Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പെൺകുട്ടികളുടെ യൂണിഫോമിന് ഇറക്കമില്ലെന്ന് പരാതി; സ്‌കൂളിന് നേരേ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണം; ഇഷ്ടാനുസരണം പാവാടയുടെ നീളം കൂട്ടാൻ ഹെഡ്‌മിസ്ട്രസ് അനുമതി നൽകിയിട്ടും കാൽപാദം വരെ മറയ്ക്കണമെന്ന് വാശി; പ്രതിഷേധച്ചൂടിൽ സ്‌കൂളിലെ ജലസംഭരണിയും ഉപകരണങ്ങളും തകർത്ത പ്രവർത്തകർ ഗാന്ധിജിയുടെ ഫോട്ടോയും എറിഞ്ഞു പൊട്ടിച്ചു; കരുനാഗപ്പള്ളി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവാദം കെട്ടടങ്ങുന്നില്ല

പെൺകുട്ടികളുടെ യൂണിഫോമിന് ഇറക്കമില്ലെന്ന് പരാതി; സ്‌കൂളിന് നേരേ ക്യാമ്പസ് ഫ്രണ്ടിന്റെ ആക്രമണം; ഇഷ്ടാനുസരണം പാവാടയുടെ നീളം കൂട്ടാൻ ഹെഡ്‌മിസ്ട്രസ് അനുമതി നൽകിയിട്ടും കാൽപാദം വരെ മറയ്ക്കണമെന്ന് വാശി; പ്രതിഷേധച്ചൂടിൽ സ്‌കൂളിലെ ജലസംഭരണിയും ഉപകരണങ്ങളും തകർത്ത പ്രവർത്തകർ ഗാന്ധിജിയുടെ ഫോട്ടോയും എറിഞ്ഞു പൊട്ടിച്ചു; കരുനാഗപ്പള്ളി ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിവാദം കെട്ടടങ്ങുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

കരുനാഗപ്പള്ളി: ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ പെൺകുട്ടികളുടെ യൂണിഫോം മുട്ടുവരെ ഇറക്കമുള്ള പാവാടയാക്കിയ സംഭവം വിവാദമായിരുന്നു.വിദാർഥി സംഘടനകളുടെ സമരത്തെ തുടർന്ന് പാവാടയുടെ നീളം ഇഷ്ടാനുസരണം കൂട്ടാൻ സ്‌കൂൾ ഹെഡ്‌മിസ്ട്രസ്സ് അനുവാദം നൽകി. സംഭവം നേരത്തെ മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു. കെ.എസ്.യു അടക്കമുള്ള വിദ്യാർത്ഥി സംഘടനകൾ സ്‌കൂളിൽ സമരം നടത്തിയതിനെ തുടർന്നാണ് ഹെഡ്‌മിസ്ട്രസ് തീരുമാനം മാറ്റിയത്.ഇതേ തുടർന്ന് കെഎസ് യു സമരം പിൻവലിച്ചെങ്കിലും എബിവിപിയും ക്യാമ്പസ് ഫ്രണ്ടും പ്രതിഷേധം തുടർന്നു.

കാൽ മൊത്തം മറയുന്ന തരത്തിലായിരിക്കണം യൂണിഫോം എന്നായിരുന്നു ഇരുസംഘടനകളുടെയും വാദം.ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മുപ്പതോളം വരുന്ന ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ വടികളുമേന്തി സ്‌കൂളിലേക്ക് മാർച്ച് നടത്തിയത്. സ്‌കൂളിലേക്കുള്ള വഴിയിൽ ഇവർ പ്‌സ്് ടു വിജയശതമാനത്തിന്റെയും മറ്റും ഫ്‌ളക്‌സ് ബോർഡുകൾ അടിച്ചുതകർത്തു.സ്‌കൂൾ ഗേറ്റ് അടച്ചിട്ടെങ്കിലും അത് ചാടിക്കടന്ന പ്രവർത്തകർ പഴയ കെട്ടിടത്തിന്റെ ഓടുകൾ എറിഞ്ഞുതകർത്തു.വരാന്തയിലുണ്ടായിരുന്ന ഗാന്ധിജിയുടെ ഫോട്ടോ എറിഞ്ഞുതകർത്തു.

കാൽ പാദം വരെ മറയ്ക്കുന്ന വസ്ത്രം വേണം പെൺകുട്ടികൾ ധരിക്കാൻ എന്ന ആവശ്യം ഉന്നയിച്ചായിരുന്നു അക്രമം. സ്‌കൂളിലെ കുടിവെള്ള ശുദ്ധീകരണ സംവിധാനങ്ങളും മറ്റ് ഉപകരണങ്ങളും അടിച്ച് തകർക്കുകയും ചെയ്തു.സംഭവത്തെ തുടർന്ന് അഞ്ച് പേർ അറസ്റ്റിലായിട്ടുണ്ട്.

ചുരിദാർ ആയിരുന്ന യൂണിഫോം ഈ അധ്യയന വർഷം മുതൽ മുട്ടുവരെയുള്ള പാവാടയാക്കി മാറ്റുവാൻ ആയിരുന്നു സ്‌കൂൾ അധികൃതരുടെ തീരുമാനം. പുതിയ പരിഷ്‌ക്കരണം വിദ്യാർത്ഥിനികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ആയിരുന്നു.ചുരിദാർ ആയിരുന്ന യൂണീഫോം മുട്ടുവരെ ഇറക്കമുള്ള പാവാടയും ഷർട്ടും ജാക്കറ്റുമായി മാറ്റുകയും അവയ്ക്ക് ഓർഡർ നൽകുകയും ചെയ്തു. സ്‌കൂളിലെ ഭൂരിഭാഗം വിദ്യാർത്ഥിനികളും സൈക്കിളിലാണ് സ്‌ക്കൂളിലെത്തുന്നത്. പാവാട ആകുമ്പോൾ സൈക്കിളിൽ യാത്രചെയ്യാൻ കഴിയില്ല. കാരണം നഗ്നത പുറത്ത് കാണും എന്നതിനാലാണ്. അതിനാൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഏറെ ആശങ്കയിലായിരുന്നു. കഴിഞ്ഞ പി.ടി.എ മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.2500 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌ക്കൂളാണിത്. ചൂടുകാലത്ത് സോക്‌സ്, ഷൂസ്, ടൈ എന്നിവ ധരിക്കാൻ നിർബ്ബന്ധിക്കരുതെന്ന കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇത് ലംഘിക്കുന്ന തരത്തിലായിരു്ന്നു യൂണിഫോം മാറ്റം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP