Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എസ്എൻസി- ലാവലിൻ കമ്പനിയെ കനേഡിയൻ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയതോടെ പുതിയ നീക്കവുമായി സിബിഐ; കാനഡയിലെ നിയമ പരിരക്ഷ ഇല്ലാതായ കമ്പനിയിൽ നിന്നും കേരളത്തിലെ അഴിമതി ഇടപാടിലെ വിവരം തേടാൻ നീക്കം; ലാവലിൻ കമ്പനിയുടെ വിചാരണ ഒഴിവാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചെന്ന ആരോപണത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച് ജസ്റ്റിൻ ട്രൂഡ് മന്ത്രിസഭയിലെ വനിതാ മന്ത്രി; പിണറായി വിജയനെ വിവാദത്തിലാക്കിയ ലാവലിൻ കമ്പനി കാനേഡിയൻ രാഷ്ടീയത്തിലും കോളിളക്കം സൃഷ്ടിക്കുന്നു

എസ്എൻസി- ലാവലിൻ കമ്പനിയെ കനേഡിയൻ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയതോടെ പുതിയ നീക്കവുമായി സിബിഐ; കാനഡയിലെ നിയമ പരിരക്ഷ ഇല്ലാതായ കമ്പനിയിൽ നിന്നും കേരളത്തിലെ അഴിമതി ഇടപാടിലെ വിവരം തേടാൻ നീക്കം; ലാവലിൻ കമ്പനിയുടെ വിചാരണ ഒഴിവാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചെന്ന ആരോപണത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച് ജസ്റ്റിൻ ട്രൂഡ് മന്ത്രിസഭയിലെ വനിതാ മന്ത്രി; പിണറായി വിജയനെ വിവാദത്തിലാക്കിയ ലാവലിൻ കമ്പനി കാനേഡിയൻ രാഷ്ടീയത്തിലും കോളിളക്കം സൃഷ്ടിക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ നേതാക്കളെ നേരിടാൻ വേണ്ടി സിബിഐയെ ഉപയോഗിക്കാൻ കേന്ദ്രസർക്കാറുകൾ ശ്രമിക്കുന്നത് പതിവാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇത്തരത്തിൽ സിബിഐ വേട്ടയാടിയതിന്റെ ഫലമാണ് ലാവലിൻ കേസെന്നാണ് സിപിഎം കാലങ്ങളായി ആലോചിച്ചിരുന്നത്. വീണ്ടും ലോക്‌സഭാ തെരഞ്ഞടുപ്പ് അടുത്തതോടെ പിണറായി വിജയനും സിപിഎമ്മിനെയും ആശങ്കയിലാക്കി ലാവലിൻ കേസ് ചൂടുപിടിക്കുകയാണ്. അടുത്തിടെ കാനഡയിൽ ഉണ്ടായ സംഭവ വികാസങ്ങളാണ് കേരള രാഷ്ട്രീയവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കനേഡിയൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ലാവലിൻ കേസുമായി ബന്ധപ്പെട്ട്

ഗദ്ദാഫിയുടെ കാലത്ത് ലിബിയയിൽ നടന്ന നിർമ്മാണ പദ്ധതികളുടെ കാരാർ നേടാൻ വേണ്ടി എസ്എൻസി ലാവലിൻ കമ്പനി വലിയ തോതിൽ കൈക്കൂലി നൽകിയെന്ന ആരോപണത്തെ തുടർന്ന് ലാവലിൻ കമ്പനിക്കെതിരെ കനേഡിയൻ സർക്കാർ നടപടി സ്വീകരിച്ചിരിക്കയാണ്. ആഗോള ഭീമനായ ലാവലിനെതിരെ കനേഡിയൻ പാർലമെന്റ് അഴിമതി കേസിൽ വിചാരണ ചെയ്യാൻ തിരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ കാനഡയിൽ കോളിളക്കം സൃഷ്ടിക്കുന്നത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ് അടക്കം ആരോപണ വിധേയരാണ് ഈ വിവാദത്തിൽ. ഇതിനിടെ ലാവലിൻ കമ്പനി അധികാരികൾക്കെതിരായ വിചാരണ ഒഴിവാക്കാൻ പ്രധാനമന്ത്രി കനേഡിയൻ മന്ത്രിയോട് നിർദേശിച്ചെന്ന ആരോപണത്തിന് പിന്നാലെ മന്ത്രി ജോഡി വിൽസൺ റെയ്‌ബോൾഡ് രാജിവെച്ചു. ട്രൂഡിനെയും വെട്ടിലാക്കുന്ന വിധത്തിലായിരുന്നു ജോഡി വിൽസൺ രാജിവെച്ചത്.

ലാവലിൻ കമ്പനിക്കെതിരായ വിചാരണ ഒഴിവാക്കാൻ വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ഇതിനായി വിൽസൺ റെയ്‌ബോൾഡിൽ സമ്മർദ്ദം ചെലുത്തിയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യം ട്രൂഡും നിഷേധിക്കുകയുണ്ടായി. ഈ സംഭവത്തിന് പിന്നാലെയാണ് ജോഡി വിൽസൺ രാജിവെച്ചത്. ഇതോടെ പ്രധാനമന്ത്രിയും വിഷയത്തിൽ സമ്മർദ്ദത്തിലായി. തൊണ്ണൂറുകളിൽ ലിബിയ അടക്കമുള്ള രാജ്യങ്ങളിൽ നടപ്പാക്കിയ പദ്ധതികൾക്കു പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ എസ്.എൻ.സി ലാവ്‌ലിനെ വിചാരണ ചെയ്യാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ വിചാരണയിൽ കമ്പനിക്ക് അനുകൂല നിലപാട് സ്വീകരിക്കൻ പ്രോസിക്യൂട്ടർമാർ വഴി ശ്രമം നടന്നെന്ന ആക്ഷേപമാണ് കനേഡിയൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയത്.

അഴിമതി് കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ നൈൽ ബ്രൂസ് കുമ്പസാരവുമായി രംഗത്തുവന്നിരുന്നു. കമ്പനിയുടെ പ്രവർത്തനം നിലയ്ക്കുന്ന തരത്തിലുള്ള കടുത്ത നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിൽനിന്നു പിൻവാങ്ങണമെന്നു ബ്രൂസ് അഭ്യർത്ഥിച്ചു. കാനഡ നടപടി പ്രഖ്യാപിച്ചതൊടെ ലാവ്‌ലിനെ ലോകബാങ്ക് രാജ്യാന്തരതലത്തിൽ കരിമ്പട്ടികയിലാക്കിയിരിക്കുകയാണ്. കമ്പനി വിദേശത്തു നടത്തിയ അഴിമതിയും ക്രമക്കേടും വിചാരണ ചെയ്യരുതെന്നു കഴിഞ്ഞ മാസം അവസാനം അയച്ച ആദ്യ കത്തിൽ ബ്രൂസ് ആവശ്യപ്പെട്ടെങ്കിലും കനേഡിയൻ സർക്കാർ തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് അവസാന ശ്രമമെന്ന നിലയിൽ മാപ്പപേക്ഷയുമായി ബ്രൂസ് രംഗത്തെത്തിയത്.

എസ്്.എൻ.സി. ലാവ്‌ലിൻ കമ്പനിക്ക് എന്തു സംഭവിക്കുമെന്നു പല രാജ്യങ്ങളും ഉറ്റുനോക്കുന്നുണ്ട്. കുറ്റവിചാരണ എന്തു പ്രത്യാഘാതമുണ്ടാക്കുമെന്ന ചോദ്യവും ശക്തമായി ഉയർന്നിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് കാര്യങ്ങൾ മാറിയതെന്നു മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിൽ ബ്രൂസ് വ്യക്തമാക്കുന്നു. 'സംഭവിച്ചുപോയ തെറ്റായ കാര്യങ്ങൾക്കെല്ലാം ആദ്യ കത്തിൽ മാപ്പ് പറഞ്ഞതാണ്. എസ്.എൻ.സി ലാവ്‌ലിന്റെ 2012 നു മുൻപുള്ള സാരഥികളാണ് തെറ്റായ പ്രവൃത്തികൾക്ക് ഉത്തരവാദികൾ. ഇപ്പോഴത്തെ ചുമതലക്കാർക്ക് അവയിൽ യാതൊരു പങ്കുമില്ല' കത്തിൽ നൈൽ ബ്രൂസ് വ്യക്തമാക്കുന്നു. തെറ്റുചെയ്ത വ്യക്തികളെ വിചാരണ ചെയ്യാമെങ്കിലും കമ്പനിക്കെതിരേ നടപടിയെടുക്കുന്നതു കാനഡയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും തൊഴിലാളികളും ഓഹരിയുടമകൾക്കും ബുദ്ധിമുട്ടുണ്ടാക്കുകമെന്നും അദ്ദേഹം പറയുന്നു.

ലിബിയയിൽ കമ്പനി ക്രമക്കേട് നടത്തിയ കാലയളവിലെ എല്ലാ അഴിമതികളും വിചാരണ ചെയ്യാനാണ് കാനഡയുടെ തീരുമാനം. ലിബിയയിലേത് ഒറ്റപ്പെട്ട അഴിമതിയല്ലെന്നു റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്. ലിബിയയിൽ വൻകിട പദ്ധതികൾ നടപ്പാക്കാൻ ഭരണാധികാരിയായിരുന്ന മുവമ്മർ ഗദ്ദാഫിയുടെ മകനു വലിയ തുക കൈക്കൂലി നൽകാൻ ലാവ്‌ലിൻ കമ്പനിയുടെ അന്നത്തെ പ്രസിഡന്റ് തയാറായെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച തെളിവുകൾ ലിബിയ കൈമാറിയിരുന്നു. നദീതട പദ്ധതിയുമായി ബന്ധപ്പെട്ട് അടക്കം അഴിമതി ആരോപണങ്ങൾ കമ്പനിക്കെതിരെ ഉയർന്നിരുന്നു. 47.7 മില്യൻ ഡോളറിന്റെ അഴിമതി ആരോപണമാണ് കമ്പനിക്കെതിരെ ഉയർന്നിരിക്കുന്നത്.

അവസരം മുതലാക്കാൻ സിബിഐ

അതേസമയം സിപിഎമ്മിനെയും പിണറായി വിജയനെയും അടക്കം ആശങ്കയിലാക്കുന്നത് കനേഡിയൻ സാഹചര്യം മുതലെടുത്ത് കേരളത്തിലെ അഴിമതി ആരോപണത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കമാണ്. കമ്പനിയുടെ വിവാദ ഇടപാടുകളിൽ പരിശോധന നടക്കുമ്പോൾ കനേഡിയൻ ഫെഡറൽ പൊലീസുമായി സിബിഐ ബന്ധപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടാകും എന്നതാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. നിലവിൽ കേസ് സുപ്രീംകോടതിയിലാണ്. ഇടപാട് നടക്കുമ്പോൾ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ കേസിൽ നിന്നും ഹൈക്കോടതി ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ സിബിഐ നൽകിയ അപ്പീൽ സുപ്രീംകോടതിയിലുണ്ട്. കേസ് വിചാരണ തുടങ്ങുന്ന ഘട്ടത്തിൽ കൂടുതൽ തെളിവെന്ന നിലയിൽ ലാവലിൻ കമ്പനിയിൽ നിന്നും ലഭിക്ക വിവരങ്ങൾ സമർപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഇടപാടുകൾ. കനേഡിയൻ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ലാവ്‌ലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ കാനഡയിൽ നിയമപരമായി ലഭിച്ചിരുന്ന സംരക്ഷണം കമ്പനിക്ക് ഇല്ലാതായിട്ടുണ്ട്. ഇതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സിബിഐയുടെ കണക്കുകൂട്ടൽ. ലാവ്‌ലിന്റെ അക്കൗണ്ട്, ബാങ്ക് രേഖകൾ അടക്കം ശേഖരിക്കാനാണ് സിബിഐ ശ്രമം.

കേരളത്തിൽ ലാവലിൻ കമ്പനിയെ വിവാദത്തിലാക്കിയത് പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുതി പദ്ധതികളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളാണ്. കേരളത്തിലെ പദ്ധതിയിൽ മാത്രമല്ല ലാവലിൻ കമ്പനിക്കെതിരെ ആക്ഷേപം ഉയർന്നിരുന്നത്. ആഗോള വ്യാപകമായി കരാറുകൾ പിടിക്കുന്നതിൽ ലാവലിൻ കമ്പനിക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP