Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു ദിവസം മുഴുവൻ വൈദികനോടൊപ്പം ഹോട്ടലിൽ കഴിഞ്ഞിട്ട് അതിനെ പിന്നീട് എങ്ങനെ പീഡനമായി കണക്കാക്കാൻ കഴിയും; കാമുകനാൽ 16-ാം വയസ്സിൽ പീഡിപ്പിക്കപ്പെട്ട് അയാൾ പിന്നീട് വൈദികനായാൽ അതിനെ വൈദിക പീഡനം എന്ന് വിളിക്കാൻ കഴിയില്ല; പരാതി നൽകിയ സ്ത്രീകൾ കുഴപ്പക്കാരെന്ന് കപ്പൂച്ചിൻ സഭയുടെ പ്രസിദ്ധീകരണം; പ്രതിഷേധം വ്യാപകമായതോടെ ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന സഭാ നേതൃത്വം

ഒരു ദിവസം മുഴുവൻ വൈദികനോടൊപ്പം ഹോട്ടലിൽ കഴിഞ്ഞിട്ട് അതിനെ പിന്നീട് എങ്ങനെ പീഡനമായി കണക്കാക്കാൻ കഴിയും; കാമുകനാൽ 16-ാം വയസ്സിൽ പീഡിപ്പിക്കപ്പെട്ട് അയാൾ പിന്നീട് വൈദികനായാൽ അതിനെ വൈദിക പീഡനം എന്ന് വിളിക്കാൻ കഴിയില്ല; പരാതി നൽകിയ സ്ത്രീകൾ കുഴപ്പക്കാരെന്ന് കപ്പൂച്ചിൻ സഭയുടെ പ്രസിദ്ധീകരണം; പ്രതിഷേധം വ്യാപകമായതോടെ ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന സഭാ നേതൃത്വം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓർത്തഡോക്സ് സഭയിലെ നാല് വൈദികർക്കും ജലന്ധർ ബിഷപ്പിനുമെതിരായ ലൈംഗിക വിവാദം ആളിക്കത്തുമ്പോൾ വൈദികരെ ന്യായീകരിച്ച് സഭാ പ്രസിദ്ധീകരണം. കത്തോലിക്ക സഭയിലെ സന്യാസി സമൂഹമായ കപ്പൂച്ചിയൻ വൈദികരുടെ നേതൃത്വത്തിലുള്ള പ്രസിദ്ധീകരണമായ ഇന്ത്യൻ കറന്റ്സിന്റെ ജൂലായ് ലക്കത്തിലെ എ.ജെ ഫിലിപ്പിന്റെ 'ലൈംഗികത എങ്ങനെ പീഡനമാവും' എന്ന ലേഖനത്തിലാണ് വൈദികരെ ന്യായീകരിക്കുന്നത്.

ഒരു ദിവസം മുഴുവൻ വൈദികനോടൊപ്പം ഹോട്ടലിൽ കഴിഞ്ഞിട്ട് അതിനെ പിന്നീട് എങ്ങനെ പീഡനമായി കണക്കാക്കാൻ കഴിയുമെന്നതടക്കം നിരവധി ആരോപണങ്ങളാണ് ഇരകൾക്കെതിരേ ലേഖകൻ ഉയർത്തുന്നത്. ആരോപണ വിധേയരായ ഓർത്തഡോക്സ് സഭയിലെ അഞ്ച് വൈദികരുമായും, ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലുമായും തനിക്ക് പണ്ട് മുതലേ നല്ല ബന്ധമുള്ളതിനാൽ എന്താണ് സംഭവിച്ചതെന്നറിയാമെന്നാണ് ലേഖകന്റെ അവകാശവാദം.

വീട്ടിൽ കളവ് പറഞ്ഞാണ് യുവതി കൊച്ചിയിലെ ആഡംബര ഹോട്ടലിൽ എത്തിയതെന്നാണ് ആരോപണം പരിശോധിക്കുമ്പോൾ മനസിലാക്കുന്നത്. ഒരു ദിവസം മുഴുവൻ ഹോട്ടലിൽ കഴിയുകയും തന്റെ കാർഡ് ഉപയോഗിച്ച് തന്നെ ഹോട്ടലിലെ ബില്ല് അടക്കുകയും ചെയ്തിട്ട് പിന്നെ അതെങ്ങനെ പീഡനമായി എന്ന് എജെ ഫിലിപ്പ് ചോദിക്കുന്നു. നിരവധി വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ടീച്ചർ ഇങ്ങനെ കള്ളം പറഞ്ഞ് ഹോട്ടലിലേക്ക് പോവണമെങ്കിൽ അവർ അസാമാന്യ ധൈര്യം ഉള്ളവർ ആയിരിക്കണമെന്ന പരിഹാസവുമുണ്ട്.

കാർഡ് ഉപയോഗിച്ച് പണം അടച്ചതിന്റെ സന്ദേശം ഭർത്താവിന് പോയപ്പോൾ മാത്രമാണ് പരാതിയുമായിവരുന്നത്. ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ സംഭവം തന്നെ ആരും അറിയുമായിരുന്നില്ല ഇതിനെ പീഡനം എന്ന് വിളിക്കാമോയെന്ന് തനിക്കറിയില്ലെന്നും ലേഖനത്തിൽ പറയുന്നു. 16-ാം വയസ്സിൽ ഒരു വൈദികൻ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ ആദ്യം അവർ പറയേണ്ടത് രക്ഷിതാക്കളോടായിരുന്നു. ഒന്നുമില്ലെങ്കിൽ അമ്മയോട് മാത്രമായെങ്കിലും പറയാമായിരുന്നു.

തന്റെ കാമുകനാൽ 16-ാം വയസ്സിൽ പീഡിപ്പിക്കപ്പെട്ട് അയാൾ പിന്നീട് വൈദികനായാൽ അതിനെ വൈദിക പീഡനം എന്ന് വിളിക്കാൻ കഴിയില്ല. പീഡനം നടന്നാൽ കുമ്പസാരം ചെയ്യുകയല്ല വേണ്ടതെന്നും നിയമപരമായി പരാതിപ്പെട്ട് അർഹമായ ശിക്ഷ വാങ്ങിച്ച് കൊടുക്കുകയാണ് വേണ്ടതെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ 13 തവണ തന്നെ പീഡിപ്പിച്ചെന്നാണ് മറ്റൊരു കന്യാസ്ത്രീയുടെ പരാതി. ഇത്രകാലമായിട്ടും ഇവർ എവിടെയായിരുന്നുവെന്നും ഇപ്പോൾ പരാതിയുമായി വന്നതിൽ എന്തോ സംഭവം ഒളിഞ്ഞ് കിടക്കുന്നുവെന്നും ലേഖകൻ പറയുന്നു.

അവരുടെ പരാതിയിലൂടെ കണ്ണോടിക്കുമ്പോൾ 13 തവണ പീഡിപ്പിക്കപ്പെടുന്നത് വരെ ഒരു കന്യാസ്ത്രീ ഒന്നും മിണ്ടാതെ നിൽക്കുമെന്ന് തോന്നുന്നില്ല. കന്യാസ്ത്രീ ജലന്ധറിലായിരിക്കുന്ന കാലത്ത് എന്തെങ്കിലും സംഭവിച്ചതായി പറഞ്ഞിട്ടില്ല. അതിനാൽ അതും സംശയത്തിന്റെ നിഴലിലാണെന്നും പറയുന്ന ലേഖനത്തിനെതിരേ പ്രതിഷേധം വ്യാപകമായതോടെ ഇത് ലേഖകന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്ന നിലപാടെടുത്തിരിക്കുകയാണ് സഭാ നേതൃത്വം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP