Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

എട്ടു കവറുകളിലായി അജ്ഞാത കേക്ക്; അസ്വഭാവികമായി തോന്നിയപ്പോൾ ബോംബാണോ എന്നു പോലും സംശയം; പൊലീസിൽ വിവരം അറിയിച്ചതോടെ ഓടിയെത്തി ബോംബ് സ്‌ക്വാഡും; പർദ ധരിച്ചെത്തിയ സ്ത്രീ കേക്ക് കവറുകൾ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ജീവനക്കാരുടെ മൊഴിയോടെ പിന്നെയും ദുരൂഹത; പരക്കം പാഞ്ഞ ഉദ്യോഗസ്ഥർ ഒടുവിൽ കേക്കിന്റെ സാംപിൾ എടുത്ത ശേഷം കേക്ക് നശിപ്പിച്ചു; കോഴിക്കോട് കലക്ട്രേറ്റിൽ ജഗപൊഗ ഗുലുമാൽ ഉണ്ടാക്കിയ കേക്കുകഥ

എട്ടു കവറുകളിലായി അജ്ഞാത കേക്ക്; അസ്വഭാവികമായി തോന്നിയപ്പോൾ ബോംബാണോ എന്നു പോലും സംശയം; പൊലീസിൽ വിവരം അറിയിച്ചതോടെ ഓടിയെത്തി ബോംബ് സ്‌ക്വാഡും; പർദ ധരിച്ചെത്തിയ സ്ത്രീ കേക്ക് കവറുകൾ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ജീവനക്കാരുടെ മൊഴിയോടെ പിന്നെയും ദുരൂഹത; പരക്കം പാഞ്ഞ ഉദ്യോഗസ്ഥർ ഒടുവിൽ കേക്കിന്റെ സാംപിൾ എടുത്ത ശേഷം കേക്ക് നശിപ്പിച്ചു; കോഴിക്കോട് കലക്ട്രേറ്റിൽ ജഗപൊഗ ഗുലുമാൽ ഉണ്ടാക്കിയ കേക്കുകഥ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ക്രിസ്തുമസ്- പുതുവത്സരകാലമാണ്, അതുകൊണ്ട് കേക്കുകൾ എല്ലായിടത്തും സുലഭമാണ്. എന്നാൽ ഏറ്റെടുക്കാൻ ആളില്ലാതെ സർക്കാർ ഓഫീസിൽ കേക്കുകൾ കൂട്ടത്തോടെ എത്തിയാൽ എന്തു ചെയ്യും? അതും ദുരൂഹമായ സാഹചര്യത്തിൽ. കോഴിക്കോട് കലക്ട്രേറ്റിൽ അജ്ഞാത സമ്മാനിച്ച കേക്ക് വലിയ ഗുലുമാൽ തന്നെയാണ് ഉണ്ടാക്കിയത്. ബോംബാണോ കേക്കാണോ അതോ സയനൈഡ് ചേർത്തതാണോ എന്ന വിധത്തിൽ പോലെ ചിന്തിച്ചു ഈ അജ്ഞാത കേക്ക് മൂലം.

ഇക്കളഴിഞ്ഞ വെള്ളായാഴ്‌ച്ചയാണ് പ്രശ്‌നങ്ങൾക്ക് മുഴുവൻ ഇടയാക്കി കേക്ക് പ്രശ്‌നം ഉണ്ടായത്. ആഴ്ചയിലെ അവസാന ദിവസത്തെ ജോലിയും കഴിഞ്ഞു ജീവനക്കാർ സ്ഥലം വിടാനൊരുങ്ങവേയാണു താഴെ നിലയിൽ കോൺഫറൻസ് ഹാളിനു സമീപത്തായി മേശപ്പുറത്തു 8 കവറുകളിൽ കേക്ക് കണ്ടത്. പൂവാട്ടുപറമ്പിലെ ഒരു ബേക്കറിയിൽ നിന്നുള്ള കേക്കായിരുന്നുത്. എട്ടു കേക്കുകൾ ഒരുമിച്ചു കണ്ടതോടെ സംശയമായി.. ആരുടേതാണ് കേക്കെന്നോ എന്തിനു വെച്ചുവെന്നോ ആർക്കും അറിവുണ്ടായില്ല.

വൈകിട്ട് മൂന്നരയോടെ പർദ ധരിച്ച ഒരു സ്ത്രീ കേക്ക് കവറുകൾ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ചില ജീവനക്കാർ പറഞ്ഞു. അവർ എന്തോ ആവശ്യത്തിനു വന്നപ്പോൾ തൽക്കാലത്തേക്കു കവർ മേശപ്പുറത്തു വച്ചതാണെന്നാണു കണ്ടവർ വിചാരിച്ചത്. സ്ത്രീ ഓട്ടോറിക്ഷയിലാണു വന്നതെന്നും അവർ അതിൽ തന്നെ തിരിച്ചു പോയി എന്നും ചിലർ പറഞ്ഞു. അതോടെ കേക്കിന്റെ കാര്യത്തിൽ ദുരൂഹതയായി. ഇതോടെ എല്ലാവർക്കും സംശയമായി. കൊല്ലം കലക്ട്രേറ്റിലെ സ്‌ഫോടനം പോലും ചിലർ ഓർത്തെടുത്തു.

കലക്ടർ സ്ഥലത്തില്ലാത്തതിനാൽ എഡിഎം റോഷ്ണി നാരായണനെ ജീവനക്കാർ കാര്യം അറിയിച്ചു. അവർ പൊലീസിനു വിവരം നൽകി. ഇതോടെ പൊലീസ് കുതിച്ചെത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും തുടങ്ങിയ സന്നാഹങ്ങളുമായാമ് പൊലീസ് സ്ഥലത്തെത്തിയത്. നിരീക്ഷണ ക്യാമറയിൽ നോക്കി ആളെ കണ്ടെത്താൻ പൊലീസ് വിചാരിച്ചെങ്കിലും കലക്ടറേറ്റിൽ ആ ഭാഗത്തൊന്നും ക്യാമറ സംവിധാനമില്ല. അവസാനം സാംപിൾ എടുത്ത ശേഷം കേക്ക് പൊലീസ് നശിപ്പിച്ചു.ഉച്ചയോടെ മെഡിക്കൽ പൊലീസ് സ്റ്റേഷനിലും സ്ത്രീ കേക്കുമായി എത്തിയിരുന്നതായി അറിഞ്ഞു.

അവിടെ കേക്ക് സ്വീകരിക്കാൻ തയാറാകാഞ്ഞപ്പോൾ കലക്ടറേറ്റിൽ കൊടുക്കാമെന്നും പറഞ്ഞ് മടങ്ങി. പൂവാട്ടുപറമ്പിലെ ബേക്കറിയിൽ പോയി നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോൾ അതിൽ ഒരു സ്ത്രീ 15 കേക്കും കുറച്ചു ലഡുവും വാങ്ങിയതായി കണ്ടെത്തി. സ്ത്രീ പെരുവയൽ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. അടുത്തിടെ വിദേശത്തുനിന്ന് എത്തിയ സ്ത്രീ സന്തോഷസൂചകമായി സർക്കാർ ജീവനക്കാർക്കു മധുരം നൽകാൻ തീരുമാനിച്ചതാണെന്നാണ് സൂചന. പൊലീസ് വിശദമായ അന്വേഷണത്തിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP