Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സി പി സുഗതനും നവോത്ഥാനം മതിയായി! ജോയിന്റ് കൺവീനറുടെ നേതൃത്വത്തിൽ ഹിന്ദു പാർലമെന്റിലെ 50ൽ അധികം സമുദായ സംഘടനകൾ നവോത്ഥാന സംരക്ഷണ സമിതി വിടുന്നു; സമിതിയുടെ പ്രവർത്തനങ്ങൾ വിശാല ഹിന്ദു ഐക്യത്തിന് തടസമെന്ന് സുഗതൻ; പിളർപ്പിന് ഇടയാക്കുന്നത് സമിതിക്കുള്ളിലെ സമുദായ സംഘടനകൾ തമ്മിലുള്ള ഭിന്നിപ്പ്; സുഗതൻ പടിയിറങ്ങുന്നത് കൺവീനർ പുന്നല ശ്രീകുമാറുമായുള്ള ഭിന്നതയെ തുടർന്നെന്ന് സൂചന

സി പി സുഗതനും നവോത്ഥാനം മതിയായി! ജോയിന്റ് കൺവീനറുടെ നേതൃത്വത്തിൽ ഹിന്ദു പാർലമെന്റിലെ 50ൽ അധികം സമുദായ സംഘടനകൾ നവോത്ഥാന സംരക്ഷണ സമിതി വിടുന്നു; സമിതിയുടെ പ്രവർത്തനങ്ങൾ വിശാല ഹിന്ദു ഐക്യത്തിന് തടസമെന്ന് സുഗതൻ; പിളർപ്പിന് ഇടയാക്കുന്നത് സമിതിക്കുള്ളിലെ സമുദായ സംഘടനകൾ തമ്മിലുള്ള ഭിന്നിപ്പ്; സുഗതൻ പടിയിറങ്ങുന്നത് കൺവീനർ പുന്നല ശ്രീകുമാറുമായുള്ള ഭിന്നതയെ തുടർന്നെന്ന് സൂചന

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശന വിഷയത്തിന്റെ പേരിൽ രൂപം കൊണ്ട നവോത്ഥാന സംരക്ഷണ സമിതി പിളർന്നു പിളർന്ന് ഇല്ലാതാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ച നവോത്ഥാന സംരക്ഷണ സമിതിയെ സിപിഎം പോലും തള്ളിപ്പറയുന്ന ഘട്ടത്തിലാണ് സംഘടനയിൽ വീണ്ടും പിളർപ്പുണ്ടായിരിക്കുന്നത്. നവോത്ഥാന സമിതി ജോയിന്റ് കൺവീനർ സി പി സുഗതന്റെ നേതൃത്വത്തിൽ ഹിന്ദു പാർലമെന്റിലെ 50ൽ അധികം സമുദായ സംഘടനകൾ സമിതി വിടാൻ തീരുമാനിച്ചുവെന്നാണ കേരളത്തിലെ നവോത്ഥാന വിഷയത്തിൽ ഒടുവിലായി പുറത്തുവരുന്ന വാർത്ത.

സമിതിയുടെ ഇപ്പോഴത്തെ പ്രവർത്തനങ്ങൾ വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് പിന്മാറുന്നതെന്ന് സി പി സുഗതൻ വ്യക്തമാക്കി. വർഗീയത നിറഞ്ഞ പ്രസ്താവനകൾ കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച സിപി സുഗതനെ സമിതിയിൽ ഉൾപ്പെടുത്തിയതിനെതിരെ കടുത്ത വിമർശനം നേരത്തെ തന്നെ ഉയർന്നിരുന്നു. പല ഘട്ടങ്ങളിലായി സമിതിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഉയർന്നിരുന്നു. വെള്ളാപ്പള്ളിയുടെയും പുന്നല ശ്രീകുമാറിന്റെയും നിലപാടുകളും ഒടുവിൽ ലോക്‌സഭാ തോൽവിക്ക് ശേഷം വിശ്വാസികൾക്കൊപ്പം എന്ന നിലപാട് സിപിഎം കൈക്കൊണ്ടതും വിവാദങ്ങൾക്ക് ഇടയാക്കി. ഇതിന് ശേഷമാണ് പുതിയ വിവാദവും ഉണ്ടാകുന്നത്.

ഇതിന് ശേഷം സമിതിയിൽ അംഗങ്ങളായ നൂറോളം സമുദായ സംഘടനകളിൽ 50ലേറെ ഹൈന്ദവ സംഘടനകളാണ് ഹിന്ദു പാർലമെന്റിന്റെ നേതൃത്വത്തിൽ പുറത്തുപോകുന്നത്. രൂപീകരണ ലക്ഷ്യങ്ങളിൽ നിന്ന് അകന്നതാണ് ഈ തീരുമാനത്തിന്റെ പിന്നിലെന്ന് നേതാക്കൾ പറയുന്നുണ്ടെങ്കിലും കെപിഎംഎസ് നേതാവും സമിതി കൺവീനറുമായ പുന്നല ശ്രീകുമാറുമായുള്ള ഭിന്നതയാണ് പിളർപ്പിനുള്ള മുഖ്യ കാരണമൈന്നാണ് സൂചന.

ഹിന്ദു സമുദായത്തിലെ നവോത്ഥാനം ലക്ഷ്യമാക്കി ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ നേതൃത്വത്തിൽ 2009ൽ രൂപീകരിച്ച ഹിന്ദു പാർലമെന്റ് ശബരിമലയിലെ യുവതീ പ്രവേശനത്തിൽ സർക്കാർ നിലപാടിനെ പിന്തുണച്ചിരുന്നില്ല. സിപി സുഗതൻ അടക്കമുള്ളവർ ശബരിമലയിലെത്തിയ യുവതികളെ തടയാനും രംഗത്തിറങ്ങി വിവാദത്തിൽ ചാടിയിരുന്നു. എന്നാൽ സംഘപരിവാർ സംഘടനകൾ ശബരിമല പ്രക്ഷോഭം ഏറ്റെടുത്തതോടെ എസ്എൻഡിപിക്കും കെപിഎംഎസിനുമൊപ്പം ഹിന്ദു പാർലമെന്റിനെയും സർക്കാർ നവോത്ഥാന സമിതിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വനിതാ മതിലിൽ സംഘടന സജീവമായി. പിന്നീട് നവോത്ഥാന സമിതി സ്ഥിരം സമിതിയാക്കുകയും ജില്ലകൾ തോറും കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്തതോടെയാണ് സമുദായ സംഘടനകൾ തമ്മിൽ ഭിന്നത രൂക്ഷമായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക ശേഷം വിശ്വാസികൾക്കൊപ്പമെന്ന് സിപിഎം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ ആത്മാർത്ഥത തെളിയിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു തീരുമാനമെന്ന് ഹിന്ദു പാർലമെന്റ് ആത്മീയ സഭാ നേതാക്കളും വ്യക്തമാക്കി. ഇക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ഉടൻ സംഘടന രംഗത്തെത്തും.

നേരത്തെ തെരഞ്ഞെടുപ്പു തോൽവിക്ക് ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടി ഒരിക്കലും വിശ്വാസികൾക്കോ വിശ്വാസങ്ങൾക്കോ എതിരല്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. എന്നാൽ, വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു പോകില്ലെന്ന നവോത്ഥാന സമിതി കൺവീനർ പുന്നല ശ്രീകുമാർ നയം വ്യക്തമാക്കുകയും ചെയ്തിരുന്നു. വിശ്വാസികൾക്കു സംരക്ഷണം കൊടുക്കുകയാണ് സർക്കാരിന്റ കടമ. അതിനുള്ളതാണ് നവോത്ഥാന സമിതി. അല്ലാതെ, നിരീശ്വരവാദികളെയോ അവിശ്വാസികളെയോ സംരക്ഷിക്കാനുള്ളതല്ല. രാജ്യത്തെ ജനങ്ങളിൽ 95 ശതമാനവും വിവിധ ജാതി മത വിഭാഗങ്ങളിൽ പെടുന്ന വിശ്വാസികളാണ്. ഏതു രാഷ്ട്രീയപാർട്ടിയിൽ പ്രവർത്തിക്കുന്നവരായാലും അവരെല്ലാം വിശ്വാസികളാണ്. ആ വിശ്വാസികൾക്ക് എതിരാണ് സർക്കാരും ഇടതുപക്ഷ പാർട്ടികളുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിൽ സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദനും അഭിപ്രായപ്പെട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത് പരാജയത്തിന് ശേഷവും ശബരിമല വിഷയത്തിലെ സിപിഎ നിലപാട് തിരുത്തിയില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവർത്തനം പ്രതിസന്ധിയിലാകുമെന്ന് സമിതി കണവീനർ പുന്നല ശ്രീകുമാർ കൈക്കൊണ്ട നിലപാടോടു കൂടി സംഘടനയിൽ പിളർപ്പ് രൂപം കൊണ്ടിരുന്നു. ന്യൂനപക്ഷ ഏകീകരണമാണ് ഇടത്പക്ഷത്തിന്റെ പരാജയത്തിന് പിന്നിലെ കാരണം. മുഖ്യമന്ത്രിയുടെ നിലപാടിനെ തിരുത്താനാണ് സിപിഎം സെക്രട്ടേറിയറ്റ് ശ്രമിക്കുന്നത്. എന്നാൽ, മുഖ്യമന്ത്രി നിലപാട് മാറ്റില്ലെങ്കിൽ നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ കൺവീനർ സ്ഥാനത്ത് തുടരില്ലെന്നുമായിരന്നു പുന്നല ശ്രീകുമാർ പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP