Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബന്ധു സ്‌നേഹം മൂത്ത് അനധികൃത നിയമനങ്ങൾ നടത്തുന്ന 'ചിറ്റപ്പന്മാർ' വായിച്ചറിയാൻ; പാർട്ടിയോടുള്ള അടിയുറച്ച കൂറുകൊണ്ട് ജീവിത സമ്പാദ്യം മുഴുവൻ സിപിഎമ്മിന് നല്കി ചെമ്മണ്ണാറിലെ സി ജെ തോമസ്: ദയവു ചെയ്ത് ഇത്തരം കമ്മ്യൂണിസ്റ്റുകാരുടെ വിശ്വാസം കളയരുത്!

ബന്ധു സ്‌നേഹം മൂത്ത് അനധികൃത നിയമനങ്ങൾ നടത്തുന്ന 'ചിറ്റപ്പന്മാർ' വായിച്ചറിയാൻ; പാർട്ടിയോടുള്ള അടിയുറച്ച കൂറുകൊണ്ട് ജീവിത സമ്പാദ്യം മുഴുവൻ സിപിഎമ്മിന് നല്കി ചെമ്മണ്ണാറിലെ സി ജെ തോമസ്: ദയവു ചെയ്ത് ഇത്തരം കമ്മ്യൂണിസ്റ്റുകാരുടെ വിശ്വാസം കളയരുത്!

ഇടുക്കി: ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളിൽ സമ്പാദ്യം കൊണ്ട് സിപിഐ(എം) വളരെയേറെ മുന്നിലാണ്. രാജ്യം ഭരിച്ച പാർട്ടികളേക്കാൾ സമ്പത്ത് സിപിഐ(എം) എന്ന കേഡർ പാർട്ടിക്കുണ്ട്. ഒന്നുമില്ലായ്മ്മയിൽ നിന്നും വളർന്ന തൊഴിലാളി പ്രസ്ഥാനം ഇന്ന് വലിയൊരു കോർപ്പറേറ്റ് സ്വഭാവത്തിലേക്ക് മാറിയിട്ടുണ്ട്. ഇതിന് അനുസരിച്ച് ചില നേതാക്കളും മുതലാളിത്ത അനുകൂല നിലപാടാണ് സ്വീകരിക്കുന്നതും. കേരളത്തിലേക്ക് വന്നാൽ തന്നെ, ഇവിടെത്ത് നേതാക്കളും ഏതാണ് അതേ പാതയിലാണ്. ഇത്തരക്കാർ പാർട്ടിയെ ഉപയോഗിച്ച് ബന്ധുക്കളെ നന്നാക്കാനാണ് ശ്രമിക്കുന്നത്. ഇതേക്കുറിച്ചുള്ള നിയമവ വിവാദം കൊഴുക്കുമ്പോഴാണ് ദേശാഭിമാനിയിൽ ഒരു ശ്രദ്ധേയ വാർത്ത പുറത്തുവിട്ടത്. ജീവിതസമ്പാദ്യമായ രണ്ട് ഏക്കർ 34 സെന്റ് സ്ഥലവും വീടും സിപിഐ എമ്മിന് സംഭാവന ചെയ്ത ഒരു സാധാരണക്കാരനായ കർഷകനെ കുറിച്ചാണ് വാർത്ത.

ചെമ്മണ്ണാർ മാലിപ്പറമ്പിൽ പനക്കുളം സി ജെ തോമസാണ് പാർട്ടിയോടുള്ള സ്‌നേഹം കാരണം എല്ലാം പാർട്ടിക്ക് നൽകിയത്. മുണ്ടിയെരുമ സബ് രജിസ്ട്രാർ ഓഫീസിൽ വെള്ളിയാഴ്ചയായിരുന്നു ആധാരം. നെടുങ്കണ്ടം ഒന്നാംക്‌ളാസ് മജിസ്ട്രറ്റ് കോടതിയിൽ ജൂനിയർ സുപ്രണ്ടായിരിക്കെ 1985ൽ സ്വയംവിരമിച്ച 79കാരനായ തോമസിന്റെ ജീവിതം കർമനിരതവും സോഷ്യലിസ്റ്റ് ആശയത്തിൽ അടിയുറച്ചതുമായിരുന്നു.

പത്തനംതിട്ട തിരുവല്ല താലുക്കിൽ കടപ്ര വളഞ്ഞവട്ടത്ത് കർഷകകുടുംബത്തിൽ ജനിച്ച തോമസ് ജോലിയുടെ ഭാഗമായാണ് ഹൈറേഞ്ചിൽ എത്തിയത്. ചെറിയശമ്പളത്തിലാണ് കോടതിവകുപ്പിൽ ജോലിയിൽ പ്രവേശിച്ചത്. ആദ്യം യുക്തിവാദ സംഘടനയിൽ ചേർന്നു. ഈസമയം എൻജിഒ യൂണിയൻ സജീവപ്രവർത്തകനായി. യൂണിയൻ 1975ലും 82ലും ദീർഘകാലം നടത്തിയ സമരത്തിൽ സജീവമായി പങ്കെടുത്തു. പേരും പെരുമയും നേതൃത്വവും സ്ഥാനമാനങ്ങളും വേണ്ടെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന തോമസ് അവിവാഹിതനാണ്. ഇഷ്ടനേതാക്കൾ ഇ എം എസും എ കെ ജിയുമാണ്.

വിരമിച്ചശേഷം ചെമ്മണ്ണാറിലെ സ്ഥലത്ത് കൃഷി തുടങ്ങി. നല്ല ആദായവും സംതൃപ്തിയും ലഭിച്ചതോടെ അതിൽതന്നെ ഉറച്ചു. ആദായത്തിന്റെ വിഹിതം തൊഴിലാളികൾക്കും നൽകുമെന്നതിനാൽ ഇവിടെ പണിയെടുക്കാൻ മത്സരമാണ്. ആര് എന്ത് സഹായം ചോദിച്ചാലും ഉള്ളതുപോലെ നൽകും. മൂന്ന് സഹോദരങ്ങളടക്കമുള്ള ബന്ധുക്കളെയും സഹായിക്കും.

ചെമ്മാണ്ണാറിലെ സിപിഐ എം പ്രവർത്തകരും നേതാക്കളുമാണ് തന്റെ എല്ലാമെന്ന് തോമസ് പറയുന്നു. ആശുപത്രിയിൽ കൊണ്ടുപോകുന്നതും സഹായം നൽകുന്നതും പാർട്ടി പ്രവർത്തകർ തന്നെ. ലോക്കൽ സെക്രട്ടറി ജിമ്മി ജോർജ് ദിവസേന കാര്യങ്ങൾ അന്വേഷിച്ച് വേണ്ടത് ചെയ്യുന്നു. താൻ മരിച്ചാൽ സ്വന്തം പുരയിടത്തിൽതന്നെ അടക്കംചെയ്യണമെന്നും കർമങ്ങൾ നടത്തരുതെന്നുമാണ് ആഗ്രഹം. അത് രേഖയാക്കുകയും ചെയ്തിട്ടുണ്ട്.

സാധാരണക്കാരനായ താൻ പേരിനും പ്രശസ്തിക്കും വേണ്ടിയല്ല സ്വത്ത് പാർട്ടിക്ക് നൽകുന്നത്. ആ പ്രസ്ഥാനത്തിന്റെ നാൾവഴികളിലെ നന്മ മനസിലാക്കുന്നു. സമകാലികപ്രശ്‌നങ്ങളിൽ കാഴ്ചപ്പാടും വകതിരിവും ഉള്ള ഏതൊരാളും കമ്യൂണിസ്റ്റാകും. അതിന് നേതാവാകേണ്ട കാര്യമില്ല. ചൂഷണത്തിനും ജാതിമതവേർതിരിവുകൾക്കും അതീതമായി പോരാടുന്ന പാർട്ടിയെ ജീവനുതുല്യം സ്‌നേഹിക്കുന്നതായും തോമസ് പറയുന്നു.

സിപിഎമ്മിലെ മന്ത്രിബന്ധുക്കളെ പൊതുമേഖലാ സ്ഥാപനങ്ങളിൽ തിരുകി കയറ്റുമ്പോൾ തന്നെയാണ് ഇത്തരമൊരു വാർത്ത ദേശാഭിമാനിയിൽ പ്രസിദ്ധീകരിച്ചതും. ഇങ്ങനെ പാർട്ടിക്ക് വേണ്ടി എല്ലാം ത്യജിക്കുന്നവർ ഉള്ളപ്പോൾ തന്നെയാണ് നേതാക്കളുടെ സ്വജനപക്ഷപാദവും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP