1 usd = 71.17 inr 1 gbp = 92.85 inr 1 eur = 78.94 inr 1 aed = 19.38 inr 1 sar = 18.97 inr 1 kwd = 234.40 inr

Jan / 2020
22
Wednesday

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുമുള്ള തർക്കങ്ങൾക്കാണ് സൂട്ട് ഹർജി നൽകാൻ കഴിയുക; പൗരത്വ പ്രശനം കേന്ദ്ര സർക്കാരിന്റെ 'അധികാര പരിധിയിൽ പൂർണ്ണമായും വരുന്നത്; ഇത് ഒരു കേന്ദ്ര സംസ്ഥാന തർക്കമല്ലെന്ന് ബിജെപി; ഹർജി നൽകിയത് നിയമോപദേശത്തിന് ശേഷമെന്ന് സർക്കാരും; പൗരത്വ ഭേദഗതി നിയമത്തിൽ വിവാദങ്ങൾക്ക് പുതിയ മാനം നൽകി പിണറായിയുടെ നീക്കം; നിർണ്ണായകമാകുക ഹർജിയിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം തന്നെ

January 14, 2020 | 10:57 AM IST | Permalink



കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുമുള്ള തർക്കങ്ങൾക്കാണ് സൂട്ട് ഹർജി നൽകാൻ കഴിയുക; പൗരത്വ പ്രശനം കേന്ദ്ര സർക്കാരിന്റെ 'അധികാര പരിധിയിൽ പൂർണ്ണമായും വരുന്നത്; ഇത് ഒരു കേന്ദ്ര സംസ്ഥാന തർക്കമല്ലെന്ന് ബിജെപി; ഹർജി നൽകിയത് നിയമോപദേശത്തിന് ശേഷമെന്ന് സർക്കാരും; പൗരത്വ ഭേദഗതി നിയമത്തിൽ വിവാദങ്ങൾക്ക് പുതിയ മാനം നൽകി പിണറായിയുടെ നീക്കം; നിർണ്ണായകമാകുക ഹർജിയിൽ സുപ്രീംകോടതി എടുക്കുന്ന തീരുമാനം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതും വിവാദത്തിലേക്ക്. നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സൂട്ട് ഹർജി നൽകി. നിയമം വിവേചനപരവും ഭരണഘടനാവിരുദ്ധവുമാണെന്ന് കേരളത്തിന്റെ ഹർജിയിൽ പറയുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും കോടതിയിൽ സർക്കാർ നിലപാട് എടുത്തു. പൗരത്വ ദേദഗതിക്കെതിരെ കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളമെന്നതും ശ്രദ്ധേയമാണ്. ഇതിനെയാണ് ബിജെപി വിമർശിക്കുന്നത്.

സിഎഎയ്ക്ക് എതിരെയുള്ള സംസ്ഥാന സർക്കാറിന്റെ സൂട്ടു ഹർജി നിലനിൽക്കില്ലെന്ന് ബിജെപി പറയുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുമുള്ള തർക്കങ്ങൾക്കാണ് ഭരണഘടന അനുസരിച്ച് സൂട്ട് ഹർജി നൽകാൻ കഴിയുന്നത്, പൗരത്വ പ്രശനം കേന്ദ്ര സർക്കാരിന്റെ 'അധികാര പരിധിയിൽ പൂർണ്ണമായും വരുന്നതിനാൽ ഇത് ഒരു കേന്ദ്ര സംസ്ഥാന തർക്കമല്ല , ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും ബിജെപി സംസ്ഥാന സെക്രട്ടറി ജെ ആർ പത്മകുമാർ വിശദീകരിക്കുന്നു. സർക്കാരിന്റെ ഹർജിയിൽ ഇനി സുപ്രീംകോടതി നിലപാട് എന്താകുമെന്നതാണ് നിർണ്ണായകം. ഹർജി തള്ളിയാൽ അത് ബിജെപി വാദത്തിന് ബലമേകും. ഇതോടെ സുപ്രീംകോടതി നിലപാട് നിർണ്ണായകമായി.

നിയമ ഭേദഗതിയിൽ സംസ്ഥാന സർക്കാരുകൾക്ക് യാതൊരു വിധത്തിലുള്ള ഇടപെടലുകളും നടത്താൻ സാധിക്കില്ല എന്നിരിക്കേ കേരളത്തിന്റെ സമയ നഷ്ടവും ഖജനാവും കാലിയാക്കുന്നതാണ് ഈ നടപടി. പൗരത്വ നിയമ ഭേദഗതി ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണെന്നും സംസ്ഥാന സർക്കാർ നൽകിയ സ്യൂട്ട് ഹർജിയിൽ ആരോപിക്കുന്നുണ്ട്. കേരളം അതിലിൽ ഇടപെട്ട് നൽകിയ ഹർജിക്ക് നിയമസാധ്യതയും, വിജയസാധ്യതയും ഇല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. വിഷയത്തിൽ സുപ്രിം കോടതിയിൽ നിലവിൽ നിരവധി റിട്ട് ഹർജികൾ നിലവിലുണ്ട്. എന്നാൽ അതിലൊന്നും കക്ഷി ചേരാതെ സ്യൂട്ട് ഹർജി നൽകുകയാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത്. കേന്ദ്രത്തിനെതിരെ പരസ്യയുദ്ധത്തിന് അതും നിയമസാധുത ഇല്ലാത്ത വിഷയത്തിൽ ഇറങ്ങുന്നത് ശരിയല്ലെന്ന വിമർശനവും ബിജെപി ഉയർത്തുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ അടിയന്തിരമായി വിളിച്ചു ചേർത്ത് പ്രമേയം പാസാക്കിയെങ്കിലും ഇതിൽ സംസ്ഥാനത്തിന് യാതൊരു ഇടപെടലും നടത്താൻ സാധിക്കില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിക്കുകയായിരുന്നു. ഇത്തരം നടപടികൾ മറ്റ് സംസ്ഥാനങ്ങളും സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഇതിന് പിന്നാലെയാണ് കേരളം സ്യൂട്ട് ഹർജി നൽകാൻ തീരുമാനിച്ചത്. എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്നതിനും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വേണ്ടിയാണെന്നാണ് ആരോപണം ഉയരുന്നത്. വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സുപ്രീംകോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.

ഭരണഘടനയുടെ 132-ാം അനുച്ഛേദ പ്രകാരമുള്ള സൂട്ട് ഹർജിയാണ് കേരളം സുപ്രീംകോടതിയിൽ നൽകിയിരിക്കുന്നത്. പിബി യോഗത്തിനായി കഴിഞ്ഞ ആഴ്ച മുഖ്യമന്ത്രി ഡൽഹിയിൽ എത്തിയപ്പോൾ നിയമ വിദഗ്ധരുമായി ഇക്കാര്യം ചർച്ച ചെയ്തിരുന്നു. ഇതിന് ശേഷമാണ് സൂട്ട് ഹർജി ഫയൽ ചെയ്യാൻ തീരുമാനിച്ചത്. ജനുവരി 23ന് പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്യൂട്ട് ഹർജി ഫയൽ ചെയ്തത്. സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. സുപ്രീം കോടതിയിലെ സംസ്ഥാനത്തിന്റെ സ്റ്റാൻഡിങ് കൗൺസൽ ജി പ്രകാശ് മുഖേനെയാണ് ഹർജി നൽകിയിരിക്കുന്നത്. തിങ്കളാഴ്ചയാണ് സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീം കോടതി രജിസ്ട്രിയിൽ ഫയൽ ചെയ്തത്.

തുടർന്ന് അന്ന് വൈകിട്ടോടെ സാങ്കേതിക പിഴവുകൾ നീക്കി ഹർജിക്ക് നമ്പർ നൽകിയ കാര്യം സുപ്രീംകോടതി രജിസ്ട്രി സ്ഥിരീകരിച്ചു. വ്യക്തികൾ, സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ തുടങ്ങിയവർ സമർപ്പിച്ച ഏതാണ്ട് 60 ഹർജികളാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയിൽ ഫയൽ ചെയ്തിട്ടുള്ളത്. എന്നാൽ ആദ്യമായിട്ടാണ് നിയമത്തിനെതിരെ ഒരു സംസ്ഥാന സർക്കാർ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. അതിനിർണായകമായ രാഷ്ട്രീയ നീക്കമാണ് സംസ്ഥാന സർക്കാർ ഇതോടെ നടത്തിയിരിക്കുന്നത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധവും സഭയിൽ ആദ്യ പ്രമേയം പാസാക്കുന്ന സംസ്ഥാനവുമാണ് കേരളം. നിയമത്തിനെതിരെ കൊണ്ടുവന്ന പ്രമേയം മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചപ്പോൾ പ്രതിപക്ഷം അനുകൂലിച്ചിരു്ന്നു. എന്നാൽ, ബിജെപി എംഎൽഎ മാത്രമാണ് പ്രമേയത്തെ പ്രതികൂലിച്ച് എത്തിയിരുന്നുള്ളു. കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങൾ തുടരവെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേർന്നിരുന്നു. പൗരത്വ ഭേദഗതി നിയമം ജനങ്ങൾക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗം വിളിച്ചത്. രാഷ്ട്രീയ പാർട്ടി പ്രതിനിധികളും മത -സാമൂഹ്യ സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. പൗരത്വ നിയത്തിനെതിരെ സാധ്യമായ നടപടികൾ ചെയ്യണമെന്നാവശ്യപ്പെട്ട് 11 ബിജെപി ഇതര മുഖ്യമന്ത്രിമാർക്കായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു. പൗരത്വ ഭേദഗതി നിയമം സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾക്കിടയിൽ ആശങ്ക ഉളവാക്കിയത് ചൂണ്ടിക്കാട്ടിയായിരുന്നു ഈ നീക്കം അന്ന് നടത്തിയത്.

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണ സ്വാമി, മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ്, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് എന്നിവർക്കായിരുന്നു കേരളം കത്തയച്ചത്.

മറുനാടന്‍ മലയാളി ബ്യൂറോ    
മറുനാടന്‍ മലയാളി ബ്യൂറോ

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

Loading...
TODAYLAST WEEKLAST MONTH
പരാതി ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റിന് എതിരെയുള്ള വധഭീഷണി; ഗാന്ധിനഗർ പൊലീസ് ചോദിച്ചു ചോദിച്ചു പോയപ്പോൾ കണ്ടെത്തിയ പ്രതിയെ കണ്ട് ഞെട്ടി എൻ.ഹരി; സ്റ്റേഷനിൽ ബിജെപി പ്രവർത്തകനെ വിളിച്ചുവരുത്തി പൊലീസ് കണ്ണുരുട്ടുന്നതിനിടെ അയ്യോ...നമ്പർ മാറിപ്പോയതാണെന്ന് പറഞ്ഞ് ഓടിയെത്തി പ്രസിഡന്റ്; പരാതി പിൻവലിച്ച് തടിതപ്പുമ്പോൾ നേതാവിന് എല്ലാം സാങ്കേതിക തകരാർ മാത്രം
നാട്ടിലെ ഉത്സവം കൂടി ഡൽഹിക്ക് പോയത് വർഷന്തോറുമുള്ള കൂട്ടുകാരുടെ ഗെറ്റ് ടുഗതറിൽ പങ്കെടുക്കാൻ; നേപ്പാളിലേക്ക് ഉല്ലാസയാത്രയ്ക്ക് തീരുമാനിച്ചത് അവസാന നിമിഷം; അപകടവാർത്ത കേട്ടപ്പോഴേ ചങ്കിടിച്ച് കുന്ദമംഗലത്തെ ബന്ധുക്കൾ; വിവാഹവാർഷികത്തിന് കേക്ക് മുറിച്ച് പങ്കിട്ട ശേഷം യാത്രയായ രഞ്ജിത്തിന്റെയും കുടുംബത്തിന്റെയും ദുരന്തവാർത്ത താങ്ങാനാവാതെ കൂട്ടുകാർ; രക്ഷപെട്ടത് മൂത്തമകൻ മാധവ് മാത്രം; റിസോർട്ടിലെ മുറിയിൽ ശ്വാസംമുട്ടി മരിച്ച എട്ടുപേരുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കുക മറ്റന്നാൾ
പ്രവാചകനെ നിന്ദിച്ച താങ്കളുടെ പ്രവർത്തി ഒരു മുസ്ലിം എന്ന നിലയിൽ സഹിക്കാനാവില്ലെന്ന് പറഞ്ഞത് എൻഐഎ ഉദ്യോഗസ്ഥൻ; ഭാര്യയെ മർദിക്കുമെന്നും അമ്മയെ നോക്കാത്തവനും ഒക്കെ പ്രചരിപ്പിച്ചത് കന്യാസ്ത്രീകളും വൈദികരും; പ്രതിഷേധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ 'മരിച്ചുപോയെങ്കിൽ കുഴപ്പമില്ലായിരുന്നു' എന്ന് പ്രതികരിച്ചത് കോളജ് മാനേജർ; ഇടതുകൈ കൊണ്ട് പ്രൊ. ടി ജെ ജോസഫ് എഴുതിയ 431 പേജുകളുള്ള 'അറ്റുപോവാത്ത ഓർമ്മകളിൽ' നിറയുന്നത് പൊള്ളുന്ന ജീവിതാനുഭവങ്ങൾ
മകളുടെ വിവാഹം ക്ഷണിക്കാൻ പോയി മടങ്ങവേ കാറിന്റെ ടയർ ശബ്ദത്തോടെ പൊട്ടി; അപകടമൊഴിവായത് ഭാഗ്യം; ടൂൾ കിറ്റ് എടുക്കാത്തതുകൊണ്ട് കുടുംബം സഹായത്തിനായി വാഹനങ്ങൾക്ക് കൈകാണിച്ചെങ്കിലും എല്ലാവരും നിർത്താതെ ഗമയിൽ; ഒടുവിൽ രക്ഷകനായി എത്തിയത് അസി.മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ; റോഡിൽ മുട്ടു കുത്തിയിരുന്ന് സ്വയം ടയർ മാറ്റുന്ന ടി.എസ്.പ്രജു ഫേസ്‌ബുക്കിൽ വൈറൽ
'ബംഗാളിൽ നിന്ന് സിപിഎം സർക്കാരാണ് എന്നെ പുറത്താക്കിയത്; എന്നെ സംരക്ഷിച്ചാൽ മുസ്ലിം വോട്ട്ബാങ്ക് നഷ്ടമാവുമെന്ന് അവർ കരുതി; പക്ഷേ ബംഗാളിൽ സിപിഎമ്മിനെ രക്ഷിക്കാൻ ആർക്കും കഴിഞ്ഞില്ല; മതം കൊണ്ടുള്ള കളി തീക്കളിയാണെന്ന് ഇനിയെങ്കിലും ഇടതുപക്ഷം മനസ്സിലാക്കണം; ഇന്ത്യൻ ബുദ്ധി ജീവികൾ ഇസ്ലാമിക തീവ്രവാദികൾക്കെതിരെ മിണ്ടാത്തത് എന്തുകൊണ്ടാണ്; യഥാർഥ ജനാധിപത്യമെന്നത് ഏതെങ്കിലും മതപക്ഷത്തെ സഹായിക്കലല്ല; തസ്ലീമ നസ്രീൻ തുറന്നടിക്കുന്നു
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
വീതി കുറഞ്ഞ റോഡിൽ ബെലോന പാർക്ക് ചെയ്തത് മതിലിനോട് ചേർന്ന്; കഷ്ടിച്ച് ഒരു വാഹനം മാത്രം പോകുന്നിടത്തെ ഒതുക്കിയിടൽ കണ്ട് പ്രതികാരാഗ്നിയിൽ ചോര തിളച്ചത് പള്ളീലച്ചന്; കാറിന്റെ മുന്നിലും പിന്നിലുമായി കല്ലുകൊണ്ട് ശക്തമായി ഉരച്ച് പെയിന്റ് കളഞ്ഞു: ഡോറിലും ബോണറ്റിലും കേടുപാടുകളും വരുത്തി; കലി തീരാതെ വീണ്ടും വീണ്ടും ആക്രമണം: മകന്റെ വിവാഹാവശ്യത്തിന് ബന്ധുവീട്ടിൽ എത്തിയവരുടെ കാറിന് നേരെ വികാരിയുടെ കാട്ടിയത് എല്ലാ സീമകളുടെ ലംഘിക്കുന്ന പ്രതികാരം; അന്വേഷണത്തിന് കോന്നി പൊലീസ്
കേട്ടപ്പോൾ ചങ്കുതകർന്നുപോയി; അവളെ പൊതിരെ തല്ലി വീട്ടിൽ നിന്നിറക്കി വിട്ടപ്പോഴും കലിയും സങ്കടവും അടങ്ങിയിരുന്നില്ല; എവിടെയാണെന്ന് പോലും അന്വേഷിച്ചില്ല; പതിന്നാലുകാരനെ 25കാരിയായ വനിതാ കൗൺസിലർ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ സത്യാവസ്ഥ പുറത്തുവന്നപ്പോൾ ഞെട്ടിയത് പിതാവ് മാത്രമല്ല നാട്ടുകാരും; മൂന്നാർ സർക്കാർ സ്‌കൂളിലെ സംഭവത്തിന്റെ പിന്നാമ്പുറം ഇങ്ങനെ
'പരിപാടി നടക്കുമ്പോൾ കാഴ്ചക്കാരായി പോലും ആരും ടൗണിൽ ഉണ്ടാവരുത്; റാലി തുടങ്ങുമ്പോഴേക്കും വ്യാപാരികൾ കടകൾ അടച്ചുവീട്ടിൽ പോകണമെന്നുള്ള വാട്‌സാപ്പ് പ്രചാരണം നടത്തി ബഹിഷ്‌കരിച്ചാലും ഇനി ബിജെപി കൂസില്ല; പൗരത്വ ഭേദഗതി നിയമം ബോധവത്കരിക്കാൻ വിളിച്ചുകൂട്ടിയ യോഗങ്ങളും റാലികളും ബഹിഷ്‌കരിച്ചത് അമ്പലപ്പുഴ വളഞ്ഞവഴി മുതൽ കാസർകോഡ് ബോവിക്കാനം വരെ; വ്യാപാരി വ്യവസായി ഏകോപന സമിതിയും വ്യാപാരി വ്യവസായി സമിതിയും കുത്തകയാക്കിയ മേഖലയിൽ പുതിയ തന്ത്രവുമായി ബിജെപി
കുന്നംകുളത്തെ കർഷക കുടുംബത്തിലെ അഞ്ചാമൻ; കാലിമെയ്‌ക്കലും കൃഷിയും ദാരിദ്രവും നിറഞ്ഞ കുട്ടിക്കാലം; ദുബായിലേക്ക് പറന്നത് ഓട്ടകാലണയുമായി; കപ്പയും മീനും വിളമ്പി കാശുകാരനായി; റിയൽ എസ്റ്റേറ്റിലും ഷിപ്പിംഗിലും പണമിറക്കിയപ്പോൾ ദുബൈ തമ്പിയും ഹോളിഡേ തമ്പിയുമായി വളർന്നു; കരുണാകരനുമായി അടുത്തതോടെ പിടി ഹൈക്കമാൻഡിലേക്കും നീണ്ടു; യുപിഎ ഭരണം നിയന്ത്രിച്ച വധേരയുടെ ബിസിനസ് പങ്കാളി ആയതോടെ കുമിഞ്ഞു കൂടിയത് ശതകോടികൾ; 1000 കോടിയുടെ അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് പൊക്കിയ സിസി തമ്പിയുടെ കഥ
പുലർച്ചെ വിനോദസഞ്ചാരികളെ കാണാതെ വന്നതോടെ ഡോർ തട്ടിയിട്ടും തുറന്നില്ല; ഡ്യൂപ്ലിക്കേറ്റ് താക്കോലിട്ട് തുറന്നതോടെ കണ്ടത് കുട്ടികളും സ്ത്രീകളുമടക്കം എട്ടുപേരും അബോധാവസ്ഥിയിൽ കിടക്കുന്ന നിലയിൽ; ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരികരിച്ചു; തണുപ്പ് അകറ്റാൻ ജനലുകൾ അടച്ച് ഹീറ്റർ ഓൺ ചെയ്തത് വില്ലനായി; കാർബൺ മോണോക്‌സൈഡ് ചോർന്നത് മരണകാരണമായെന്ന് പ്രാഥമിക നിഗമനം; ഞെട്ടലോടെ മലയാളികൾ
ഇടിക്കട്ടകൊണ്ട് മുഖത്തിടിച്ചാലും ഭാവം വരാത്ത പ്രണവ് മോഹൻലാൽ ഇത്തവണത്തെ മോശം നടൻ; കണ്ണിറുക്കി പറ്റിച്ച പ്രിയാവാര്യർ മോശം നടി; ഹൊറർ സിനിമ കോമഡി പടമാക്കിയ വിനയനും, കിളിപോയ സയൻസ് ഫിക്ഷൻ ഒരുക്കിയ ജെനീസ് മുഹമ്മദും മോശം സംവിധായകർ; ഇട്ടിമാണിയും കൽക്കിയും മോശം ചിത്രങ്ങൾ; മോസ്റ്റ് വെറുപ്പിക്കലിനുള്ള സമഗ്ര സംഭവനാ പുരസ്‌ക്കാരം ജയറാമിന്; 2019ലെ മോശം മലയാള സിനിമകൾക്കുള്ള അവാർഡ് കൊടുത്താൽ ഇങ്ങനെയിരിക്കും
ഐഡിയാ സ്റ്റാർ സിങ്ങറിന് മുമ്പ് പ്രശ്‌നമൊന്നുമില്ലായിരുന്നു; പാട്ടു പാടി പ്രശസ്തനായപ്പോൾ സ്ത്രീകളുമായി ചങ്ങാത്തം; കാണാൻ പാടില്ലാത്ത മെസേജ് ചോദ്യം ചെയ്തപ്പോൾ പീഡനങ്ങൾ; അഞ്ച് വർഷം അവിടെ നിന്നയാൾക്ക് എങ്ങനെയാണ് രണ്ടര വയസ്സിന്റെ വ്യത്യാസത്തിൽ രണ്ട് മക്കളുണ്ടാകുക; ആദ്യ ഭർത്താവിന് കുട്ടികളെ വിട്ടുനൽകിയത് പണം വാങ്ങിയിട്ടില്ലെന്ന് സൂര്യ; ബിഗ് ബോസിലെ സോമദാസിന്റെ വെളിപ്പെടുത്തൽ തള്ളി മുൻ ഭാര്യ: ഏഷ്യാനെറ്റ് ഷോയിൽ പാട്ടുകാരൻ പറഞ്ഞത് പച്ചക്കള്ളമോ?
താമരശ്ശേരി രൂപതാ മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിലിന് കോടഞ്ചേരി പള്ളി വികാരി ആയിരുന്നപ്പോൾ മുസ്ലിം യുവതിയിൽ കുഞ്ഞ് പിറന്നോ? ഒതുക്കി തീർക്കാൻ എംപിയായിരുന്ന എംഐ ഷാനവാസ് വഴി 50 ലക്ഷവും മാസം 25,000 രൂപയും നൽകിയോ? രൂപതാംഗമായ വീട്ടമ്മയുടെ പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ; ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് അന്ന ഷിബി; പച്ചക്കള്ളം പറഞ്ഞ് അപമാനിക്കുന്നുവെന്ന് സഭാ നേതൃത്വം; ലൗ ജിഹാദ് കാലത്ത് സീറോ മലബാർ സഭയെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാദം
അഡാർ ഊഡായ ലൗ, പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമേയം പറഞ്ഞ ഇരുപത്തിയൊന്നാം നൂറ്റാണ്ട്; ഏച്ചുകെട്ടിയ കഥയുമായി ദിലീപിന്റെ ജാക്ക് ഡാനിയൽ തൊട്ട് ആകാശ ഗംഗയെന്ന ചിരിപ്പിക്കുന്ന ഹൊറർ മൂവി വരെ; പൊട്ടമാണിയായിപ്പോയ ഇട്ടിമാണിയിൽ വീണ് മോഹൻലാൽ; ഗാനഗന്ധർവനിൽ മമ്മൂട്ടിക്കും പിഴച്ചു; കിളിപോയ സയൻസ് ്ഫിക്ഷനുമായി പൃഥ്വിരാജും കത്തിപൊലീസ് കഥയുമായി ടൊവീനോയും; ഒരു ശ്രദ്ധയുമില്ലാതെ കോടികൾ തുലച്ച് മലയാള സിനിമയും; 2019ലെ സൂപ്പർ ഫ്‌ളോപ്പുകൾ ഇങ്ങനെ
മകളുടെ ജനനേന്ദ്രയിത്തിൽ അടിക്കടി ഇൻഫക്ഷൻ കണ്ട അമ്മ ഭർത്താവിന്റെ പുതപ്പിനടിയിലായിരുന്ന മകളെ വിളിച്ചുണർത്തി വിവരം തിരക്കിയത് നിർണ്ണായകമായി; കൗൺസിലറുടെ ഇടപെടൽ പുറത്തു കൊണ്ടു വന്നത് മൃഗസംരക്ഷണ വകുപ്പ് ജീവനക്കാരനായ അച്ഛന്റെ ക്രൂരത; പൊലീസ് കണ്ടെത്തിയത് അമ്മായിയുടെ മക്കളുടെ ലൈംഗിക പീഡനവും; കേരളത്തെ ഞെട്ടിച്ച് അഴിക്കുള്ളിലായത് നഗ്ന ചിത്രങ്ങൾ മകളെ കാണിച്ച അച്ഛൻ
വേണ്ടി വന്നാൽ ദുബായിയെയും ആക്രമിക്കും എന്ന ഇറാന്റെ ഭീഷണിയിൽ നെഞ്ചിടിക്കുന്നത് മലയാളികൾക്ക്; ലക്ഷക്കണക്കിന് പ്രവാസി കുടുംബങ്ങളുടെ നെഞ്ചിൽ തീകോരിയിട്ട് റെവല്യൂഷണറി ഗാർഡ്‌സിന്റെ ഭീഷണി സന്ദേശം; യുദ്ധഭീതി ഉയർന്നതോടെ ഗൾഫ് മേഖലയിൽ അതീവജാഗ്രത; വിമാന സർവീസുകൾ നിർത്തിവെച്ചു; ഇറാനിലേക്കും ഇറാഖിലേക്കുമുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യക്കാർക്ക് നിർദ്ദേശം; ഇരുരാജ്യങ്ങളിലെയും വ്യോമപാത ഒഴിവാക്കാനും നിർദ്ദേശം; ഗൾഫിലേക്കുള്ള അമേരിക്കൻ വിമാനങ്ങളും സർവീസ് നിർത്തുന്നു
പൊലീസിലെ നിന്ന് അഞ്ച് വർഷ അവധിയിൽ ഗൾഫിൽ പോയ വിരുതൻ; ലീവ് തീർന്നപ്പോൾ മടങ്ങിയെത്തി മൂന്ന് മാസം കാക്കി കുപ്പായമിട്ട് വീണ്ടും മുങ്ങി; ഗാന്ധിപുരത്ത് ആരുഷിനേയും അമ്മയേയും ഇടിച്ചു തെറിപ്പിച്ച് മനസാക്ഷി ഇല്ലാതെ പെരുമാറിയത് പ്രവാസിയായ പൊലീസുകാരൻ! കണ്ണിൽച്ചോരയില്ലാത്ത... പണത്തിന്റെ അഹങ്കാരം കൂടുതലുള്ള കൊട്ടാരക്കര വെട്ടിക്കവല-പുലമൺ സദാനന്ദപുരം കിഴക്കേ വിളവീട്ടിൽ സജി മാത്യുവിനെ തള്ളി പറഞ്ഞ് നാട്ടുകാരും; ശ്രീകാര്യത്തെ ക്രൂരതയിലെ വില്ലന്റെ വീട് കണ്ടെത്തി മറുനാടൻ