Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു; അപകടം കൊൺഗ്രീറ്റ് മിക്‌സിങ് വാഹനത്തിന്റെ ഡീസൽ ടാങ്കിൽ കൂട്ടിയിടിച്ച്; അപകടത്തിൽപ്പെട്ടവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു; പരിക്കേറ്റ 13 പേരിൽ നാല് പേരുടെ നില അതീവ ഗുരുതരം; പരിക്കേറ്റവരെ ചികിത്സിക്കാൻ തിരുവനന്തപുരത്ത് പ്രത്യേക സൗകര്യങ്ങൾ; ഗുരുതരമായി പൊള്ളലേറ്റ് കെഎസ്ആർടിസി ഡ്രൈവർ പ്രകാശൻ

കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസിന് തീ പിടിച്ചു; അപകടം കൊൺഗ്രീറ്റ് മിക്‌സിങ് വാഹനത്തിന്റെ ഡീസൽ ടാങ്കിൽ കൂട്ടിയിടിച്ച്; അപകടത്തിൽപ്പെട്ടവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു; പരിക്കേറ്റ 13 പേരിൽ നാല് പേരുടെ നില അതീവ ഗുരുതരം; പരിക്കേറ്റവരെ ചികിത്സിക്കാൻ തിരുവനന്തപുരത്ത് പ്രത്യേക സൗകര്യങ്ങൾ; ഗുരുതരമായി പൊള്ളലേറ്റ് കെഎസ്ആർടിസി ഡ്രൈവർ പ്രകാശൻ

മറുനാടൻ മലയാളി ബ്യൂറോ

കൊട്ടാരക്കര: സിമന്റ് മിക്‌സ് ചെയ്യുന്ന വാഹനവുമായി കൂട്ടിയിടിച്ച കെ എസ് ആർ ടി സി ബസ് കത്തി. കൊട്ടാരക്കരയ്ക്കടുത്ത് വയക്കലിൽ ആണ് സംഭവം. കോൺക്രീറ്റ് മിക്‌സിങ് വാഹനവും കെ എസ് ആർ ടി സി ബസും കൂട്ടിയിടിക്കുകയായിരുന്നു.ബസ് യാത്രക്കാരിൽ പലർക്കും പരിക്ക്. യാത്രക്കാരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നു. കൊട്ടാരക്കര വാളകത്തിന് സമീപം വായക്കൽ ആണ് അപകടം നടന്നത്. കെ.എസ്.ആർ.ടി.സി ബസ് പൂർണമായും കത്തി നശിച്ചിട്ടുണ്ട്.തിരുവനന്തപുരം- കൊട്ടാരക്കര സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസാണ് കത്തിനശിച്ചത്.

കെഎസ്ആർടിസി ബസ് ഡ്രൈവർക്ക് ഗുരുതരമായിട്ടിാണ് പരിക്കേറ്റത്. അപകടം നടന്ന് വാഹനത്തിന് തീപിടിച്ചതിനെ തുടർന്ന ഡ്രൈവർ പ്രകാശന് ഗുരുതരമായി തന്നെ പൊള്ളലേറ്റു. ബസിലെ കണ്ടക്ടറായ സജീവനും പരിക്കേറ്റിട്ടുണ്ട്. ബസ് കോൺഗ്രീറ്റ് മിക്‌സിങ് വാഹനത്തിന്റെ ഡീസൽ ടാങ്കിൽ ഇടിച്ചതാണ് പൊട്ടിത്തെറിക്കും തീപിടുത്തത്തിനും കാരണമായത്. അപകടം ഉണ്ടായതിന് തൊട്ട് പിന്നാലെ തന്നെ നാട്ടുകാര് ഓടിക്കൂടിയതും ഉടൻ തന്നെ രക്ഷാ പ്രവർത്തനം ആരംഭിച്ചതും വൻ ദുരന്തം ഒവിവാക്കി.

നാട്ടുകാർ തീ അണയ്ക്കുന്നതിന് ഒപ്പം തന്നെ കൊട്ടാരക്കരയിൽ നിന്നും ആറ് യൂണിറ്റോളം ഫയർഫോഴ്‌സ് വിഭാഗവും എത്തി തീ അണയ്ക്കുകയായിരുന്നു. ഉടൻ തന്നെ പരിക്കേറ്റവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 13 പേരെയാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇതിൽ നാല് പേരുടെ നില ഗുരുതരമായിരുന്നു. ഡ്രൈവർ പ്രകാശൻ കണ്ടക്ടർ സജീവൻ എന്നിവർക്ക് ഗുരുതരമാണ് പരിക്ക്. പ്രകാശന് പൊള്ളലേറ്റു. സജീവന് ഇടിയുടെ ആഘാതത്തിൽ ാണ് പരിക്ക്. വാഹനത്തിന് തീ പിടിച്ചതിന് പിന്നാലെ രക്ഷപ്പെടാനായി ജനൽ വഴി പുറത്തേക്ക് ചാടിയവർക്കും പരിക്കേറ്റു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP