Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ക്വാറന്റെയ്ൻ കേന്ദ്രമാക്കാൻ ഹോട്ടൽ നൽകിയില്ല; നഗരസഭയിൽ നിന്ന് മൂന്ന് തവണ അറിയിപ്പ് നൽകിയിട്ടും കുലുങ്ങാതെ ഹോട്ടൽ ഉടമ; കലക്ടറുടെ നിർദേശ പ്രകാരം ആഡംബര ഹോട്ടൽ പിടിച്ചെടുത്ത് ആർഡിഒ; ഒദ്യോഗിക അറിയിപ്പ് ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഹോട്ടൽ വിട്ടുനൽകുന്നതിന് എതിർപ്പില്ലെന്നും ഹോട്ടലുടമ

ക്വാറന്റെയ്ൻ കേന്ദ്രമാക്കാൻ ഹോട്ടൽ നൽകിയില്ല; നഗരസഭയിൽ നിന്ന് മൂന്ന് തവണ അറിയിപ്പ് നൽകിയിട്ടും കുലുങ്ങാതെ ഹോട്ടൽ ഉടമ; കലക്ടറുടെ നിർദേശ പ്രകാരം ആഡംബര ഹോട്ടൽ പിടിച്ചെടുത്ത് ആർഡിഒ; ഒദ്യോഗിക അറിയിപ്പ് ലഭിക്കുന്നതിൽ ഉണ്ടായ കാലതാമസമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ഹോട്ടൽ വിട്ടുനൽകുന്നതിന് എതിർപ്പില്ലെന്നും ഹോട്ടലുടമ

ജാസിം മൊയ്തീൻ

കോഴിക്കോട്: വിദേശത്ത് നിന്നെത്തുന്നവരെ ക്വാറന്റെയ്നിൽ താമസിപ്പിക്കാൻ ഹോട്ടൽ വിട്ടുനൽകിയില്ലെന്ന് ആരോപണം. പയ്യോളി തീർത്ഥ ഇന്റർനാഷണൽ ഹോട്ടലിനെതിരെയാണ് നഗരസഭ പരാതി ഉന്നയിച്ചത്. നഗരസഭയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആർഡിഒ നേരിട്ടെത്തിയതോടെ ഹോട്ടൽ വി്ട്ടുനൽകുകയും ചെയ്തു. നേരത്തെ പയ്യോളി നഗരസഭയിൽ നിന്ന് മൂന്ന് തവണ അറിയിപ്പ് നൽകിയിട്ടും ഹോട്ടൽ വിട്ടുനൽകാൻ തയ്യാറായിട്ടില്ലായിരുന്നു. ഇതോടൊപ്പം ക്വാറന്റെയിൻ കേന്ദ്രമാക്കുന്നതിൽ നിന്ന് ഒഴിവാക്കാനായുള്ള ശ്രമവും നടന്നതായി നഗരസഭ ആരോപിക്കുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് പയ്യോളി നഗരസഭാ സെക്രട്ടറി കളക്ടർക്ക് പരാതി നൽകുന്നത്. കളക്ടറുടെ നിർദ്ദേശപ്രകാരം വടകര ആർഡിഒ നേരിട്ടെത്തി താക്കോൽ ആവശ്യപ്പെട്ടെങ്കിലും തൊഴിലാളികൾ തയ്യാറായില്ല. പൂട്ട് പൊളിക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പിലാക്കാൻ ആർഡിഒ തയ്യാറെടുത്തതോടെ തൊഴിലാളികൾ താക്കോൽ കൈമാറുകയായിരുന്നു. അതേ സമയം നഗരസഭാ അധികൃതരിൽ നിന്ന് അറിയിപ്പ് ലഭിക്കുന്നതിലുണ്ടായ കാലതാമസം കൊണ്ടുണ്ടായ തെറ്റിദ്ധാരണയാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ഹോട്ടലുടമ അറിയിച്ചു. ഹോട്ടൽ വിട്ടുനൽകുന്നതിന് പൂർണ്ണസമ്മതമാണെന്നും ഹോട്ടലുടമ പറഞ്ഞു. ഹോട്ടലിലെ മാനേജറുടെ നമ്പറിലായിരുന്നു നഗരസഭ ബന്ധപ്പെട്ടത്. അയാൾ ഇപ്പോൾ നാട്ടിലാണുള്ളത്.

ഹോട്ടലുടമ കോഴിക്കോട് ക്വാറന്റെയിനിലുമായിരുന്നു. ഇതിനെ തുടർന്ന് പരസ്പരം തൊഴിലാളികളുമായി ബന്ധപ്പെടാനും നഗരസഭക്ക് താക്കോൽ കൈമാറാനും കാലതാമസം ഉണ്ടാകുക മാത്രമാണുണ്ടായത്. ഹോട്ടൽ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നൽകാത്തതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. സർക്കാർ നടപടികളോട് പൂർണമായും സഹകരിക്കുമെന്നും ഹോട്ടലുടമ പറഞ്ഞു. ഹോട്ടൽ ഏറ്റെടുത്തതിന് പിന്നാലെ പരമാവധി ആളെപ്പാർപ്പിക്കാനുള്ള സൗകര്യമൊരുക്കുക്കുകയാണ് റവന്യൂ അധികൃതർ. 50 ആളുകളെയെങ്കിലും ഇവിടെ പാർപ്പിക്കാനാകുമെന്നാണ് കരുതുന്നത്.

അതേ സമയം ദുബായിൽ നിന്ന് ഇന്ന് കരിപ്പൂരിലെത്തുന്ന വിമാനത്തിൽ കോഴിക്കോട് ജില്ലക്കാരായ 70 യാത്രക്കാരാണുള്ളത്. ഇവരെ സ്വീകരിക്കാനുള്ള എല്ല തയ്യാറെടുപ്പുകളും ജില്ലയിൽ പൂർത്തിയായി. ആരോഗ്യപരിശോധനക്ക് ശേഷം പുറത്തിറങ്ങുന്ന കോഴിക്കോട് ജില്ലയിലെ യാത്രക്കാരെ രാമനാട്ടുകരയിൽ മൂന്നിടങ്ങളിലായി താമസിപ്പിക്കാനാണ് തീരുമാനം.

സീപാലസ് ഹോട്ടൽ, ചാലിയാർ ടൂറിസ്റ്റ് ഹോം, ലക്ഷദ്വീപ് ഹൗസ് എന്നിവിടങ്ങളിലായിരിക്കും കോഴിക്കോട് ജില്ലയിൽ നിന്നുള്ളവരെ പാർപ്പിക്കുക. പ്രവാസികൾ കൂടുതലായി എത്തുന്ന ജില്ല എന്ന നിലയിൽ 567 ക്വാറന്റെയിൻ കേന്ദ്രങ്ങളാണ് ആദ്യ ഘട്ടത്തിൽ കോഴിക്കോട് ജില്ലയിൽ ഒരുക്കിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിലായിരിക്കും ഈ കേന്ദ്രങ്ങൾ. ഭക്ഷണമെത്തിക്കാൻ കുടുംബശ്രീയും കമ്മ്യൂണിറ്റി കിച്ചണുമുണ്ടാകും. പണം നൽകാൻ സാധിക്കുന്നവർക്ക് എസി മുറികളിൽ കഴിയാനുള്ള സൗകര്യവുണ്ടാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP