Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരട്ടി തുക തിരികെ നൽകുമെന്ന് പറഞ്ഞു, പാർട്ണറാക്കാമെന്നു വാഗ്ദാനവും; 100 കോടിയോളം രൂപ തട്ടിയ കേസിൽ വ്യവസായി പിടിയിൽ; പ്രവാസി മലയാളിയുടെ ഭൂമിയുടെ ആധാരം തട്ടിയെടുത്ത് പണയംവച്ച് നേടിയത് 2.8 കോടി രൂപ; വായ്പയെടുത്ത പണം തിരികെ അടച്ചതുമില്ല; പണം തിരികെ ചോദിച്ച വീരാൻകുട്ടിക്കു നേരെ വധഭീഷണിയും; തട്ടിപ്പിനായി കേരളത്തിലും പുറത്തും കുടുംബപ്പേരിൽ നിധി സ്ഥാപനങ്ങളും

ഇരട്ടി തുക തിരികെ നൽകുമെന്ന് പറഞ്ഞു, പാർട്ണറാക്കാമെന്നു വാഗ്ദാനവും; 100 കോടിയോളം രൂപ തട്ടിയ കേസിൽ വ്യവസായി പിടിയിൽ; പ്രവാസി മലയാളിയുടെ ഭൂമിയുടെ ആധാരം തട്ടിയെടുത്ത് പണയംവച്ച് നേടിയത് 2.8 കോടി രൂപ; വായ്പയെടുത്ത പണം തിരികെ അടച്ചതുമില്ല; പണം തിരികെ ചോദിച്ച വീരാൻകുട്ടിക്കു നേരെ വധഭീഷണിയും; തട്ടിപ്പിനായി കേരളത്തിലും പുറത്തും കുടുംബപ്പേരിൽ നിധി സ്ഥാപനങ്ങളും

മറുനാടൻ ഡെസ്‌ക്‌

തൃശൂർ; സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പാർട്ണറാക്കാമെന്നും ഇരട്ടി തുക തിരികെ നൽകാമെന്നും വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ വ്യവസായി പിടിയിൽ. തൃശൂർ മേലേപ്പാട്ട് മൊയ്തു ട്രേഡേഴ്‌സിന്റെ മാനേജിങ് പാർട്ണർ ചങ്ങരംകുളം നരനിപ്പുഴ സ്‌കൂളിനു സമീപം മേലേപ്പാട് വളപ്പിൽ ഷൗക്കത്തലിയെ (43) ആണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രവാസി മലയാളിയുടെ ഭൂമിയുടെ ആധാരം തട്ടിയെടുത്ത് വായ്പ തരപ്പെടുത്തി വഞ്ചിച്ചെന്ന കേസിലാണ് ഇപ്പോൾ അറസിറ്റിലായിരിക്കുന്നത്. 2.8 കോടി രൂപയാണ് ഇയാൾ ആധാരം ഉപയോഗിച്ച് കൈക്കലാക്കിയത്.

പഴയന്നൂർ തോപ്പിൽതൊടി വീരാൻകുട്ടിക്കു വ്യാപാര സ്ഥാപനത്തിൽ പങ്കാളിത്തം നൽകാമെന്നു വാഗ്ദാനം നൽകിയാണ് ഷൗക്കത്തലി 3.64 ഏക്കർ ഭൂമിയും വീടും തട്ടിയെടുത്തത്. 4.35 കോടി രൂപയ്ക്ക് ഭൂമിയും വീടും വാങ്ങിക്കാമെന്നു വീരാൻകുട്ടിയുമായി ഷൗക്കത്തലി കരാറിലേർപ്പെട്ടിരുന്നു. എന്നാൽ, ഭൂമിയുടെ ആധാരം ജില്ലാ സഹകരണ ബാങ്കിൽ പണയപ്പെടുത്തി ഷൗക്കത്തലി 2.80 കോടി രൂപ വായ്പയെടുത്ത് വീരാൻകുട്ടിയെ വഞ്ചിച്ചെന്നാണ് കേസ്. വ്യാജ സമ്മതപത്രം തയാറാക്കി സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തു നിന്ന് വീരാൻകുട്ടിയെ ഷൗക്കത്തലി നീക്കുകയും ചെയ്തു. വായ്പയെടുത്ത പണം തിരികെ അടച്ചതുമില്ല. പണം തിരികെ ചോദിച്ച വീരാൻകുട്ടിക്കു നേരെ വധഭീഷണി മുഴക്കുകയും ചെയ്തു.

ഇതേ മാതൃകയിൽ ഒട്ടേറെപ്പേരെ ഷൗക്കത്തലി വഞ്ചിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. ഏകദേശം 100 കോടി രൂപയുടെ തട്ടിപ്പെങ്കിലും നടന്നുവെന്നു സൂചനയുണ്ട്. തട്ടിപ്പിനായി കുടുംബപ്പേരിൽ നിധി സ്ഥാപനങ്ങളും പ്രതി നടത്തിയിരുന്നു. ഇതിന് കേരളത്തിലും പുറത്തും ശാഖകൾ തുറന്നു കോടികളുടെ തട്ടിപ്പ് നടത്തി. ബാങ്കിൽ നിന്ന് വായ്പയെടുത്ത് പണം നിക്ഷേപിക്കാനും ഇരട്ടി തുക തിരികെ നൽകുമെന്നും വാഗ്ദാനം നൽകിയാണ് തട്ടിപ്പ് നടത്തിയത്. ജില്ലാ സഹകരണ ബാങ്കിൽ മറ്റുള്ളവരുടെ ആധാരങ്ങളും രേഖകളും പണയപ്പെടുത്തി കോടികളുടെ ക്രമക്കേട് നടന്നതായി പുതിയ ഭരണ സമിതി ആരോപിച്ചിരുന്നു.ഈ ആരോപണത്തിൽപ്പെട്ടതാണ് ഷൗക്കത്തലിയുടെ തട്ടിപ്പും. കേരളത്തിന് പുറത്തും ശാഖകൾ തുറന്നായിരുന്നു ഷൗക്കത്തലിയുടെ തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP