Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അടിമാലി ദേശീയപാതയിൽ കല്ലാറ്റിൽ കാറുകൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു; മണ്ണിനൊപ്പം ഒലിച്ചു പോയ കാറിലെ യാത്രക്കാർ രക്ഷപ്പെട്ടത് ആയുസ്സിന്റൈ ബലം കൊണ്ടുമാത്രം; ബൈസൺവാലി മുത്തന്മുടിയിൽ ഉരുൾപൊട്ടി; ഹൈറേഞ്ചിൽ വ്യാപക നാശം

അടിമാലി ദേശീയപാതയിൽ കല്ലാറ്റിൽ കാറുകൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണു, യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു; മണ്ണിനൊപ്പം ഒലിച്ചു പോയ കാറിലെ യാത്രക്കാർ രക്ഷപ്പെട്ടത് ആയുസ്സിന്റൈ ബലം കൊണ്ടുമാത്രം; ബൈസൺവാലി മുത്തന്മുടിയിൽ ഉരുൾപൊട്ടി; ഹൈറേഞ്ചിൽ വ്യാപക നാശം

ആർ.കണ്ണൻ

അടിമാലി: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കത്തിലും ഹൈറേഞ്ചിൽ വ്യാപക നാശം. കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ കല്ലാറ്റിനു സമീപം രണ്ടാം മൈലിൽ കാറുകൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു വീണെങ്കിലും യാത്രക്കാർ അൽഭുതകരമായി രക്ഷപ്പെട്ടു. വെള്ളത്തൂവലിൽ രണ്ടിടത്ത് മണ്ണിടിഞ്ഞ് വീണ് അടിമാലി രാജാക്കാട് റോഡിൽ വാഹന ഗതാഗതം തടസപ്പെട്ടു.

പള്ളിവാസൽ രണ്ടാംമൈലിൽ വൈകിട്ട് അഞ്ചരയോടെയാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചിലിൽ ഒരു കാർ റോഡിൽ നിന്നും താഴേക്ക് ഒലിച്ചിറങ്ങിപ്പോയി . മറ്റൊരു കാറിനു മുകളിൽ മണ്ണിടിഞ്ഞു വീഴുകയും ചെയ്തു. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. മണിക്കുറുകളാണ് ഇവിടെ വാഹന ഗതാഗതം പൂർണ്ണമായി തടസപ്പെട്ടത്.

ബൈസൺവാലി മുത്തന്മുടിയിൽ ഉരുൾപൊട്ടിയത് വ്യാപക നഷ്ടത്തിന് കാരണമായി. പല റോഡുകളിലും മണ്ണിടിച്ചിലിനെ തുടർന്ന് വാഹനഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു. ഇതേ ദേശീയപാതയിൽ നേര്യമംഗലം വെള്ളാമക്കുത്ത്, പുത്തൻകുരിശ് എന്നിവിടങ്ങളിൽ വെള്ളം റോഡിൽ കയറിയതിനാൽ ഇവിടെയും വാഹന ഗതാഗതം തടസപ്പെട്ടു. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷന് സമീപമാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. പനംകൂട്ടിയിൽ രാവിലെ അഞ്ചരയോടെ മരം റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടത് ഫയർ ഫോഴ്സ നീക്കി. മച്ചിപ്ലാവിൽ അപകടാവസ്ഥയിൽ നിന്ന മരം ഹൈവേ പൊലീസിന്റെ നേതൃത്വത്തിൽ നാട്ടുകാർ വെട്ടിമാറ്റി. പുഴകളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്. നേര്യമംഗലം പവർഹൗസിന്റെ ജലസംഭരണിയായ കല്ലാർകുട്ടി അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ രാവിലെ തുറന്നു വിട്ടു. വൈകുന്നേരത്തോടെ ആകെയുള്ള അഞ്ചു ഷട്ടറുകളും തുറന്നു.

പൊന്മുടി, ചെങ്കുളം ഡാമുകൾ നിറഞ്ഞു. ഹൈറേഞ്ചിൽ നിരവധി വീടുകൾ അപകട ഭീഷണിയിലും നിരവധി റോഡുകൾ മണ്ണിടിച്ചിൽ ഭീക്ഷണിയിലൂമാണ്. ആനച്ചാൽ, വെള്ളത്തൂവൽ, കല്ലാർകുട്ടി, പൊന്മുടി, അടിമാലി, കുഞ്ചിത്തണ്ണി, ബൈസൺവാലി, കല്ലാർ, അടിമാലി എന്നിവിടങ്ങളിലൊക്കെ കനത്ത മഴ തുടരുകയാണ്. അടിമാലിയിൽ നിന്ന് വിവിധ മേഖലകളിലേക്കുള്ള വാഹന ഗതാഗതം തടസപ്പെട്ട് കിടക്കുകയാണ്. ഉയർന്ന പ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയുപ്പ് നൽകി. ബൈസൺവാലി മുത്തന്മുടിയിൽ ഉരുൾപൊട്ടിയത്. മൂന്ന് ഏക്കറോളം സ്ഥലം ഒലിച്ച് പോയെങ്കിലും ആളപായമില്ല. ജാഗ്രതാ നിർദ്ദേശങ്ങളുടെ ഭാഗമായി എറണാകുളം മേഖലയിൽ നിന്നും ഇടുക്കി ജില്ലയിലേക്ക് വൈകുന്നേരം ആറു മണിക്ക് ശേഷമുള്ള യാത്ര ഒഴുവാക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിരുന്നു. ഊന്നുകൽ എസ്.ഐ. സൂഫിയുടെ നേതൃത്വത്തിൽ വാഹനങ്ങളെ തിരിച്ചയച്ചു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP