Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വകാര്യന്മാരിൽ നിന്ന് ഏറ്റെടുത്ത റൂട്ടുകൾ ആദ്യം മര്യാദയ്ക്ക് ഓടിച്ചു കാണിക്കട്ടെ; പിന്നീടാവാം ലിമിറ്റഡും ഓർഡിനറിയും ഏറ്റെടുക്കുന്നത്; പ്രൈവറ്റ് ബസ്സുടമകളെ സഹായിക്കാൻ ഓപ്പറേഷൻസ് മേധാവി കൂട്ടുനിന്നതോടെ താളംതെറ്റിയ കെഎസ്ആർടിസിയുടെ പുതിയ നീക്കത്തിൽ വൻ പ്രതിഷേധം; രാജമാണിക്യത്തിന്റെ പുതിയ നീക്കം യാത്രാക്ളേശം കൂട്ടും

സ്വകാര്യന്മാരിൽ നിന്ന് ഏറ്റെടുത്ത റൂട്ടുകൾ ആദ്യം മര്യാദയ്ക്ക് ഓടിച്ചു കാണിക്കട്ടെ; പിന്നീടാവാം ലിമിറ്റഡും ഓർഡിനറിയും ഏറ്റെടുക്കുന്നത്; പ്രൈവറ്റ് ബസ്സുടമകളെ സഹായിക്കാൻ ഓപ്പറേഷൻസ് മേധാവി കൂട്ടുനിന്നതോടെ താളംതെറ്റിയ കെഎസ്ആർടിസിയുടെ പുതിയ നീക്കത്തിൽ വൻ പ്രതിഷേധം; രാജമാണിക്യത്തിന്റെ പുതിയ നീക്കം യാത്രാക്ളേശം കൂട്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സ്വകാര്യ മേഖലയിൽ നിന്ന് 2013 ലെ ദേശവൽക്കരണത്തിലൂടെ കെഎസ്ആർടിസി ഏറ്റെടുക്കുന്ന 241 സ്വകാര്യ സൂപ്പർ ക്ലാസ്സ് സർവീസുകളിൽ ഒരെണ്ണം പോലും ഒരു ദിവസം പോലും റദ്ദാക്കരുതെന്നും അങ്ങനെ ഏതെങ്കിലും സർവീസ് റദ്ദാക്കിയാൽ അതിനുത്തരവാദികളായ കെഎസ്ആർടിസി ഉദ്യോഗസ്ഥർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കണമെന്നും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത് 2014 ഡിസംബർ 20നായിരുന്നു. പാലായിലെ സെന്റർ ഫോർ കൺസ്യൂമർ എഡ്യുക്കേഷന്റെ തന്നെ ഭാഗമായ സംസ്ഥാന ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ 18786/ 2014 നമ്പർ കേസിലെ പ്രധാന വിധിയായിരന്നു ഇത്.

ഈ വിധി നടപ്പാക്കാതിരുന്നാൽ അത് സ്വകാര്യന്മാർക്ക് നേട്ടമാകുന്ന സാഹചര്യമുണ്ടാകും. അതിന് സഹായിക്കുംവിധം കോർപ്പറേഷനിലെ ഓപ്പറേഷൻസ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടറായ വിവാദ ഉദ്യോഗസ്ഥൻ ഷറഫ് മുഹമ്മദ് പ്രവർത്തിക്കുന്നതായുള്ള വ്യക്തമായ വിവരങ്ങളാണ് കഴിഞ്ഞദിവസങ്ങളിൽ മറുനാടൻ പുറത്തുവിട്ടത്. സ്വകാര്യ മേഖലയിൽ നിന്നും ഏറ്റെടുത്ത ഒന്നല്ല നിരവധി സർവ്വീസുകൾ ഓപ്പറേഷൻസ് മേധാവിയുടെ നിർദ്ദേശാനുസരണം കെഎസ്ആർടിസി ഒഴിവാക്കിക്കൊണ്ടിരിക്കുന്നത്. ഇതിന് പുറമെ ഇപ്പോൾ കൂടുതൽ സർവീസുകൾ കെഎസ്ആർടിസി ഏറ്റെടുക്കാൻ പോകുന്നു എന്ന റിപ്പോർട്ടു പുറത്തുവന്നതോടെ ജനം സംസ്ഥാനത്തിന്റെ പല മേഖലയിലും ആശങ്കയിലാണ്.

കെഎസ്ആർടിസിയുടെ ആദ്യ സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കലായ പൊൻകുന്നം ഡിപ്പോയിലെ ഇളംകാട്-എറണാകുളം-കോഴിക്കോട്-കണ്ണൂർ സർവ്വീസ് ഓടാതായിട്ട് മാസങ്ങളായി. പൊൻകുന്നത്തു നിന്നും തന്നെയുള്ള പൊൻകുന്നം-എറണാകുളം-കോഴിക്കോട് സർവ്വീസും ഓടുന്നില്ല. കോട്ടയം-പൂക്കാട്ടുപടി-കണ്ണൂർ-തൃശ്ശൂർ തുടങ്ങി ഏറ്റെടുത്ത നിരവധി സ്വകാര്യ സൂപ്പർ ക്ലാസ്സ് സർവ്വീസുകൾ കർശനമായ കോടതി വിധിയുണ്ടായിട്ടും ഓടാതിരിക്കുന്നത് കോടതിയലക്ഷ്യമാണ്.

ഈ വിഷയത്തിൽ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ കേസുമായി പോയാൽ കെഎസ്ആർടിസി ഏറ്റെടുത്ത സർവ്വീസുകളൊക്കെ വീണ്ടും സ്വകാര്യ മേഖലയ്ക്കു തന്നെ ലഭിക്കും എന്നറിയാവുന്നതുകൊണ്ടു മാത്രം അതിലേക്കു നീങ്ങാതെ സർക്കാർ തലത്തിൽ തീരുമാനത്തിനു ശ്രമിക്കുകയാണ് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ. ഇക്കാര്യത്തിൽ ഗതാഗത വകുപ്പു മന്ത്രി എ കെ ശശീന്ദ്രനും പുതിയ കെഎസ്ആർടിസി എംഡി രാജമാണിക്യവും ഓപ്പറേഷൻസ് മേധാവിയെ ഭയന്ന് തീരുമാനങ്ങളെടുക്കാതെ മാറി നിൽക്കുന്നതും ഈ കേസിനു വഴിത്തിരിവാകുമെന്നുറപ്പ്.

കോർപ്പറേഷൻ ഏറ്റെടുത്ത ബസുകൾ ഓടിക്കാത്ത വിഷയത്തിൽ കേസ് കൊടുത്ത് അനുകൂല വിധി സമ്പാദിച്ച പാലായിലെ ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയിൽ പോകാത്തതിന് വ്യക്തമായ കാരണമുണ്ട്. കോടതിയലക്ഷ്യവുമായി നീങ്ങിയാൽ അത് പെർമിറ്റുകൾ തിരിച്ചു പിടിക്കാമെന്നുള്ള സ്വകാര്യന്മാരുടെ മോഹത്തിന് സഹായകമായി മാറുമെന്നുറപ്പാണ്. ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ പോലും പോയി കേസു തോറ്റ സ്വകാര്യ ബസ് ഉടമകൾ ജാഗ്രതയിലാണ്.

ഇത്തരത്തിൽ ഏറ്റെടുത്ത ബസ്സുകൾ പോലും ഓപ്പറേഷൻസ് മേധാവിയുടേയും മറ്റു ചിലരുടേയും താൽപര്യപ്രകാരം മുടങ്ങിയതോടെ ജനം വലയുന്ന സ്ഥിതിയായി. ഇതിന് പുറമെയാണ് സ്വകാര്യ സൂപ്പർ ക്ലാസ്സ് ഏറ്റെടുക്കലുമായി ബന്ധമില്ലാത്ത 2000 ൽ പരം ലിമിറ്റഡ് ഓർഡിനറികൾ കൂടി ഇല്ലാതാക്കുമെന്ന രാജമാണിക്യത്തിന്റെ നീക്കത്തെപ്പറ്റി വാർത്തകൾ വരുന്നത്. ഇതോടെ കടുത്ത ആശങ്കയിലാണ് യാത്രക്കാർ. സ്വകാര്യന്മാരിൽ നിന്ന് ഏറ്റെടുത്തിട്ടും ബസ്സോടിക്കാത്ത റൂട്ടുകൾക്കു പുറമെ കൂടുതൽ റൂട്ടുകൾ ഏറ്റെടുക്കുകയും അവയിലും ബസ്സോടാതിരിക്കുകയും ചെയ്താൽ യാത്രക്കാർ ശരിക്കും വലയും.

4200 എണ്ണം പോലും ഓടിക്കാനാവാത്ത കെഎസ്ആർടിസ് സ്വകാര്യ മേഖല കാലാകാലമായി നടത്തികൊണ്ടിരിക്കുന്ന 1800 ലിമിറ്റഡ് ഓർഡിനറികൾ എങ്ങനെ ഏറ്റെടുത്തു ഓടിക്കുമെന്നാണ് യാത്രക്കാർ ചോദിക്കുന്നത്. സ്വകാര്യ സൂപ്പർ ക്ലാസ്സ് വിഷയത്തിൽ കെസ്ആർടിസിക്ക് അനുകൂലമായ വിധി നേടി കൊടുത്ത് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ഈ നീക്കത്തെ ശക്തമായ എതിർക്കുന്നു. ഈ നീക്കം ട്രെയിൻ സർവ്വീസുകളില്ലാത്ത റൂട്ടുകളിലെ ദൂർഘദൂര യാത്രക്കാരെ ഏറെ പ്രതികൂലമായി ബാധിക്കും.

നിലവിലെ 1800 സ്വകാര്യ ലിമിറ്റഡുകൾ കെഎസ്ആർടിസി ഏറ്റെടുത്താൽ യാത്രൂക്കൂലി ഇരട്ടിയാകും എന്നതും പ്രശ്‌നമാണ്. 150 കിലോമീറ്റർ ദൂരമുള്ള റൂട്ടിൽ നിലവിലുള്ള സ്വകാര്യ ലിമിറ്റഡ് ഓർഡിനറിയിൽ 100 രൂപയാണ് യാത്രൂക്കൂലിയെങ്കിൽ അത് കെഎസ്ആർടിസി ഏറ്റെടുത്താൽ 126 രൂപയാകും. ജോലി എടുക്കാത്ത ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ പറ്റുമെന്നല്ലാതെ ഈ ഏറ്റെടുക്കൽ കൊണ്ട് യാതൊരു ഗുണവും ചെയ്യില്ല. എന്നു മാത്രമല്ല വിശ്വസിച്ചു കാത്തു നിൽക്കാനുമാകില്ല.

കെഎസ്ആർടിസി ഏറ്റെടുത്ത സ്വകാര്യ സൂപ്പർ ക്ലാസ്സ് ബസുകൾക്കു പകരമായി 140 കിലോമീറ്റർ ദൂര പരിധിയില്ലാതെ സ്വകാര്യ ബസുകൾക്ക് പെർമിറ്റു നൽകാൻ തീരുമാനിച്ച യോഗത്തിൽ കെഎസ്ആർടിസിയിലെ സിഐറ്റിയു യൂണിയനും അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. എൽഡിഎഫിലെയും യുഡിഎഫിലെയും എല്ലാ രാഷ്ട്രീയ പാർട്ടികളും തൊഴിലാളി യൂണിയനുകളും നിർബന്ധിച്ചതിന്റെ പേരിലാണ് ദൂരപരിധിയില്ലാതെ സ്വകാര്യ ലിമിറ്റഡുകൾ ഓടിക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 20. 8. 2015 ൽ ജിഓ (എംഎസ്) നമ്പർ 45 2015 ആയി സർക്കാർ ഉത്തരവിറക്കുകയും ചെയ്തു.

ഈ ഉത്തരവിനെതിരെ പാലായിലെ സംസ്ഥാന ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ഐപിസി 26193/ 2015 ആയി ഹൈക്കോടതിയിൽ 2015 സെപ്റ്റംബർ 25ന് തന്നെ കേസ് ഫയൽ ചെയ്തു. നാളിതുവരെ സംസ്ഥാന ഗതാഗതവകുപ്പ് മറുപടി സത്യവാങ്മൂലം ഫയൽ ചെയ്തിട്ടില്ല. അതിന് മുൻപ് സ്വകാര്യ ബസുകളുടെ സമ്മർദ്ദത്തെ തുടർന്ന് കെഎസ്ആർടിസി റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് വീണ്ടും പെർമിറ്റ് നൽകാൻ 10689 B1 2014/trow at 17. 7. 2014 ഉത്തരവിലൂടെ ഗതാഗത സെക്രട്ടറി ആശ്യപ്പെട്ടിരുന്നു. 20. 8. 2015 GO (Ms) 45/ 2015 ന് സമാനവമായ ഉത്തരവായിരുന്നു അത്. 17. 7. 2014 ലെ ഉത്തരവിനെതിരെ സംസ്ഥാന ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ ഹൈക്കോടതിയൽ നൽകിയ 18786/ 2014 നമ്പർ കേസിൽ 19. 12. 2014 ൽ ഹൈക്കോടതി ശക്തമായ നിലപാടെടുത്തതോടെ 20. 12. 2014 ൽ അന്നത്തെ യുഡിഎഫ് സർക്കാർ വിവാദ ഉത്തരവ് പിൻവലിച്ചു.

അതുപോലെ തന്നെ 20. 9. 2015 se GO (Ms) 45/ 2015 എന്ന ഉത്തരവ് പൻവലിക്കാൻ മന്ത്രിസഭയുടെ പോലും അനുമതി ആവശ്യമില്ല. ഗതാഗത മന്ത്രിയുടെ നിർദ്ദശാനുസരണം ഗതാഗത സെക്രട്ടറിക്ക് ഒരു കത്തിലൂടെ പിൻവലിക്കാവുന്നതാണ്. GO (Ms) 45/ 2015 ഉത്തരവ് പ്രകാരമുള്ള വിഷയത്തിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുൻപിൽ നിലനിൽക്കുന്ന 26193/ 2015 കേസിൽ 45/ 2015 ഉത്തരവ് പിൻവലിക്കുന്നു എന്നു പറഞ്ഞ് സത്യവാങ്മാലം ഫയൽ ചെയ്താൽ പിന്നീട് ഇതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ പോലും സ്വകാര്യ ബസുടമകൾക്കാവില്ല. എന്നാൽ അതിനൊന്നും മുതിരാനുള്ള തന്റേടം പുതിയ സർക്കാർ കാണിക്കുന്നുമില്ലെന്നാണ് ആക്ഷേപം.

കെഎസ്ആർടിസി ഏറ്റെടുത്ത ആദ്യ സ്വകാര്യ സൂപ്പർ ക്ലാസ്സ് സർവ്വീസ് റദ്ദാക്കിയ പൊൻകുന്നം ആർടിഒക്കെതിരെ എറണാകുളം സോണൽ ഓഫീസർക്കെതിരെയും സസ്‌പെൻഷൻ അടക്കമുള്ള നിയമ നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വക്കീൽ നോട്ടീസയച്ച സംസ്ഥാന ബസ് പാസഞ്ചേഴ്‌സ് അസോസിയേഷൻ കെഎസ്ആർടിസിയുടെയും ഗഗതാത മന്ത്രിയുടെയും ഭാവി നടപടികൾക്കായി കാത്തിരിക്കുകയാണ്. അതിനിടെ ഈ വിഷയത്തിൽ ഓഫീസർ തലത്തിലും ഗതാഗത മന്ത്രിക്കും ഓഫീസിൽ നിന്നും സ്വകാര്യ ബസുടമകൾക്കനുകൂലമായ നീക്കങ്ങളുടെ രേഖകൾ സ്വീകരിക്കാനുള്ള നീക്കത്തിലാണ് യാത്രക്കാരുടെ സഘടന. എൽഡിഎഫ് ഭരണത്തിനെതിരായ വലിയൊരു അഴിമതി വിവാദത്തിനായിരക്കും അതു തുടക്കം കുറക്കുക. കെഎസ്ആർടിസയുടെ നിലവിലുള്ള കുത്തക റൂട്ടുകൾ മൊത്തത്തിൽ നഷ്ടപ്പെടാനുള്ള സാദ്ധ്യതകളും ഒഴിവാക്കാനാവില്ലെന്ന മുന്നറിയിപ്പു നൽകുകയാണ് പാസഞ്ചേഴ്‌സ് അസോസിയേഷൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP