Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പിണറായിക്കൊപ്പം നിന്നാൽ വെള്ളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; 'അങ്കോം കാണാം താളിയും ഓടിക്കാം'; വിവേകാനന്ദനും ചട്ടമ്പി സ്വാമികളും, ഭട്ടതിരിയും, അയ്യഗുരുവും മന്നവുമൊക്കെ ഇവരുടെ ദൃഷ്ടിയിൽ സവർണരും ചരിത്രത്തിൽ നിന്നു ഒഴിവാക്കപ്പെടേണ്ടവരുമാണ്; പകരം അവരുടെ പുനർവായന നടപ്പാക്കുകയാണ് ലക്ഷ്യം; നവോത്ഥാന സമിതിയിൽ നിന്നും രാജിവെച്ച സിപി സുഗതൻ രൂക്ഷ വിമർശനവുമായി രംഗത്ത്

പിണറായിക്കൊപ്പം നിന്നാൽ വെള്ളാപ്പള്ളിക്ക് രണ്ടുണ്ട് നേട്ടം; 'അങ്കോം കാണാം താളിയും ഓടിക്കാം'; വിവേകാനന്ദനും ചട്ടമ്പി സ്വാമികളും, ഭട്ടതിരിയും, അയ്യഗുരുവും മന്നവുമൊക്കെ ഇവരുടെ ദൃഷ്ടിയിൽ സവർണരും ചരിത്രത്തിൽ നിന്നു ഒഴിവാക്കപ്പെടേണ്ടവരുമാണ്; പകരം അവരുടെ പുനർവായന നടപ്പാക്കുകയാണ് ലക്ഷ്യം; നവോത്ഥാന സമിതിയിൽ നിന്നും രാജിവെച്ച സിപി സുഗതൻ രൂക്ഷ വിമർശനവുമായി രംഗത്ത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:നവോത്ഥാന സംരക്ഷണ സമിതിയിൽ തുടരുന്നത് വിശാല ഹിന്ദു ഐക്യത്തിന് തടസമാണ് എന്നു പറഞ്ഞ് സംഘടനയിൽ നിന്നും പുറത്തുപോയ സിപി സുഗതൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. സുഗതൻ പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് പറഞ്ഞ വെള്ളാപ്പള്ളിക്ക് മറുപടിയുമായാണ് അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ഇന്ന് രംഗത്തെത്തിയത്. വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി സിപി സുഗതൻ ഫേസ്‌ബുക്കിൽ പങ്കുവെച്ച് കുറിപ്പാണ് ചർച്ചയാകുന്നത്.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ ദളിത് -കമ്മ്യൂണിസ്റ്റ് പുനർ നിർവചിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിവേകാനന്ദനും ചട്ടമ്പി സ്വാമികളും, ഭട്ടതിരിയും, അയ്യഗുരുവും മന്നവുമൊക്കെ ഇവരുടെ ദൃഷ്ടിയിൽ!സവർണരും ചരിത്രത്തിൽ നിന്നു ഒഴിവാക്കപ്പെടെണ്ടവരുമാണ്. പകരം അവരുടെ പുനർവായന നടപ്പാക്കുകയാണ് ലക്ഷ്യം. വെള്ളാപ്പള്ളിക്കു പിണറായിയുടെ കൂടെ നിന്നാൽ കേസിൽനിന്നും ഒഴിവാകുകയും, മുന്നോക്കവിരോധം നടപ്പാക്കുകയും ചെയ്യാമെന്നും സുഗതൻ ഫേസ്‌ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണരൂപം:

ഹിന്ദു parliament സർക്കാർ രൂപീകരിച്ച നവോഥാന സംരക്ഷണ സമിതിയിൽ നിന്നു പിൻവാങ്ങാൻ തീരുമാനിച്ചതിന്റെ പ്രധാന കാരണം അതിൽ ഒരു ഭാഗത്തിന്റെ ഈ list കണ്ടിട്ടാണ്. ശ്രീകുമാറും മറ്റും ചേർന്നു തയാറാക്കിയ ഇതിൽ! 54 സംഘടനകളുണ്ട്.! 44 ! ഹിന്ദു സംഘടനകളും 10 ക്രിസ്ത്യൻ മുസ്ലിം സംഘടനകളും. നവോധാനതിനു വന്ന 152 ഹിന്ദു സംഘടനകളിലെ! ബാക്കിയുള്ളവർ എവിടെ എന്ന ചോദ്യത്തിനു പ്രസക്തി ഇല്ല എന്നാണു പുന്നല ശ്രീകുമാര്പറയുന്നത്. കുറച്ചു സംഘടനകൾ മാത്രമുള്ള ഈ listന്റെ പ്രസക്തി എന്നാൽ വലുതാണെന്നും പറയുന്നു. ഹിന്ദു parliament അംഗങ്ങളായ 9 പേർ ഈ ലിസ്റ്റിലുണ്ട്. ജില്ലാ തലത്തിലേക്ക് നവോഥാന സമിതിയുടെ പ്രവർത്തനം വ്യപിപ്പിച്ചപ്പോൾ ഹിന്ദു parliament അംഗങ്ങളായ ഇവർക്കു പ്രാതിനിധ്യം കൊടുത്തുമില്ല. കാരണം ഇവരെല്ലാം ശബരിമല യുവതി പ്രവേശത്തിന് എതിരായിരുന്നു.

ഒറ്റ വാക്കിൽ പറഞ്ഞാൽ ശബരി മല യുവതി പ്രവേശത്തെ അന്ഗീകരിക്കുന്നവരുടെ ഒരു കുട്ടയ്മയായി നവോദ്ധാനം മാറി എന്നു ഈ list നോക്കിയാൽ മനസ്സിലാകും. ഇവിടെയാണ് വിഷയം വ്യക്തിസംഘടന, ജാതി മത അഭിപ്രായ വ്യ്ത്യസതിലുപരി സൈദ്ധാന്തികമാണെന്ന് ഞാന് പറഞ്ഞതു.! അതായതു നവോധാനത്തിന്റെ പേരുപറഞ്ഞു 'പു.ക.സ' പോലെ കമ്മ്യൂണിസ്റ്റ് ചിന്താഗതിയുള്ള ഒരു ജാതി കുട്ടായ്മ സെറ്റ്അപ്പ് ഉണ്ടാക്കിയെടുക്കുക. പട്ടികജാതി ക്ഷേമ സമിതി പോലെ ഒരു set--up/. തുടക്കത്തിൽ ഉണ്ടായിരുന്ന മറ്റുള്ളവർ ഒഴിവാക്കപ്പെട്ടതിനു കാരണം ഇതാണ്. ഇവരുടെ നവോധാനത്തിൽ ഉണ്ടായിരുന്ന ഒരേയൊരു മുന്നോക്ക സമുദായ വ്യക്തി ഞാനായിരുന്നു. എന്നെ അതിൽ ദീർഘകാലം ഇരുത്തുന്നത് അപകടമാണെന്ന് മനസ്സിലാക്കി മുസ്ലിം വിരോധിഎന്നും.RSS മനസ്സെന്നും പറഞ്ഞു ഒഴിവാക്കാൻ തന്ത്രം മെനഞ്ഞു എന്നല്ലേ അവർ പറഞ്ഞതു. അതായത് കേരളത്തിന്റെ നവോധാന ചരിത്രത്തെ ദളിത്*കമ്മ്യൂണിസ്റ്റ് പുനര് നിർവചിക്കാന് ശ്രമം.

വിവേകാനന്ദനും ചട്ടമ്പി സ്വാമികളും, ഭട്ടതിരിയും, അയ്യഗുരുവും മന്നവുമൊക്കെ ഇവരുടെ ദൃഷ്ടിയിൽ! സവർണരും ചരിത്രത്തിൽ നിന്നു ഒഴിവാക്കപ്പെടെണ്ടാവരുമാണ്. പകരം അവരുടെ പുനർവായന നടപ്പാക്കുക. വെള്ളാപ്പള്ളിക്കു പിണറായിയുടെ കൂടെ നിന്നാൽ കേസിൽനിന്നും ഒഴിവാകുകയും, മുന്നോക്കവിരോധം നടപ്പാക്കുകയും ചെയ്യാം. അങ്കോം കാണാം താളിയും ഓടിക്കാം എന്ന ഇതൊന്നും മനസ്സിലാക്കാൻ CP സുഗതൻ ഒറ്റക്കാണെന്നു പറയുന്ന സ്വന്തം സമുദായം കോടതി വിധിച്ചാലെ കിട്ടുകയുള്ളൂ എന്ന സ്ഥിതിയിൽ നിൽക്കുന്ന PR ദേവദാസ് എന്ന മുൻ ഹിന്ദു PARLIAMENT ചെയർമാനും(ഇപ്പോൾ പ്രസ്ഥവനയിറ!ക്കിയിരിക്കുന്നത് ഹിന്ദു PARLIAMENT sചയർമാൻ എന്നാണു.) പാവത്തിനെക്കൊണ്ട് ഇതാരു ചെയ്യിക്കുന്നു എന്നു ഹിന്ദു PARLIAMENT നും അറിയാം. പ്രസ്ഥാവന നടത്തിയ ദേവദാസ് കുടുങ്ങും അല്ലാതെന്തു!

നേരത്തെ ഒരു സുഗതൻ പോയതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചിരുന്നു. നവോത്ഥാന സമിതിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല യുവതീപ്രവേശന വിവാദത്തിന്റെ തുടർച്ചയായി രൂപ കൊണ്ടതാണ് നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷിക്കാനുള്ള നവോത്ഥാന മൂല്യസംരക്ഷണ സമിതി. ഈ സമിതിയുമായി ഇനി ചേർന്നു പോകാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് സുഗതന്റെ പിന്മാറ്റം. സംഘടനയുടെ കൺവീൻ പുന്നല ശ്രീകുമാറുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് സുഗതൻ സമിതിക്ക് പുറത്തുപോകാൻ തീരുമാനിച്ചത്.

ഹിന്ദുഐക്യമല്ല നവോത്ഥാന സമിതി ലക്ഷ്യം വച്ചതെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിമർശനം. സമിതി പൂർവാധികം ശക്തിയോടെ മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്.എൻ.ഡി.പി യോഗത്തിന് രാഷ്ട്രീയ നിലപാടുകളില്ല. രാഷ്ട്രീയമില്ലാത്തതിന്റെ പേരിലാണ് നിലപാടുകളില്ലെന്ന വിമർശനം ഉയരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 94 ഹിന്ദുസംഘടനകളുടെ കേന്ദ്രസമിതിയാണ് ഹിന്ദു പാർലമെന്റ്. പിന്മാറുകയാണെങ്കിലും ഹിന്ദു പാർലമെന്റ് അംഗങ്ങളായ ഏതെങ്കിലും സമുദായങ്ങൾക്ക് അവരുടെ സ്വന്തം തീരുമാനമനുസരിച്ച് നവോത്ഥാന സമിതിയിൽ തുടരാൻ തടസ്സമുണ്ടാവില്ലെന്നും അംഗസംഘടനകൾക്കയച്ച സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ഈ തീരുമാനം സുഗതന്റെ വ്യക്തിപരമായ തീരുമാനമാണെന്നായിരുന്നു ഉയർന്ന വിമർശനം. നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ തുടർപ്രവർത്തനത്തിന് സുഗതന്റെ രാജി തടസ്സമല്ലെന്നുമായിരുന്നു അവരുടെ വിമർശനം.

നവോത്ഥാന മൂല്യസംരക്ഷണസമിതിയുമായി ബന്ധപ്പെട്ടുള്ള സർക്കാർ നിലപാടുകളെ തള്ളിപ്പറയാതെ ആയിരുന്നു സുഗതന്റെ സർക്കുലർ. കൺവീനർ പുന്നല ശ്രീകുമാറിന് പക്ഷേ പരോക്ഷവിമർശനവുമുണ്ട്. പുന്നലയോടുള്ള അഭിപ്രായഭിന്നതയാണ് പിന്മാറ്റത്തിന് പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് സർക്കുലർ. ശബരിമല വിഷയത്തിന്റെ തുടക്കത്തിൽ സന്നിധാനത്ത് യുവതികളെ തടയുന്നതിന് നേതൃത്വം നൽകിയ നേതാവ് കൂടിയാണ് സുഗതൻ. പിന്നീടാണ് അദ്ദേഹം നിലപാടിൽ മാറ്റം വരുത്തി നവോത്ഥാന സമിതിയുമായി ചേർന്നത്.

വനിതാമതിലിലും സജീവ പങ്കാളിയായി.വനിതാമതിൽ രൂപീകരണ തീരുമാനമുണ്ടായതോടെ ഹിന്ദു പാർലമെന്റിന്റെ ഭാഗമായ 12 മുന്നാക്ക സംഘടനകൾ നവോത്ഥാന സംരക്ഷണ സമിതിയിൽ നിന്ന് പിന്മാറിയതാണെന്ന് സർക്കുലറിൽ പറയുന്നു. നവോത്ഥാന സംരക്ഷണ സമിതിയുടെ തുടർപ്രവർത്തനങ്ങൾ ഹിന്ദു പാർലമെന്റ് പിന്തുടരുന്ന രാഷ്ട്രീയരഹിത വിശാല ഹിന്ദു ഐക്യത്തിന് അനുയോജ്യമല്ലെന്ന് കാണുന്നു. പ്രവർത്തിക്കാൻ താല്പര്യമുള്ള മുന്നാക്കസമുദായങ്ങളെയൊന്നും ഇതിൽ അടുപ്പിക്കുന്നില്ല. ജില്ലാതല പ്രവർത്തനങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ സമിതി രൂപീകരണസമയത്ത് പങ്കെടുത്ത പ്രമുഖ ഹിന്ദു പാർലമെന്റ് അംഗ സമുദായപ്രാതിനിദ്ധ്യമില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP