Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഞാൻ പാർലമെന്റിലേക്കുള്ള കന്നി അയ്യപ്പൻ; എല്ലാവരും കൂടി അനുഗ്രഹിച്ചാൽ അങ്ങ് കയറി പോകും; ദൈവ വിശ്വാസികളിൽ 90 ശതമാനവും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകാർ! വോട്ടർമാർക്കൊപ്പം കൊഞ്ചിറവിള ദേവിയുടെ അനുഗ്രഹത്തിനായി കൈകൂപ്പി ക്ഷേത്ര നടയിൽ; കാണിക്കയർപ്പിച്ച് പ്രസാദം വാങ്ങി പ്രചരണം തുടങ്ങി സി ദിവാകരൻ; തിരുവനന്തപുരത്തെ ഇടത് സ്ഥാനാർത്ഥിയുടെ ലക്ഷ്യം വിശ്വാസികളെ കൈയിലെടുക്കൽ; ശബരിമല വിഷയം തിരിച്ചടിയാകാതിരിക്കാൻ ഒരുമുഴം മുമ്പേ എറിഞ്ഞ് നെടുമങ്ങാട് മോഡലുമായി സിപിഐ നേതാവ്

ഞാൻ പാർലമെന്റിലേക്കുള്ള കന്നി അയ്യപ്പൻ; എല്ലാവരും കൂടി അനുഗ്രഹിച്ചാൽ അങ്ങ് കയറി പോകും; ദൈവ വിശ്വാസികളിൽ 90 ശതമാനവും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകാർ! വോട്ടർമാർക്കൊപ്പം കൊഞ്ചിറവിള ദേവിയുടെ അനുഗ്രഹത്തിനായി കൈകൂപ്പി ക്ഷേത്ര നടയിൽ; കാണിക്കയർപ്പിച്ച് പ്രസാദം വാങ്ങി പ്രചരണം തുടങ്ങി സി ദിവാകരൻ; തിരുവനന്തപുരത്തെ ഇടത് സ്ഥാനാർത്ഥിയുടെ ലക്ഷ്യം വിശ്വാസികളെ കൈയിലെടുക്കൽ; ശബരിമല വിഷയം തിരിച്ചടിയാകാതിരിക്കാൻ ഒരുമുഴം മുമ്പേ എറിഞ്ഞ് നെടുമങ്ങാട് മോഡലുമായി സിപിഐ നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : ശബരിമലയിലെ വിശ്വാസപ്രശ്‌നം ഏറ്റവും അധികം ചർച്ചയാകാൻ സാധ്യതയുള്ള മണ്ഡലമാണ് തിരുവനന്തപുരം. നിലയ്ക്കൽ സമരനായകനായ കുമ്മനം രാജശേഖരനെ മിസോറാം ഗവർണ്ണർ പദവി രാജിവയ്‌പ്പിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നത് പോലും വിശ്വാസികളെ ഒപ്പം കൂട്ടാനുള്ള ബിജെപി തന്ത്രമാണ്. ഇത് മനസ്സിലാക്കി ഒരു മുഴും മുമ്പേ എറിയുകയാണ് സിപിഐ സ്ഥാനാർത്ഥി സി ദിവാകരൻ. തിരുവനന്തപുരം മണ്ഡലത്തിലെ വിശ്വാസികളുടെ പിന്തുണ ഉറപ്പിക്കാൻ ദേവിക്ക് കാണിക്ക സമർപ്പിച്ച് പ്രസാദവും വാങ്ങി തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സി ദിവാകരൻ.

കൊഞ്ചിറവിളദേവി ക്ഷേത്രത്തിലെ കഴിഞ്ഞ ദിവസത്തെ പൊങ്കാല ചടങ്ങുകൾക്ക് മുന്നോടിയായാണ് ദിവാകരൻ എത്തിയത്. ക്ഷേത്രത്തിലെ കഴിഞ്ഞ ദിവസത്തെ മുഖ്യ ആകർഷണവും സിപിഐ സ്ഥാനാർത്ഥിയുടെ സാന്നിധ്യം തന്നെയായിരുന്നു. വിശ്വാസികളെത്തി പൊങ്കാല അടുപ്പ് കൂട്ടുന്നതിന് മുൻപ് സി ദിവാകരൻ സ്ഥലത്തെത്തി. ക്ഷേത്രത്തിൽ പൊങ്കാലയിടാനെത്തിയ വിശ്വാസികളോട് വോട്ടഭ്യർഥിച്ച് കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ചത്. ദൈവവിശ്വാസികളിൽ 90 ശതമാനവും ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റുകാരുമാണെന്നായിരുന്നു തെരഞ്ഞെടുപ്പ് ആയതുകൊണ്ടല്ലേ ക്ഷേത്രത്തിലെത്തിയത് എന്ന് വിമർശനം ഉന്നയിക്കുന്നവരോടുള്ള അദ്ദേഹത്തിന്റെ മറുപടി.

താൻ കന്നി അയ്യപ്പനാണെന്നും എല്ലാവരും കൂടി അനുഗ്രഹിച്ചാൽ അങ്ങ് കയറിപ്പോകുമെന്നും ആയിരുന്നു പാർലമെന്റിലേക്കുള്ള കന്നി മത്സരത്തിനായി ദിവാകരന്റെ വോട്ട് അഭ്യർത്ഥന. വോട്ടർമാർക്കൊപ്പം ദേവിയുടെയും ആശിർവാദം വാങ്ങിയായിരുന്നു ക്ഷേത്രത്തിൽ നിന്നും സി ദിവാകരന്റെ മടക്കം. താനൊരു വിശ്വാസിയാണെന്ന തരത്തിലാണ് ദിവാകരൻ പ്രചരണം തുടങ്ങുന്നത്. ഇതോടെ ശബരിമല വിഷയം തിരുവനന്തപുരത്ത് എത്രമാത്രം ചലനമുണ്ടാക്കുമെന്നത് കൂടിയാണ് ചർച്ചയാകുന്നത്. തിരുവനന്തപുരത്ത് ഇപ്പോൾ ക്ഷേത്രങ്ങളിലെ ഉത്സവക്കാലമാണ്. ഇവിടെ എല്ലാം ഓടിയെത്താനും ഭക്തരോട് വോട്ട് ചോദിക്കാനും ദിവാകരൻ സമയം കണ്ടെത്തുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരൻ ബിജെപി സ്ഥാനാർത്ഥിയായാൽ മത്സരം കടുക്കുമെന്ന് ദിവാകരൻ വ്യക്തമാക്കിയിട്ടുണ്ട്. ശശി തരൂരും കുമ്മനവും കൂടി ചേരുമ്പോൾ ശക്തമായ മത്സരമാവും നടക്കുകയെന്നും സി ദിവാകരൻ വിലയിരുത്തുന്നു. എതിരാളികൾ ശക്തരാണ് പക്ഷേ വിജയ പ്രതീക്ഷ ഉണ്ട്. സി ദിവാകരൻ തിരുവനന്തപുരത്ത് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും, ശശി തരൂരിന്റെ വാഗ്ദാന ലംഘനങ്ങൾക്കും എതിരെ തിരുവനന്തപുരത്തുകാർ വോട്ട് ചെയ്യുമെന്നും ദിവാകരൻ പ്രതികരിച്ചു.

തിരുവനന്തപുരത്ത് ഹൈന്ദവ വോട്ടുകൾ നിർണ്ണായകമാണ്. അതുകൊണ്ടാണ് ക്ഷേത്രത്തിലെത്തി പ്രചരണത്തിന് തുടക്കമിടുന്നത്. കരുനാഗപ്പള്ളിയുടെ മുൻ എംഎൽഎയായിരുന്നു ദിവാകരൻ. അവിടേയും കോൺഗ്രസിൽ നിന്ന് സീറ്റ് പിടിച്ചെടുക്കാൻ ദിവാകരനായി. കഴിഞ്ഞ തവണ നെടുമങ്ങാടായിരുന്നു മത്സരം. ഏവരേയും അത്ഭുതപ്പെടുത്തി കോൺഗ്രസിന്റെ പാലോട് രവിയെ തോൽപ്പിച്ച് ദിവാകരൻ നിയമസഭയിലെത്തി. ഇങ്ങനെ അപ്രതീക്ഷിത വിജയങ്ങൾ സിപിഐയ്ക്ക് സമ്മാനിച്ച നേതാവാണ് ദിവാകരൻ.

തിരുവനന്തപുരത്ത് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ ബെനറ്റ് എബ്രഹാം മൂന്നാം സ്ഥാനത്തായിരുന്നു. എന്നാൽ നെടുമങ്ങാട് മോഡലിലൂടെ തിരുവനന്തപുരത്ത് ജയിക്കുമെന്നാണ് ദിവാകരൻ അവകാശപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP