ്രൈവർക്കു പുറമേ 3 പേർക്കു യാത്ര ചെയ്യാം. ഓട്ടോറിക്ഷയിൽ 2 യാത്രക്കാരാകാം. ആരാധനാലയങ്ങൾ, ഹോട്ടലുകൾ തുടങ്ങിയവ സംബന്ധിച്ച് സംസ്ഥാനത്തിന്റെ നിർദ്ദേശം കേന്ദ്രത്തെ അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ തീവണ്ടിയാത്രകൾ നടക്കുന്ന സാഹചര്യത്തിൽ ഇരട്ടി ചാർജിലെ ബസ് യാത്ര നഷ്ടമാകുമെന്ന് സ്വകാര്യ ബസുകളും സർക്കാരിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബസുകളിലേയും നിയന്ത്രണം അവസാനിപ്പിക്കുന്നത്. ബസിൽ ആളുകളെ നിർത്തി കൊണ്ടു പോകാൻ കഴിയുമോ എന്നതിൽ ഇനിയും വ്യക്തയില്ല.

ബസുകളിൽ യാത്ര സാധാരണ നിലയിലാകുന്നതോടെ കേരളത്തിലാകെ പൊതു ഗതാഗതവും ഏതാണ്ട് സാധാരണ നിലയിലാകും. വിപണിയും സജീവമാകും. മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തി യോഗങ്ങളിലും മറ്റും പങ്കെടുത്ത് ഒരാഴ്ചയ്ക്കകം മടങ്ങുന്ന വിമാന യാത്രക്കാർക്കു ക്വാറന്റൈൻ ഒഴിവാക്കാനുള്ള തീരുമാനം ട്രെയിനിൽ എത്തുന്നവർക്കും ബാധകമാക്കി. ഒരാഴ്ചയ്ക്കുള്ളിലുള്ള റിട്ടേൺ ടിക്കറ്റ് എടുത്തിരിക്കണം. സംസ്ഥാനത്തിനു പുറത്തുനിന്നു വരുന്നവർക്കു റജിസ്‌ട്രേഷനും യാത്രാ പാസും തുടരും. വിദ്യാലയങ്ങൾ ജൂലൈയിലോ അതിനു ശേഷമോ തുറന്നാൽ മതിയെന്ന അഭിപ്രായം കേന്ദ്രത്തെ അറിയിക്കും.

കണ്ടെയ്ന്മെന്റ് സോണുകളിൽ ഈ മാസം 30 വരെ 24 മണിക്കൂറും കർഫ്യൂവിനു സമാനമായ സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. ചികിത്സാ ആവശ്യങ്ങൾക്കും കുടുംബാംഗങ്ങളുടെ മരണവുമായി ബന്ധപ്പെട്ടും മാത്രമേ യാത്ര അനുവദിക്കൂ. ഇതിനായി അടുത്ത പൊലീസ് സ്റ്റേഷനിൽ നിന്നു പാസ് വാങ്ങണം. മുൻകൂട്ടി റിസർവ് ചെയ്ത യാത്രക്കാരുമായി സംസ്ഥാനത്തുനിന്നു കൂടുതൽ സ്‌പെഷൽ ട്രെയിൻ സർവീസ് ആരംഭിച്ചിരുന്നു. ആഴ്ചയിൽ 5 ദിവസം കോട്ടയം വഴിയുള്ള 02082/02081 തിരുവനന്തപുരം- കണ്ണൂർ - തിരുവനന്തപുരം ട്രെയിൻ, അനിശ്ചിത കാലത്തേക്കു കോഴിക്കോട് വരെയായി ചുരുക്കി. കണ്ണൂരിൽ ഹോട്‌സ്‌പോട്ടുകൾ കൂടുതലായ സാഹചര്യത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട പ്രകാരമാണിത്. കണ്ണൂരിൽനിന്നു ടിക്കറ്റ് ബുക്ക് ചെയ്തവരുടെ യാത്ര അവസാന നിമിഷമുണ്ടായ ഈ മാറ്റം കാരണം ഇന്നലെ മുടങ്ങി.

റെയിൽവേ അറിയിപ്പുകൾ:

  • ഇതര സംസ്ഥാനങ്ങളിൽനിന്നു വരുന്ന ട്രെയിനുകളിൽ എത്തുന്ന യാത്രക്കാർക്ക് കണ്ണൂരിൽ ഇറങ്ങാം.
  • നിലവിൽ റദ്ദാക്കിയ എല്ലാ പാസഞ്ചർ എക്സ്‌പ്രസ് സർവീസുകളും 30 വരെ പൂർണമായും റദ്ദാക്കി.
  • സർവീസ് നടത്തുന്ന ട്രെയിനുകളിൽ ടിക്കറ്റുകൾ 120 ദിവസം മുൻപു വരെ ബുക്ക് ചെയ്യാം.
  • തിരുവനന്തപുരത്തുനിന്നു ലോക്മാന്യതിലക് ടെർമിനസിലേക്കുള്ള സ്‌പെഷൽ ട്രെയിൻ (06346) ഇന്നു രാവിലെ ഒരു മണിക്കൂർ വൈകി 10.30 ന് പുറപ്പെടും.
  • ആരോഗ്യ, ടിക്കറ്റ് പരിശോധനകൾ പൂർത്തിയാക്കാൻ യാത്രക്കാർ ട്രെയിൻ പുറപ്പെടുന്നതിനു ഒന്നര മണിക്കൂർ മുൻപ് എത്തണം.
  • വൈകി എത്തുന്നവരെ കൺഫേംഡ് ടിക്കറ്റ് ഉണ്ടായാലും പരിശോധന പൂർത്തിയാക്കാൻ വൈകിയാൽ ട്രെയിനിൽ കയറാൻ അനുവദിക്കില്ല.
  • ആരോഗ്യ സേതു ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യണം.

സ്‌പെഷൽ ട്രെയിനുകളുടെ പുറപ്പെടുന്ന സമയം

  • തിരുവനന്തപുരം- മുംബൈ ലോക്മാന്യതിലക് സ്‌പെഷൽ (06346)- രാവിലെ 9.30
  • മുംബൈ ലോക്മാന്യതിലക്- തിരുവനന്തപുരം സ്‌പെഷൽ (06345)- രാവിലെ 11.40
  • എറണാകുളം- നിസാമുദ്ദീൻ സൂപ്പർ ഫാസ്റ്റ് സ്‌പെഷൽ (02617)- ഉച്ചയ്ക്ക് 1.15
  • നിസാമുദ്ദീൻ- എറണാകുളം സൂപ്പർഫാസ്റ്റ് സ്‌പെഷൽ (02618)- രാവിലെ 9.15
  • നിസാമുദ്ദീൻ- എറണാകുളം വീക്ക്ലി തുരന്തോ സ്‌പെഷൽ (ശനിയാഴ്ചകളിൽ)- രാത്രി 9.15
  • എറണാകുളം- നിസാമുദ്ദീൻ വീക്ക്ലി തുരന്തോ സ്‌പെഷൽ (ചൊവ്വാഴ്ചകളിൽ)- രാത്രി 11.25
  • തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി സ്‌പെഷൽ (02076)- രാവിലെ 5.55
  • കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി സ്‌പെഷൽ (02075)- ഉച്ചയ്ക്ക് 1.45
  • തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി സ്‌പെഷൽ (02082) ഉച്ചയ്ക്ക് 2.45നു പുറപ്പെടും(ചൊവ്വ, ശനി ഒഴികെയുള്ള ദിവസങ്ങളിൽ)
  • കോഴിക്കോട്- തിരുവനന്തപുരം ജനശതാബ്ദി സ്‌പെഷൽ (02081) രാവിലെ 6.05നു പുറപ്പെടും. (ബുധൻ, ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ) 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP