Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വിദ്യാർത്ഥികളെ പുറത്ത് നിർത്തുന്ന സ്വകാര്യ ബസുകാർ പെർമിറ്റ് പോകാതെ സൂക്ഷിച്ചോ; കൺസഷൻ എടുക്കുന്ന വിദ്യാർത്ഥികളെ ബസ് പുറപ്പെടും വരെ പുറത്ത് നിർത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു; ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് കസ്റ്റഡിയിൽ; ബസിന്റെ പെർമിറ്റ് റദ്ധ് ചെയ്യാനും സാധ്യത

വിദ്യാർത്ഥികളെ പുറത്ത് നിർത്തുന്ന സ്വകാര്യ ബസുകാർ പെർമിറ്റ് പോകാതെ സൂക്ഷിച്ചോ; കൺസഷൻ എടുക്കുന്ന വിദ്യാർത്ഥികളെ ബസ് പുറപ്പെടും വരെ പുറത്ത് നിർത്തിയ സ്വകാര്യ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു; ഡ്രൈവറുടേയും കണ്ടക്ടറുടേയും ലൈസൻസ് കസ്റ്റഡിയിൽ; ബസിന്റെ പെർമിറ്റ് റദ്ധ് ചെയ്യാനും സാധ്യത

ആർ.പീയൂഷ്

പാലക്കാട്: കൺസഷൻ എടുക്കുന്ന വിദ്യാർത്ഥികളെ ബസ് പുറപ്പെടും വരെ പുറത്ത് നിർത്തിയ സ്വകാര്യ ബസിനും ജീവനക്കാർക്കും പണി കിട്ടി. മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസിന്റെ പെർമിറ്റും ജീവനക്കാരുടെ ലൈസൻസും റദ്ധു ചെയ്യാൻ സാധ്യത. ഒറ്റപ്പാലത്താണ് സംഭവം. സ്‌ക്കൂളിലേക്ക് പോകാൻ ബസ് കയറാൻ എത്തിയ വിദ്യാർത്ഥികളെ പുറപ്പെടും വരെ പുറത്ത് നിർത്തി എന്ന കാരണത്താൽ ഒറ്റപ്പാലം സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിലെ ഉദ്യോഗസ്ഥരാണ് ശ്രീകൃഷ്ണ എന്ന സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുൻപ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കുട്ടികളെ ബസിന് പുറത്ത് നിർത്തിയിരിക്കുന്ന ചിത്രം വാട്ട്‌സപ്പിൽ ഒരു വ്യക്തി അയച്ചു കൊടുത്തിരുന്നു. എന്നാൽ ഇതിൽ എത്രമാത്രം സത്യാവസ്ഥ ഉണ്ട് എന്ന് സംശയം ഉണ്ടായതിനാൽ ഈ ബസ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.

അങ്ങനെ ഇരിക്കെയാണ് ഇന്ന് മലയാള മനോരമയിൽ സംഭവത്തെ പറ്റി വാർത്ത വരുന്നത്. ഇതോടുകൂടിയാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് പിടിച്ചെടുത്തത്. ഒറ്റപ്പാലം -തിരുവില്വാമല റൂട്ടിലോടുന്ന കെ.എൽ 09 എ.എച്ച് 4536 ശ്രീകൃഷ്ണ എന്ന സ്വകാര്യ ബസാണ് മോട്ടോർ വാഹന വകുപ്പിന്റെ പിടിയിലായത്. ഇന്ന് രാവിലെ 9.45 ന് ഒറ്റപ്പാലം ബസ് സ്റ്റാന്റിൽ എത്തിയപ്പോഴാണ് ബസ് കസ്റ്റഡിയിൽ എടുത്തത്. ബസിലെ കണ്ടക്ടർ റിയാസിന്റെയും ഡ്രൈവർ അബ്ദുൽ സുബൈർ എന്നിവരുടെ ലൈസൻസ് പിടിച്ചെടുത്തു.

ഒറ്റപ്പാലം ജോ: ആർ.ടി.ഒ അനൂപ് വർക്കിയുടെ നേതൃത്വത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.രമേശ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ മുഹമ്മദ് റഫീക്ക് രതീഷ് എന്നിവരാണ് സ്വകാര്യ ബസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത ബസ് ഒറ്റപ്പാലം പൊലീസിന് കൈമാറി. പെർമിറ്റിൽ പറഞ്ഞിരിക്കുന്ന നിർദ്ധേശങ്ങൾ പാലിക്കാത്തതിനാൽ പെർമിറ്റ് റദ്ധ് ചെയ്യാനുള്ള അപേക്ഷ റീജിയണൽ ട്രാൻപ്പോർട്ട് അഥോറിറ്റിക്ക് കൈമാറിയിട്ടുണ്ട്. അവരാണ് ബസിന്റെ പെർമിറ്റും ഡ്രൈവറുടെയും കണ്ടക്ടറുടേയും ലൈസൻസ് എന്നിവ ക്യാൻസൽ ചെയ്യാനായി തീരുമാനമെടുക്കേണ്ടത് എന്ന് ഒറ്റപ്പാലം ജോ: ആർ.ടി.ഒ അനൂപ് വർക്കി മറുനാടൻ മലയാളിയോട് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ ആണ് കുട്ടികളെ പുറത്ത് നിർത്തിയിരിക്കുന്ന ചിത്രങ്ങൾ ആദ്യം പ്രചരിച്ചത്. പിന്നീടാണ് പത്രവാർത്തയായത്. മോട്ടോർ വാഹന വകുപ്പ് അധികൃതർ വാഹനം പിടിച്ചെടുത്ത സംഭവത്തിന് സോഷ്യൽ മീഡിയയിൽ വൻ അഭിനന്ദന പ്രവാഹമാണ്. മലബാർ മേഖലയിൽ സ്വകാര്യ ബസുകാർ വിദ്യാർത്ഥികളുടെ അവകാശത്തെ ലംഘിക്കുന്ന തരത്തിലാണ് പെരുമാറുക. കൺസക്ഷൻ എടുത്ത് യാത്ര ചെയ്യുന്ന വിദ്യാർത്ഥികളെ സീറ്റിൽ ഇരുത്തി യാത്ര ചെയ്യിക്കില്ല. കൂടാതെ ബസിൽ സീറ്റിങ്ങ് യാത്രക്കാർ നിറഞ്ഞതിന് ശേഷം ബസ് പുറപ്പെടുമ്പോൾ മാത്രമാണ് കയറ്റാറ്. അതും പരിമിതമായ കുട്ടികളെ മാത്രം. ഇവരോട് വളരെ മോശമായിട്ടാണ് പെരുമാറുക. അതേ സമയം ഫുൾ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന വിദ്യാർത്ഥികൾക്ക് സീറ്റിൽ ഇരിക്കാം. ഇങ്ങനെയുള്ള വിദ്യാർത്ഥികൾ കയറുമ്പോൾ ഫുൾ ടിക്കറ്റാണോ എന്ന് ചോദിച്ചിട്ടാണ് കയറ്റാറ്.

ഒറ്റപ്പാലത്ത് സ്വകാര്യ ബസ് പിടിച്ചെടുത്ത ശേഷം ബസ് സ്റ്റാന്റിൽ കുട്ടികളെ കയറ്റാത്ത ബസുകളുണ്ടെങ്കിൽ വിവരം അറിയിക്കണമെന്ന് കാട്ടി മൊബൈൽ നമ്പർ ഉൾപ്പെടെ ബോർസ് മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP