Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഉമ്മൻ ചാണ്ടിയെ പുറത്താക്കാൻ അവസാനകാലത്തെ കടും വെട്ടെന്ന് പേരിട്ടു നിയമപരമായ ഇടപാടുകൾ പോലും ക്രമക്കേടാക്കി; എല്ലാം റദ്ദ് ചെയ്യാൻ നിയമിച്ച മന്ത്രി ബാലൻ കമ്മീഷൻ കണ്ടെത്തിയ ഏക ക്രമക്കേടും ഇപ്പോൾ ക്രമക്കേടല്ല; ഭക്തരെ സോപ്പിടാൻ പിണറായി സർക്കാർ റദ്ദാക്കിയ ശ്രീ അയ്യപ്പ ഡെന്റൽ കോളേജിന്റെ 22 ഏക്കർ ഭൂമിയും ചട്ടപ്രകാരമാക്കാൻ മന്ത്രിസഭാ യോഗം

ഉമ്മൻ ചാണ്ടിയെ പുറത്താക്കാൻ അവസാനകാലത്തെ കടും വെട്ടെന്ന് പേരിട്ടു നിയമപരമായ ഇടപാടുകൾ പോലും ക്രമക്കേടാക്കി; എല്ലാം റദ്ദ് ചെയ്യാൻ നിയമിച്ച മന്ത്രി ബാലൻ കമ്മീഷൻ കണ്ടെത്തിയ ഏക ക്രമക്കേടും ഇപ്പോൾ ക്രമക്കേടല്ല; ഭക്തരെ സോപ്പിടാൻ പിണറായി സർക്കാർ റദ്ദാക്കിയ ശ്രീ അയ്യപ്പ ഡെന്റൽ കോളേജിന്റെ 22 ഏക്കർ ഭൂമിയും ചട്ടപ്രകാരമാക്കാൻ മന്ത്രിസഭാ യോഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പ വിശ്വാസികളെ കൈവിട്ട് കളിക്കുകയാണ് പിണറായി സർക്കാർ. യുവതി പ്രവേശനത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ ഒളിച്ചു പാത്തും യുവതികളെ സന്നിധാനത്ത് എത്തിച്ച കേരളാ പൊലീസിന്റെ നിലപാടിന് കാരണം സ്ത്രീ പക്ഷ ചിന്തയാണ്. ഇങ്ങനെയുണ്ടായ വിശ്വാസികളുടെ നഷ്ടം നികത്താൻ പുതു മാർഗ്ഗവുമായെത്തുകയാണ് പിണറായി സർക്കാർ. ഉമ്മൻ ചാണ്ടിയെ അധികാരത്തിൽ നിന്ന് പുറത്താക്കാനായി അഴിമതിയുടെ നിഴലിൽ നിർത്തിയ ഒരു ആരോപണം കൂടി മറക്കുകയാണ് ഇടത് സർക്കാർ.

ക്രമക്കേടിന്റെപേരിൽ മുൻ യു.ഡി.എഫ്. സർക്കാർ ഇറക്കിയ ഉത്തരവ് റദ്ദാക്കിയ നടപടി പിൻവലിക്കാനൊരുങ്ങുകയാണ് സർക്കാർ. റാന്നി താലൂക്കിലെ വടശ്ശേരിക്കരയിൽ പാലതീയ നാടാർ സ്വയംഭൂ എജ്യുക്കേഷണൽ ട്രസ്റ്റിന് ഡെന്റൽ കോളേജിനായി 22 ഏക്കർ ഭൂമി കൈവശംവയ്ക്കുന്നതിന് അനുമതിനൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഇതിനായി ഭൂപരിഷ്‌കരണ നിയമത്തിൽ ഇളവനുവദിക്കും. ഇതിലൂടെ ഈ ട്രസ്റ്റിന് കീഴിലെ വിശ്വാസികളെ സർക്കാരിനൊപ്പം നിർത്താമെന്നാണ് പ്രതീക്ഷ. ചില പോക്കറ്റുകളിൽ ഇത് ഗുണം ചെയ്യുമെന്ന് സിപിഎമ്മും വിലിയരുത്തുന്നു. ഇതോടെ ഉമ്മൻ ചാണ്ടിയെ പ്രതിരോധത്തിലാക്കാൻ ഉന്നയിച്ച സിപിഎം ആരോപണങ്ങൾ വെറും രാഷ്ട്രീയ പ്രേരിതമാണെന്ന് ഇനി വിലയിരുത്തലുകൾ ഉയരും.

തമിഴ്‌നാട് സ്വദേശി അധ്യക്ഷനായ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ശ്രീ അയ്യപ്പാ ഡെന്റൽ കോളേജിനായി 22 ഏക്കർ ഭൂമി കൈവശംവയ്ക്കാൻ കഴിഞ്ഞ യു.ഡി.എഫ്. സർക്കാർ അനുമതിനൽകിയിരുന്നു. സർക്കാരിന്റെ അവസാനകാലത്തെ വിവാദതീരുമാനങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി ഇടതുസർക്കാർ അധികാരത്തിലെത്തിയ ഉടൻ ഇത് റദ്ദാക്കുകയായിരുന്നു. പാലതീയ നാടാർ സ്വയംഭൂ എജ്യുക്കേഷനൽ ട്രസ്റ്റിന്റെ നിയന്ത്രണത്തിലുള്ള ശ്രീ അയ്യപ്പ ഡെന്റൽ കോളജിന് 22 ഏക്കർ ഭൂമിയാണ് കൈവശം ഉണ്ടായിരുന്നത്. ഭൂപരിധി നിയമം അനുസരിച്ച് 15 ഏക്കർ മാത്രമെ കാവശം വെക്കാനാവൂ. വിദ്യാഭ്യാസ സ്ഥാപനമായതിനാൽ ഇവർക്ക് ഇളവ് നൽകാൻ ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനിച്ചു. .എന്നാൽ ഇടത് സർക്കാർ അധികാരത്തിലെത്തിയ ശേഷം മുൻസർക്കാർ അവസാനകാലത്ത് എടുത്ത തീരുമാനങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനിച്ചു.

ഇതിനായി മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. ഉപസമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ പാലതീയ നാടാർ സ്വയംഭൂ എജ്യൂക്കേഷനൽ ട്രസ്റ്റിന് നൽകിയ ഇളവ് റദ്ദുചെയ്തു. ഡന്റൽ കോഴ്‌സ് നടത്താൻ അംഗീകാരം ലഭിക്കുന്നതിനു മുമ്പു തന്നെ ഭൂപരിധി നിയമത്തിൽ ഇളവ് നൽകിയതു ക്രമക്കേടാണെന്നായിരുന്നു ഉപസമിതി കണ്ടെത്തിയത്. ഭൂപരിഷ്‌കരണ നിയമപ്രകാരമുള്ള നടപടിക്രമങ്ങൾ പാലിക്കാതെ അനുവദനീയ പരിധിയിൽക്കവിഞ്ഞ ഭൂമി കൈവശംവയ്ക്കാൻ അനുവദിച്ചെന്നായിരുന്നു വിലയിരുത്തൽ. 15 ഏക്കർ ഭൂമിയാണ് ഭൂപരിധി നിയമപ്രകാരം കൈവശംവയ്ക്കാനാവുക.

കോളേജിന് അനുമതിലഭിച്ച സാഹചര്യത്തിൽ ഇളവനുവദിക്കാമെന്നാണ് ബുധനാഴ്ച മന്ത്രിസഭാ യോഗത്തിലെ ധാരണ. അതേസമയം മന്ത്രിസഭാ തീരുമാനങ്ങൾ സംബന്ധിച്ച പത്രക്കുറിപ്പിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം ഉൾപ്പെടുത്തിയുമില്ല. അതീവ രഹസ്യമാക്കുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP